Sports

വിദേശ ലീഗുകളിൽ കളിക്കുന്നത് താരങ്ങൾക്ക് ഗുണം ചെയ്യും, പക്ഷേ രഞ്ജി ട്രോഫി തകരും: രാഹുൽ ദ്രാവിഡ്

വിദേശ ലീഗുകളിൽ കളിക്കുന്നത് ഇന്ത്യൻ താരങ്ങൾക്ക് ഗുണം ചെയ്യുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ബിസിസിഐ ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ദ്രാവിഡ് പ്രതികരിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ദ്രാവിഡിൻ്റെ അഭിപ്രായ പ്രകടനം. “ഒരുപാട് താരങ്ങൾക്ക് ഇത്തരം വിദേശ ലീഗുകളിൽ കളിക്കാനുള്ള അവസരം നഷ്ടമാവുന്നുണ്ട്. അതൊരു വലിയ പ്രതിസന്ധിയാണ്. ബിസിസിഐ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. പക്ഷേ, ഈ ലീഗുകൾ പലതും നടക്കുന്നത് നമ്മുടെ ആഭ്യന്തര സീസണിനിടയിലാണ്. ആ സമയത്ത് ഇന്ത്യൻ താരങ്ങൾ ഈ ലീഗിൽ […]

Sports

ഇടിമിന്നലായി ഓപ്പണർമാർ; ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ

ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു തകർപ്പൻ ജയം. വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയിൽസ് (47 പന്തിൽ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 86) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറും ( 49 പന്തിൽ 9 ബൗണ്ടറിയും 3 സിക്സറും സഹിതം 80) തിളങ്ങി. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഇംഗ്ലീഷ് ഓപ്പണർമാർക്കു മുന്നിൽ […]

Sports

ടി 20 ക്രിക്കറ്റ് ലോകകപ്പ്; രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താൻ ഫൈനലിലെത്തി. അഡ്ലെയ്ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഗ്രൂപ്പുഘട്ടത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. സൂപ്പര്‍ 12ല്‍ അഞ്ചു മത്സരങ്ങളിൽ നാലിലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇന്ത്യ-പാകിസ്താൻ കലാശപ്പോരാട്ടമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. അഞ്ചു മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ […]

Sports

Qatar World Cup ഖത്തര്‍ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു

ഖത്തര്‍ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ സ്‌ക്വാഡിനെയാണ് പരിശീലകന്‍ ദിദിയര്‍ ദെഷാംസ് പ്രഖ്യാപിച്ചത്. കാമവിംഗ, എന്‍കുനു, ടച്ച്‌മെനി, യൂള്‍സ് കൗണ്ടെ എന്നിവര്‍ ടീമില്‍ ഇടംനേടി. ദിദിയര്‍ ദെഷാംപ്സിന്റെ ഫ്രാന്‍സ് ഓസ്ട്രേലിയ, ടുണീഷ്യ, ഡെന്മാര്‍ക്ക് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ്. ഗോള്‍കീപ്പര്‍മാര്‍; അല്‍ഫോണ്‍സ് അരിയോള, സ്റ്റീവ് മന്ദണ്ട, ഹ്യൂഗോ ലോറിസ്. ഡിഫന്‍ഡര്‍മാര്‍: ലൂക്കാസ് ഹെര്‍ണാണ്ടസ്, ബെഞ്ചമിന്‍ പവാര്‍ഡ്, റാഫേല്‍ വരാനെ, തിയോ ഹെര്‍ണാണ്ടസ്, പ്രെസ്‌നെല്‍ കിംപെംബെ ഇബ്രാഹിമ കൊണാറ്റെ, യൂള്‍സ് കൗണ്ടെ , വില്യം സാലിബ, ദയോത് ഉപമെക്കാനോ, മിലിയക്‌സ് […]

Sports

ബാബറിനും റിസ്വാനും ഫിഫ്റ്റി; അവസാന ഓവറിൽ വിജയിച്ച് പാകിസ്താൻ ഫൈനലിൽ

സെമിഫൈനലിൽ ന്യൂസീലൻഡിനെ വീഴ്ത്തി പാകിസ്താൻ ടി-20 ലോകകപ്പ് ഫൈനലിൽ. അവസാന ഓവറിലെ ആദ്യ പന്തിൽ 7 വിക്കറ്റ് ബാക്കിനിർത്തിയാണ് പാകിസ്താൻ്റെ തകർപ്പൻ ജയം. ന്യൂസീലൻഡ് മുന്നോട്ടുവച്ച 153 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മറികടക്കുകയായിരുന്നു. മുഹമ്മദ് റിസ്വാൻ (57), ബാബർ അസം (53), മുഹമ്മദ് ഹാരിസ് (30) എന്നിവരാണ് പാകിസ്താൻ്റെ വിജയം സാധ്യമാക്കിയത്. ഫിൻ അലൻ (4), ഡ്വോൺ കോൺവേ (20 പന്തിൽ 21) എന്നിവരെ പവർ പ്ലേയിൽ തന്നെ നഷ്ടപ്പെട്ടപ്പോൾ […]

Sports

ടി 20 ലോകകപ്പ് സെമി; ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു

ടി 20 ലോകകപ്പിലെ ന്യൂസിലന്‍ഡ്-പാകിസ്താൻ സെമിഫൈനലിൽ ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളും അവസാന സൂപ്പര്‍-12 മത്സരത്തിലെ അതേ പ്ലേയിംഗ് ഇലവനെയാണ് ഇന്ന് അണിനിരത്തിയത്. ഇന്ന് ജയിക്കുന്നവര്‍ നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ജേതാക്കളെ ഫൈനലില്‍ 13-ാം തിയതി നേരിടും. ലോകകപ്പുകളിൽ തുടർച്ചയായി അഞ്ചാമത്തെ സെമിഫൈനലിലാണ് ന്യൂസിലൻഡ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി. ഉച്ചക്ക് 1.30ന് അഡ്‍ലെയ്‌ഡിലാണ് കളി. ന്യൂസിലന്‍ഡ് ടീം: Finn Allen, […]

Sports

‘കേരളം ലോകകപ്പ് ചൂടിൽ’; പുള്ളാവൂരിലെ കട്ട് ഔട്ടുകൾ ഏറ്റെടുത്ത് ഫിഫ

ഖത്തറിൽ നിന്ന് 3,022 കിലോമീറ്റർ അകലെ, ഇങ്ങ് കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ഇന്ന് ലോക ഫുട്‌ബോൾ പ്രേമികളുടെ ചർച്ചാ വിഷയം. പുള്ളാവൂരിലെ ഭീമൻ കട്ടൗട്ടുകൾ ഫിഫ തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവച്ചതോടെ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു പുള്ളാവൂർ. ഫുട്‌ബോൾ മാമാങ്കത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലോകത്തെ മുഴുവൻ ലോകകപ്പ് ചൂടിലേക്ക് എത്തിക്കാൻ കോഴിക്കോട്ടെ പുള്ളാവൂർ എന്ന ചെറുഗ്രാമത്തിന് സാധിച്ചു. ഇവിടെ പുഴയുടെ നടുവിൽ തലയുയർത്തി നിൽക്കുന്ന മെസ്സിയും, നെയ്മറും, […]

Sports

പരിശീലനത്തിനിടെ രോഹിതിനു പരുക്ക്; ഇന്ത്യക്ക് ആശങ്ക

ടി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിനുള്ള തയ്യാറെടുപ്പിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പരുക്ക്. നെറ്റ്സിൽ പരിശീലനത്തിനിടെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് രഘുവിനെ നേരിടുന്നതിനിടെയാണ് രോഹിതിൻ്റെ കൈക്ക് പരുക്കേറ്റത്. തുടർന്ന് രോഹിത് പരിശീലനം നിർത്തിവച്ചു. വലതുകയ്യിലാണ് പന്തിടിച്ചത്. ഉടൻ തന്നെ ഫിസിയോ എത്തി രോഹിതിനെ പരിശോധിച്ചു. അല്പ സമയം വിശ്രമിച്ചതിനു ശേഷം രോഹിത് വീണ്ടും നെറ്റ്സിലെത്തിയെങ്കിലും ഉടൻ തന്നെ പരിശീലനം പൂർത്തിയാക്കി മടങ്ങി. പരുക്ക് ഗുരുതരമാണോ അല്ലയോ എന്നതിനെപ്പറ്റി വ്യക്തത വന്നിട്ടില്ല. പരുക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരെ രോഹിത് പുറത്തിരുന്നാൽ അത് […]

Sports

ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; ഫിലിപ്പ് കുട്ടീഞ്ഞോ പുറത്ത്

ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. നെയ്‌മറും ജെസ്യൂസും ഡാനി ആൽവ്സും തിയാഗോ സിൽവയും 26 അംഗ ടീമിൽ ഇടംപിടിച്ചു. ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയെ ടീമിൽ നിന്ന് ഒഴിവാക്കി. ആർസനൽ താരം ഗബ്രിയേൽ മേഗാലസും ടീമിലില്ല. ഫിലിപ്പ് കുട്ടീഞ്ഞോയുടെ അസാന്നിധ്യവും ശ്രദ്ധേയമാണ്. ലോകകപ്പിൽ ആദ്യമായി മത്സരിക്കുന്ന 16 താരങ്ങളെ ഉൾപ്പെടുത്തിയാണ് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് ഗോൾകീപ്പർമാർ, എട്ട് പ്രതിരോധനിര താരങ്ങൾ, ആറ് മിഡ്ഫീൽഡർമാർ, ഒൻപത് ഫോർവേഡുകൾ എന്നിങ്ങനെയാണ് ടിറ്റെയുടെ ടീം.

Sports

‘ഒരു കളി കൊണ്ട് ഞങ്ങൾ ആരെയും വിലയിരുത്താറില്ല’; ഋഷഭ് പന്തിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

സിംബാബ്‌വെയ്ക്കെതിരായ ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ നിരാശപ്പെടുത്തിയ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പിന്തുണച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഒരു കളി കൊണ്ട് തങ്ങൾ ആരെയും വിലയിരുത്താറില്ല എന്ന് ദ്രാവിഡ് പറഞ്ഞു. ദിനേഷ് കാർത്തികിനു പകരം ടീമിലെത്തിയ പന്ത് മത്സരത്തിൽ അഞ്ച് പന്തുകൾ നേരിട്ട് 3 റൺസ് നേടി പുറത്തായിരുന്നു. “ഒരു കളി കൊണ്ട് ഞങ്ങൾ ആരെയും വിലയിരുത്താറില്ല. ഒരു കളി പരിഗണിച്ച് ഒരാളെ കളിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാറുമില്ല. ചിലപ്പോൾ ചില ബൗളർമാരെ […]