ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ ബാഴ്‌സലോണ പുറത്ത്. അഞ്ചാം റൗണ്ടില്‍ ഇന്റര്‍മിലാന്‍ ജയിച്ചതോടെയാണ് ബാഴ്‌സലോണ പുറത്തായത്. ഇന്റര്‍ മിലാനും വിക്ടോറിയ പ്ലാസനും തമ്മിലുള്ള ഇന്നത്തെ മത്സരത്തിലായിരുന്നു ബാഴ്‌സലോണയുടെ അവസാന പ്രതീക്ഷ. എന്നാല്‍ വിക്ടോറിയയെ ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു ഉജ്ജ്വലമായ ഒരു ഓപ്പണിംഗ് ഇന്ററിന് ആദ്യ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും 25-ാം മിനിറ്റില്‍ ഒരു മികച്ച ഡബിള്‍ സേവ് ജിന്‍ഡ്രിച്ച് സ്റ്റാനെക് തടഞ്ഞു. തുടര്‍ന്ന് 10 മിനിറ്റിനുശേഷം ഹെന്റിഖ് മഖിതാര്യന്‍ ടീമിനെ മുന്നിലെത്തിക്കുകയായിരുന്നു. ബാസ്റ്റോണിയുടെ […]
Sports
ടി-20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അയർലൻഡ്; അഫ്ഗാനിസ്താൻ -ന്യൂസീലൻഡ് മത്സരം ഉപേക്ഷിച്ചു
ടി-20 ലോകകപ്പിൽ വീണ്ടും അട്ടിമറി. കിരീട സാധ്യത കല്പിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ടിനെ സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ അയർലൻഡ് ആണ് അഞ്ച് റൺസിന് അട്ടിമറിച്ചത്. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമായിരുന്നു അയർലൻഡിൻ്റെ ജയം. അയർലൻഡ് മുന്നോട്ടുവച്ച 158 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് റൺസെടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. ആ സമയത്ത് ഇംഗ്ലണ്ട് അഞ്ച് റൺസ് പിന്നിലായിരുന്നു. ഇതോടെ ഗ്രൂപ്പ് ഒന്നിൽ പോരാട്ടം ആവേശകരമായി. ഇംഗ്ലണ്ടിൻ്റെ കരുത്തുറ്റ ബൗളിംഗ് നിരയെ […]
ലഭിച്ചത് തണുത്ത ഭക്ഷണം; ഓസ്ട്രേലിയയിലെ സൗകര്യങ്ങളിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം
ഓസ്ട്രേലിയയിലെ സൗകര്യങ്ങളിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. സിഡ്നിയിൽ ലഭിച്ച ഭക്ഷണത്തിലും പരിശീലന ഗ്രൗണ്ടിലും അതൃപ്തി അറിയിച്ചു. ഹോട്ടലിൽ നിന്ന് പരിശീലന ഗ്രൗണ്ടിലേക്കുളളത് 42 കിലോമീറ്റർ ദൂരമാണ്.ഇന്ത്യൻ ടീം സിഡ്നിയിലെ പരിശീലനം ഉപേക്ഷിച്ചു. സിഡ്നിയിൽ ലഭിച്ചത് തണുത്തതും ഗുണനിലവാരം ഇല്ലാത്തതുമായ ഭക്ഷണമാണെന്ന് ഇന്ത്യൻ ടീം വെളിപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ഐസിസിക്ക് ഇന്ത്യൻ ടീം പരാതി നൽകിയിട്ടുണ്ട്. ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. […]
ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ വന്നാൽ അതിശയിക്കാനില്ല: വഖാർ യൂനിസ്
ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വന്നാൽ അതിശയിക്കാനില്ലെന്ന് പാകിസ്താൻ്റെ മുൻ താരം വഖാർ യൂനിസ്. ഐപിഎലിൽ ക്യാപ്റ്റനായി ആദ്യ സീസണിൽ തന്നെ ടീമിന് കിരീടം നേടിക്കൊടുക്കാൻ ഹാർദികിനു സാധിച്ചു എന്ന മുൻ പാക് താരം മിസ്ബാഹുൽ ഹഖിൻ്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു വഖാർ. ഇന്ത്യ – പാകിസ്താൻ മത്സരത്തിനു ശേഷം എ സ്പോർട്സിൽ നടന്ന ചർച്ചക്കിടെയായിരുന്നു വഖാറിൻ്റെ അഭിപ്രായപ്രകടനം. ഹാർദിക് പാണ്ഡ്യ ആദ്യമായി ഐപിഎൽ ക്യാപ്റ്റനായപ്പോൾ ടീമിന് കിരീടം നേടിക്കൊടുക്കാൻ സാധിച്ചു എന്ന് മിസ്ബാഹ് പറഞ്ഞു. […]
‘കളിക്കിടയിൽ ഹാർദിക് പ്രചോദിപ്പിച്ച് കൊണ്ടിരുന്നു, വിശ്വസിക്കാൻ കഴിയുന്നില്ല’; ത്രസിപ്പിക്കും വിജയത്തിൽ കോലി
ആധുനിക ക്രിക്കറ്റിലെ വിശ്വസ്തനായ മാച്ച് വിന്നറാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് വിരാട് കോലി. പാകിസ്താന് മുന്നിൽ മുങ്ങുമായിരുന്ന ടീമിനെ തനിച്ച് തുഴയെറിഞ്ഞ് അദ്ദേഹം വിജയ തീരത്തെത്തിച്ചു. ടി20 ലോകകപ്പിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ചിരവൈരികൾക്കെതിരെ 53 പന്തിൽ 82 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു. കോലി യുഗം അവസാനിച്ചെന്ന് വിമർശിച്ചവർക്കുള്ള മറുപടി. ‘കിംഗ് കോലി’ ഒരായിരം നന്ദി…ഓരോ ഭാരതീയനും പറയുന്നുള്ളത് ഇതാവും. വിമർശകർ പോലും നിങ്ങളെ രഹസ്യമായി ആരാധിക്കുമെന്ന് ഉറപ്പ്. ചരിത്ര വിജയത്തിന് പിന്നാലെ വിജയശിൽപ്പിയെ […]
ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം തോൽവി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷയുടെ ജയം. ഒഡിഷയ്ക്ക് വേണ്ടി ജെറി, പെഡ്രോ മാര്‍ട്ടിന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹർമൻജോത് ഖബ്ര ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കി. എടികെ മോഹൻ ബഗാനെതിരെ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് ആദ്യ മിനിറ്റുകളിൽ ഹർമൻജോത് ഖബ്രയിലൂടെ ആദ്യ ഗോൾ നേടി. ഖബ്രയുടെ ഒന്നാന്തരം ഹെഡർ അമരീന്ദറിനെ കാഴ്‌ചക്കാരനാക്കി. ഇടതുവശത്ത് ലൂണയായിരുന്നു ഗോളിലേക്ക് വഴിയൊരുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒഡീഷ കടുത്ത ആക്രമണം […]
ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ; സച്ചിനെ മറികടന്ന് കോലി
ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറെ മറികടന്നാണ് കോലി ഈ നേട്ടത്തിലെത്തിയത്. ഇന്നലെ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 82 റൺസ് നേടി പുറത്താവാതെ നിന്ന കോലി ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചിരുന്നു. ഇന്നലെ പാകിസ്താനെതിരെ കോലി നേടിയത് ഐസിസി ടൂർണമെൻ്റുകളിലെ തൻ്റെ 24ആം ഫിഫ്റ്റി പ്ലസ് സ്കോർ ആയിരുന്നു. സച്ചിനാവട്ടെ 23 ഫിഫ്റ്റി പ്ലസ് സ്കോറുകളാണ് […]
‘സഞ്ജുവും സച്ചിനും തിളങ്ങി’: കശ്മീരിനെതിരെ കേരളത്തിന് വിജയം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കശ്മീരിനെതിരെ കേരളത്തിന് 62 റൺസ് ജയം. തുടർച്ചയായ രണ്ട് പരാജയങ്ങളുടെ ഭാരവുമായിറങ്ങിയ കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ, സച്ചിൻ ബേബി എന്നിവർ അർധസെഞ്ച്വറി നേടി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ബേസിൽ തമ്പിയും കെ.എം. ആസിഫും ബൗളിങ്ങിൽ തിളങ്ങി. ഇതോടെ കേരളം നോക്കൗട്ട് പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്.ഇതോടെ ആറ് കളികളിൽ നിന്ന് കേരളത്തിന് 16 പോയിന്റായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം 20 ഓവറിൽ 184/ 4 നേടി. മറുപടി […]
ടി-20 ലോകകപ്പ്: നെതർലൻഡിനെ വീഴ്ത്തി ശ്രീലങ്ക സൂപ്പർ 12ൽ
ടി-20 ലോകകപ്പിൽ ശ്രീലങ്ക സൂപ്പർ 12ൽ. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ നെതർലൻഡിനെ 16 റൺസിനു വീഴ്ത്തിയാണ് ശ്രീലങ്ക സൂപ്പർ 12 ഉറപ്പിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 163 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളൂ. ശ്രീലങ്കക്കായി ബാറ്റിംഗിൽ കുശാൽ മെൻഡിസും (79 റൺസ്) ബൗളിംഗിൽ വനിന്ദു ഹസരങ്കയും (3 വിക്കറ്റ്) തിളങ്ങി. മോശം തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. നെതർലൻഡ്സ് കൃത്യമായി പന്തെറിഞ്ഞതോടെ റൺ വരണ്ടു. […]
സച്ചിൻ ബേബിയ്ക്കും സഞ്ജുവിനും ഫിഫ്റ്റി; കേരളത്തിന് മികച്ച സ്കോർ
ജമ്മു കശ്‌മീരിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കേരളത്തിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 184 റൺസ് നേടി. 32 പന്തുകളിൽ 62 റൺസെടുത്ത മുൻ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. സഞ്ജു 56 പന്തിൽ 62 റൺസ് നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം പുതിയ ഓപ്പണിങ്ങ് ജോഡിയെയാണ് പരീക്ഷിച്ചത്. രോഹൻ കുന്നുമ്മലിനൊപ്പം മുഹമ്മദ് അസ്ഹറുദ്ദീൻ ബാറ്റിംഗിനിറങ്ങി. എന്നാൽ, […]












