എറണാകുളം ,വാരാപ്പുഴ പരേതനായ ശ്രീ പോൾ ചക്ക്യത്തിന്റെ പ്രിയ ഭാര്യ ശ്രീമതി റോസി പോൾ ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം പത്തേകാലിനു സ്വവസതിയിൽ വെച്ച് അന്ത്യകൂദാശകൾ സ്വീകരിച്ചു കർത്താവിൽ നിദ്രപ്രാപിച്ചു .പരേതക്ക് 88 വയസ്സായിരുന്നു ..എറണാകുളം ചിറായി മൂഞ്ഞേലി കുടുംബാഗമാണ് പരേത . പരേതയുടെ മക്കളും മരുമക്കളും – മേരി & തോമസ്, പതിയാൻമൂല, പള്ളിപ്പുറംജോർജ് (ജോയി) & കൊച്ചുത്രേസിയാ, ചക്ക്യത്ത് , പുത്തൻപള്ളി, വരാപ്പുഴ, എറണാകുളംകൊച്ചുറാണി & ജോസഫ്, കോലഞ്ചേരി, ഓസ്ട്രിയജോസഫ് & ആനി ചക്ക്യത്ത് […]
Switzerland
ബഹുമാനപ്പെട്ട വർഗീസ് നടക്കൽ അച്ഛന്റെ പ്രിയ സഹോദരൻ ശ്രീ പി സി ലൂക്കോസ് ഇന്ന് രാവിലെ നിര്യാതനായി .
റിട്ടയേർഡ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ മുട്ടുചിറ നടക്കൽ ശ്രീ ശ്രീ പി സി ലൂക്കോസ് ഇന്ന് (03.05.22) നിര്യാതനായി . ഹൃദ്രോഗ സംബന്ധമായ രോഗത്താൽ ഇന്നുരാവിലെ കാരിത്താസ് ആസ്പത്രിയിൽ വെച്ചായിരുന്നു നിര്യാതനായത് . സ്വിറ്റസർലണ്ടിലെ മലയാളീ സമൂഹത്തിന്റെ ആത്മീയഗുരുവും ,സൂറിച് ഷ്ലിയറൻ സെന്റ് ജോസഫ് ദേവാലയത്തിലെ വികാരിയുമായ ബഹുമാനപ്പെട്ട വർഗീസ് നടക്കലച്ചന്റെ സഹോദരനാണ് പരേതൻ . സംസ്കാര കർമ്മങ്ങൾ വ്യഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടരക്ക് മുട്ടുചിറ ഹോളി ഗോസ്റ്റ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ . സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക ,സാമുദായിക […]
സൂറിച് നിവാസി നെൽസൺ റോഡ്രിഗുസിന്റെ പിതാവ് ശ്രീ വിൻസെന്റ് നിക്കോളാസ് നിര്യാതനായി .
കോട്ടയം , അതിരമ്പുഴ റോഡ്രിഗുസ് ശ്രീ വിൻസെന്റ് നിക്കോളാസ് ഇന്ന് നിര്യാതനായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ നെൽസൺ റോഡ്രിഗുസിന്റെ പിതാവാണ് പരേതൻ . സംസ്കാരകർമ്മങ്ങൾ നാളെ നാലുമണിക്ക് അതിരമ്പുഴ സെന്റ് മേരിസ് ഫൊറാന ദേവാലയത്തിൽ നടത്തപ്പെടുന്നതാണ് . പരേതന്റെ വേർപാടിൽ അനുശോചിക്കുകയും ബന്ധുമിത്രാദികളുടെ ദുഖത്തിലും ,പ്രാർത്ഥനയിലും പങ്കുചേരുകയും ചെയ്യുന്നു
“ഈ വിവരം മറ്റുള്ളവരോട് പറഞ്ഞു നാണംകെടുത്തരുത്” രാജൻ്റെ അപേക്ഷയാണ്.. ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് എട്ടാം ഭാഗം
ബ്രൂസിലി കോൺട്രാക്ടർ പതിവുപോലെ ചീട്ടുകളിയും അതിനിടയ്ക്ക് ജോർജ്‌കുട്ടിയുടേയും പരുന്തിൻകൂട് ശശിയുടേയും കവിതചൊല്ലലും കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോൾ രാത്രി രണ്ടുമണികഴിഞ്ഞിരുന്നു. യാതൊരുകാരണവശാലും ഞങ്ങളെ ഉച്ചവരെ ശല്യപ്പെടുത്താൻ പാടില്ല എന്ന് എല്ലാവരോടും കർശ്ശനമായി പറഞ്ഞിരുന്നു എന്നാൽ കാലത്തു് സുഖമായി ഉറങ്ങികിടക്കുമ്പോൾ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് എഴുന്നേൽക്കേണ്ടിവന്നു.അരിശം സഹിക്കവയ്യാതെ ദേഷ്യപ്പെട്ട് വാതിൽ തുറക്കുമ്പോൾ ഒരു അപരിചിതൻ നിൽക്കുന്നു. “എന്താ?എന്തുവേണം?” അയാൾ എന്തോ പറഞ്ഞു. ആഗതന് ഞാൻ പറയുന്നത് ഒന്നും മനസ്സിലായില്ല എന്നുതോന്നുന്നു. “ഏന് ബേക്കൂ ?” അറിയാവുന്ന കന്നഡയിൽ […]
കേളി കലാമേളയോടനുബന്ധിച്ചു ഇന്റർനാഷണൽ ഓപ്പൺ പെയിന്റിംഗ് മത്സരം.
സ്വിറ്റ്‌സർലാൻഡിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനേഴാമത് അന്താരാഷ്ട്ര കലാമേളയോടനുബന്ധിച്ച് ഓപ്പൺ പെയിന്റിംഗ് മത്സരം നടത്തുന്നു. 2022, ജൂൺ 4, 5 തീയതികളിൽ സൂറിച്ചിലാണ് കലാമേള അരങ്ങേറുന്നത്.പ്രായപരിധി ഇല്ലാതെ ആർക്കും പങ്കെടുക്കാവുന്ന മീഡിയ ഇവന്റിൽ ആണ് ഓപ്പൺ പെയിന്റിംഗ് മത്സരം ഉൾപ്പെടുത്തിയിരിക്കുന്നത്. നിബന്ധനകൾ: മൽസരാർത്ഥികൾ A3 വലിപ്പത്തിലുള്ള ആർട്ട് പേപ്പറിൽ വേണം ചിത്രങ്ങൾ വരച്ചു നൽകുവാൻ. ഒരു മൽസരാർത്ഥിക്ക് ഒരു ചിത്രം മാത്രമേ നൽകുവാൻ സാധിക്കുകയുള്ളു. സ്വന്തമായ ഭാവനയും ഭാവങ്ങളും ആയിരിക്കണം ചിത്രത്തിൽ പകർത്തുവാൻ. വരക്കുവാൻ […]
സ്വിസ്സ് സമൂഹത്തിൽ നിന്നും അഭ്രപാളിയിലേക്ക് നായകവേഷത്തിൽ യുവനടൻ ഫ്രിഡോൾ മേക്കുന്നേലിന്റെ താരോദയം .
പതിനെട്ട് വയസ്സുകാരിയായ അനീറ്റ അഗസ്റ്റിന്‍ സംവിധാനം ചെയ്യുന്ന മൂരി എന്ന മലയാളം ചിത്രത്തിലൂടെയാണ് സ്വിസ്സ് മലയാളികളും ,കോതമംഗലം നിവാസികളുമായ ആന്റണി ,സോളി മേക്കുന്നേൽ ദമ്പതികളുടെ മോൻ ഫ്രിഡോൾ മേക്കുന്നേൽ നായക വേഷത്തിലെത്തിയിരിക്കുന്നതു. തീയേറ്റര്‍ ആര്‍ട്‌സ്, സൈക്കോളജി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദ വിദ്യാര്‍ത്ഥിനി കൂടിയായ അനിറ്റയുടെ ആദ്യ ചിത്രമാണ് മൂരി. ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയതും ഈ പതിനെട്ട് വയസ്സുകാരി തന്നെയാണ്. പാവപെട്ട ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന ബ്ലേഡ് മാഫിയ, കള്ള വാറ്റു സംഘങ്ങള്‍, കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം […]
സ്വിറ്റ്സർലൻഡിലെ പ്രമുഖ കലാകായിക സാംസ്‌കാരിക സംഘടനായ ബി ഫ്രണ്ട്സ് ഏപ്രിൽ രണ്ടിന് സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്റിനു ആവേശകരമായ പരിസമാപനം.
മത്സരമെന്നതിനേക്കാൾ സൗഹൃദത്തിനും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനുംവേണ്ടി വർഷങ്ങളായി ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ബാഡ്മിന്റൺ ടൂർണമെൻറ് ഏപ്രിൽ രണ്ടാം തിയതി ശനിയാഴ്ച്ച സൂറിച്ചിലെ വെറ്‌സിക്കോണിലെ ഷട്ടിൽസോണിൽ നടത്തപ്പെട്ടു . കോവിഡ് മഹാമാരിയിൽ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കളിക്കളങ്ങളിൽ ആരവമുണർത്തുകയായിരുന്നു ഷട്ടില്‍ ബാഡ്മിന്‍റണ്‍ മത്സരാർത്ഥികൾ . ഈ ആവേശം തെളിയിക്കുന്നതായിരുന്നു ടൂര്‍ണമെന്‍റിന്റെ വിജയവും . രാവിലെ പതിനൊന്നരക്ക് ആരംഭിച്ച മത്സരങ്ങളിൽ പങ്കെടുക്കുവാനും, കാണാനും ,മത്സരിക്കുന്നവർക്കു ആവേശം പകരുവാനും സ്വിസ്സിലെ നാനാഭാഗത്തുനിന്നും കായിക പ്രേമികൾ […]
സ്വിസ്സ് മലയാളി മ്യൂസിക്കിന്റെ കാൽവരി വഴിയോരം എന്ന ക്രിസ്ത്രീയഭക്തിഗാനം റിലീസ് ചെയ്‌തു
ഓർശ്ലേം തെരുവുകൾ ശബ്ദമുഖരിതമായി. അവർക്കു പരിചിതനായ ക്രിസ്തുവിനെ കൊലക്കളത്തിലേയ്ക്ക് വലിച്ചിഴക്കപ്പെടുകയാണ്. ആ വഴിയിൽ ആറാം സ്ഥലത്ത് വച്ചാണ് വേറോനിക്ക ഈശോയുടെ തിരുമുഖം തുടയ്ക്കുന്നത്. ആബേലച്ചന്റെ വാക്കുകൾ കടംകൊണ്ടാൽ അവൾക്ക് ഈശോയെ ആശ്വസിപ്പിക്കണം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ സ്നേഹം പ്രതിബന്ധം അറിയുന്നില്ല.യേശുവിന്റെ രക്തം ഒലിക്കുന്ന മുഖം വേറോനിക്ക തൂവാലകൊണ്ട് ഒപ്പി ആശ്വസിപ്പിക്കുമ്പോൾ അവൾ പറയാതെ പറയുന്നുണ്ട് ദേ ഞാനും നിന്നോടുകൂടെയുണ്ട് എന്ന്. ഇറ്റലിയിലെ മാനോപ്പെലോ എന്ന ഗ്രാമത്തിൽ ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞ ഒരു പട്ടുതൂവാല അതിപൂജ്യമായി സൂക്ഷിച്ചിട്ടുണ്ട്. ആരാരും അധികം പാടാത്ത […]
ശ്രീ ജോൺ ജോസഫ് പകലോമറ്റം മുളങ്ങാട്ടിൽ ,മേരികുളം നിര്യാതനായി .ബേൺ നിവാസി ജിൻസൺ പകലോമറ്റത്തിന്റെയും ഫ്രയിബുർങ് നിവാസി ജോൺസൺ പകലോമറ്റത്തിന്റെയും പിതാവാണ് പരേതൻ .
സ്വിറ്റസർലണ്ടിലെ ബേൺ നിവാസി ജിൻസൺ പകലോമറ്റത്തിന്റെയും ഫ്രയിബുർങ് നിവാസി ജോൺസൺ പകലോമറ്റത്തിന്റെയും പിതാവ് ശ്രീ ജോൺ ജോസഫ് പകലോമറ്റം മുളങ്ങാട്ടിൽ ഇന്ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു .. രാമപുരം ഇരുമ്പുകുഴിയിൽ കുടുംബാഗമായ കാതറീനയാണ് പരേതന്റെ ഭാര്യ ..ഇങ്ലണ്ടിലുള്ള ജൈസൺ പകലോമറ്റം ,ഇറ്റലിയിലുള്ള നെൽസൺ പകലോമറ്റം ,സ്വിറ്റസർലണ്ടിൽ നിന്നും ജോലി പൂർത്തിയാക്കി തിരിച്ചു നാട്ടിലേക്കു പോയ ജെയിംസ് പകലോമറ്റം ,നാട്ടിലുള്ള റ്റോമി പകലോമറ്റം ,സണ്ണി പകലോമറ്റം സിൽവി വർഗീസ് കണക്കാലിൽ എന്നിവർ പരേതന്റെ മറ്റുമക്കളാണ് .. […]
സ്വർഗീയ നാദത്തിനുടമയായ ശ്രീ കെസ്റ്ററിന്റെ സ്വരമാധുരിയോടെ ശ്രീ കാക്കശേരി രചിച്ചു ശ്രീ ബാബു പുല്ലേലി സംഗീതം നൽകിയ അനുതാപം റിലീസ് ചെയ്‌തു .
ആത്മാവിന്റെ തപോവനങ്ങൾക്കു നടുവിലെ തണുത്തുറഞ്ഞ ഹിമപ്പരപ്പുകളിൽ നിന്നുറവ പൊട്ടി മനസ്സുകളിൽ അന്നനാളത്തേക്കാൾ നനവുള്ളവർക്കായി തെറ്റിൽ നിന്ന് തെറ്റിലേക്ക് വഴുതി വീഴുമ്പോൾ നന്മയുടെ പാത തുറന്നുകാട്ടുന്ന അനുതാപ ഗീതം. തള്ളിപ്പറഞ്ഞവനെയും ഓടിപോയവനെയും ചേർത്തുനിർത്തുന്ന ദൈവസ്നേഹത്തിന്റെ മാസ്മരികതയിലേക്കു മനുഷ്യമനസ്സുകളെ ഉയർത്തുന്ന വിസ്മയഗീതം….നോമ്പിന്റെ വിശുദ്ധിയിലേക്ക് നടന്നു അടുക്കുന്നവർക്കായി പാപബോധത്താൽ കുനിഞ്ഞുപോയ മനസുകൾക്ക് സാന്ത്വനമായി……ഉരുകുന്ന മനസ്സുകൾക്ക് സ്‌നേഹവിരുന്നുമായി കാത്തിരിക്കുന്ന ദൈവസ്‌നേഹഗീതം ….പാപപങ്കിലമായ മനസ്സു കളിലേക്കു പശ്ചാത്തപത്തിന്റെ തെളിനീരൊഴുക്കുന്ന …., ഹൃദയത്തിനു സാന്ത്വനം പകരുന്ന …”അനുതാപം”സ്വിസ്സ് മലയാളി മ്യൂസിക്ക്സ് സ്വിറ്റ്സർലണ്ട് നിങ്ങൾക്കായി അണിയിച്ചൊരുക്കിയിരിക്കുന്നു . […]