Cricket

പാലക്കാട് ആർഎസ്എസ് നേതാവിൻ്റെ കൊലപാതകം; അന്വേഷണം പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്കും

പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലപാതകത്തിൽ അന്വേഷണം പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്കും. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ധിഖ് അറസ്റ്റിലായതോടെയാണ് കൊലപാതകത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നത്. ഗൂഢാലോചനയിൽ പങ്കെടുത്ത അഞ്ച് പേർ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. പോപ്പുലർ ഫ്രണ്ട് കോട്ടക്കൽ ഏരിയ റിപ്പോർട്ടർ സിറാജുദ്ദീനെ അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. ഇയാളിൽ നിന്ന് കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കർ […]

Cricket

കൗണ്ടി കളിക്കുന്നതിനാലാണ് സിറാജിനെ ടി-20 ടീമിൽ പരിഗണിക്കാതിരുന്നതെന്ന് രോഹിത്

ഇംഗ്ലണ്ടിൽ കൗണ്ടി കളിക്കുന്നതിനാലാണ് മുഹമ്മദ് സിറാജിനെ ടി-20 ടീമിൽ പരിഗണിക്കാതിരുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നാളെ മൊഹാലിയിൽ ആരംഭിക്കാനിരിക്കെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം അറിയിച്ചത്. ടീമിൽ ഉൾപ്പെട്ടിരുന്ന ഷമിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇത് ആരാധകർക്കിടയിൽ അമ്പരപ്പുണ്ടാക്കിയിരുന്നു. ഇതിനാണ് രോഹിത് മറുപടി നൽകിയത്. ഷമിക്ക് പകരം മറ്റ് ചിലരുടെ പേരുകൾ ആലോചിച്ചിരുന്നു. പ്രസിദ്ധ് കൃഷ്ണയെ പോലെ ചിലർക്ക് പരുക്കാണ്. പിന്നെയുള്ളത് സിറാജാണ്. സിറാജ് ഇപ്പോൾ […]

Cricket

രോഹിത്, കോലി എന്നിവരെക്കാൾ കഴിവുള്ള താരമാണ് രാഹുൽ എന്ന് ഗംഭീർ

രോഹിത് ശർമ, വിരാട് എന്നിവരെക്കാൾ കഴിവുള്ള താരമാണ് കെഎൽ രാഹുൽ എന്ന് ഇന്ത്യയുടെ മുൻ താരവും ഐപിഎൽ ടീമായ ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഉപദേശകനുമായ ഗൗതം ഗംഭീർ. കോലി സെഞ്ചുറി നേടിയപ്പോൾ താരത്തെ ഓപ്പണറായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെടുമ്പോൾ രാഹുലിനെ മറന്നുകളയുകയാണെന്ന് ഗംഭീർ പറഞ്ഞു. ലോകകപ്പിൽ രാഹുൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നും ഗംഭീർ പറഞ്ഞു. “ഇന്ത്യയിലെ അവസ്ഥ എന്താണെന്നുവച്ചാൽ, ഒരു കളിക്കാരൻ നന്നായി കളിച്ചാൽ ഉദാഹരണമായി, കോലി കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയപ്പോൾ ഏറെക്കാലമായി രോഹിത്തും രാഹുലും […]

Football Sports

സൗഹൃദമത്സരങ്ങൾക്കുള്ള സാധ്യതാ സ്ക്വാഡിൽ മൂന്ന് മലയാളികളും നാല് ബ്ലാസ്റ്റേഴ്സ് താരങ്ങളും

സൗഹൃദമത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൻ്റെ സാധ്യതാ സ്ക്വാഡ് പ്രഖ്യാപിച്ചു. 24 അംഗ സാധ്യതാ സ്ക്വാഡിൽ മൂന്ന് മലയാളി താരം നാല് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ഇടംപിടിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങളായ സഹൽ അബ്ദുൽ സമദ്, രാഹുൽ കെപി, എടികെ മോഹൻബഗാൻ താരം ആഷിഖ് കുരുണിയൻ എന്നിവരാണ് സ്ക്വാഡിലെ മലയാളികൾ. സഹൽ, രാഹുൽ എന്നിവർക്കൊപ്പം ഹർമൻജോത് ഖബ്ര, ജീക്സൺ സിംഗ് എന്നിവർ ബ്ലാസ്റ്റേഴ്സിൻ്റെ മറ്റ് പ്രതിനിധികളായി. ഈ മാസം സിംഗപ്പൂരിനും വിയറ്റ്നാമിനും എതിരെയുള്ള സൗഹൃദമത്സരങ്ങൾക്കായുള്ള സ്ക്വാഡാണ് ഇത്. വിയറ്റ്നാമിലാണ് മത്സരങ്ങൾ. ഈ […]

Cricket Sports

സഞ്ജു എ ടീം ക്യാപ്റ്റനായത് എന്തുകൊണ്ട് പോസിറ്റീവായി കാണണം?

മലയാളി താരം സഞ്ജു സാംസൺ ഇന്ത്യ എ ടീം നായകനായതിനെതിരെ വിമർശനങ്ങളുയരുന്നുണ്ട്. ഇങ്ങനെ വിമർശനമുയർത്തുന്നതിൽ മലയാളികളാണ് മുന്നിൽ. ടി-20 ലോകകപ്പിൽ സഞ്ജുവിനെ പരിഗണിക്കാതിരുന്നതിനെതിരെ ആരാധകർ ഉയർത്തിയ പ്രതിഷേധങ്ങൾ തണുപ്പിക്കാനാണ് ബിസിസിഐ ഇങ്ങനെയൊരു നീക്കം നടത്തിയതെന്നാണ് ഉയരുന്ന വാദം. എന്നാൽ, എ ടീം നായക സ്ഥാനത്തേക്ക് സഞ്ജു എത്തുന്നത് വളരെ പോസിറ്റീവായി കാണേണ്ടതാണ്. (sanju samson captain article) ഒന്നാമതായി, എ ടീം അത്ര ചെറിയ ടീമല്ല. വിവിധ ദേശീയ എ ടീമുകളുമായി പലപ്പോഴും പരമ്പരകളുണ്ടാവാറുണ്ട്. അടുത്തിടെ ആന്ധ്രാപ്രദേശ് […]

Cricket Sports

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇംപാക്ട് പ്ലയർ അവതരിപ്പിക്കാനൊരുങ്ങി ബിസിസിഐ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇംപാക്ട് പ്ലയർ അവതരിപ്പിക്കാനൊരുങ്ങി ബിസിസിഐ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആദ്യമായി അവതരിപ്പിക്കുന്ന ഈ സൗകര്യം പിന്നീട് ഐപിഎലിലും പരീക്ഷിക്കുമെന്നാണ് വിവരം. പ്ലെയിങ്ങ് ഇലവനിൽ ഇല്ലാത്ത, ടീം ഷീറ്റിലെ നാല് സബ്സ്റ്റിറ്റ്യൂഷനുകളിൽ പെട്ട ഒരു താരത്തെ മത്സരത്തിനിടെ കളത്തിലിറക്കാം എന്നതാണ് ഇംപാക്ട് പ്ലയറിൻ്റെ സവിശേഷത. ബിഗ് ബാഷ് ലീഗിൽ നേരത്തെ ഈ സൗകര്യം വന്നിരുന്നു. ടീം ഷീറ്റിലെ 12ആമത്തെയോ 13ആമത്തെയോ താരത്തെ ‘എക്സ് ഫാക്ടർ’ പ്ലയറായി ഇറക്കാമെന്നായിരുന്നു ഇത്. ആദ്യ ഇന്നിംഗ്സിൻ്റെ […]

Cricket

ന്യൂസീലൻഡ് എയ്ക്കെതിരെ ഏകദിന പരമ്പര; ഇന്ത്യ എ ടീമിനെ സഞ്ജു നയിക്കും

ന്യൂസീലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ നയിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 22നാണ് ആരംഭിക്കുക. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. സെപ്തംബർ 22, 25, 27 തീയതികളിലാണ് മത്സരങ്ങൾ. സഞ്ജു നായകനാവുമ്പോൾ ആന്ധ്ര താരം കെ എസ് ഭരത് വിക്കറ്റ് കീപ്പറാവും. പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ തുടങ്ങിയ താരങ്ങൾ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യ […]

Sports

‘എൻ്റെ സുഹൃത്തും എതിരാളിയും, ഇനിയുമേറെക്കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട്’; വികാരനിർഭരമായ കുറിപ്പുമായി നദാൽ

വിരമിച്ച ടെന്നിസ് ഇതിഹാസം റോജർ ഫെഡററെപ്പറ്റി വികാരനിർഭരമായ കുറിപ്പുമായി സമകാലികനായ റാഫേൽ നദാൽ. തൻ്റെ സുഹൃത്തും എതിരാളിയുമെന്ന് ഫെഡററെ വിശേഷിപ്പിച്ച നദാൽ, കളത്തിനകത്തും പുറത്തും താങ്കൾക്കൊപ്പം പങ്കുവച്ച നിമിഷങ്ങൾ ഓർമിക്കുന്നു എന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇന്നലെയാണ് ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചത്. “പ്രിയപ്പെട റോജർ, എൻ്റെ സുഹൃത്തും എതിരാളിയും. ഈ ദിവസം ഒരിക്കലും വന്നിരുന്നില്ലെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് വ്യക്തിപരമായും കായികലോകത്തിനും ഇത് ഒരു സങ്കടദിനമാണ്. കോർട്ടിനകത്തും പുറത്തും മനോഹരമായ നിരവധി ഓർമകൾ താങ്കളുമായി […]

Cricket

സഞ്ജുവിനെ പരിഗണിക്കുക ഏകദിനത്തിൽ?; ദക്ഷിണാഫ്രിക്കക്കെതിരെ താരം കളിച്ചേക്കുമെന്ന് സൂചന

ടി-20 ലോകകപ്പിനുള്ള ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാണ്. ലോകകപ്പ് ടീമിലും ഒപ്പം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകൾക്കെതിരായ ടി-20 പരമ്പരയിലും സഞ്ജുവിനെ പരിഗണിച്ചില്ല. തീരുമാനത്തിൽ ബിസിസിഐക്കെതിരെ ആരാധകരും മുൻതാരങ്ങളുമൊക്കെ രംഗത്തുവന്നു. എന്നാൽ, നിലവിൽ സഞ്ജുവിനെ ഏകദിന ടീമിലാണ് പരിഗണിക്കുക എന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകളനുസരിച്ച് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു കളിച്ചേക്കും. ടി-20 ടീമിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങളെ ഏകദിന ടീമിൽ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവും ഇഷാൻ കിഷനും അടക്കമുള്ള […]

Cricket

ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ സെഞ്ചുറി നേടി രോഹൻ കുന്നുമ്മൽ

ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടി കേരള താരം രോഹൻ കുന്നുമ്മൽ. നോർത്ത് സോണിനെതിരെ സൗത്ത് സോണിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത രോഹൻ 143 റൺസെടുത്താണ് പുറത്തായത്. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി മിന്നുന്ന പ്രകടനങ്ങൾ നടത്തിവന്ന രോഹൻ ആ ഫോം ദുലീപ് ട്രോഫിയിലും തുടരുകയായിരുന്നു. പാലക്കാട് സ്വദേശിയാണ് രോഹൻ കുന്നുമ്മൽ. മായങ്ക് അഗർവാളിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത താരം 101 റൺസിൻ്റെ കൂടുകെട്ടാണ് ആദ്യ വിക്കറ്റിൽ പടുത്തുയർത്തിയത്. അഗർവാൾ പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ ഹനുമ വിഹാരിക്കൊപ്പം […]