ഇന്ത്യക്കെതിരെ നാട്ടിൽ നടക്കുന്ന പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിൽ മുതിർന്ന താരങ്ങളായ ട്രെൻ്റ് ബോൾട്ടിനും മാർട്ടിൻ ഗപ്റ്റിലിനും ഇടമില്ല. കെയിൻ വില്ല്യംസൺ തന്നെയാണ് ടീമിനെ നയിക്കുക. ഈ മാസം 18നാണ് ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം ആരംഭിക്കുക. മൂന്ന് വീതം ടി-20, ഏകദിന മത്സരങ്ങളടങ്ങുന്ന പര്യടനത്തിൽ മലയാളി താരം സഞ്ജു സാംസണും കളിക്കും. ഇരു ടീമുകളിലും താരം ഉൾപ്പെട്ടിട്ടുണ്ട്. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിൻ്റെ വാർഷിക കരാർ വേണ്ടെന്നുവച്ചതിനാലാണ് ട്രെൻ്റ് ബോൾട്ടിനെ ടീമിൽ പരിഗണിക്കാതിരുന്നതെന്നാണ് സൂചന. ഗപ്റ്റിലിൻ്റെ കരിയർ ആവട്ടെ, […]
Sports
37ആം വയസിലും ഒച്ചോവ തുടരും; ലോകകപ്പിനുള്ള മെക്സിക്കൻ ടീമിനെ പ്രഖ്യാപിച്ചു
ഖത്തർ ലോകകപ്പിനുള്ള മെക്സിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഗോൾ പോസ്റ്റിനു കാവലായി 37ആം വയസിലും ഗിയ്യെർമോ ഒച്ചോവ തുടരും. പരുക്ക് കാരണം നിരവധി യുവതാരങ്ങൾക്ക് ടീമിൽ ഇടം നേടാനായില്ല. അത് മെക്സികോയ്ക്ക് കനത്ത തിരിച്ചടിയാണ്. എങ്കിലും ശക്തമായ ടീമിനെത്തന്നെ അണിനിർത്താൻ പരിശീലകനു സാധിച്ചു. അർജൻ്റീന, പോളണ്ട്, സൗദി അറേബ്യ എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് സിയിൽ ആണ് മെക്സിക്കോ കളിക്കുക.
ഐഎസ്എൽ: എഫ്‌സി ഗോവയ്‌ക്കെതിരെ മഞ്ഞപ്പടയ്ക്ക് തകർപ്പൻ ജയം
ഐഎസ്എല്ലില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ മഞ്ഞപ്പടയ്ക്ക് ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയെ തകർത്തത്. ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ കരസ്ഥമാക്കിയത്. വാശിയേറിയ കളി പുരോഗമിക്കുന്നതിനിടെ മൂന്ന് തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് – ഗോവ താരങ്ങള്‍ പരസ്പരം പോരടിച്ചത്. ജയത്തോടെ ആറ് കളികളില്‍ നിന്ന് ഒമ്പത് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ഇത്രയുംതന്നെ പോയിന്റുളള ഗോവ നാലാം ബ്ലാസ്‌റ്റേഴ്‌സ് […]
ഇംഗ്ലണ്ട് ടി20 ചാമ്പ്യന്മാർ, പാക്ക് പരാജയം 5 വിക്കറ്റിന്
ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം. ഫൈനലിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും സാം കുറാനുമാണ് ഇംഗ്ലണ്ട് വിജയശിൽപ്പികൾ. ചരിത്രത്തിൽ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റിൽസ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ബെൻ സ്‌റ്റോക്‌സ്, സാം കുറാൻ, ആദിൽ റഷീദ് എന്നിവരായിരുന്നു ഫൈനലിലെ താരങ്ങൾ. പാക്ക് ബൗളർമാരുടെ തീ തുപ്പും പന്തുകൾക്ക് മുന്നിൽ പതറാതെ നിന്ന സ്റ്റോക്സ് ടി20 ഐ ക്രിക്കറ്റിലെ തന്റെ ആദ്യ […]
ചാമ്പ്യൻഷിപ്പ് സീരീസ് ദേശീയ ടെന്നിസ് ടൂര്‍ണമെന്റിന് നാളെ തുടക്കം
ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ ചാമ്പ്യൻഷിപ്പ് സീരീസ് അണ്ടര്‍ 16 ദേശീയ ടെന്നിസ് ടൂര്‍ണമെന്റിന് നാളെ തുടക്കമാകും. കുമാരപുരം രാമനാഥ കൃഷ്ണന്‍ ടെന്നിസ് കോംപ്ലക്‌സിലെ കേരള ടെന്നിസ് അക്കാദമിയില്‍ ഈ മാസം 18 വരെയാണു ടൂര്‍ണമെന്റ്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ സിംഗിള്‍സ് ഡബിള്‍സ് മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ദേശീയ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
ടി20 ലോകകപ്പ് ഫൈനൽ: ചരിത്രം പാക്ക് പടയ്‌ക്കൊപ്പം, ഇംഗ്ലണ്ടിന് കൂട്ടായി ഫോം; ജയം ആർക്കൊപ്പം?
ടി20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരെ അറിയാൻ ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ചരിത്രപ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്താനും ഇംഗ്ലണ്ടും ടൈറ്റിലിനായി ഏറ്റുമുട്ടും. സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചപ്പോൾ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ കിരീടപ്പോരാട്ടത്തിൽ പ്രവേശിച്ചത്. ചരിത്രം പാക്ക് പടയ്ക്ക് മുൻതൂക്കം നൽകുമ്പോൾ, ഫോം ഇംഗ്ലണ്ട് നിരയ്‌ക്കൊപ്പമാണ്. നാളെ നടക്കുന്ന ഫൈനലിന് 1992ലെ ഏകദിന ലോകകപ്പുമായി ഏറെ സാമ്യമുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഫൈനല്‍ പോരാട്ടം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണെന്നതും 1992ല്‍ ഇതേ വേദിയിലാണ് […]
മൂന്ന് ഐസിസി കിരീടങ്ങൾ; ‘അതൊക്കെ ധോണിയെക്കൊണ്ട് മാത്രമെ സാധിക്കൂ’; ഗംഭീർ
ടി20 ലോകകപ്പിൽ ഫൈനൽ കാണാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ മുൻ നായകൻ എം എസ് ധോണിയെ വാഴ്ത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സെഞ്ചുറികളുടെ എണ്ണത്തിൽ വിരാട് കോലിയെയും രോഹിത് ശർമയെയും മറികടക്കുന്ന ഒരു കളിക്കാരൻ ഇനിയും വരുമായിരിക്കും, പക്ഷെ എനിക്ക് തോന്നുന്നില്ല, ധോണിയെപ്പോലെ ഇനിയൊരു ഇന്ത്യ ക്യാപ്റ്റന് മൂന്ന് ഐസിസി കിരീടങ്ങൾ നേടാനാവുമെന്ന്-ഗംഭീർ പറഞ്ഞു.(gambhir praises dhoni for his captaincy) 2013ൽ ധോണിയുടെ നേതൃത്വത്തിൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയശേഷം ഇന്ത്യക്ക് മറ്റൊരു […]
ഖത്തറിലേക്ക് നാമക്കല്‍ അയച്ചത് അഞ്ച് കോടി മുട്ടകള്‍; പ്രതിസന്ധിക്കിടെ ആശ്വാസമായി ലോകകപ്പ്
ലോകകപ്പ് ഫുട്‌ബോളില്‍ കായിക പ്രേമികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനായി ഈ മാസം നാമക്കലില്‍ നിന്ന് കയറ്റി അയച്ചത് അഞ്ച് കോടി മുട്ടകൾ. അതില്‍ രണ്ട് കോടി മുട്ടകളും കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം കയറ്റി അയച്ചതാണ്. കൂടാതെ മുട്ടയുടെ കറ്റുമതി 2023 ജനുവരി വരെ തുടരും.തമിഴ്‌നാട്ടിലെ പ്രതിസന്ധിയിലായിരുന്ന കോഴി ഫാം ഉടമകള്‍ക്ക് ഇതൊരു ആശ്വാസമായി മാറി.(crores of eggs export from namakkal to qatar fifa world cup) 2007-2008 വര്‍ഷങ്ങളില്‍ തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് […]
ന്യൂസീലൻഡ് പര്യടനത്തിൽ ദ്രാവിഡിനു വിശ്രമം; ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും
ന്യൂസീലൻഡ് പര്യടനത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും. സ്ഥിരം പരിശീലകനായ രാഹുൽ ദ്രാവിഡിനു വിശ്രമം അനുവദിച്ചാണ് ലക്ഷ്‌മണെ ന്യൂസീലൻഡിലേക്ക് അയക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ഇന്ത്യ ന്യൂസീലൻഡിൽ കളിക്കുക. ഈ മാസം 18ന് പര്യടനം ആരംഭിക്കും. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങൾക്കൊക്കെ പര്യടനത്തിൽ വിശ്രമം അനുവദിച്ചു. ദ്രാവിഡ് ഉൾപ്പെടെ മുഴുവൻ കോച്ചിംഗ് സ്റ്റാഫിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. മുൻ താരങ്ങളായ ഹൃഷികേശ് […]
മുതിർന്ന താരങ്ങൾ അടുത്ത വർഷം ടി-20 മത്സരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
മുതിർന്ന ടി-20 താരങ്ങൾ അടുത്ത വർഷം ടി-20 മത്സരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. രോഹിത് ശർമ, വിരാട് കോലി, ആർ അശ്വിൻ, ദിനേഷ് കാർത്തിക് തുടങ്ങിയ താരങ്ങളൊന്നും വരുന്ന വർഷം ടി-20 മത്സരങ്ങൾ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. അശ്വിനെയും കാർത്തികിനെയും ഇനി ടി-20യിൽ പരിഗണിക്കില്ല. രോഹിതും കോലിയും ടി-20 ഭാവി സ്വയം തീരുമാനിക്കണമെന്നും ബിസിസിഐ വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് പരിഗണിച്ചാണ് തീരുമാനം. ടി-20കൾ ഒഴിവാക്കി ഏകദിന, ടെസ്റ്റ് മത്സരങ്ങളാവും മുതിർന്ന […]












