Sports

പൃഥ്വി ഷായ്ക്ക് അവസരം ലഭിക്കുമെന്ന് മുഖ്യ സെലക്ടർ

യുവതാരം പൃഥ്വി ഷായ്ക്ക് ദേശീയ ടീമിൽ ഇനിയും അവസരം ലഭിക്കുമെന്ന് മുഖ്യ സെലക്ടർ ചേതൻ ശർമ. ന്യൂസീലൻഡ്, ബംഗ്ലാദേശ് പര്യടനങ്ങൾക്കായി ഇന്നലെ നാല് വ്യത്യസ്ത ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു ടീമിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ചേതൻ ശർമയുടെ പ്രതികരണം. സെലക്ടർമാർ പൃഥ്വി ഷായുമായി നിരന്തരം സമ്പർക്കത്തിലാണ് എന്ന് ചേതൻ ശർമ പറഞ്ഞു. അദ്ദേഹത്തിന് അർഹിക്കുന്ന അവസരം ഭാവിയിൽ ലഭിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ആഭ്യന്തര സീസണുകളിലൊക്കെ പൃഥ്വി ഷാ മികച്ച ഫോമിലായിരുന്നു. ഇപ്പോൾ […]

Sports

ന്യൂസിലൻഡിനും ബംഗ്ലാദേശിനുമെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകൾക്കും ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20 ലോകകപ്പിന് ശേഷമാണ് ഇന്ത്യ ന്യൂസിലൻഡ് പരമ്പര ആരംഭിക്കുക. ഇരുടീമുകളും തമ്മിൽ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങൾ നടക്കും. ഡിസംബറിൽ ഇന്ത്യ-ബംഗ്ലാദേശ് പര്യടനം നടക്കും. മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റ് മത്സരവും അടങ്ങുന്നതാണ് പരമ്പര. ഈ രണ്ട് പര്യടനങ്ങൾക്കുമുള്ള ഇന്ത്യൻ ടീമിനെ തിങ്കളാഴ്ചയാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം:ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഹാർദിക് പാണ്ഡ്യ നയിക്കും. ഋഷഭ് […]

Sports

‘ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും മികച്ച ടി-20 ഇന്നിംഗ്സ്’; സൂര്യകുമാർ യാദവിനെ പുകഴ്ത്തി ഗൗതം ഗംഭീർ

ടി-20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ സൂര്യകുമാർ യാദവിൻ്റെ ഇന്നിംഗ്സിനെ പുകഴ്ത്തി മുൻ താരം ഗൗതം ഗംഭീർ. ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും മികച്ച ടി-20 ഇന്നിംഗ്സ് ആണ് ഇതെന്ന് ഗംഭീർ പറഞ്ഞു. ഇന്ത്യയുടെ ഇന്നിംഗ്സിനു ശേഷം നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഗംഭീർ. “മുൻകാലത്ത് കളിച്ച ഒരുപാട് ഇന്നിംഗ്സുകളുണ്ട്. സെഞ്ചുറികളുണ്ട്. സൂര്യ തന്നെ സെഞ്ചുറി നേടിയിട്ടുണ്ട്. പക്ഷേ, ഇതിനെക്കാൾ മികച്ചതോ ഇതിനെക്കാൾ ബുദ്ധിമുട്ടേറിയതോ ആയ ഒരു വേദിയില്ല. അത് ഈ സാഹചര്യങ്ങളായാലും ബൗളിംഗ് ആയാലും. ഇന്ത്യ 5 വിക്കറ്റ് […]

Sports

ടി-20 ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി കോലി

ടി-20 ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിരാട് കോലി. ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പർ 12 മത്സരത്തിലാണ് കോലി ഈ നേട്ടത്തിലെത്തിയത്. ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ മഹേല ജയവർധനയ്ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം കൂടിയാണ് കോലി. ദക്ഷിണാഫ്രിക്കക്കെതിരെ കോലി 12 റൺസ് നേടി പുറത്താവുകയായിരുന്നു. 22 ഇന്നിംഗ്സിൽ നിന്ന് 83.41 ശരാശരിയിൽ 1001 റൺസാണ് നിലവിൽ കോലിക്കുള്ളത്. 12 അർധസെഞ്ചുറികളും താരത്തിനുണ്ട്. 31 മത്സരങ്ങളിൽ നിന്ന് 1016 റൺസാണ് ജയവർധനയ്ക്കുള്ളത്. സൂപ്പർ 12ൽ […]

Sports

ടി-20 ലോകകപ്പ്: മാർക്രം തുടങ്ങി, മില്ലർ തീർത്തു; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ടി-20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 59 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലർ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. എയ്ഡൻ മാർക്രവും (52) ദക്ഷിണാഫ്രിക്കക്കായി തിളങ്ങി.  ഇന്ത്യയ്ക്ക് ലഭിച്ചതുപോലെ മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കും ലഭിച്ചത്. ക്വിൻ്റൺ ഡികോക്ക് (1), റൈലി റുസോ (0) എന്നിവരെ ഇന്നിംഗ്സിൻ്റെ രണ്ടാം […]

Sports

‘പാകിസ്താൻ ഈ ആഴ്ച്ച നാട്ടിലേക്ക് വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു, ഇന്ത്യ അടുത്തയാഴ്ച്ച എത്തും’; ഷോയിബ് അക്തർ

പാകിസ്താൻ ഈ ആഴ്ച്ച നാട്ടിലേക്ക് തിരിച്ചുവരുമെന്ന് നേരത്തെ പറഞ്ഞിരുന്നു, സെമി ഫൈനൽ കളിച്ചതിന് ശേഷം ഇന്ത്യയും അടുത്ത ആഴ്ച്ച തിരിച്ചെത്തുമെന്നും പാക് മുൻ താരം ഷോയിബ് അക്തർ. പാക് ടീമിനേയും ഇന്ത്യൻ ടീമിനേയും ഒരുപോലെ വിമർശിച്ചുകൊണ്ടുള്ള സെൽഫി വിഡിയോയിലൂടെയാണ് അക്തറിന്റെ പ്രവചനം. ബാബർ അസം ഉൾപ്പെടെയുള്ളവർക്കെതിരെ രൂക്ഷ വിമർശനമാണ് അക്തർ ഉന്നയിച്ചത്. ‘ഇത് വല്ലാതെ നിരാശപ്പെടുത്തുന്നു. പാകിസ്താൻ ഈ ആഴ്ച്ച നാട്ടിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു.സെമി ഫൈനൽ കളിച്ചതിന് ശേഷം ഇന്ത്യയും അടുത്ത ആഴ്ച്ച തിരിച്ചെത്തും. […]

Sports

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം തോൽവി

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം തോൽവി. മുബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്താണ് തോല്‍വി വഴങ്ങിയത്. മെഹത്താബ് സിംഗും ഹോർഗെ പെരേര ഡിയാസുമാണ് മുംബൈക്കായി ഗോൾ നേടിയത്. 21-ാം മിനിറ്റിലാണ് മുംബൈ സിറ്റി മെഹത്താബ് സിംഗിലൂടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 10 മിനിറ്റിന്‍റെ ഇടവേളയില്‍ മുംബൈ സിറ്റി രണ്ടാം ഗോള്‍ കണ്ടെത്തി. ബ്ലാസ്റ്റേഴ്സ് മുന്‍താരം കൂടിയായ ഹോർഗെ പെരേര ഡിയാസാണ് ഇക്കുറി ഗോള്‍വല കടന്നത്. കൊച്ചിയില്‍ ഈസ്റ്റ് […]

Sports

ടി-20 ലോകകപ്പ്: പാകിസ്താനെ തകർത്ത് സിംബാബ്‌വെ, വിജയം ഒരു റണ്ണിന്

ടി-20 ലോകകപ്പില്‍ പാകിസ്താനെ തകർത്ത് സിംബാബ്‌വെ. ഒരു റണ്ണിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ മങ്ങി. മോശം തുടക്കമായിരുന്നു പാകിസ്ഥാന്റേത്. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ബാബര്‍ അസം (4), മുഹമ്മദ് റിസ്‌വാന്‍ (14) എന്നിവരെ പാകിസ്ഥാന് നഷ്ടമായി. […]

Sports

ടി-20 ലോകകപ്പ്: നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം

ടി-20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം. 56 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ മുന്നോട്ടുവച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 123 റൺസ് നേടി. 20 റൺസെടുത്ത ടിം പ്രിംഗിൾ ആണ് നെതർലൻഡ്സിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി നാല് ബൗളർമാർ 2 വിക്കറ്റ് വീതം വീഴ്ത്തി. മൂന്നാം ഓവറിൽ ഭുവനേശ്വർ കുമാർ വിക്രംജിത് സിംഗിൻ്റെ (1) കുറ്റി തെറിപ്പിക്കുമ്പോൾ സ്കോർബോർഡിൽ വെറും 11 റൺസ്. തുടർന്ന് […]

Sports

ടി-20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരം; സിഡ്നിയിൽ വെടിക്കെട്ടുമായി റൈലി റുസോ

ടി-20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന റെക്കോർഡ് റൈലി റുസോയ്ക്ക് സ്വന്തം. സൂപ്പർ 12 ഗ്രൂപ്പ് 2ൽ ബംഗ്ലാദേശിനെതിരെ 52 പന്തുകളിൽ സെഞ്ചുറി നേടിയാണ് റുസോ ഈ നേട്ടത്തിലെത്തിയത്. ഇന്ത്യക്കെതിരെ നടന്ന പരമ്പരയിലെ അവസാന ടി-20 മത്സരത്തിലും റുസോ സെഞ്ചുറി നേടിയിരുന്നു. ടി-20യിൽ താരത്തിൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് ഇത്. മത്സരത്തിൻ്റെ തുടക്കം മുതൽ അടിച്ചുതകർത്ത റുസോ 30 പന്തുകളിൽ ഫിഫ്റ്റി തികച്ചു. 46 പന്തിൽ 95 റൺസിലെത്തിയ താരം പിന്നീട് സിംഗിളുകളിലൂടെ സെഞ്ചുറി […]