Sports

ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊടിച്ച് ഇന്ത്യ; വിജയലക്ഷ്യം 100 റൺസ്

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 99 റൺസിനു പുറത്ത്. തകർത്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പ്രോട്ടീസ് ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കുകയായിരുന്നു. 34 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഇന്ത്യക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോർ ആണിത്.  ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് ശാരീരികാസ്വാസ്ഥ്യം ആയിരുന്നതിനാൽ കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നയിച്ച കേശവ് മഹാരാജ് ഇന്ന് കളിച്ചില്ല. കേശവിനും ശാരീരികാസ്വാസ്ഥ്യം പിടിപെട്ടു. ഇന്ന് ഡേവിഡ് മില്ലറാണ് […]

India National Sports

അന്താരാഷ്ട്ര ഫുട്ബോൾ മാമാങ്കത്തിന് വീണ്ടും വേദിയായി ഇന്ത്യ; അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ന് തുടക്കം

അന്താരാഷ്ട്ര ഫുട്ബോൾ മാമാങ്കത്തിന് വീണ്ടും വേദിയായി ഇന്ത്യ. 17 വയസിന് താഴെയുളള പെൺകുട്ടികളുടെ ലോകകപ്പാണ് ഇന്ന് ആരംഭിക്കുന്നത്. ആതിഥേയരായ നമ്മൾ ഇന്ന് അമേരിക്കയെയാണ് നേരിടുന്നത്. കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കുമോടുവിലാണ് രാജ്യത്ത് വീണ്ടും കാൽപ്പന്താരവം വരുന്നത്. കൊവിഡ് പ്രതിസന്ധിയും, ഫിഫയുടെ വിലക്കും മറികടന്നാണ് ഇന്ന് അണ്ട‍ർ 17 വനിതകളുടെ ലോകകപ്പിൽ പന്തുരുളുന്നത്. 16 ടീമുകൾ മൂന്ന് വേദികളിലായി ലോകകിരീടത്തിനായി മത്സരിക്കും. ബ്രസീലും അമേരിക്കയും അടങ്ങുന്ന ​ഗ്രൂപ്പിലാണ് ഇന്ത്യയുളളത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ വൈകീട്ട് 4.30ന് ബ്രസീൽ മോറോക്കോയെ നേരിടും. […]

Sports

“ഈ ഗോൾ പൊന്നുമകൾക്കു വേണ്ടി”; ഗോൾ നേട്ടത്തിന് ശേഷം മകളുടെ ഓര്‍മയില്‍ വിതുമ്പി ലൂണ

ഐഎസ്എല്ലിലെ ഗോൾ നേട്ടം മകൾക്കായി സമ്മാനിച്ച് ലൂണ. ഐഎസ്എല്‍ ഒമ്പതാം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടത്തിന്‍റെ ആദ്യ ഗോൾ പിറന്നത് 72-ാം മിനിറ്റിലായിരുന്നു. മഞ്ഞപ്പടയുടെ വിശ്വസ്തൻ അഡ്രിയാന്‍ ലൂണയാണ് ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ ഗോൾ അടിച്ചത്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഇന്നലെ ആഘോഷത്തിമർപ്പിലായിരുന്നു. എന്നാൽ ലൂണയുടെ പ്രകടനം വ്യത്യസ്തമായിരുന്നു. കൈയില്‍ പതിപ്പിച്ച മകള്‍ ജൂലിയേറ്റയുടെ ടാറ്റുവിന് നേരെ വിരല്‍ചൂണ്ടി കണ്ണുനിറഞ്ഞാണ് അഡ്രിയാന്‍ ലൂണ പ്രതികരിച്ചത്. കഴിഞ്ഞ ഏപ്രിൽ ഒൻപതിനായിരുന്നു ലൂണയുടെ ആറു വയസുകാരി […]

Sports

‘ആരാധകരെ ശാന്തരാകുവിൻ’; ISL 2022 ജയത്തോടെ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ ഒമ്പതാം പതിപ്പിൽ ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഉദ്‌ഘാടന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സിനായി ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. ഈസ്റ്റ് ബംഗാളിനായി അലക്സ് ഒരു ഗോൾ മടക്കി. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒഴുക്കിയെത്തിയ മഞ്ഞ കടൽ സാക്ഷിയാക്കി ഇവാനും പിള്ളേരും ജയത്തോടെ തുടങ്ങുമ്പോൾ എതിരാളികൾക്ക് ഇതൊരു മുന്നറിയിപ്പാണ്. ആദ്യ ഐഎസ്എൽ കപ്പ് എന്ന സ്വപ്നത്തിലേക്ക് മതം പൊട്ടി കാട് കുലുക്കി […]

Sports

‘ഇതെൻ്റെ അവസാന ലോകകപ്പ്’; വിരമിക്കൽ സൂചന നൽകി മെസി

വിരമിക്കൽ സൂചന നൽകി അർജൻ്റൈൻ ഇതിഹാസ താരം ലയണൽ മെസി. ഖത്തറിൽ ഈ വർഷം നടക്കുന്നത് തൻ്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി പറഞ്ഞു. ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി താൻ കാത്തിരിക്കുകയാണെന്നും മെസി ലാറ്റിനമേരിക്കൻ ഒടിടി പ്ലാറ്റ്ഫോമായ സ്റ്റാർ പ്ലസിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. “ഇതെൻ്റെ അവസാന ലോകകപ്പാണോ എന്നോ? അതെ, തീർച്ചയായും അതെ. ഞാൻ ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ്. ആകാംക്ഷയും പേടിയുമുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന പേടിയാണ്. ഇതാണ് അവസാന ലോകകപ്പ്. എങ്ങനെയാണ് കളിക്കാൻ പോകുന്നതെന്ന ചിന്തയാണ്. ലോകകപ്പ് […]

Sports

ആദ്യ നാല് ബാറ്റർമാർ ചേർന്ന് എടുത്തത് 17.4 ഓവറിൽ 51 റൺസ്; കളി തോറ്റത് 9 റൺസിന്: ഒരു സഞ്ജു സാംസൺ മാസ്റ്റർ ക്ലാസ്

സഞ്ജു സാംസൺ എന്ന പേര് 2015 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തിലുണ്ട്. ഐപിഎലിലെ പ്രകടനങ്ങൾ സഞ്ജുവിന് അക്കൊല്ലം ഇന്ത്യൻ ജഴ്സിയിൽ ഇടം നേടിക്കൊടുത്തു. ആ കളി ഏഴാം നമ്പറിലിറങ്ങി 24 പന്തിൽ 19 റൺസെടുത്ത് പുറത്തായ സഞ്ജു പിന്നെ ഒരു ടി-20 കളിച്ചത് 5 വർഷങ്ങൾക്ക് ശേഷം. ഏകദിനത്തിൽ അരങ്ങേറാൻ വീണ്ടും ഒരു വർഷം കൂടി കാത്തിരിക്കേണ്ടിവന്നു. നാച്ചുറൽ സ്ട്രോക്ക് പ്ലയറായ ഒരു താരം തൻ്റെ 7 വർഷത്തെ കരിയറിൽ ആകെ കളിച്ചത് വെറും 24 മത്സരങ്ങൾ. […]

Football

ഐഎസ്എൽ നാളെ മുതൽ; ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗ് 9ആം സീസൺ നാളെ മുതൽ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. ഇന്ത്യൻ ദേശീയ ടീമിൻ്റെ മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൻ്റൈൻ ആണ് ഈസ്റ്റ് ബംഗാളിൻ്റെ പരിശീലകൻ. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചിരുന്നു. യുവതാരങ്ങളെ ഉൾപ്പെടുത്തി, ലീഗിന്റെ നിർബന്ധിത ഡെവലപ്‌മെന്റ് പ്ലയേഴ്‌സ് മാനദണ്ഢം കേരള ബ്ലാസ്‌റ്റേഴ്‌സ് കൃത്യമായി പാലിച്ചിട്ടുണ്ട്. 28 അംഗ […]

Cricket

77 പന്തുകളിൽ 205 നോട്ടൗട്ട്; അസാമാന്യ പ്രകടനവുമായി വിൻഡീസ് താരം: വിഡിയോ

അവിശ്വസനീയ ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റ് ഇൻഡീസ് താരം റഖീം കോൺവാൾ. അമേരിക്കയിലെ അറ്റ്ലാൻ്റ ഓപ്പൺ 2022 ടി-20 ടൂർണമെൻ്റിൽ അറ്റ്ലാൻ്റ ഫയറിനു വേണ്ടി ഇറങ്ങിയ താരം 77 പന്തുകളിൽ 205 റൺസ് നേടി പുറത്താവാതെ നിന്നു. വിൻഡീസിനായി ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. സ്ക്വയർ ഡ്രൈവ് ടീമിനെതിരെയായിരുന്നു കോൺവാളിൻ്റെ പ്രകടനം. കോൺവാളിൻ്റെ അവിശ്വസനീയ പ്രകടനത്തിൻ്റെ മികവിൽ അറ്റ്ലാൻ്റ ഫയർ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടി. മത്സരത്തിൽ അറ്റ്ലാൻ്റ ഫയർ 172 […]

Cricket

മഴയും നനഞ്ഞ ഔട്ട്ഫീൽഡും; ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം വൈകുന്നു

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം വൈകുന്നു. നേരത്തെ പെയ്ത മഴയിൽ ഔട്ട്ഫീൽഡ് നനഞ്ഞതിനാലാണ് കളി വൈകുന്നത്. ഇതുവരെ ടോസ് പോലും ഇട്ടിട്ടില്ല. ഇന്ന് ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, നനഞ്ഞ ഔട്ട്ഫീൽഡും മഴയും കാരണം കളി വൈകുകയായിരുന്നു. പിച്ച് മൂടിയിരുന്ന കവറുകൾ നിലവിൽ മാറ്റിയിട്ടുണ്ട്. മത്സരം ഏറെ വൈകാതെ ആരംഭിക്കുമെന്നാണ് വിവരം. ഇന്ത്യയെ വെറ്ററൻ താരം ശിഖർ ധവാൻ നയിക്കുമ്പോൾ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും. മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും വിക്കറ്റ് […]

Cricket

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 1.30ന് ലക്നൗവിലാണ് ആദ്യ മത്സരം.ഇന്ത്യയെ വെറ്ററൻ താരം ശിഖർ ധവാൻ നയിക്കുമ്പോൾ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്.പേസർ മുകേഷ് കുമാർ,ബാറ്റർ രജത് പാട്ടീദാർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ആസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനായി രോഹിത് ശർമ്മയും സംഘവും ഇന്ന് യാത്രതിരിക്കും. ആ ടീമിൽ ഇടം കിട്ടാത്തവരടങ്ങുന്ന ഇന്ത്യൻ ടീമാണ് ദക്ഷിണാഫ്രിക്കയെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ നേരിടുന്നത്. ഇന്ത്യൻ […]