ലോകകപ്പിലെ സൂപ്പർ 12 റൗണ്ടിൽ സിംബാബ്‌വെയ്ക്കെതിരെ കൂറ്റൻ ജയത്തോടെ ഇന്ത്യ സെമിയിൽ. 71 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 17.2 ഓവറിൽ 115 റൺസെടുക്കുന്നതിനിടെ ഓൾഔട്ട് ആവുകയായിരുന്നു. 35 റൺസെടുത്ത റയാൻ ബേൾ സിംബാബ്‌വെയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ 3 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് […]
Sports
‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ കോലിക്ക് പിറന്നാൾ ആശംസയുമായി പാക് താരം ഷാനവാസ് ദഹാനി
ഇന്ന് 34ാം പിറന്നാൾ ആഘോഷിക്കുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് മുൻകൂറായി വ്യത്യസ്തമായ പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് പാകിസ്താൻ പേസർ ഷാനവാസ് ദഹാനി. ഇന്നലെ ആയിരുന്നു ദഹാനി ട്വിറ്ററിലൂടെ നേരത്തെ തന്നെ ആശംസ അറിയിച്ചത്. ലോകകപ്പിനായി ഓസ്‌ട്രേലിയയിൽ പാകിസ്താൻ ടീമിനൊപ്പമള്ള താരം കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പിറന്നാൾ ആശംസിച്ചിരിക്കുന്നത്. കോലിയെ ‘GOAT’ എന്നാണ് ഷാനവാസ് വിശേഷിപ്പിച്ചത്. ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്നതിന്റെ ചുരുക്ക രൂപത്തിലുള്ള വിശേഷണമാണ് ഇന്ത്യയുടെ സൂപ്പർ താരത്തിന് പാക് താരം […]
ട്വന്റി 20 ലോകകപ്പ്; ഫൈനല്‍ വേദിയില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക ജാനകി ഈശ്വര്‍
ട്വന്റി 20 ലോകകപ്പ് ഫൈനല്‍ വേദിയില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക ജാനകി ഈശ്വര്‍. നവംബര്‍ 13 ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടി20 ലോകകപ്പ് ഫൈനല്‍. മത്സരത്തിനു മുമ്പ് ഓസ്‌ട്രേലിയയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ഐസ്ഹൗസ് വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട് ഇവര്‍ക്കൊപ്പമാണ് 13-കാരിയായ ജാനകി ഗാനമാലപിക്കുന്നത്. ഓസ്‌ട്രേലിയയിലെ ലോകപ്രശസ്ത റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ മലയാളി ഗായികയാണ് ജാനകി ഈശ്വര്‍. ദി വോയ്‌സ് ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും […]
റാഷിദിന്റെ പോരാട്ടം പാഴായി, അഫ്ഗാനെ നാല് റൺസിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ; അയർലൻഡിനെ വീഴ്ത്തി ന്യൂസീലൻഡ് സെമിയിൽ
ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ വിജയത്തോളം പോന്ന തോൽവിയുമായി അഫ്ഗാനിസ്താൻ. 169 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാൻ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സില്‍ അവസാനിച്ചു. സൂപ്പർ 12 റൗണ്ടിലെ അവസാന പോരാട്ടത്തിൽ അയർലൻഡിനെ കീഴടക്കി ന്യൂസീലൻഡ് സെമി ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ അനായാസം വിജയിക്കുമോ എന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് […]
ജര്‍മനിയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; തിമോ വെര്‍നര്‍ കളിക്കില്ല
ലോകകപ്പ് ഫുട്‌ബോളില്‍ സ്‌ട്രൈക്കര്‍ തിമോ വെര്‍നര്‍ ജര്‍മനിയ്ക്കായി കളിക്കില്ല. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ തിമോ വെര്‍നറുടെ കാല്‍പാദത്തിന് പരുക്കേറ്റതിനാലാണ് കളിയില്‍ നിന്ന് പിന്മാറുന്നത്. ഇടതുകാലിന്റെ ലിഗമെന്റിനാണ് പരുക്ക്. ജര്‍മനിയുടെ ലോകകപ്പ് പ്രതീക്ഷയുടെ പ്രധാന താരമായിരുന്നു വെര്‍നര്‍. ജര്‍മന്‍ ക്ലബ്ബായ ലെപ്‌സിഗ് ട്വിറ്ററിലൂടെയാണ് വെര്‍നര്‍ കളിക്കില്ലെന്ന് അറിയിച്ചത്. വെര്‍നര്‍ക്ക് പരുക്കുണ്ടെന്നും ഈ വര്‍ഷം മുഴുവന്‍ പുറത്തിരിക്കേണ്ടി വരുമെന്നുമാണ് ട്വീറ്റ്. ഷാക്തര്‍ ഡൊണെറ്റ്സ്‌കിനെതിരെ ലെപ്സിഗ് 4-0 വിജയത്തില്‍ കളിക്കുന്നതിനിടെയാണ് വെര്‍നറിന് കാലിന് പരുക്കേറ്റത്. 26 വയസുകാരനായ വെര്‍നര്‍ ജര്‍മന്‍ ദേശീയ […]
സയ്യിദ് മുഷ്താഖ് അലി ട്രോഫി; പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ
സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ. 13 റൺസിനാണ് ഹിമാചലിൻ്റെ ജയം. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹിമാചലിനു വേണ്ടി സുമീത് വർമ (51), ആകാശ് വസിഷ്ട് (43) എന്നിവർ ബാറ്റിംഗിലും ഋഷി ധവാൻ (25 റൺസിന് മൂന്ന് വിക്കറ്റ്) ബൗളിംഗിലും തിളങ്ങി. ശുഭ്മൻ ഗിൽ (32 പന്തിൽ 45) ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. […]
ഫഖർ സമാനു പരുക്ക്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കില്ല
ടി-20 ലോകകപ്പ് സെമിഫൈനൽ യോഗ്യത നേടാൻ ബുദ്ധിമുട്ടുന്ന പാകിസ്താന് തിരിച്ചടിയായി ഫഖർ സമാനു പരുക്ക്. താരം ലോകകപ്പിൽ നിന്ന് പുറത്തായി. സമാനു പകരം മുഹമ്മദ് ഹാരിസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഹാരിസ് കളിക്കും. ദക്ഷിണാഫ്രിക്കൻ ടീമിൽ മികച്ച ഫോമിലുള്ള ഡേവിഡ് മില്ലർ പരുക്കേറ്റ് ഇന്നത്തെ കളിയിൽ നിന്ന് പുറത്തായി. ഹെൻറിച് ക്ലാസൻ ആണ് പകരം കളിക്കുക. സൂപ്പർ 12ലെ ആദ്യ രണ്ട് മത്സരങ്ങളിൽ സമാൻ കളിച്ചിരുന്നില്ല. നെതർലൻഡ്സിനെതിരെ കളത്തിലിറങ്ങിയ താരം 20 റൺസ് നേടി പുറത്തായി. […]
ഖത്തറൊരുങ്ങുന്നത് മറഡോണയില്ലാത്ത ആദ്യ ലോകകപ്പിനായി…
1960ന് ശേഷം മറഡോണയില്ലാത്ത ആദ്യ ലോകകപ്പ് ആണ് ഖത്തറിലേത്. കളിക്കാരനായും കാഴ്ചക്കാരനായും പരിശീലകനായും ഒക്കെ കഴിഞ്ഞ 16 ലോകകപ്പിലും മറഡോണയുടെ സാന്നിധ്യമുണ്ടായിരുന്നു. മരിച്ചിട്ട് രണ്ട് വര്‍ഷത്തോളമായിട്ടും ആരാധക ലോകത്തിന്റെ വേദനയ്ക്കും വിഷമത്തിനും ഇന്നും കുറവില്ല. കളിക്കാരനായല്ല, കാഴ്ചക്കാരനായും പരിശീലനകനായും ലോകത്തെ ഉന്മാദിപ്പിച്ച പ്രതിഭയാണ് ഡീഗോ അര്‍മാന്റോ മറഡോണ. കഴിഞ്ഞ 16 ലോകകപ്പിലും ആ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ഖത്തറിന്റെ മണ്ണില്‍ അതില്ല. ഗാലറിയിലെ ആര്‍പ്പുവിളികളില്‍ ആ ശബ്ദം കേള്‍ക്കില്ല. 1982ലെ സ്‌പെയിന്‍ ലോകകപ്പില്‍ കളിക്കാരനായി തുടങ്ങി. നാല് വിശ്വവേദികളില്‍ […]
ടി-20 ലോകകപ്പ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; ഋഷഭ് പന്ത് കളിച്ചേക്കും
ടി-20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ അഡലെയ്ഡ് ഓവലിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം 1.30നാണ് ആരംഭിക്കുക. ബംഗ്ലാദേശിനെ വീഴ്ത്താനായാൽ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിനു പകരം ഋഷഭ് പന്ത് കളിച്ചേക്കും. കളി ഭാഗികമായെങ്കിലും മഴ മുടക്കാനുള്ള സാധ്യതയുമുണ്ട്. സൂപ്പർ 12ൽ ഇതുവരെ 3 മത്സരം കളിച്ച ഇന്ത്യ രണ്ടെണ്ണത്തിൽ വിജയിച്ച് 4 പോയിൻ്റുമായി ഗ്രൂപ്പ് രണ്ടിൽ രണ്ടാമതാണ്. മൂന്ന് […]
ബംഗ്ലദേശിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിനെ ഒഴിവാക്കില്ല; രാഹുൽ ദ്രാവിഡ്
ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും റൺസ് കണ്ടെത്താൻ പരാജയപ്പെട്ടതോടെ ഓപ്പണർ കെ.എൽ രാഹുലിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ചാണ് ഇന്ത്യൻ ആരാധകർക്കിടയിലെ പ്രധാന ചർച്ച. 8 പന്തിൽ 4 റൺസ്, 12 പന്തിൽ 9, 14 പന്തിൽ 9 എന്നിവയാണ് കഴിഞ്ഞ 3 മത്സരങ്ങളിൽ രാഹുലിന്റെ സ്കോർ. എന്നാൽ തരത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു. നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിനെ ഒഴിവാക്കി രോഹിതിനൊപ്പം ഓപ്പൺ ചെയ്യാൻ ഋഷഭ് പന്തിന് അവസരം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ […]












