പരുക്കേറ്റ താരങ്ങളുടെ അഭാവം നികത്താനുള്ള കരുത്ത് ടീമിനുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവം മറികടക്കാനുള്ള താരങ്ങൾ ഇന്ത്യയ്ക്കുണ്ട്. സൂര്യകുമാർ യാദവ് ടി20 ലോകകപ്പിലെ എക്‌സ്-ഫാക്‌ടറായി മാറുമെന്നും രോഹിത്. മിഷൻ ടി20 ലോകകപ്പിനായി ടീം ഇന്ത്യ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ്. ഒക്ടോബർ 23ന് മെൽബണിൽ പാകിസ്താനെതിരെയാണ് ആദ്യ മത്സരം. ‘പരുക്കുകൾ കളിയുടെ ഭാഗമാണ്. ഇത്രയും മത്സരങ്ങൾ കളിച്ചാൽ പരുക്കുകൾ സംഭവിക്കും. കഴിഞ്ഞ ഒരു വർഷമായി ഞങ്ങളുടെ ശ്രദ്ധ […]
Sports
ന്യൂസീലൻഡിനെതിരെ 5 വിക്കറ്റ് ജയം; ത്രിരാഷ്ട്ര പരമ്പര പാകിസ്താന്
ബംഗ്ലാദേശ്, ന്യൂസീലൻഡ് എന്നീ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര പാകിസ്താന്. ഫൈനലിൽ ന്യൂസീലൻഡിനെ അഞ്ച് വിക്കറ്റിനു മറികടന്നാണ് പാകിസ്താൻ്റെ ജയം. ന്യൂസീലൻഡ് മുന്നോട്ടുവച്ച 164 റൺസ് വിജയലക്ഷ്യം 3 പന്തും 5 വിക്കറ്റും ബാക്കിനിർത്തി പാകിസ്താൻ മറികടന്നു. കെയിൻ വില്ല്യംസൺ (59) ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ മുഹമ്മദ് നവാസ് (38 നോട്ടൗട്ട്) പാകിസ്താനു വേണ്ടി തിളങ്ങി. ഫിൻ അലൻ (12) തുടരെ മൂന്ന് ബൗണ്ടറികൾക്ക് ശേഷം ആദ്യ ഓവറിൽ തന്നെ മടങ്ങിയെങ്കിലും കെയിൻ വില്ല്യംസണിൻ്റെ തകർപ്പൻ […]
2023 ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോയേക്കുമെന്ന് റിപ്പോർട്ട്
അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോയേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാന അസോസിയേഷനുകൾക്ക് ബിസിസിഐ അയച്ച അടുത്ത വർഷത്തെ മൾട്ടി നാഷണൽ ഇവൻ്റ് അജണ്ടയിൽ ഏഷ്യാ കപ്പും ഉൾപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സർക്കാർ ക്ലിയറൻസ് കൂടി ലഭിച്ചാലേ ഇന്ത്യ പാകിസ്താനിലെത്തൂ. 2008ലെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യ ഇതുവരെ പാകിസ്താനിൽ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടില്ല. അതേസമയം, വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ തായ്ലൻഡിനെ 74 റൺസിനു തകർത്താണ് ഇന്ത്യ ഫൈനലിൽ […]
വനിതാ ഫുട്ബോൾ ലീഗ്; ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോകുലം ഫൈനലിൽ
കേരള വനിതാ ഫുട്‌ബോള്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്സിനെതിരെ ഗോകുലം കേരളയ്ക്ക് ജയം. 6-2 എന്ന സ്കോറിനാണ് നിലവിലെ ചാമ്പ്യന്മാർ അയൽക്കാരെ കീഴടക്കിയത്. ആദ്യഘട്ടത്തില്‍ മുന്നിലെത്തിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ബ്ലാസ്‌റ്റേഴ്‌സിനായി സുനിത മുണ്ടയും അപുര്‍ണ നര്‍സാറിയും ലക്ഷ്യംകണ്ടു. ഗോകുലത്തിനായി വിവിയന്‍ നാല് ഗോളടിച്ചു. രത്‌നബാലയും സൗമ്യയും മറ്റ് ഗോളുകള്‍ നേടി. സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ തോല്‍വിയാണ് ഇത്. ബ്ലാസ്റ്റേഴ്സിന് ഫൈനലിലെത്താനായില്ല. ഗോകുലം കേരള എഫ്‌സിയും ലോര്‍ഡ്‌സ് എഫ്എയും ഫൈനലില്‍ കളിക്കും. കളിച്ച 9 മത്സരങ്ങളും ഗോകുലം വിജയിച്ചപ്പോൾ […]
വനിതാ ഏഷ്യാ കപ്പ്: പാകിസ്താനെ ഒരു റണ്ണിനു കീഴടക്കി ശ്രീലങ്ക ഫൈനലിൽ
നിതാ ഏഷ്യാ കപ്പിൽ ശ്രീലങ്ക ഫൈനലിൽ. പാകിസ്താനെതിരെ നടന്ന സെമിഫൈനലിൽ ഒരു റണ്ണിനു വിജയിച്ചാണ് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 123 റൺസ് പിന്തുടർന്ന പാകിസ്താന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ ബിസ്‌മ മറൂഫ് (42) ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. 14 വർഷത്തിനിടെ ഇത് ആദ്യമായാണ് ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ഫൈനലിലെത്തുന്നത്. ഫൈനലിൽ ശ്രീലങ്ക ഇന്ത്യയെ നേരിടും. ഹർഷിത മാദവി (35), അനുഷ്ക സഞ്ജീവനി […]
ബ്രെറ്റ് ലീയ്ക്ക് പിന്നാലെ ഉമ്രാൻ മാലിക്കിനായി വാദിച്ച് വസീം അക്രം
ബ്രെറ്റ് ലീയ്ക്ക് പിന്നാലെ ഉമ്രാൻ മാലിക്കിനായി വാദിച്ച് മുൻ പാകിസ്താൻ താരം വസീം അക്രം. ടി-20യിൽ തല്ലുകിട്ടുക സ്വാഭാവികമാണെന്നും ഉമ്രാനെ പിന്തുണയ്ക്കണമെന്നും അക്രം പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച കാർ ഉണ്ടായിട്ടും ഇന്ത്യ അത് ഗ്യാരേജിൽ ഇട്ടിരിക്കുകയാണെന്നാണ് ബ്രെറ്റ് ലീ പറഞ്ഞത്. “നിങ്ങള്‍ അവനെ കാണുന്നുണ്ടോ? ഉമ്രാന്‍ മാലിക്ക്… അവനു വേഗതയുണ്ട്. ഇന്ത്യ അവനെ അയര്‍ലന്‍ഡിലേക്ക് കൊണ്ടുപോയി. പക്ഷേ തല്ലുവാങ്ങി. ടി-20യില്‍ അങ്ങനെ സംഭവിക്കും. എങ്കിലും അവനെ പിന്തുണയ്ക്കണം. നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ അവനെ എപ്പോഴും സ്‌ക്വാഡില്‍ […]
World Cup 2022: ആരാധകർക്കും സന്ദർശകർക്കുമുള്ള ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു
നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായി സംഘാടകർ ആരാധകർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു. സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മൊവാസലാത്ത്, പൊതുമരാമത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തിച്ചേരുന്ന ആരാധകർക്കായി ഷട്ടിൽ ബസുകൾ, ദോഹ മെട്രൊ, […]
ലോകകപ്പിൽ ബുംറയ്ക്ക് പകരം കളിക്കേണ്ടത് സിറാജെന്ന് ഗവാസ്കർ
ടി-20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം കളിക്കേണ്ടത് മുഹമ്മദ് സിറാജെന്ന് ഇന്ത്യയുടെ മുൻ താരം സുനിൽ ഗവാസ്കർ. സമീപകാലത്തായി സിറാജ് മികച്ച രീതിയിലാണ് പന്തെറിയുന്നത്. ഷമി കുറച്ചുകാലമായി കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സിറാജിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തനമെന്നും ഗവാക്സർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു. “ഞാൻ പറയും, സിറാജിനെ ടീമിലെടുക്കാൻ. കാരണം, കഴിഞ്ഞ കുറച്ച് കാലമായി അവൻ നന്നായി പന്തെറിയുന്നു. ഷമി കുറച്ചുകാലമായി ക്രിക്കറ്റ് കളിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാതെ ലോകകപ്പിലിറങ്ങുന്നത് നന്നായിരിക്കില്ല. രണ്ട് സന്നാഹമത്സരങ്ങളുണ്ടെങ്കിലും ഷമിക്ക് അത് മതിയാവില്ല. […]
അടുത്ത ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി തന്നെ
അടുത്ത ബിസിസിഐ പ്രസിഡൻ്റായി ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ റോജർ ബിന്നി തന്നെ സ്ഥാനമേൽക്കും. ഈ മാസം 18 മുതലാണ് ബിന്നി ചുമതലയേൽക്കുക. ജയ് ഷാ ബിസിസിഐ ജനറൽ സെക്രട്ടറിയായും രാജീവ് ശുക്ല വൈസ് പ്രസിഡൻ്റായും തുടരും. 2017 മുതൽ 19 വരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ആയിരുന്ന ആഷിഷ് ഷെലർ ബിസിസിഐ ട്രഷറർ ആവും. നിലവിൽ അസം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ദേവജിത് സൈകിയ ജോയിൻ്റ് സെക്രട്ടറിയാവും. നിലവിലെ ട്രഷററായ അരുൺ ധുമാൽ ഐപിഎൽ ചെയർമാനായി […]
മൂന്നാം മത്സരത്തിൽ അനായാസ ജയം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് പരമ്പര
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 100 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 49 റൺസെടുത്ത ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. തുടർ ബൗണ്ടറികളുമായി ഗിൽ ഇന്നിംഗ്സ് ആരംഭിച്ചപ്പോൾ 10 വിക്കറ്റ് ജയമെന്ന് കരുതിയെങ്കിലും ക്യാപ്റ്റൻ ശിഖർ ധവാൻ (8) റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. ഇഷാൻ കിഷൻ (10) ജോൻ ഫോർടുയിൻ്റെ പന്തിൽ ഡികോക്കിനു ക്യാച്ച് നൽകി […]












