ഖത്തർ ലോകകപ്പിലും സഞ്ജുവിന് പിന്തുണയുമായി ആരാധകർ. ഖത്തറിലെ ലോകകപ്പ് സ്‌റ്റേഡിയത്തിൽ ആരാധകൻ എത്തിയത് സഞ്ജുവിന്റെ ചിത്രമുള്ള ബാനറുമായാണ്. രാജസ്ഥാൻ റോയൽസാണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇന്ത്യൻ ടീമിന്റേയും രാജസ്ഥാൻ റോയൽസിന്റെയും ജേഴ്‌സിയിൽ നിൽക്കുന്ന സഞ്ജുവിന്റെ ചിത്രങ്ങൾക്കു താഴെ ‘സഞ്ജു സാംസൺ, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഖത്തറിൽ നിന്നും ഒരുപാട് സ്‌നേഹത്തോടെ’ എന്ന് എഴുതിയിട്ടുണ്ട്. ‘ഏതു മാച്ച് ആണെന്നോ ഏത് ടീം ആണെന്നോ ഏത് കളിക്കാരൻ ആണെന്നോ ഞങ്ങൾ പരിഗണിക്കുന്നില്ല, പക്ഷേ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് സഞ്ജു സാംസൺ’ എന്നെഴുതിയ ബാനറുമായും […]
Sports
അലിസൺ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് പനി; ബ്രസീലിന് ആശങ്ക
ഖത്തർ ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിനൊരുങ്ങുന്ന ബ്രസീൽ ക്യാമ്പിൽ ആശങ്ക. ഗോൾ കീപ്പർ അലിസൺ ബെക്കർ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് പനി ആയതാണ് ബ്രസീലിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. അലിസണൊപ്പം മധ്യനിര താരം ലൂക്കാസ് പക്കേറ്റ, ഫോർവേഡ് ആൻ്റണി എന്നിവർ പനിയോട് സമാനമായ ലക്ഷണങ്ങൾ ഉള്ളതിനാൽ പരിശീലനത്തിനിറങ്ങിയില്ല. സെർബിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ സൂപ്പർ താരം നെയ്‌മറും റൈറ്റ് ബാക്ക് ഡാനിലോയും ഇന്ന് കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. നെയ്‌മർക്കൊപ്പം ഈ താരങ്ങൾക്ക് കൂടി ഇന്ന് കളത്തിലിറങ്ങാൻ കഴിയാതെ വന്നാൽ അത് ബ്രസീലിന് […]
സ്‌പെയിനെ സമനിലയില്‍ കുരുക്കി ജര്‍മനി
ജര്‍മനി ആരാധകര്‍ക്ക് ഏറെ നിര്‍ണായകമായിരുന്ന ഇന്നത്തെ പോരാട്ടം സമനിലയില്‍ അവസാനിച്ചു. സ്പാനിഷ് പാസിംഗ് കരുത്തിനെ പ്രതിരോധ മികവില്‍ ജര്‍മനി തളച്ചിട്ട മത്സരം ആവേശകരമായിരുന്നു. ആദ്യ മത്സരത്തില്‍ ജപ്പാനോട് തോല്‍വി ഏറ്റുവാങ്ങിയ ജര്‍മനിക്ക് ഇന്ന് സ്‌പെയിനെ സമനിലക്കുരുക്കിലാക്കാന്‍ കഴിഞ്ഞതിനാല്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി. എങ്കിലും ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരം (ജര്‍മ്മനി vs കോസ്റ്ററിക്ക ), (സ്‌പെയിന്‍ vs ജപ്പാന്‍ ) നിര്‍ണ്ണായകമായി മാറും. ജീവന്മരണ പോരാട്ടത്തില്‍ സ്‌പെയിന് നേര്‍ക്ക് ജര്‍മനി കനത്ത പ്രതിരോധക്കോട്ടയാണ് കെട്ടിയത്. ഫുള്‍ക്രഗിലൂടെയാണ് […]
‘ജീവന്മരണ പോരാട്ടത്തിന് അർജന്റീന’ എതിരാളികൾ മെക്‌സിക്കോ; നിർണായക ദിനം
ലോകകപ്പിൽ ഇന്ന് അർജന്റീനയ്ക്ക് നിർണ്ണായക മത്സരം. പ്രീ ക്വാട്ടർ സാധ്യതകൾ നിലനിർത്താൻ ടീമിന് ജയം അനിവാര്യമാണ്.ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ മെക്‌സിക്കോയ്‌ക്കെതിരായ മത്സരം ഇന്ന് രാത്രി 12.30നാണ്. സൗദി അറേബ്യയ്‌ക്കെതിരെ തോറ്റ അർജന്റീന മാറ്റങ്ങളുമായാകും ഇന്ന് ഇറങ്ങുക. പോളണ്ടിനെതിരെയും മെക്സിക്കോയ്ക്കെതിരെയും വിജയിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് പ്രീ ക്വാട്ടർ സാധ്യതകൾക്ക് വഴിതുറക്കുകയായുള്ളു. തോറ്റാൽ നാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ആലോചിക്കാം. സമനില പോലും പ്രീക്വാർട്ടർ സാധ്യതകൾ വിദൂരത്താക്കും. ഗ്രൂപ്പ് സിയിൽ നിലവിൽ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തിൽ സമനിലയിൽ പിരിഞ്ഞ […]
‘ഒപ്പത്തിനൊപ്പം’; ഇംഗ്ലണ്ട്-യുഎസ്എ പോരാട്ടം ഗോള്‍രഹിത സമനിലയില്‍
ആക്രമണത്തിന് പേരുകേട്ട ഇംഗ്ലീഷ് നിരയെ പിടിച്ചുകെട്ടി യുഎസ്എ. ഹാരി കെയ്ന്‍, ബുക്കായോ സാക്ക, മേസണ്‍ മൗണ്ട്, റഹീം സ്‌റ്റെര്‍ലിങ് തുടങ്ങിയ കൊമ്പന്മാരെ ഇറക്കി എളുപ്പം ജയിച്ചു മടങ്ങാമെന്ന ഇംഗ്ലണ്ട് മോഹത്തെ പൊളിച്ചടുക്കുന്നതായി ഇന്നത്തെ അമേരിക്കൻ പ്രകടനം. മത്സരത്തിൻ്റെ അവസാന വിസിൽ മുഴങ്ങുമ്പോൾ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ പൂട്ടി യുഎസ്എ. അൽ-ബൈത് മൈതാനത്ത് തുടക്കം മുതല്‍ യുഎസ് ബോക്‌സിലേക്ക് നിരന്തരം ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളായിരുന്നു. ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അമേരിക്കൻ പ്രതിരോധ മതിലിൽ തട്ടി തെറിച്ചു. 10 ആം മിനിറ്റിൽ […]
മൂന്ന് ഫിഫ്റ്റികൾ; മികച്ച ഇന്നിംഗ്സുമായി സഞ്ജുവും വാഷിംഗ്ടൺ സുന്ദറും: ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ സ്കോർ
ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 306 റൺസെടുത്തു. ശ്രേയാസ് അയ്യർ (80) ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ശിഖർ ധവാൻ (72), ശുഭ്മൻ ഗിൽ (50) എന്നിവരും ഫിഫ്റ്റി നേടി. മലയാളി താരം സഞ്ജു സാംസൺ (36), വാഷിംഗ്ടൺ സുന്ദർ (37 നോട്ടൗട്ട്) എന്നിവരും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. 124 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ടിൽ പങ്കാളിയായ ധവാനും ഗില്ലും […]
ആകാശത്തേക്ക് കൈയുയർത്തി നിശബ്ദനായി എംബോളോ; ഗോളാഘോഷിക്കാതെ സ്വിസ് താരം
വമ്പൻ അട്ടിമറികൾ കണ്ട ഖത്തർ ലോകകപ്പിൽ സ്വിറ്റ്സർലൻഡിന് കാലിടറിയില്ല. ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂണിനെ പരാജയപ്പെടുത്തി. ഫ്രഞ്ച് ലീഗ് വൺ ക്ലബ് മൊണാക്കോ സ്ട്രൈക്കർ ബ്രീൽ എംബോളോയാണ് (47’) സ്വിറ്റസർലൻഡിനായി ലക്ഷ്യം കണ്ടത്. ദേശീയ ടീമിനായി തുടർച്ചയായ 3–ാം മത്സരത്തിലും ഗോളടിക്കുന്ന താരം എന്ന നേട്ടവും മത്സരത്തിനിടെ എംബോളോ സ്വന്തമാക്കി. വിജയ ഗോൾ നേടിയിട്ടും നിശബ്ദനായി നിന്ന എംബോളോയുടെ മുഖം മറക്കാൻ കഴിയില്ല. ഗോളാഘോഷിക്കാതെ ആകാശത്തേക്ക് കൈയുയർത്തി നിശബദ്ധനായി നിൽക്കുന്ന എംബോളോയുടെ ചിത്രം ഇതിനോടകം പുറത്തു വന്നു. […]
കാനറികൾ പറന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം
ഫിഫ ലോകകപ്പ് ആവേശ പോരാട്ടത്തിൽ സെർബിയയുടെ പ്രതിരോധപ്പൂട്ട് തകർത്ത് ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം. റിച്ചാർലിസനിനാണ് ബ്രസീലിന് വേണ്ടി രണ്ടു ഗോളുകളും സ്വന്തമാക്കിയത്. അര്‍ജന്റീനയും ജര്‍മനിയും കാലിടറിവീണ ഖത്തറില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് കാനറിപ്പക്ഷികളെ പോലെ ബ്രസീൽ പറന്നുയരുന്നത്. അറുപതു മിനിട്ടിലേറെ നീണ്ട സമനിലപ്പൂട്ടുപൊളിച്ച് റിചാർലിസൻ ബ്രസീലിനായി 62-ാം മിനിട്ടിൽ ആദ്യ ഗോൾ നേടി. സെർബിയയുടെ പ്രതിരോധപ്പൂട്ട് ബ്രസീൽ താരങ്ങളുടെ ഒത്തൊരുമയോടെ തകർത്താണ് ആദ്യ ഗോൾ നേടിയത്. സെർബിയ പ്രതിരോധ താരങ്ങളെ മറികടന്ന് […]
കാമറൂണിന്റെ ആഫ്രിക്കന്‍ കുതിരകളെ നേരിടാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്
ഖത്തര്‍ ലോകകപ്പില്‍ അല്‍ ജനൂബ് സ്‌റ്റേഡിയത്തില്‍ അല്‍പസമയത്തിനകം സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെ നേരിടും. യോഗ്യതാ റൗണ്ടില്‍ പരാജയമറിയാതെയാണ് സ്വിസ് സംഘം ഖത്തറിലേക്കുള്ള ടിക്കറ്റുറപ്പിച്ചത്. സമീപകാലങ്ങളില്‍ മികച്ച പ്രകടനം കാത്തുസൂക്ഷിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് കഴിഞ്ഞ നാല് ലോക കപ്പുകളിലും പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരുന്നു. ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മറികടക്കാന്‍ ഇതുവരെ സ്വിറ്റ്‌സര്‍ലന്‍ഡിന് കഴിഞ്ഞിട്ടില്ല. ഈ വിടവ് തീര്‍ക്കാനാകും അല്‍ ജനൂബില്‍ ഇത്തവണ സ്വിസ് ശ്രമിക്കുക. മുറത്ത് യകിന്‍ ആണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കോച്ച്. യൂറോപ്യന്‍ ലീഗുകളില്‍ കരുത്ത് തെളിയിച്ച മൗമി എന്‍ഗമല, ടോക്കോ […]
വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ ഖത്തറില്‍ അവനിറങ്ങുന്നു; ക്രിസ്റ്റിയാനോ റൊണാള്‍ഡോ
ഓള്‍ഡ് ട്രാഫോഡിനോട് അയാള്‍ക്ക് വിടപറയേണ്ടി വരുന്നുണ്ട്. താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് അവന് തുറന്ന് പറയേണ്ടി വരുന്നുണ്ട്… ആദ്യ ഇലവനില്‍ ഇടം പിടിക്കാനാകാതെ പോകുന്നുണ്ട്.. പക്ഷേ ലോക ഫുട്ബാളിന്റെ രാജാവിന് വീഴച്ചകളില്‍ വീണു പോകാനാകില്ല തോല്‍വിയിലും അവസര നിഷേധത്തിന്റെ കാലത്തും ഫോമില്ലായ്മയുടെ സങ്കട കാലത്തും വീണു പോകണമെങ്കില്‍ അവന്റെ പേര് ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നല്ലാതാകണം. ഖത്തറിന്റ പ്രതീക്ഷയുടെ പുല്‍മൈതാനത്ത് അല്‍ റിഹ്ല പന്തുരുളുമ്പോള്‍ അവിടെ ആകാശത്തോളമുറന്ന് പോര്‍ച്ചുഗലിനെ മുന്നില്‍ നിന്ന് നയിക്കുന്ന ഒരു CR7 ഉണ്ടാകും അവന്‍ ലോകകപ്പിന്റെ സുന്ദര […]












