Sports

ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക്,ആറ് ഗോളുകള്‍; ഒരു പോര്‍ച്ചുഗീസ് വീരഗാഥ

ഏറെ നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പറങ്കിപ്പടയുടെ സര്‍വാധിപത്യം. നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആദ്യ ഇലവനില്ലാത്തത് ആരാധകരില്‍ പിരിമുറുക്കം സൃഷ്ടിച്ചിരുന്നെങ്കിലും സ്വിസ് പൂട്ട് ആറ് ഗോളുകള്‍ അടിച്ച് തകര്‍ക്കുന്ന പോര്‍ച്ചുഗീസ് പടയുടെ ആക്രമണമാണ് കളിയിലുടനീളം കണ്ടത്. ഗോളിലേക്കുള്ള ആദ്യ നീക്കം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആയിരുന്നെങ്കിലും പെപ്പെയുടെ പ്രതിരോധത്തില്‍ ആ ശ്രമം തകര്‍ന്ന് തരിപ്പണമായി.  റൊണാള്‍ഡോയുടെ പകരക്കാരനായെത്തിയ ഗോണ്‍സാലോ റാമോസ് ഹാട്രിക്കടിച്ചു. പെപേയും റാഫേല്‍ ഗ്വിറേറോയും കൂടി ഓരോ ഗോള്‍ അടിച്ചതോടെ പോര്‍ച്ചുഗലിന് ഫുള്‍ പവറായി. പറങ്കിപ്പടയുടെ ഒരു ഗോള്‍ […]

Sports

‘സ്റ്റേഡിയത്തിൽ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ’; പോർച്ചുഗൽ പരിശീലകൻ

സ്റ്റേഡിയത്തിൽ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ എന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസ്. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ആംഗ്യം വിവാദമായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പരിശീലകൻ്റെ പ്രതികരണം. ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെയാണ് പോർച്ചുഗലിൻ്റെ അടുത്ത മത്സരം. “എനിക്കത് ഇഷ്ടപ്പെട്ടില്ല. പക്ഷേ, അത് പരിഹരിച്ചു. സ്റ്റേഡിയത്തിൽ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ. ലൈനപ്പ് എങ്ങനെയാവുമെന്ന് പോലും അറിയില്ല. അങ്ങനെയാണ് ഞാൻ ഏപ്പോഴും ചെയ്യാറുള്ളത്. എപ്പോഴും ചെയ്യാറുള്ളത് തന്നെ ചെയ്യും.”- ഫെർണാണ്ടോ സാൻ്റോസ് […]

Sports

പൊരുതി വീണ് ജപ്പാൻ; ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

ആവേശകരമായ മത്സരത്തിനൊടുവിൽ ജപ്പാനെ തോൽപിച്ച് ക്രൊയേഷ്യ ക്വാർട്ടറിലെത്തി. പെനൽറ്റി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി(1-1) സമനില പാലിച്ചതോടെയാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഖത്തർ ലോകകപ്പിൽ ആദ്യമായണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തുന്നത്. പ്രീക്വാർട്ടറിലെ ഇതിന് മുമ്പത്തെ മത്സരങ്ങൾ നിശ്ചിത സമയത്ത് തന്നെ അവസാനിച്ചിരുന്നു. ജപ്പാനായി ആദ്യപകുതിയിൽ ഡയ്സൻ മയേഡയും (43–ാം മിനിറ്റ്) ക്രൊയേഷ്യയ്‌ക്കായി രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (55–ാം മിനിറ്റ്) ഗോൾ നേടി. ഇരു […]

Sports

ആധികാരികം ബ്രസീൽ; ഇനി ക്വാർട്ടറിൽ ക്രൊയേഷ്യക്കെതിരെ

അട്ടിമറികളുമായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ച ഏഷ്യൻ കരുത്ത് കൊറിയയെ 4 ​ഗോളിൽ മുക്കി ബ്രസീലിന്റെ മിന്നും വിജയം. ആദ്യ പകുതിയിലെ ദയനീയ പ്രകടനത്തിന് ശേഷം രണ്ടാം പകുതിയിൽ ബ്രസീലിനെതിരെ ഒരു ​ഗോൾ മടക്കിയെങ്കിലും വിജയിക്കാൻ കൊറിയയ്ക്ക് അത് പോരായിരുന്നു. കളിയുടെ 76ാം മിനിറ്റിൽ പാലിക്ക് സേ ഉങ് ആണ് കൊറിയയ്ക്കായി ​ഗോൾ നേടിയത്. കോർണറിൽ നിന്ന് തുറന്നെടുത്ത അവസരമാണ് ബ്രസീൽ പ്രതിരോധ നിരയെ മറികടന്ന് ബോക്സിന് പുറത്തുനിന്നുള്ള ​തകർപ്പൻ ഷോട്ടിലൂടെ ​ഗോളായി മാറിയത്. ക്രൊയേഷ്യ ആയിരിക്കും ബ്രസീലിന്റെ […]

Kerala Sports

അണ്ടർ 19 വനിതാ ടി20 ലോകകപ്പ്; ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി ഓൾ റൗണ്ടർ

അണ്ടർ 19 വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി പെൺകുട്ടി. മലപ്പുറം തിരൂർ സ്വദേശിനി നജ്ല സി.എം.സിയാണ് ലോകകപ്പിനുള്ള വനിതാ സംഘത്തിൽ ഇടം നേടിയത്. സ്റ്റാൻഡ്ബൈ കളിക്കാരുടെ പട്ടികയിലാണ് ഓൾ റൗണ്ടർ നജ്ലയെ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്തിടെ ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ നയിച്ച നജ്ല ചരിത്രം സൃഷ്ടിച്ചിരുന്നു. ആദ്യമായാണ് വനിത ക്രിക്കറ്റിൽ ഒരു കേരളതാരം ചലഞ്ചർ ട്രോഫിയിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത്. ഇന്ത്യ ഡി ടീം ക്യാപ്റ്റനായാണ് നജ്ല കേരളത്തിന്റെ അഭിമാനമായത്. […]

Sports

തുടർ വിജയങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെ തകർത്തു

സീസണിന്റെ തുടക്കത്തിലെ തോൽവികളിൽ നിന്ന് കരകയറി തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ തേരോട്ടം. കഴിഞ്ഞ വർഷത്തെ സെമി ഫൈനലിൽ ബ്ലാസ്റ്റേഴ്സ് തകർത്തുവിട്ട ജംഷഡ്പൂരിനെയാണ് കേരളം ഇന്ന് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയുടെ പതിനേഴാം മിനിറ്റിൽ ദിമിത്രിയോസ് നേടിയ മിന്നും ​ഗോളിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ക്യാപ്റ്റൻ അട്രിയാൻ ലൂണയാണ് ​വിജയ ​ഗോളിന് വഴിയൊരുക്കിയത്. ലൂണ എടുത്ത ഫ്രീ കിക്കിൽ നിന്നും ലഭിച്ച അവസരമാണ് ദിമിത്രിയോസ് ​ഗോളാക്കി മാറ്റിയത്. മത്സരത്തിലുടനീളം പന്ത് കൈവശം വെയ്ക്കുന്നതിൽ ആധിപത്യം സ്ഥാപിച്ച ബ്ലാസ്റ്റേഴ്സ് […]

Sports

ഇരട്ട ഗോളുമായി എംബാപ്പെ, റെക്കോർഡിട്ട് ജിറൂദ്; ഫ്രാൻസ് ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ ഫ്രഞ്ച് വിപ്ലവം. പ്രീ-ക്വാർട്ടർ മത്സരത്തിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാർ ക്വാർട്ടറിൽ പ്രവേശിച്ചു. ഇരട്ട ഗോൾ നേടുകയും, മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത എംബാപ്പെയാണ് ഫ്രഞ്ച് പടയെ ക്വാർട്ടറിലേക്ക് നയിച്ചത്. ഇംഗ്ലണ്ട്-സെനഗല്‍ മത്സരത്തിലെ വിജയകളാവും ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളി. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫ്രാൻസ് പോളണ്ടിനെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ ഒലിവിയർ ജിറൂദാണ് (44–ാം മിനിറ്റ്) ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. രണ്ടാം […]

Sports Switzerland

സെര്‍ബിയയ്ക്ക് മടങ്ങാം; സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍

ഗ്രൂപ്പ് ജി മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ സെര്‍ബിയയെ തോല്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറിലേക്ക്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്വിസ് പടയുടെ വിജയം. ഗ്രൂപ്പ് ജി പോയിന്റില്‍ ബ്രസീലാണ് മുന്‍പില്‍. സെര്‍ബിയയെ തോല്‍പിച്ചതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡും പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയിരിക്കുകയാണ്. പോരാട്ടത്തിന്റെ ആദ്യപകുതിയില്‍ തന്നെ 2-2 ഗോള്‍ നിലയില്‍ മികച്ച പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 20ാം മിനുറ്റില്‍ ഷെര്‍ദാന്‍ ഷാക്കിരിയുടെ ഗോളിലൂടെ സ്വിസ് ലീഡ് ഉയര്‍ത്തിയപ്പോള്‍ 6 മിനിറ്റുകള്‍ക്കുള്ളില്‍ മിത്രോവിലൂടെ സെര്‍ബിയ ഇക്വലൈസര്‍ ഗോള്‍ […]

Sports

അട്ടിമറി വിജയം നേടി ലോകകപ്പിനോട് വിടപറഞ്ഞ് കാമറൂണ്‍

ഫിഫ വേള്‍ഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ അട്ടിമറി വിജയം നേടി ലോകകപ്പിനോട് വിടപറഞ്ഞ് കാമറൂണ്‍. 90ാം മിനിറ്റില്‍ കാപ്റ്റന്‍ വിന്‍സന്റ് അബൂബക്കറിന്റെ അവിശ്വസനീയ ഗോളിലൂടെ ബ്രസീലിന്റെ ഗോള്‍ വല തകര്‍ക്കുകയായിരുന്നു കാമറൂണ്‍ പട. ഗോള്‍ പിറന്നതിന് പിന്നാലെ താരത്തിന് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോകേണ്ടിവന്നു. ബ്രസീലിനെ ഗോളടിപ്പിക്കാതെ പ്രതിരോധം തീര്‍ത്ത കാമറൂണ്‍ ആണ് അവസാന നിമിഷം കാനറികളെ ഞെട്ടിച്ചത്. തുടക്കത്തില്‍ ബ്രസീലിയന്‍ താരങ്ങളുടെ കടുത്തസമ്മര്‍ദമാണ് കാമറൂണിന് നേരിടേണ്ടിവന്നത്. 21 പതിനഞ്ച് ഗോള്‍ ശ്രമങ്ങള്‍ നടത്തിയ […]

Sports

പോർച്ചുഗലിനെ ഞെട്ടിച്ച് ദക്ഷിണ കൊറിയ; ഉറുഗ്വെയ്ക്ക് മുന്നിൽ വീണ്ടും കണ്ണീരണിഞ്ഞ് ഘാന

ഏഷ്യൻ കരുത്തിനു മുന്നിൽ വിറച്ച് പോർച്ചുഗൽ. ഗ്രൂപ്പ് എച്ചിൽ ഇന്ന് നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയയാണ് പോർച്ചുഗലിനെ ഞെട്ടിച്ചത്. മത്സരത്തിൽ ഏഷ്യൻ സംഘം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമായിരുന്നു ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഘാനയെ ഉറുഗ്വെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി. ഇതോടെ പോർച്ചുഗലിനൊപ്പം ദക്ഷിണ കൊറിയ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ കടന്നു. ഉറുഗ്വെയും ഘാനയും പുറത്തായി.  മത്സരമാകെ നിയന്ത്രിച്ചിട്ടും മൂന്ന് […]