ഖത്തർ ലോകകപ്പിൽ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം കിരീടങ്ങളുള്ള ബ്രസീൽ ഗ്രൂപ്പ് ജിയിൽ സെർബിയയെയാണ് നേരിടുക. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എച്ചിൽ ഇന്ത്യൻ സമയം രാത്രി 9.30ന് പോർച്ചുഗൽ ഘാനയെ നേരിടും. സ്റ്റേഡിയം 974ലാണ് മത്സരം. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ, ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡ് കാമറൂണിനെയും ഗ്രൂപ്പ് എച്ചിൽ ഉറുഗ്വെ ദക്ഷിണകൊറിയയെയും നേരിടും. അൽ ജനോബ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30നാണ് സ്വിറ്റ്സർലൻഡ് – കാമറൂൺ മത്സരം. എജുക്കേഷൻ […]
Sports
ഗോൾവല നിറച്ച് സ്പാനിഷ് പടയോട്ടം; കോസ്റ്റാറിക്കയെ എതിരില്ലാത്ത 7 ഗോളിന് തോൽപ്പിച്ചു
വമ്പന്മാർക്ക് കാലിടറിയ ഖത്തറിൽ ജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് സ്പെയിൻ. ഗ്രൂപ്പ് ഇ മത്സരത്തിൽ എതിരില്ലാത്ത 7 ഗോളുകൾക്ക് കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി. ഇരട്ട ഗോളുമായി നിറഞ്ഞാടിയ ഫെറാൻ ടോറസാണ് വിജയ ശിൽപ്പി. ഖത്തറിൽ ലക്ഷ്യം കിരീടം മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു സ്പെയിനിന്റേത്. അൽ തുമാമ സ്റ്റേഡിയത്തിൽ പന്തുരുളാൻ തുടങ്ങിയതു മുതൽ സ്പെയിനിന്റെ സർവാധിപത്യം. കോസ്റ്റാറിക്ക താരങ്ങൾക്ക് പന്തിൽ തൊടാൻ അവസരം ലഭിച്ചില്ല. നിരന്തരം കോസ്റ്റാറിക്കൻ പോസ്റ്റിലേക്ക് സ്പെയിൻ ഷോട്ടുകൾ ഉതിർത്തു. കോസ്റ്ററിക്കൻ ബോക്സിലേക്ക് നടത്തിയ തുടർ ആക്രമണങ്ങളുടെ തുടർച്ചയായി […]
സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം; ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ
ഖത്തർ ലോകകപ്പിൽ ഇന്ന് വമ്പന്മാർ കളത്തിൽ. മുൻ ചാമ്പ്യന്മാരായ സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം എന്നീ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. വൈകിട്ട് 6.30ന് ഗ്രൂപ്പ് ഇയിൽ ജർമനി ജപ്പാനെയും രാത്രി 9.30ന് സ്പെയിൻ കോസ്റ്റാറിക്കയെയും നേരിടും. ഗ്രൂപ്പ് എഫിൽ ബെൽജിയവും കാനഡയും തമ്മിലുള്ള മത്സരം പുലർച്ചെ 12.30നാണ്. ഖത്തർ ലോകകപ്പിൽ ഇന്ന് വമ്പന്മാർ കളത്തിൽ. മുൻ ചാമ്പ്യന്മാരായ സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം എന്നീ […]
അടി തെറ്റി അർജന്റീന; സൗദി ജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്
ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ കരുത്തരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൗദി അട്ടിമറിച്ചു. സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്നിവർ സൗദിക്കായി ലക്ഷ്യം കണ്ടപ്പോൾ ആദ്യപകുതിയിൽ ലഭിച്ച പെനാലിറ്റി മെസ്സിയും ഗോളാക്കി. അറിവുള്ളവർ പറയും എതിരാളി എത്ര ചെറുതാണെങ്കിലും വിലകുറച്ച് കാണരുതെന്ന്. ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയ്ക്ക് സംഭവിച്ചതും അതാണ്. ജയം കൈവെള്ളയിൽ, എത്ര ഗോൾ പിറക്കും? അതിൽ മിശിഹായുടെ സംഭാവന എത്ര? ഇതുമാത്രം […]
കുതിപ്പ് തുടര്‍ന്ന് ഫ്രാന്‍സ്; എംബാപെയുടെ ഗോളില്‍ ഫ്രഞ്ച് പടയുടെ തേരോട്ടം; 4-1
ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയ -ഫ്രാന്‍സ് ആവേശപ്പോരാട്ടം. ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മുന്നില്‍. ഇരട്ട ഗോളോടെ നാലാം ഗോള്‍ ജിറൂഡ് ഫ്രാന്‍സിനായി നേടി. എംബാപെയുടെ മനോഹര ഹെഡറിലൂടെയായിരുന്നു ഫ്രഞ്ച് സംഘത്തിന്റെ മൂന്നാം ഗോള്‍. ആദ്യപകുതിയില്‍ തന്നെ ഇരുടീമുകളും മൂന്ന് ഗോളുകളോടെ കളി മികവ് നിലനിര്‍ത്തിയുള്ള നീക്കങ്ങളായിരുന്നു. ആവേശകരമായ പോരാട്ടത്തിനാണ്അല്‍ ജനൂബ് സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്. ഓസീസ് വല തകര്‍ത്ത് 32ാം മിനുറ്റില്‍ ഫ്രാന്‍സി വേണ്ടി ജിറൂഡാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ജിറൂഡ് മികച്ച കളിയാണ് […]
അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ; ഒരു ഗോളിന് മുന്നിൽ
ലോകകപ്പ് ഗ്രൂപ്പിൽ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 2- 1 ന് സൗദി മുന്നിലെത്തി. സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്നിവരാണ് സൗദിക്കായി ലക്‌ഷ്യം കണ്ടത്ത്. പത്താം മിനിറ്റിൽ ലയണൽ മെസിയാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. സൗദി അറേബ്യക്കെതിരെ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റുകയായിരുന്നു. ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്. […]
മൂന്നാം ടി20; ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 161 റൺസ് വിജയലക്ഷ്യം
ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 161 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കീവികൾ 19.4 ഓവറിൽ 160 റൺസിൽ ഓൾ ഔട്ടായി. മുഹമ്മദ് സിറാജിന്റെയും അർഷ്ദീപ് സിംഗിന്റെയും മിന്നും പ്രകടനമാണ് കീവികളെ പിടിച്ചു കെട്ടിയത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി. ന്യൂസിലൻഡിന് വേണ്ടി ഡെവൺ കോൺവേയും ഗ്ലെൻ ഫിലിപ്‌സും അർദ്ധ സെഞ്ച്വറി നേടി. നിലവിൽ പരമ്പരയിൽ 1-0ന് മുന്നിലാണ് ഇന്ത്യൻ ടീം. ഈ മത്സരം ജയിച്ചാൽ ടി20 […]
ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; അർജന്റീനയുടെ മത്സരം വൈകിട്ട്
ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് മൂന്ന് മത്സരങ്ങൾ അരങ്ങേറും. ഗ്രൂപ്പ് സിയില്‍ ഇന്ന് സൗദി അറേബ്യക്കെതിരെ ആണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. മത്സരം വൈകിട്ട് 3.30നാണ് നടക്കുക. 6.30 ന് നടക്കുന്ന മത്സരത്തിൽ ഡെൻമാർക്ക്- ടുണീഷ്യയെ നേരിടും. 9.30 നുള്ള മത്സരത്തിൽ മെക്സിക്കോ പോളണ്ടിനെ നേരിടും. ഇന്ന് നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ വെയിൽസ് -യുഎസ്എ പോരാട്ടം ആവേശസമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ 36-ാം മിനിറ്റില്‍ തിമോത്തി വിയയുടെ […]
ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്, ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ
ഫുട്ബോൾ ഐക്കൺ ക്രിസ്റ്റിയാനോ റൊണാൾഡോ അടുത്തിടെ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിൽ ‘താൻ റെക്കോർഡുകളെ പിന്തുടരുന്നില്ല, പകരം റെക്കോർഡുകൾ തന്നെ പിന്തുടരുന്നു’ എന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവന വളരെ ശരിയാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു റെക്കോർഡ് കൂടി തീർത്തിരിക്കുകയാണ് റോണോ. എന്നാൽ കളത്തിന് പുറത്താണെന്ന് മാത്രം.’ ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ക്രിസ്റ്റിയാനോ ഈ നാഴികക്കല്ല് പിന്നിട്ടത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം പേരെ […]
മിന്നലായി വലൻസിയ; ഖത്തറിനെതിരെ ഇക്വഡോറിന് ജയം
22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് കാലിടറി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ച് ഇക്വഡോർ. നായകൻ എനർ വലൻസിയയുടെ മികച്ച പ്രകടനം ലോകകപ്പിന്റെ ആദ്യദിനം ഇക്വഡോറിന് ഇരട്ടി മധുരം സമ്മാനിച്ചു. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി തൊടുത്ത ഗോളാണ് വിജയം നിർണയിച്ചത്. മൂന്നാം മിനിറ്റിൽ വലയിലെത്തിയ ഗോൾ വാർ സിസ്റ്റം കവർന്നില്ലായിരുന്നെങ്കിൽ ഇക്വഡോർ നായകന് ഹാട്രിക് തികയ്ക്കാമായിരുന്നു. 22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് കാലിടറി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് […]












