Cricket

പാകിസ്താൻ ശക്തർ; ഇടങ്കയ്യന്മാർ എല്ലാ ടീമിനും മുതൽക്കൂട്ടെന്ന് അശ്വിൻ

ഇടങ്കയ്യന്മാർ എല്ലാ ടീമിലും മുതൽക്കൂട്ടാണെന്ന് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ടി-20 ലോകകപ്പിൽ പാകിസ്താനെതിരെ മത്സരത്തിനു മുന്നോടിയായി തൻ്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിൻ്റെ പ്രതികരണം. പാകിസ്താൻ ശക്തരായ സംഘമാണെന്നും മികച്ച ബൗളിംഗ് നിരയാണ് അവർക്ക് ഉള്ളതെന്നും അശ്വിൻ പറഞ്ഞു.  “മുഹമ്മദ് നവാസ് ടി-20 ക്രിക്കറ്റിൽ മികച്ച ഒരു താരമായിട്ടുണ്ട്. കരുത്തനായ താരമാണ് നവാസ്. ഇടങ്കയ്യനാണ്. ആധുനിക ക്രിക്കറ്റിൽ ഇടങ്കയ്യന്മാർ എല്ലാ ടീമിനും മുതൽക്കൂട്ടാണ്. അതിനൊപ്പം അദ്ദേഹം പാകിസ്താനു വേണ്ടി 4 ഓവർ പന്തെറിയുകയും ചെയ്യുന്നു. സ്ഥിരതയോടെ പ്രകടനം […]

Cricket

കോലി എവിടെ? ഐസിസിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയ്‌ക്കെതിരെ ആരാധകർ

ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പാണ് ഓസ്‌ട്രേലിയയിൽ നടക്കുന്നത്. ശ്രീലങ്കയും വെസ്റ്റ് ഇൻഡീസും ഉൾപ്പെടെ 8 ടീമുകൾ തമ്മിലാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 22 മുതൽ ആരംഭിക്കും. ഒക്ടോബർ 23ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മത്സരങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ടീം ഇന്ത്യയുടെ ഒരു വീഡിയോ പങ്കിട്ടു. എന്നാൽ ഈ വീഡിയോയിൽ തൃപ്തരല്ലാത്ത ആരാധകർ ഐസിസിയെ വിമർശിക്കുകയാണ്. ചൊവ്വാഴ്ച ഐസിസി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ […]

Sports

ഇന്ത്യ ഏഷ്യാ കപ്പിനായി പാകിസ്താനിലെത്തിയില്ലെങ്കിൽ 2023 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യ അടുത്ത കൊല്ലത്തെ ഏഷ്യാ കപ്പിനായി പാകിസ്താനിലെത്തിയില്ലെങ്കിൽ 2023 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. പിസിബി അധികൃതരെ ഉദ്ധരിച്ച് പ്രെസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അടുത്ത വർഷത്തെ ഏഷ്യാ കപ്പിന് പാകിസ്താനും ഏകദിന ലോകകപ്പിന് ഇന്ത്യയുമാണ് ആതിഥേയത്വം വഹിക്കുന്നത്.  ഇങ്ങനെ മുന്നോട്ടുപോകാനാണ് ബിസിസിഐയുടെ പദ്ധതിയെങ്കിൽ പാകിസ്താനും അത്തരത്തിൽ തീരുമാനങ്ങളെടുക്കാൻ തയ്യാറാണെന്ന് മുതിർന്ന പിസിബി പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മൾട്ടി നാഷണൽ ഇവൻ്റുകളിൽ പാകിസ്താൻ ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ അത് […]

Sports

ടി20 ലോകകപ്പ്: രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും

ടി20 ലോകകപ്പിലെ രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഉച്ചയ്ക്ക് 1:30 ന് ബ്രിസ്‌ബേനിലെ ഗാബ ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും. ആദ്യ സന്നാഹ മത്സരത്തിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഓസ്‌ട്രേലിയയെ 6 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഒക്ടോബർ 23ന് സൂപ്പർ-12ൽ പാകിസ്താനെ നേരിടുന്നതിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരിശീലന മത്സരമാണിത്. കിവീസിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. കൂടാതെ മറ്റ് ചില സീനിയർ താരങ്ങൾക്കും വിശ്രമം […]

India Sports

റോജർ ബിന്നി ബിസിസിഐയുടെ 36-ാമത് പ്രസിഡൻ്റ്

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ റോജർ ബിന്നിയെ നിയമിച്ചു. ബിസിസിഐയുടെ 36-ാമത് പ്രസിഡന്റാണ്. സൗരവ് ഗാംഗുലി സ്ഥാനമൊഴിയേണ്ടി വന്നതിന് പിന്നാലെയാണ് ബെംഗളൂരു സ്വദേശിയായ റോജർ ചുമതലയേൽക്കുന്നത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായ സെക്രട്ടറി സ്ഥാനത്ത് തുടരും. ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിലാണ് (എജിഎം) ഈ തീരുമാനമെടുത്തത്. ആരാണ് റോജർ ബിന്നി?ഇന്ത്യയിൽ നിന്നുള്ള ആദ്യ ആംഗ്ലോ-ഇന്ത്യൻ ക്രിക്കറ്റ് താരമാണ് റോജർ. കപിൽ ദേവിന്റെ ക്യാപ്റ്റൻസിയിൽ […]

Sports

ബാലൺ ഡി ഓർ പുരസ്കാരം കരീം ബെൻസെമയ്ക്ക്

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം കരീം ബെൻസെമയ്ക്ക് ലഭിച്ചു. 1998 ന് ശേഷമാണ് ഒരു ഫ്രഞ്ച് താരം ബാലൺ ഡി ഓർ പുരസ്കാരം നേടുന്നത്. 2021-22 സീസണിൽ ബെൻസെമ നേടിയത് 44 ഗോളുകളാണ്. റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആക്കുന്നതിൽ കരീം ബെൻസെമ നിർണായക പങ്കാണ് വഹിച്ചത്. ചാമ്പ്യൻസ് ലീഗിൽ റയലിന് വേണ്ടി 15 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിനെ ലാ ലിഗ ചാമ്പ്യൻ ആക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. […]

Cricket

ടി-20 ലോകകപ്പ്: കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും കളിക്കാൻ അനുമതി

ടി-20 ലോകകപ്പിൽ കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും കളിക്കാൻ അനുമതി. രാജ്യത്ത്, കൊവിഡ് ബാധിതരായവർ നിർബന്ധിതമായി ഐസൊലേറ്റ് ചെയ്യണമെന്ന നിയമം പിൻവലിച്ചതോടെയാണ് കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും ലോകകപ്പിൽ കളിക്കാൻ അവസരമൊരുങ്ങുന്നത്.  കൊവിഡ് പോസിറ്റീവായ താരങ്ങൾക്ക് ഇടക്കിടെയുള്ള പരിശോധനയോ ഐസൊലേഷനോ ആവശ്യമില്ലെന്ന് ഐസിസി അറിയിച്ചു. താരം മാച്ച് ഫിറ്റാണോ എന്ന് ടീം ഡോക്ടറിനു തീരുമാനമെടുക്കാമെന്നും ഐസിസി പറയുന്നു. അതേസമയം, പാക് പേസർ ഷഹീൻ അഫ്രീദി ടീമിനൊപ്പം ചേർന്നു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഷഹീനൊപ്പം […]

Cricket

ഫിഞ്ചിൻ്റെ ഫിഫ്റ്റി പാഴായി; തകർപ്പൻ ഡെത്ത് ബൗളിംഗിൽ ഇന്ത്യക്ക് ആവേശ ജയം

ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ആവേശജയം ജയം. ആറ് റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 180 റൺസിന് ഓൾ ഔട്ടായി. 79 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. മിച്ചൽ മാർഷും (35) ഓസീസിനായി തിളങ്ങി. ഇന്ത്യക്കായി അവസാന ഓവർ മാത്രം എറിഞ്ഞ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. 18 ഓവർ വരെ ജയമുറപ്പിച്ചിരുന്ന ഓസ്ട്രേലിയ അവസാന രണ്ട് ഓവറുകളിലാണ് […]

Cricket

സൂര്യയ്ക്കും രാഹുലിനും ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

ടി-20 ലോകകപ്പിലെ ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസാണ് ഇന്ത്യ നേടിയത്. 57 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവും (50) ഇന്ത്യക്കായി തിളങ്ങി. ഓസ്ട്രേലിയക്ക് വേണ്ടി കെയിൻ റിച്ചാർഡ്സൺ 4 വിക്കറ്റ് വീഴ്ത്തി. കെഎൽ രാഹുലും രോഹിത് ശർമയും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. തുടക്കം മുതൽ രാഹുൽ ആക്രമിച്ചുകളിച്ചപ്പോൾ രോഹിത് ക്രീസിൽ […]

Cricket

ടി-20 ലോകകപ്പ്: ഷഹീൻ അഫ്രീദി പാകിസ്താൻ ടീമിനൊപ്പം ചേർന്നു

പേസർ ഷഹീൻ അഫ്രീദി പാകിസ്താൻ ടീമിനൊപ്പം ചേർന്നു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഷഹീനൊപ്പം മുതിർന്ന ബാറ്റർ ഫഖർ സമാനും ടീമിനൊപ്പം ചേർന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ന് ഗാബയിൽ നടക്കുന്ന സന്നാഹമത്സരത്തിൽ ഷഹീൻ അഫ്രീദി പന്തെറിഞ്ഞേക്കും. എന്നാൽ, ഫഖർ സമാൻ ഇതുവരെ മാച്ച് ഫിറ്റ് ആയിട്ടില്ല. ഈ വർഷം ജൂലായിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഷഹീനു പരുക്കേറ്റത്. തുടർന്ന് ഏഷ്യാ കപ്പും ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന ടി-20 പരമ്പരയും നഷ്ടമായ […]