കോസ്റ്ററിക്കയ്ക്കെതിരെ മിന്നും വിജയം കൈവരിച്ചിട്ടും പ്രീ ക്വാർട്ടർ നഷ്ടമായി ജർമനി. രണ്ടിനെതിരെ നാല് ഗോൾ നേടിയെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു. കോസ്റ്ററിക്കയ്ക്കെതിരെ ശക്തമായി ആധിപത്യത്തോടെ വിജയിച്ചിട്ടും ജര്‍മന്‍ സംഘം എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ മടങ്ങിയത് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തെ കണ്ണീരിലാഴ്ത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ സ്‌പെയ്‌നിനെ അട്ടിമറിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തി. ഇതോടെ സ്‌പെയ്‌നിനും ജര്‍മനിക്കും നാല് പോയന്റായി. പക്ഷേ ഉയര്‍ന്ന ഗോള്‍ വ്യത്യാസം ജര്‍മനിക്ക് തിരിച്ചടിയായി. പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന ജര്‍മനി പുറത്തു പോകുകയും […]
Sports
സ്പെയിനെ അട്ടിമറിച്ച് ജപ്പാൻ; തോറ്റിട്ടും പ്രീ ക്വാർട്ടർ കടന്ന് സ്പെയിൻ
ലോകകപ്പ് ആവേശപ്പോരാട്ടത്തിൽ സ്പെയിനെ അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാൻ പ്രീക്വാർട്ടറിൽ. ശക്തമായ മത്സരത്തിൽ സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജപ്പാൻ അട്ടിമറിച്ചു. തോൽവി വഴങ്ങിയെങ്കിലും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കോസ്റ്ററിക്കയെ ജർമനി തോൽപ്പിച്ചതോടെ സ്പെയിൻ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ ഇടംപിടിച്ചു . വിജയം അനിവാര്യമായ അവസാന മത്സരത്തില്‍ സ്പെയിനിനോട് ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടെണ്ണം അത്ഭുതകരമായ തിരിച്ചു മടക്കിയായിരുന്നു ജപ്പാന്റെ കുതിപ്പ്. (2-1). അല്‍വരോ മൊറാട്ടയുടെ ഗോളിലൂടെ 11-ാം മിനിറ്റില്‍ തന്നെ സ്പെയിന്‍ ലീഡ് നേടി. കണക്കുകൂട്ടല്‍ […]
ഇറാന്റെ തോല്‍വി ആഘോഷിച്ചു; ഇറാനി സാമൂഹികപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
ലോകകപ്പ് ഫുട്ബോളിൽ നിന്ന് ഇറാന്‍ പുറത്തായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷ പരിപാടിക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു.ഇറാനി സാമൂഹ്യപ്രവര്‍ത്തകനായ മെഹ്‌റാന്‍ സമക്കാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇറാന്റെ തോല്‍വി ആഘോഷിച്ചത്. ഇറാനിലെ ബന്ദര്‍ അന്‍സാലിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ മെഹ്‌റാനെ പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.തലയില്‍ വെടികൊണ്ട മെഹ്‌റാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ കാറിന്റെ ഹോണ്‍ തുടര്‍ച്ചയായി അടിച്ചുകൊണ്ട് മെഹ്‌റാന്‍ ആഘോഷത്തില്‍ പങ്കാളിയായി. ഇതേത്തുടര്‍ന്നാണ് […]
പ്രീ ക്വാർട്ടറിൽ അർജൻ്റീനയ്ക്ക് ഓസ്ട്രേലിയൻ കടമ്പ; ഫ്രാൻസിന് പോളണ്ട് എതിരാളികൾ
ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജൻ്റീന ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് സിയിൽ ചാമ്പ്യന്മാരായി അർജൻ്റീന പ്രീ ക്വാർട്ടറിലെത്തിയപ്പോൾ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയയുടെ വരവ്. ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാൻസിന് ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ പോളണ്ട് എതിരാളികളാവും. നെതർലൻഡ്സ് – യുഎസ്എ, ഇംഗ്ലണ്ട് – സെനഗൽ എന്നീ മത്സരങ്ങളാണ് നിലവിൽ പ്രീ ക്വാർട്ടർ ഘട്ടത്തിൽ തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എയിൽ നെതർലൻഡ്സ് ഒന്നാം സ്ഥാനക്കാരായും സെനഗൽ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാർട്ടറിലെത്തിയപ്പോൾ ഗ്രൂപ്പ് ബിയിൽ […]
പൊരുതിയത് ശ്രേയാസ് അയ്യരും വാഷിംഗ്ടൺ സുന്ദറും മാത്രം; ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച
ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.3 ഓവറിൽ 219 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 51 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദർ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശ്രേയാസ് അയ്യരും (49) ഇന്ത്യക്കായി തിളങ്ങി. ഇന്ത്യക്കായി ഏഴ് താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും ഈ രണ്ട് പേർക്കൊഴികെ മറ്റാർക്കും മികച്ച സ്കോർ നേടാനായില്ല. ന്യൂസീലൻഡിനായി ഡാരിൽ മിച്ചലും ആദം മിൽനെയും 3 വിക്കറ്റ് വീതം വീഴ്ത്തി. ബൗളിംഗ് […]
അർജൻ്റീനയ്ക്ക് ഇന്ന് മരണക്കളി; ഡെന്മാർക്കിനും ഓസ്ട്രേലിയക്കും നിർണായകം
ഖത്തർ ലോകകപ്പിൽ അർജൻ്റീനയ്ക്ക് ഇന്ന് മരണക്കളി. ഗ്രൂപ്പ് സിയിൽ പോളണ്ടിനെ നേരിടുന്ന മെസിയ്ക്കും സംഘത്തിനും പ്രീക്വാർട്ടറിൽ കടക്കണമെങ്കിൽ ജയം കൂടിയേ തീരൂ. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം. ഈ സമയം തന്നെ സൗദി അറേബ്യ – മെക്സിക്കോ മത്സരവും നടക്കും. ഒരു ജയം ഇരു ടീമുകളുടെയും പ്രീ ക്വാർട്ടർ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഗ്രൂപ്പ് ഡിയിൽ ഇന്ന് മറ്റൊരു നിർണായ മത്സരമുണ്ട്. ഇന്ത്യൻ സമയം രാത്രി 8.30ന് ഓസ്ട്രേലിയ ഡെന്മാർക്കിനെ നേരിടും. ഈ കളി വിജയിക്കുന്ന […]
നെതർലൻഡ്സിനും ഇക്വഡോറിനും ഇന്ന് നിർണായകം; ഇറാനും ഇംഗ്ലണ്ടിനും സമനിലയെങ്കിലും വേണം
ഖത്തർ ലോകകപ്പിൽ ഇന്ന് നിർണായക മത്സരങ്ങൾ. നെതർലൻഡ്സ്, ഇക്വഡോർ, ഇറാൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊക്കെ ഇന്ന് നിർണായക മത്സരങ്ങളുണ്ട്. ഗ്രൂപ്പ് എയിൽ ഇക്വഡോർ – സെനഗൽ മത്സരവും നെതർലൻഡ്സ് – ഖത്തർ മത്സരവും ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30നും ഗ്രൂപ്പ് ബിയിൽ ഇറാൻ – യുഎസ്എ, വെയിൽസ് – ഇംഗ്ലണ്ട് മത്സരങ്ങൾ അർദ്ധരാത്രി 12.30നും നടക്കും. ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റ് വീതമുള്ള നെതർലൻഡ്സും ഇക്വഡോറും ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്. ഇന്ന് […]
റിഷഭ് പന്തിൻ്റെ ശരാശരി 35, സഞ്ജുവിൻ്റേത് 60; മലയാളി താരത്തിനായി വാദിച്ച് ന്യൂസീലൻഡ് മുൻ താരം
മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ന്യൂസീലൻഡ് മുൻ പേസറും കമൻ്റേറ്ററുമായ സൈമൾ ഡുൾ. ദേശീയ ടീമിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെയും സഞ്ജു സാംസണിൻ്റെയും പ്രകടനങ്ങൾ താരതമ്യം ചെയ്താണ് ക്രിക്ക്ബസിനു നൽകിയ അഭിമുഖത്തിൽ സൈമൺ ഡുളിൻ്റെ പ്രതികരണം. “ഋഷഭ് പന്തിൻ്റെ കണക്കുകൾ ഭേദപ്പെട്ടതാണ്. (ഏകദിനത്തിൽ) 30 മത്സരങ്ങളോളം കളിച്ചപ്പോൾ ശരാശരി വെറും 35 ആണ്. സ്ട്രൈക്ക് റേറ്റ് നല്ലതാണ്. പക്ഷേ, 11 മത്സരങ്ങളിൽ നിന്ന് സഞ്ജുവിൻ്റെ ശരാശരി 60ൽ […]
ബ്രൂണോയുടെ ഇരട്ടഗോൾ, യുറുഗ്വേയുടെ കൊമ്പൊടിച്ചു; പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ
ഖത്തർ ലോകകപ്പിൽ യുറുഗ്വേയെ തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടർ ഉറപ്പാക്കി. ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ടഗോളുകളിലാണ് പോർച്ചുഗൽ വിജയവും പ്രീക്വാർട്ടർ ബർത്തും സ്വന്തമാക്കിയത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം 54–ാം മിനിറ്റിലാണ് ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിനായി ആദ്യ ലക്ഷ്യം കണ്ടത്. പിന്നാലെ അവസാന നിമിഷം വന്ന പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ പോർച്ചുഗലിന്റെ വിജയം ഉറപ്പിച്ചു. യുറുഗ്വേയ്ക്ക് അവസാന മത്സരം ഇതോടെ നിർണായകമായി. പോർച്ചുഗൽ ഈ വിജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിന് തലവച്ച് ഗോൾ […]
ബിസിസിഐ സെലക്ഷൻ കമ്മറ്റി; മത്സരരംഗത്ത് മുൻ സൂപ്പർ താരങ്ങൾ
ബിസിസിഐയുടെ സെലക്ഷൻ കമ്മറ്റി സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചവർ മുൻ സൂപ്പർ താരങ്ങൾ. മുൻ വിക്കറ്റ് കീപ്പർ ദിനേഷ് മോംഗിയ, വിക്കറ്റ് കീപ്പർ അജയ് രത്ര, ബാറ്റർ ശിവ് സുന്ദർ ദാസ് തുടങ്ങിയ താരങ്ങൾ അപേക്ഷ സമർപ്പിച്ചു. ടി-20 ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ തോറ്റുപുറത്തായതോടെയാണ് ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിയെ പിരിച്ചുവിട്ടത്. ഇവരുടെ ഒഴിവിലേക്ക് ഉടൻ പുതിയ സെലക്ഷൻ കമ്മറ്റിയെ തെരഞ്ഞെടുക്കും. ഇതിനായി ഒരു ഉപദേശക സമിതിയെ നിയമിക്കാനാണ് സാധ്യത.












