Cricket

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; സഞ്ജു കളിച്ചേക്കും

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. പ്രധാന താരങ്ങൾ ടി-20 ലോകകപ്പിനായി യാത്ര തിരിച്ചതിനാൽ രണ്ടാം നിര ടീമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുക. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ടീമിലുണ്ട്. സഞ്ജു മൂന്ന് മത്സരങ്ങളിലും കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ലക്നൗ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30ന് മത്സരം ആരംഭിക്കും. ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുക. ധവാനൊപ്പം ശുഭ്മൻ ഗിൽ, രാഹുൽ ത്രിപാഠി, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ തുടങ്ങി ഒരുപിടി ഓപ്പണർമാരുള്ളതുകൊണ്ട് തന്നെ ഇവരിൽ എല്ലാവരും […]

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തെ സഞ്ജു നയിക്കും, ഷോൺ റോജർ ടീമിൽ

ഈ സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ കേരളത്തെ സഞ്ജു സാംസൺ നയിക്കും. കഴിഞ്ഞ സീസണിലും സഞ്ജു ആണ് കേരളത്തെ നയിച്ചത്. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. 17 അംഗ ടീമിൽ 19 വയസുകാരനായ ഷോൺ റോജറും ഇടംപിടിച്ചിട്ടുണ്ട്. ക്രിക്കറ്റ് പണ്ഡിറ്റുകൾ ഏറെ ഉറ്റുനോക്കുന്ന താരമാണ് ഷോൺ റോജർ. സഞ്ജുവിൻ്റെ വഴിയേ ഇന്ത്യൻ ടീം വരെ എത്താനുള്ള കഴിവ് താരത്തിനുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യക്കായി അണ്ടർ 19 ടീമിൽ ഷോൺ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കളിച്ച എസ് […]

Cricket

മൂന്നാം ടി20; ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20 യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം. 49 റണ്‍സിന്‍റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. ഇന്ത്യൻ ബോളർമാർ കണക്കിന് തല്ലു വാങ്ങിക്കൂട്ടിയ മത്സരത്തിൽ അക്ഷരാർഥത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ വെടിക്കെട്ടാണ് ഇൻഡോറിൽ കണ്ടത്. ഇന്ത്യന്‍ നിരയില്‍ ദിനേശ് കാർത്തിക്കിനും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദീപക് ചഹാറിനുമൊഴികെ മറ്റാർക്കും തിളങ്ങാനായില്ല.തോറ്റെങ്കിലും ഇന്ത്യ 2-1ന് […]

Sports

ദേശീയ ഗെയിംസ്; മെഡല്‍ എണ്ണം കൂട്ടാന്‍ കേരളം ഇന്നിറങ്ങും

ദേശീയ ഗെയിംസില്‍ മെഡല്‍ നില മെച്ചപ്പെടുത്താന്‍ കേരളം. വനിതകളുടെ ബാസ്‌ക്കറ്റ് ബോളില്‍ ഫൈനല്‍ തേടി കേരളം ഇന്ന് ഇറങ്ങും. സെമിയില്‍ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍. രാവിലെ 9 മണിക്കാണ് മത്സരം. നീന്തലില്‍ സജന്‍ പ്രകാശ് ഇന്ന് വീണ്ടും ഇറങ്ങും. അമ്പൈയ്ത്തിലും കേരളത്തിന് ഇന്ന് മത്സരമുണ്ട്. സുവര്‍ണ പ്രതീക്ഷയുളള ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മത്സരം നാളെ നടക്കും. മണിപ്പൂരാണ് കേരളത്തിന്റെ എതിരാളി.

Sports

നാഷ്ണൽ ഗെയിംസ് : അമ്പെയ്തിൽ കേരളത്തിന് സ്വർണം

നാഷ്ണൽ ഗെയിംസിൽ അമ്പെയ്തിൽ കേരളത്തിന് സ്വർണം. ഫൈനലിൽ മണിപുരിനെ തോൽപിച്ചു. വനിത ടീം ഇനത്തിലാണ് സ്വർണ നേട്ടം. പുരുഷന്മാരുടെ 200 മീറ്ററിൽ അസ്സമിന്റെ അംലാൻ ബോർഗോഹൈന് സ്വർണം ലഭിച്ചു. 20.55 സേക്കൻണ്ടിലാണ് താരത്തിന്റെ ഫിനിഷ്. നേരത്തെ 100 മീറ്ററിൽ താരം സ്വർണം നേടിയിരുന്നു. ദേശീയം ഗെയിംസിൽ കേരളത്തിന് രണ്ട് വെളളി മെഡൽ കൂടി ഇന്ന് ലഭിച്ചു. പുരുഷൻമാരുടെ ഖോ-ഖോയിൽ കേരള ടീം വെളളി നേടി. ഫൈനലിൽ മഹാരാഷ്ട്രയോട് കേരള ടീം പോരുതി തോറ്റു. 30-26 എന്ന സ്‌കോറിനായിരുന്നു […]

Cricket

നവരാത്രി ആഘോഷിച്ച് യൂണിവേഴ്‌സ് ബോസ്; ഗെയ്ൽ സ്‌പെഷ്യൽ ഡാൻസ് വൈറൽ

വെസ്റ്റ് ഇൻഡീസ് സ്റ്റാർ ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്‌ൽ തന്റെ ബാറ്റിംഗ് കൊണ്ട് മാത്രമല്ല ജീവിതരീതികൾ കൊണ്ടും മറ്റുള്ളവരെ ആകർഷിക്കാറുണ്ട്. നിലവിൽ ലെജൻഡ്സ് ലീഗിൽ ഗുജറാത്ത് ജയന്റ്സ് ടീമിന്റെ ഭാഗമാണ് ഗെയ്ൽ. സേവാഗിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ജയന്റ്സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയതോടെ തിങ്കളാഴ്ച ബർകത്തുള്ള ഖാൻ സ്റ്റേഡിയത്തിൽ എലിമിനേറ്റർ മത്സരത്തിൽ കളിക്കും. എന്നാൽ എലിമിനേറ്റർ മത്സരങ്ങൾക്ക് മുമ്പ് ടീമിലെ മുഴുവൻ താരങ്ങളും ഗാർബ നൈറ്റിൽ നവരാത്രി ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ക്രിസ് ഗെയ്‌ലിന്റെ തകർപ്പൻ […]

Cricket

“ലോകത്ത് ജസ്പ്രീത് ബുംറയ്ക്ക് പകരം വയ്ക്കാനൊന്നുമില്ല”: ഷെയ്ൻ വാട്‌സൺ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്‌സൺ. 41 കാരനായ വാട്‌സൺ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങൾക്കായി ഇപ്പോൾ ഇന്ത്യയിലുണ്ട്. ഇതിനിടെ ലോകകപ്പിലെ ജസ്പ്രീത് ബുംറയുടെ അസാന്നിധ്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. വിരാട് കോലിയുടെ ഫോമിനെ കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടും അദ്ദേഹം ദേശീയ മാധ്യമത്തോട് പങ്കുവച്ചു. “ജസ്പ്രീത് ബുംറ പരുക്കിൽ നിന്ന് മുക്തനായി ലോകകപ്പിൽ കളിക്കുന്നില്ലെങ്കിൽ, ടീം ഇന്ത്യയുടെ ജയം കൂടുതൽ ദുഷ്കരമാക്കും. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുംറ ഒരു […]

Cricket

ടി20 പരമ്പര ഇന്ത്യയ്ക്ക്; സൗത്ത് ആഫ്രിക്കയെ തകർത്തത് പതിനാറ് റൺസിന്

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യിലും വിജയിച്ചതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. പതിനാറ് റൺസിനായിരുന്നു ഇന്ത്യയുടെ ഉജ്ജ്വല വിജയം. ഇനി ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237 റൺസാണ് അടിച്ചുകൂട്ടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുക്കാനേ സാധിച്ചുള്ളൂ. 46 പന്തിൽ സെഞ്ച്വറിയടിച്ച ഡേവിഡ‍് മില്ലർ 47 ബോളിൽ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 106 റൺസ് നേടി പുറത്താകാതെ […]

Sports

ദേശീയ ഗെയിംസ്; മെഡൽ പ്രതീക്ഷയുമായി കേരളം

ദേശീയ ഗെയിംസിൽ മെഡൽ പ്രതീക്ഷയുമായി കേരളം. ബാഡ്മിന്റൺ ടീം ഇനത്തിൽ കേരളം ഇന്ന് ഫൈനലിൽ ഇറങ്ങും. ( national games kerala ) എച്ച്.എസ് പ്രോണോയ്, ട്രീസ ജോളി തുടങ്ങിയ അന്താരാഷ്ട്ര താരങ്ങൾ കേരളത്തിന് വേണ്ടി കോർട്ടിലിറങ്ങും. തെലങ്കാനയാണ് കേരളത്തിന്റെ എതിരാളി. വനിതകളുടെ ബാസ്‌ക്കറ്റ് ബോളിലും കേരള ടീമിന് ഇന്ന് സ്വർണമെഡൽ പോരാട്ടത്തിന് ഇറങ്ങും. സ്റ്റെഫി നിക്‌സൺ നയിക്കുന്ന ടീമിന് തെലങ്കാനയാണ് എതിരാളി. നീന്തലിലും, നീന്തലിലും ഇന്ന് കേരള താരങ്ങൾക്ക് മത്സരമുണ്ട്.

Cricket

‘ഇവൻ ഇന്ത്യയുടെ പുതിയ സഹീർ ഖാൻ’; അർഷ്ദീപ് സിംഗിനെക്കുറിച്ച് പാക്ക് താരം

2019-ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് അർഷ്ദീപ് സിംഗ്. 2022 സീസണിൽ മിന്നും പ്രകടനമാണ് ഈ ഇടംകൈയ്യൻ പേസർ കാഴ്ചവച്ചത്. ഇക്കൊല്ലം ജൂലൈയിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അർഷ്ദീപ്, കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യക്കായി കളിച്ചെങ്കിലും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കാര്യവട്ടത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിൽ യുവ പേസർ ശക്തമായ തിരിച്ചുവരവ് നടത്തി. അർഷ്ദീപ് തന്റെ ആദ്യ […]