Cricket

‘ഇവൻ ഇന്ത്യയുടെ പുതിയ സഹീർ ഖാൻ’; അർഷ്ദീപ് സിംഗിനെക്കുറിച്ച് പാക്ക് താരം

2019-ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് അർഷ്ദീപ് സിംഗ്. 2022 സീസണിൽ മിന്നും പ്രകടനമാണ് ഈ ഇടംകൈയ്യൻ പേസർ കാഴ്ചവച്ചത്. ഇക്കൊല്ലം ജൂലൈയിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അർഷ്ദീപ്, കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യക്കായി കളിച്ചെങ്കിലും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കാര്യവട്ടത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിൽ യുവ പേസർ ശക്തമായ തിരിച്ചുവരവ് നടത്തി. അർഷ്ദീപ് തന്റെ ആദ്യ […]

Football

എ.എഫ്‌.സി അണ്ടർ 23 ഏഷ്യ കപ്പും ഖത്തറിൽ

എ.എഫ്‌.സി അണ്ടർ 23 ഏഷ്യ കപ്പും ഖത്തറിൽ. ലോകകപ്പിന് പിന്നാലെയാണ് 2024 ഇൽ മറ്റൊരു പ്രധാന മത്സരത്തിനുകൂടി ഖത്തർ വേദിയാകുന്നത്. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ കോമ്പറ്റീഷൻസ് കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് തീരുമാനമെടുത്തത് ( AFC U23 Asian Cup 2024 ). ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉസ്ബെക്കിസ്ഥാൻ എന്നിവ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളാണ് ലേലത്തിന് ഉണ്ടായിരുന്നത്. സമഗ്രമായ ബിഡ് മൂല്യനിർണ്ണയ പ്രക്രിയയ്ക്കും മറ്റ് വിലയിരുത്തലുകൾക്കും […]

Football

ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾ; നവംബർ 20ന് കിക്കോഫ്

ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾകൂടി. ഒരുക്കത്തിലേക്കുള്ള അവസാന തയ്യാറെടുപ്പിലാണ് ടീമുകൾ. ഓരോ രാജ്യങ്ങളും അന്തിമ ടീമിനെ തെരഞ്ഞെടുക്കാൻ ഒരുങ്ങുന്നു. ഇനിയുള്ള നാളുകൾ നിർണായകമാണ്. ശാരീരികക്ഷമത നിലനിർത്തിയും പരിക്കേൽക്കാതെയും ഈ ദിനങ്ങൾ കടന്നുപോകണം കളിക്കാർക്ക്. പ്രധാന ലീഗുകൾ നവംബർ 13ന്‌ ലോകകപ്പിന്റെ ഇടവേളയ്ക്കുപിരിയും. ഡിസംബർ 26ന്‌ മാത്രമേ ലീഗ് വാതിലുകൾ വീണ്ടും തുറക്കുകയുള്ളൂ. നവംബർ പതിമൂന്നാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. കോവിഡിന്റെ പശ്ചാത്തലത്തിൽ 26 വരെ കളിക്കാരെ ടീമിൽ ഉൾപ്പെടുത്താം. ഇന്നുമുതൽ […]

Cricket

കേരളത്തിലേത് മികച്ച കാണികള്‍, സഞ്ജു മികച്ച താരം; സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനിൽ പങ്കെടുത്ത് ഗാംഗുലി

മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണ് കേരളത്തിലേതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.  തനിക്കും നല്ല ഓർമ്മകൾ മാത്രമാണ് കേരളത്തെ കുറിച്ചുള്ളത്. സംസ്ഥാന സർക്കാരിന്റെ സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനിലും അദ്ദേഹം പങ്കെടുത്തു. ക്യാമ്പയിൻ ലോഗോ അദ്ദേഹം പ്രകാശനം ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. (ind vs sa 1st t20 ganguly reached in trivandrum) താൻ ആദ്യമായി ക്യാപ്റ്റൻ ആയത് കേരളത്തിലെ മത്സരത്തിലായിരുന്നു. […]

Sports

മെസിക്കും റൊണാൾഡോയ്ക്കുമൊപ്പം ഛേത്രി; ഫേസ്ബുക്ക് പോസ്റ്റുമായി ഫിഫ

ഇതിഹാസ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം ഇന്ത്യൻ ഇതിഹാസവും ദേശീയ ടീം ക്യാപ്റ്റനുമായ സുനിൽ ഛേത്രി. സുനിൽ ഛേത്രിയെപ്പറ്റിയുള്ള ‘സുനിൽ ഛേത്രി| ക്യാപ്റ്റൻ ഫൻ്റാസ്റ്റിക്’ എന്ന ഫിഫ പ്ലസ് ഡോക്യുമെൻ്ററിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മലയാളികളടക്കം നിരവധി പേർ ഈ പോസ്റ്റിൽ കമൻ്റ് ചെയ്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് ഫിഫ അവതരിപ്പിച്ച ഒടിടി പ്ലാറ്റ്ഫോമാണ് ഫിഫ പ്ലസ്. ഫുട്ബോളുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററികളും മറ്റുമാണ് ഈ പ്ലാറ്റ്ഫോമിലുള്ളത്. മൂന്ന് ഭാഗങ്ങളായാണ് […]

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടത്തിനൊരുങ്ങി ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് വൈകിട്ട് 7 ന് ആരംഭിക്കും. മൂന്ന് വർഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവർ നേരത്തെ തന്നെ തലസ്ഥാനത്തെത്തിയിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ പുതിയ വെല്ലുവിളി മറികടക്കാൻ തയ്യാറെടുക്കുകയാണ്. ഇരു ടീമുകളും ഇന്നലെ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനെത്തി. ഉച്ചവരെ ദക്ഷിണാഫ്രിക്കയും ഉച്ചകഴിഞ്ഞ്‌ ഇന്ത്യന്‍ ടീമുമാണ്‌ പരിശീലിച്ചത്. […]

Cricket

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ മിന്നും പ്രകടനം; ഭൂതകാലത്തേക്ക് ക്ലോക്ക് തിരിച്ച് ശ്രീശാന്ത്

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം ശ്രീശാന്ത്. ലെജൻഡ്സ് ലീഗിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ ഭിൽവാര കിംഗ്സിനു വേണ്ടി 4 ഓവറിൽ 36 റൺസ് വഴങ്ങിയ താരം മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. വിൻഡീസ് താരം ലെൻഡൽ സിമ്മൻസ്, സിംബാബ്‌വെ താരം എൽട്ടൻ ചിഗുംബുര, ശ്രീലങ്കൻ താരം തിസാര പെരേര എന്നിവർ ശ്രീശാന്തിനു മുന്നിൽ വീണു. മത്സരത്തിൽ ഭിൽവാര കിംഗ്സ് 57 റൺസിനു വിജയിച്ചു. (sreesanth legends league cricket) എറിഞ്ഞ ആദ്യ പന്തിൽ തന്നെ ബൗണ്ടറി […]

Cricket

ശാർദുൽ താക്കൂറിൻ്റെ വിസ്ഫോടനാത്‌മക ഫിനിഷിംഗ്; ഇന്ത്യ എയ്ക്ക് മികച്ച സ്കോർ

ന്യൂസീലൻഡ് എയ്ക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ 49.3 ഓവറിൽ 284 റൺസിന് എല്ലാവരും പുറത്തായി. ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ (54) ടോപ്പ് സ്കോറർ ആയപ്പോൾ ശാർദുൽ താക്കൂർ (51), തിലക് വർമ (50) എന്നിവരും ഇന്ത്യക്കായി തിളങ്ങി. പൃഥ്വി ഷായ്ക്കും ഋതുരാജ് ഗെയ്ക്വാദിനും പകരം അഭിമന്യു ഈശ്വരനും രാഹുൽ ത്രിപാഠിയും ചേർന്നാണ് ഇന്ത്യ എയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആദ്യ വിക്കറ്റിൽ […]

Cricket

ഓസ്ട്രേലിയക്കെതിരായ പരമ്പര ജയം; പാകിസ്താൻ്റെ റെക്കോർഡ് തിരുത്തി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര വിജയത്തോടെ പാകിസ്താൻ്റെ റെക്കോർഡ് തിരുത്തി ഇന്ത്യ. ഒരു വർഷത്തിൽ ഏറ്റവുമധികം ടി-20 മത്സരങ്ങൾ വിജയിക്കുന്ന ടീമെന്ന റെക്കോർഡാണ് അവസാന മത്സരത്തിലെ ജയത്തോടെ ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താൻ്റെ പേരിലുണ്ടായിരുന്ന 20 വിജയങ്ങൾ തിരുത്തിയ ഇന്ത്യ ഒരു വർഷത്തെ ആകെ ടി-20 വിജയങ്ങൾ 21 ആക്കി ഉയർത്തി. 2021ലാണ് പാകിസ്താൻ 20 ടി-20 മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് സ്ഥാപിച്ചത്. അർധ സെഞ്ച്വറിയുമായി സൂര്യകുമാർ യാദവും വിരാട് കോ‍ഹ്ലിയും തകർത്തടിച്ചപ്പോൾ ഓസ്‌ട്രേലിയക്കെതിരായ അവസാനത്തേതും നിർണായകവുമായ ടി20 പോരാട്ടത്തിൽ […]

Cricket

ജയിക്കാൻ 10 പന്തിൽ 5 റൺസ്; എന്നിട്ടും പാകിസ്താനോട് തോറ്റ് ഇംഗ്ലണ്ട്: വിഡിയോ

പാകിസ്താനെതിരായ നാലാം ടി-20 മത്സരത്തിൽ അവിശ്വസനീയ തോൽവി വഴങ്ങി ഇംഗ്ലണ്ട്. അവസാന രണ്ട് ഓവറിൽ 9 റൺസും അവസാന 10 പന്തിൽ 5 റൺസും വേണ്ടിയിരുന്നിട്ടുപോലും ഇംഗ്ലണ്ട് 3 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 19ആം ഓവർ എറിഞ്ഞ ഹാരിസ് റൗഫ് ആണ് പാകിസ്താന് ആവേശ ജയം സമ്മാനിച്ചത്. ഓവറിൽ വെറും 5 റൺസ് മാത്രം വഴങ്ങിയ റൗഫ് രണ്ട് വിക്കറ്റും വീഴ്ത്തി.  വിജയസാധ്യത മാറിമറിഞ്ഞുനിന്ന മത്സരമാണ് ഇന്നലെ കറാച്ചിയിൽ നടന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത […]