Sports

സ്കൈയും ഹൂഡയും മിന്നി; ന്യൂസിലൻഡിനെ 65 റൺസിന് തോൽപ്പിച്ച് ഇന്ത്യ

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ജയത്തോടെ തുടങ്ങി ടീം ഇന്ത്യ. രണ്ടാം ടി20യിൽ സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ചുറിയുടെയും ബൗളർമാരുടെ മികച്ച പ്രകടനത്തിന്റെയും പിൻബലത്തിൽ 65 റൺസിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവി ടീമിന് 18.5 ഓവറിൽ 126 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. […]

Sports

ഖത്തർ ലോകകപ്പിന് നാളെ കിക്കോഫ്

ഖത്തർ ലോകകപ്പിന് നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ-ഇക്വഡോറിനെ നേരിടും. ഉദ്ഘാടന ചടങ്ങുകൾ രാത്രി 7.30 മുതൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കും.  നവംബർ ഇരുപതിൽ ഖത്തറിന്റെ ആകാശത്ത് പുതിയ ലാവുദിക്കും. 29 രാവുകളിൽ ലോകമാകെ ആ വെളിച്ചം പരക്കും. ആയിരത്തിയൊന്ന് രാവുകളിലെ കഥകളോളം കഥകളുണ്ടാകും.മെസിക്കും നെയ്മറിനും റൊണാൾഡോക്കും ബെൻസേക്കുമെല്ലാം ആ കഥകളിൽ ഷഹരിയാറിന്റെ ഛായയാകും. ഷഹറസാദ കഥകൾ പറഞ്ഞ ഷഹരിയാറിന്റെ. അലാവുദീന്റെ അത്ഭുത വിളക്ക് പോലെ ഡെൻമാർക്കോ കോസ്റ്റാറിക്കയോ ക്രൊയേഷ്യയോ, നമ്മളുടെ ചിന്തകളിലില്ലാത്ത മറ്റേതെങ്കിലും […]

Sports

ടി 20 ലോകകപ്പ് തോൽവി, പിന്നാലെ സെലക്ടർമാരെ പുറത്താക്കി ബിസിസിഐ

ടി 20 ലോകകപ്പ് തോൽവിക്ക് പിന്നാലെ സെലക്ടർമാരെ പുറത്താക്കി ബിസിസിഐ. മുഖ്യ സെലക്ടർ ചേതൻ ശർമ ഉൾപ്പെടെയുള്ളവരെയാണ് ബിസിസിഐ പുറത്താക്കിയത്. ചേതൻ ശർമയേയും സെലക്ഷൻ കമ്മിറ്റിയെയുമാണ് ബിസിസിഐ പുറത്താക്കിയത്. ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. നാല് വര്‍ഷ കാലാവധിയാണ് സാധാരണയായി സീനിയര്‍ ടീം സെലക്‌ടര്‍ക്ക് ലഭിക്കാറ്. സെലക്ഷൻ കമ്മിറ്റിയിലേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. നവംബർ 28ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് ബിസിസിഐ ട്വിറ്റർ പോസ്റ്റിൽ പറയുന്നു. ട്വന്റി 20 ലോകകപ്പിൽ സെമിഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് […]

Sports

ക്രിസ്റ്റ്യാനോ പുറത്തിരുന്നു; നൈജീരിയക്കെതിരെ പോർച്ചുഗലിന് വമ്പൻ ജയം

ഖത്തർ ലോകകപ്പ് സൗഹൃദമത്സരത്തിൽ നൈജീരിയക്കെതിരെ പോർച്ചുഗലിന് വമ്പൻ ജയം. മടക്കമില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗൽ നൈജീരിയയെ വീഴ്ത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗോൺസാലോ റാമോസ്, ജാവോ മരിയോ എന്നിവരും ഗോൾ ലിസ്റ്റിൽ ഇടം നേടി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്. വയറ്റിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ ഇന്നലെ ടീമിൽ ഉൾപ്പെടാതിരുന്നത്. 9ആം മിനിട്ടിൽ തന്നെ പോർച്ചുഗൽ മുന്നിലെത്തി. ഡിയോഗോ ഡാലോട്ടിൻ്റെ അസിസ്റ്റിൽ നിന്ന് ബ്രൂണോ […]

Sports

ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ആദ്യ ടി-20 ഇന്ന്

ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ആദ്യ ടി-20 മത്സരം ഇന്ന്. വെല്ലിങ്ങ്ടണിലെ സ്കൈ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം. മഴ ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ന് ടോസ് നിർണായമാവും. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഏത് പൊസിഷനിൽ കളിക്കുമെന്നതാണ് ഉയർന്നിരിക്കുന്നത്. ഋഷഭ് പന്ത് ഓപ്പൺ ചെയ്താൽ ഒപ്പം ശുഭ്മൻ ഗില്ലോ ഇഷാൻ കിഷനോ എന്നതാവും അടുത്ത ചോദ്യം. വലംകയ്യൻ- ഇടങ്കയ്യൻ പരിഗണന ഗിൽ- ഋഷഭ്/ കിഷൻ എന്ന ഓപ്പണിംഗ് സഖ്യത്തെ പരീക്ഷിക്കാൻ ടീം മാനേജ്മെൻ്റിനെ പ്രേരിപ്പിച്ചേക്കും. […]

Sports

വിജയ് ഹസാരെ: ഛത്തീസ്ഗഡിനെ വീഴ്ത്തി കേരളത്തിന് തുടർച്ചയായ മൂന്നാം ജയം

വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെ വീഴ്ത്തി കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. 8 വിക്കറ്റിന് ഛത്തീസ്ഗഡിനെ കീഴടക്കിയ കേരളം എലീറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 36.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പൊന്നം രാഹുൽ (92 നോട്ടൗട്ട്) കേരളത്തിൻ്റെ ടോപ്പ് സ്കോററായി. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. അശുതോഷ് സിംഗ് (40), അജയ് മണ്ഡൽ (30) എന്നിവരാണ് […]

Sports

സൺറൈസേഴ്സ് തന്നെ റിലീസ് ചെയ്തത് അത്ഭുതപ്പെടുത്തിയില്ലെന്ന് വില്ല്യംസൺ

സൺറൈസേഴ്സ് ഹൈദരാബാദ് തന്നെ റിലീസ് ചെയ്തത് അത്ഭുതപ്പെടുത്തിയില്ലെന്ന് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ. സൺറൈസേഴ്സിൽ കളിച്ച സമയം ഏറെ ആസ്വദിച്ചു എന്നും തനിക്ക് ഒരുപാട് നല്ല ഓർമകൾ അവിടെയുണ്ടെന്നും വില്ല്യംസൺ പറഞ്ഞു. 14 കോടി രൂപ മുടക്കി ടീമിലെത്തിച്ച വില്ല്യംസൺ ആണ് കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിനെ നയിച്ചത്.  “നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ അത് അത്ഭുതപ്പെടുത്തിയില്ല. അങ്ങനെയാണ് കാര്യങ്ങൾ. സൺറൈസേഴ്സിൽ കളിച്ച സമയം ഞാൻ ഏറെ ആസ്വദിച്ചു. ഒരുപാട് നല്ല ഓർമകൾ എനിക്ക് അവിടെയുണ്ട്. ലോകത്ത് വിവിധ […]

Sports

ഡിമരിയക്ക് ഇരട്ടഗോൾ; സൗഹൃദമത്സരത്തിൽ യുഎഇയെ തുരത്തി അർജൻ്റീന

സൗഹൃദമത്സരത്തിൽ യുഎഇയെ തുരത്തി അർജൻ്റീന. മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം. ഏഞ്ചൽ ഡി മരിയ അർജൻ്റീനയ്ക്കായി ഇരട്ട ഗോൾ നേടിയപ്പോൾ ജൂലിയൻ അൽവാരസ്, ലയണൽ മെസി, ജോക്വിൻ കൊറിയ എന്നിവരാണ് മറ്റ് ഗോൾ സ്കോറർമാർ. 17ആം മിനിട്ടിലാണ് അർജൻ്റീന ആദ്യ ഗോൾ നേടുന്നത്. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ ലയണൽ മെസി നൽകിയ പന്ത് ടാപ്പിൻ ചെയ്യുക മാത്രമായിരുന്നു അൽവാരസിൻ്റെ ദൗത്യം. ഒരു ഗോൾ വീണതോടെ അർജൻ്റീന യുഎഇ പ്രതിരോധത്തിൽ കൂടുതൽ വിള്ളലുകൾ കണ്ടത്തി. 25ആം മിനിട്ടിൽ […]

Sports

സഞ്ജു-ദേവ്ദത്ത് മലയാളി കൂട്ടുകെട്ട് ഇത്തവണയും ഉണ്ടാകും; ദേവദത്ത് പടിക്കൽ രാജസ്ഥാനിൽ തുടരും

ഐപിഎൽ 2023ൽ രാജസ്ഥാൻ റോയൽസ് ദേവദത്ത് പടിക്കലിനെ നിലനിർത്തി. കഴിഞ്ഞ സീസണിൽ 7.75 കോടി രൂപയ്ക്കാണ് പടിക്കല്‍ രാജസ്ഥാനിലെത്തിയത്. സമീപകാല ആഭ്യന്തര മത്സരങ്ങളിലെ ഫോമാണ് താരത്തെ വീണ്ടും രാജസ്ഥാനിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി തന്‍റെ മൂന്ന് സീസണുകളിലെ ഏറ്റവും മോശം പ്രകടനമായിരുന്നു താരത്തിന്റേത്. 122.87 സ്ട്രൈക്ക് റേറ്റിലും 22.11 ശരാശരിയുമാണ് പടിക്കല്‍ ബാറ്റ് ചെയ്തത്. മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകന്‍. സഞ്ജു-ദേവ്ദത്ത് മലയാളി കൂട്ടുകെട്ട് ഈ സീസണിലും ഉറപ്പായി. ടീം ഇന്ത്യക്കായി രണ്ട് […]

Sports

പൊള്ളാർഡ് ഐപിഎലിൽ നിന്ന് വിരമിച്ചു; ഇനി ബാറ്റിംഗ് പരിശീലകൻ

മുംബൈ ഇന്ത്യൻസിൻ്റെ വിൻഡീസ് താരം കീറോൺ പൊള്ളാർഡ് ഐപിഎലിൽ നിന്ന് വിരമിച്ചു. 12 വർഷത്തെ ഐപിഎൽ കരിയറിനാണ് ഇതോടെ തിരശീല ആയിരിക്കുന്നത്. ഒരു വാർത്താകുറിപ്പിലൂടെയാണ് പൊള്ളാർഡിൻ്റെ വിരമിക്കൽ പ്രഖ്യാപനം. മുംബൈ ഇന്ത്യൻസിനായി ഐപിഎൽ കളിച്ചിട്ടുള്ള താരങ്ങളിൽ ഏറ്റവും സുപ്രധാന താരമായിരുന്നു പൊള്ളാർഡ്. തൻ്റെ ബാറ്റിംഗ് മികവുകൊണ്ട് പലപ്പോഴും താരം മുംബൈയെ രക്ഷിച്ചിട്ടുണ്ട്. ടീമിൽ നിന്ന് വിരമിച്ചെങ്കിലും ബാറ്റിംഗ് പരിശീലകനായി പൊള്ളാർഡ് മുംബൈ ഇന്ത്യൻസിനൊപ്പം തുടരും. മുംബൈ ഇന്ത്യൻസ് പൊള്ളാർഡിനെ റിലീസ് ചെയ്തേക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇത് […]