Sports

കണക്കുതീർക്കാൻ നെതർലൻഡ്സ്; വെല്ലുവിളിയ്ക്ക് കളത്തിൽ മറുപടി നൽകാൻ അർജൻ്റീന

ഖത്തർ ലോകകപ്പിൻ്റെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ഇന്ന് നെതർലൻഡ്സ് അർജൻ്റീനയെ നേരിടും. മത്സരത്തിനു മുൻപ് തന്നെ വെല്ലുവിളി നടത്തിയ നെതർലൻഡ്സ് പരിശീലകൻ ലൂയിസ് വാൻ ഗാൽ മത്സരത്തിന് എരിവ് പകർന്നുകഴിഞ്ഞു. എന്നാൽ, പുറത്തെ വെല്ലുവിളികൾക്ക് കളത്തിൽ മറുപടി നൽകാനാവും അർജൻ്റീന ഇറങ്ങുക. മെസിയെ പൂട്ടുന്നതെങ്ങനെയെന്ന് ക്വാർട്ടറിൽ കാണിച്ചുതരാം എന്നും ഞങ്ങൾക്ക് ഒരു കണക്കുതീർക്കാനുണ്ട് എന്നും വെല്ലുവിളിച്ചാണ് വാൻ ഗാൽ ടീമിനെ അണിനിരത്തുന്നത്. ഇരു ടീമുകളും അവസാനമായി ലോകകപ്പിൽ ഏറ്റുമുട്ടിയത് 2014ൽ സെമിയിലായിരുന്നു. അന്ന് നെതർലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ […]

Sports

ക്വാർട്ടർ ശാപം തീർക്കാൻ ബ്രസീൽ; അധികസമയ തന്ത്രം തുടരാൻ ക്രൊയേഷ്യ: ആദ്യ ക്വാർട്ടർ ഇന്ന്

ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ഇന്ന് ക്രൊയേഷ്യക്കെതിരെ. ഇന്ത്യൻ സമയം രാത്രി 8.30ന് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ നാല് ലോകകപ്പുകളിൽ മൂന്ന് തവണയും ക്വാർട്ടറിൽ പുറത്തായ ബ്രസീൽ ആ പതിവ് തിരുത്താനിറങ്ങുമ്പോൾ നോക്കൗട്ട് മത്സരങ്ങളിൽ അധികസമയത്തേക്ക് കളി എത്തിച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുക എന്ന പതിവ് തുടരാനാവും ക്രൊയേഷ്യയുടെ ശ്രമം. 2002 കൊറിയ – ജപ്പാൻ ലോകകപ്പിൽ ജേതാക്കളായതിനു ശേഷമാണ് ബ്രസീലിനെ ക്വാർട്ടർ ശാപം പിടികൂടിയത്. ജർമനിക്കെതിരെ ഫൈനലിൽ ഇരട്ട ഗോളുകളടിച്ച് […]

Sports

പാകിസ്താനിൽ ഇംഗ്ലണ്ട് ടീം താമസിക്കുന്ന ഹോട്ടലിനു പുറത്ത് വെടിയൊച്ച; നാലുപേർ അറസ്റ്റിൽ

പാകിസ്താൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിനു പുറത്ത് വെടിയൊച്ച. രണ്ടാമത്തെ ടെസ്റ്റ് മത്സരം നാളെ ആരംഭിക്കാനിരിക്കെ ഹോട്ടലിന് ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് വെടിയൊച്ച കേട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള അടിപിടിക്കിടെയാണ് വെടിയുതിർന്നതെന്ന് സൂചനയുണ്ട്. സംഭവത്തിൽ 4 പേർ അറസ്റ്റിലായി. പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 74 റൺസിനു വിജയിച്ചിരുന്നു.

Sports

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ആരാധകരുടെ പ്രിയ ടീമുകളായ ബ്രസീലും അർജന്റീനയും ഇന്ന് കളത്തിലിറങ്ങും. ബ്രസീൽ ക്രൊയേഷ്യയെ നേരിടുമ്പോൾ, നെതർലൻഡ്സ് ആണ് അർജന്റീനയുടെ എതിരാളികൾ ബ്രസീൽ-അർജന്റീന സ്വപ്നസെമി മനസിൽ കാണുന്നവരുണ്ട്. കാൽപന്താരാധകരുടെ ചങ്കും കരളുമായ ഇരു ടീമുകളും നേർക്കുനേർ വരുമോ എന്ന് ഇന്ന് അറിയാം. ക്വാര്‍ട്ടര്‍ ഫൈനലിൽ ഇന്ന് ബ്രസീലിന് മുന്നിലുളളത് നിലവിലെ റണ്ണേഴ്സ് അപ്പുകളായ ക്രോയേഷ്യയാണ്. അ‍ര്‍ജന്റീനയെ വെല്ലുവിളിക്കാൻ എത്തുന്നത് കരുത്തരായ നെതര്‍ലൻഡ്സും. ഖത്തറിൽ അവശേഷിക്കുന്ന ലാറ്റിൻ അമേരിക്കൻ പ്രതിനിധികളാണ് ഇരുവരും. ഫൈനലിലേക്ക് […]

Sports

ജയിക്കാതെ ജയിച്ചവർ; ജപ്പാൻ ടീമിന് നാട്ടിൽ ഗംഭീര വരവേൽപ്പ്

കളി ജയിക്കാനായില്ലെങ്കിലും ഖത്തർലോകകപ്പിൽ അതിഗംഭീര പ്രകടനമാണ് ജപ്പാൻ കാഴ്ച്ചവെച്ചത്. ഉജ്വല പ്രകടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ താരങ്ങൾക്ക് ടോക്യോയിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങൾക്ക് ഗംഭീര വരവേൽപ്പാണ് നാട്ടുകാർ നൽകിയത്. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റാണ് ജപ്പാൻ ലോകകപ്പിൽ നിന്ന് വിടപറഞ്ഞത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ സ്‌പെയിനെയും ജർമ്മനിയേയും മുട്ടുകുത്തിച്ചായിരുന്നു ജപ്പാന്റെ കുതിപ്പ്. പരിശീലകന്‍ ഹാജിം മൊരിയാസു, ക്യാപ്റ്റൻ മായ യോഷിദ, മറ്റ് കളിക്കാരായ റിറ്റ്‌സു ഡോൻ, ജൂനിയ ഇറ്റോ എന്നിവരെ നരിറ്റ വിമാനത്താവളത്തില്‍ […]

Sports

‘അവസാന ഒമ്പത് മത്സരത്തിലും എതിർ ടീം ഗോളടിച്ചിട്ടില്ല’; ഗോള് കയറാത്ത മൊറോക്കൻ കോട്ട!

ഖത്തർ ലോകപ്പിൽ ക്വാർട്ടറിലെത്തിയ ഒരേയൊരു ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. ലോകകപ്പിൽ മാത്രമല്ല പരിശീലകൻ വലീദ് ചുമതല ഏറ്റെടുത്ത ശേഷം ഇതുവരെ മൊറോക്കോ ഒരു സെൽഫ് ഗോൾ അല്ലാതെ ഒരു ഗോൾ വഴങ്ങിയിട്ടില്ല. ഓഗസ്റ്റിൽ വലിദ് ചുമതലയേറ്റ ശേഷം 9 മത്സരങ്ങൾ മൊറോക്കോ കളിച്ചു. ഒരു ടീമും എതിരായി ഇതുവരെ ഗോൾ അടിച്ചില്ല. ഈ ലോകകപ്പിൽ മൂന്ന് ക്ലീൻഷീറ്റ് സ്വന്തമാക്കിയ ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോ മാറി. ബെൽജിയത്തെ അട്ടിമറിച്ച് തുടങ്ങിയ മൊറോക്കോ അതേ പോരാട്ടവീര്യം തുടർന്നപ്പോൾ വീണത് […]

Sports

‘വേദന കടിച്ചമർത്തി, ക്രീസിലെത്തിയത് രണ്ട് ഇഞ്ചക്ഷനുകളെടുത്ത്’; പരുക്കേറ്റിട്ടും പൊരുതിയ രോഹിതിനെ പുകഴ്ത്തി ആരാധകർ

കൈവിരലിൽ പരുക്കേറ്റിട്ടും ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ പൊരുതിയ ഇന്ത്യൻ നായകൻ രോഹിത് ശർമയെ പുകഴ്ത്തി ക്രിക്കറ്റ് ആരാധകർ. മത്സരത്തിൽ ബംഗ്ലാദേശ് അഞ്ച് റൺസിന് വിജയിച്ചുവെങ്കിലും അവസാന ഘട്ടത്തിൽ ഇറങ്ങിയ രോഹിത് അർധസെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു. 28 പന്തിൽ 51 റൺസാണ് ഒമ്പതാമതായി ഇറങ്ങിയ രോഹിത് നേടിയത്. പക്ഷേ ആറു റൺസ് വേണ്ടിയിരുന്ന അവസാന പന്ത് ഡോട്ട് ബോളായി ബംഗ്ലാദേശ് പരമ്പരയും നേടി. പരുക്കിനെ വകവയ്ക്കാതെ ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ച നായകൻ രോഹിത് […]

Sports

ഏഡൻ ഹസാർഡ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് ബൂട്ടഴിച്ചു

ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 31 വയസ് മാത്രം പ്രായമുള്ള താരം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പരുക്കും ഫോമില്ലായ്‌മയും കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. ബെൽജിയത്തിൻ്റെ സുവർണ തലമുറയിൽ പെട്ട ഹസാർഡ് സമകാലിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനരായ താരങ്ങളിൽ ഒരാളാണ്. ഖത്തർ ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബെൽജിയം പുറത്തായതിനു പിന്നാലെയാണ് ഹസാർഡിൻ്റെ വിരമിക്കൽ.  നാലാം വയസിൽ നാട്ടിലെ റോയൽ സ്റ്റേഡ് ബ്രൈനോയ് എന്ന അക്കാദമിയിലൂടെ കളി ആരംഭിച്ച ഹസാർഡ് 16ആം വയസിൽ ഫ്രഞ്ച് […]

Sports

ഏഴാം വിക്കറ്റിൽ റെക്കോർഡ് കൂട്ടുകെട്ട്; മെഹദി ഹസന് സെഞ്ചുറി: ബംഗ്ലാദേശിന് തകർപ്പൻ സ്കോർ

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് തകർപ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 271 റൺസ് നേടി. 6 വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിനെ ഏഴാം വിക്കറ്റിൽ മഹ്‌മൂദുല്ലയും മെഹദി ഹസനും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. 150 പോലും കടക്കില്ലെന്ന് കരുതിയ ടോട്ടൽ 271ൽ എത്തിക്കാനായത് ബംഗ്ലാദേശിന് വലിയ ആത്‌മവിശ്വാസം നൽകും. മെഹദി ഹസൻ (100 നോട്ടൗട്ട്) ബംഗ്ലാദേശ് ടോപ്പ് സ്കോറർ ആയപ്പോൾ […]

Sports

രോഹിതിനു വീണ്ടും ടോസ് നഷ്ടം; ഇന്ത്യ ഫീൽഡ് ചെയ്യും

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ ഫീൽഡ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിറ്റൺ ദാസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ടീമിലും മാറ്റങ്ങളുണ്ട്. ബംഗ്ലാദേശ് ഒരു മാറ്റം വരുത്തിയപ്പോൾ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. ബംഗ്ലാദേശ് നിരയിൽ ഹസൻ മഹ്‌മൂദിനു പകരം നാസും അഹ്‌മദ് ടീമിലെത്തി. ഇന്ത്യൻ ടീമിൽ ഷഹബാസ് അഹ്‌മദും കുൽദീപ് സെനും പുറത്തിരിക്കും. പകരം, അക്സർ പട്ടേലും ഉമ്രാൻ മാലികും തിരികെയെത്തി. ടീമുകൾ: India : Rohit Sharma(c), Shikhar Dhawan, Virat […]