Sports

ട്വന്റി-20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് കാര്യവട്ടത്ത് എത്തും

കാര്യവട്ടം ട്വന്റി-20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് എത്തും. വൈകിട്ട് 4.30നാണ് രോഹിത് ശർമയും സംഘവും തിരുവനന്തപുരത്ത് എത്തുക. ഇന്നലെ എത്തിയ ദക്ഷിണാഫ്രിക്കൻ ടീം വൈകിട്ട് 5 മണിക്ക് പരിശീലനത്തിന് ഇറങ്ങും. ആവേശത്തിന്റെ സിക്‌സർ പായിക്കാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം. ഇന്ന് ഇന്ത്യൻ ടീം കൂടി എത്തുന്നതോടെ കാര്യവട്ടത്തിന്റെ ബൗണ്ടറി വട്ടത്തിൽ ഒതുങ്ങില്ല കേരളത്തിൻറെ ക്രിക്കറ്റ് ആവശ്യം. ആവേശത്തിന്റെ തിരി കൊളുത്തിയാണ് തെംബ ബവുമയും ദക്ഷിണാഫ്രിക്കൻ സംഘാംഗങ്ങളും ഇന്നലെ രാജനഗരിയിൽ പറന്നിറങ്ങിയത്. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേരളം […]

Cricket

‘ആരാധകരെ ശാന്തരാകുവിൻ’; നായകനായി ജയിച്ചു തുടങ്ങി സഞ്‌ജു, ന്യൂസിലന്‍ഡ് എ യ്‌ക്കെതിരെ ജയം

ഇന്ത്യ എ ടീം നായകനായുള്ള ആദ്യം മത്സരം ജയത്തോടെ തുടങ്ങി സഞ്ജു സാംസൺ. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ അനൗദ്യോഗിക ഏകദിന മത്സരത്തിൽ ന്യൂസിലൻഡ് എയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. കീവികൾ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 31.5 ഓവറിൽ അനായാസം മറികടന്നു. ഇന്ത്യൻ താരങ്ങളുടെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ഇന്ത്യ എയ്ക്ക് വേണ്ടി ബൗളർമാർ ആദ്യം തകർപ്പൻ പ്രകടനം നടത്തിയപ്പോൾ ബാറ്റ്‌സ്മാൻമാരും തങ്ങളുടെ കരുത്ത് പുറത്തെടുത്തു. ആദ്യം […]

Cricket

വനിതാ ഏഷ്യാ കപ്പ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ജമീമ റോഡ്രിഗസ് ടീമിൽ

വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻ പ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചത്. പരുക്കേറ്റതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടാതിരുന്ന ജമീമ റോഡ്രിഗസ് തിരികെയെത്തി. ഇംഗ്ലണ്ടിനെതിരെ ടീമിലുണ്ടായിരുന്ന തനിയ ഭാട്ടിയയെ ലോകകപ്പ് ടീമിൽ സ്റ്റാൻഡ് ബൈ താരമാക്കി. അടുത്ത മാസം 1 മുതൽ 15 വരെയാണ് ഏഷ്യാ കപ്പ്.  ഇംഗ്ലണ്ടിനെതിരെ ടി-20 പരമ്പര കളിച്ച അതേ ടീമിനെയാണ് ഇന്ത്യ ടി-20 ലോകകപ്പിനും അയക്കുന്നത്. സ്മൃതി […]

Football

മൂന്ന് യുവതാരങ്ങൾക്ക് ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി ബ്ലാസ്റ്റേഴ്സ്

മൂന്ന് യുവതാരങ്ങൾക്ക് ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ്. ഇരട്ടസഹോദരങ്ങളായ മുഹമ്മദ് അസർ, മുഹമ്മദ് ഐമൻ എന്നിവരും റോഷൻ ജിജിയുമാണ് ഫസ്റ്റ് ടീമിൽ ഇടം നേടിയത്. വിവരം ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ഇക്കഴിഞ്ഞ ഡ്യുറൻഡ് കപ്പിൽ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മൂവർക്കും ഫസ്റ്റ് ടീമിൽ ഇടം ലഭിച്ചത്. 19 വയസുകാരായ അസറും ഐമനും ലക്ഷദ്വീപ് സ്വദേശികളാണ്. ഐമൻ മുന്നേറ്റ താരവും അസർ മധ്യനിര താരവുമാണ്. 21കാരനായ റോഷനും മുന്നേറ്റ താരമാണ്. […]

Cricket

ഇംഗ്ലണ്ടിനെതിരെ മിന്നും പ്രകടനം; കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലെത്തി സ്മൃതി മന്ദന

ഐസിസി റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. ടി-20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തിയ താരം കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് സ്മൃതിയെ തുണച്ചത്. ഏകദിന റാങ്കിംഗിൽ മന്ദന ഏഴാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ മൂന്ന് ടി-20 മത്സരങ്ങളിൽ നിന്ന് 111 റൺസാണ് മന്ദന അടിച്ചെടുത്തത്. ഈ പ്രകടനത്തിന് പിന്നാലെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ മന്ദന രണ്ടാം റാങ്കിലെത്തുകയായിരുന്നു. ആദ്യ ഏകദിന മത്സരത്തിൽ 91 റൺസെടുത്ത മന്ദന മൂന്ന് […]

Cricket

‘മങ്കാദിംഗ്’ ഇനി മുതൽ റണ്ണൗട്ട്, ഉമിനീർ നിരോധനം തുടരും; പരിഷ്കാരങ്ങളുമായി ഐസിസി

ക്രിക്കറ്റിൽ പുതിയ പരിഷ്കാരങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് സമിതി. പലപ്പൊഴും വിവാദങ്ങളിൽ ഇടം നേടിയിട്ടുള്ള മങ്കാദിംഗ് റണ്ണൗട്ട് വിഭാഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു എന്നതാണ് ഏറെ ശ്രദ്ധേയമായ പരിഷ്കാരം. കൊവിഡ് കാലത്ത് പന്തിൽ ഉമിനീർ പുരട്ടുന്നതിനുള്ള വിലക്ക് തുടരാനും തീരുമാനിച്ചിട്ടുണ്ട്. പരിഷ്കാരങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പ്രാവർത്തികമാകും.  ക്രിക്കറ്റ് ലോകത്ത് പലതവണ ചർച്ചയായ മങ്കാദിംഗിനെ മാന്യതയില്ലാത്ത കളി എന്ന വിഭാഗത്തിലാണ് പെടുത്തിയിരുന്നത്. ഐപിഎൽ മത്സരത്തിനിടെ ജോസ് ബട്ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയ അശ്വിൻ ഏറെ വിമർശിക്കപ്പെട്ടിരുന്നു. പുതിയ പരിഷ്കാരങ്ങളിൽ മങ്കാദിംഗിനെ റണ്ണൗട്ട് […]

Cricket

വനിതാ ഏഷ്യാ കപ്പ് ടി-20; ഇന്ത്യ-പാകിസ്താൻ മത്സരം ഒക്ടോബർ ഏഴിന്

വനിതാ ഏഷ്യാ കപ്പിൻ്റെ മത്സരക്രമം പുറത്തുവിട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പർ പോരാട്ടം ഒക്ടോബർ ഏഴിനു നടക്കും. ബംഗ്ലാദേശും തായ്ലൻഡും തമ്മിൽ ഒക്ടോബർ ഒന്നിനാണ് ഉദ്ഘാടന മത്സരം. ബംഗ്ലാദേശിലെ സിൽഹെറ്റിലാണ് മത്സരങ്ങളെല്ലാം നടക്കുക. ആകെ ഏഴ് ടീമുകൾ ഏഷ്യാ കപ്പിൽ മത്സരിക്കും. ഇന്ത്യക്കും പാകിസ്താനും ഒപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്‌ലൻഡ് എന്നിവരാണ് മറ്റ് ടീമുകൾ. റൗണ്ട് ടോബിൻ മാതൃകയിൽ […]

Cricket

മികച്ച തുടക്കത്തിനു ശേഷം തകർന്ന് പാകിസ്താൻ; ആദ്യ ടി-20യിൽ ഇംഗ്ലണ്ട് യുവനിരയ്ക്ക് ജയം

പാകിസ്താനെതിരായ ആദ്യ ടി-20യിൽ ഇംഗ്ലണ്ടിനു ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുന്നോട്ടുവച്ച 159 റൺസ് വിജയലക്ഷ്യം 4 പന്തും 6 വിക്കറ്റും ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. മുഹമ്മദ് റിസ്വാൻ (68) പാകിസ്താൻ്റെ ടോപ്പ് സ്കോററായപ്പോൾ അലക്സ് ഹെയിൽസ് (53) ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. പാകിസ്താൻ്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ലുക്ക് വുഡ് ആണ് കളിയിലെ താരം. മികച്ച തുടക്കമാണ് പാകിസ്താനു ലഭിച്ചത്. ഓപ്പണിംഗിലെ മെല്ലെപ്പോക്കുകളുടെ പേരിൽ ഏറെ വിമർശനം നേരിട്ടിരുന്ന ബാബർ അസമും മുഹമ്മദ് […]

Football

ഛേത്രിയെ മാത്രമല്ല, സമ്മാനദാന ചടങ്ങിനിടെ ടൂർണമെൻ്റ് ടോപ്പ് സ്കോററെയും തള്ളിമാറ്റി: വിഡിയോ

ഡ്യുറൻഡ് കപ്പിൻ്റെ സമ്മാനദാന ചടങ്ങിനിടെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ തള്ളിമാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പശ്ചിമ ബംഗാൾ ഗവർണർ ലാ ഗണേശൻ്റെ പ്രവൃത്തി ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ടൂർണമെൻ്റ് ടോപ്പ് സ്കോററും ബെംഗളൂരു എഫ്സി താരവുമായ ശിവശക്തിയെയും തള്ളിമാറ്റുന്ന വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ബംഗാൾ കായികമന്ത്രി അരൂപ് ബിശ്വാസാണ് ശിവശക്തിയെ തള്ളിമറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. അടുത്ത് തന്നെ ഗവർണറുമുണ്ട്. രാജ്യത്തിനുവേണ്ടി 100ലധികം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത ഛേത്രിയെ ഫോട്ടോഗ്രാഫര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള […]

Cricket

ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൊഹാലി ബിന്ദ്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ടി-20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ ഇരു ടീമിനും പരമ്പര നിർണായകമാണ്. വിവിധ ടി-20 ലീഗുകളിൽ കളിച്ച സൂപ്പർ താരം ടിം ഡേവിഡ് ഓസ്ട്രേലിയക്കായി അരങ്ങേറിയേക്കും. ഏകദിന ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതിനു ശേഷം ആരോൻ ഫിഞ്ചിൻ്റെ ആദ്യ മത്സരമാണ് ഇത്. ടി-20യിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇത്തവണയും ശക്തമായ ടീമിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിൻ്റെ ഡ്രസ് റിഹേഴ്സലാണ് […]