Sports

ലുസൈലിൽ മെസ്സിയുടെ വിളയാട്ടം; ക്രൊയേഷ്യയ്‌ക്കെതിരെ അർജന്റീന മുന്നിൽ(3-0)

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയ്‌ക്കെതിരെ അർജന്റീന 3 ഗോളിന് മുന്നിൽ. 69 ആം അൽവാരസാണ് തന്റെ രണ്ടാം ഗോളിലൂടെ അർജന്റീനയുടെ ലീഡ് 3 ആയി ഉയർത്തിയത്. ലയണൽ മെസ്സി എന്ന മാന്ത്രികൻ്റെ പാസ്സ് അൽവാരസ് ഗോളാക്കുകയായിരുന്നു. നേരത്തെ 39 ആം മിനിറ്റിൽ അൽവാരസ്‌ ക്രൊയേഷ്യൻ ഗോൾ വല കുലുക്കിയിരുന്നു. 34 ആം മിനിറ്റിൽ സൂപ്പർ തരാം മെസ്സിയാണ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ജൂലിയൻ അൽവാരസിനെ ക്രൊയേഷ്യൻ കീപ്പർ ലിവാകോവിച്ച് ബോക്സിൽ വീഴ്ത്തിയതിന് […]

Sports

മെസിയെ തടയുക പ്രയാസം തന്നെയാണ് പക്ഷേ ഭയമില്ല: ലൂക്ക മോഡ്രിച്ച്

ഫുട്‌ബോള്‍ മാമാങ്കം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. നാല് ടീമുകളാണ് സെമിയില്‍ മാറ്റുരയ്ക്കുന്നത്. കരുത്തരായ അര്‍ജന്റീനയെ ഇന്ന് നേരിടാനൊരുങ്ങുമ്പോള്‍ തങ്ങളുടെ പ്രതീക്ഷകളും മുന്നൊരുക്കങ്ങളും തുറന്നുപറയുകയാണ് ക്രൊയേഷ്യയുടെ നായകന്‍ ലൂക്ക മോഡ്രിച്ച്. അര്‍ജന്റീനയെ ഭയക്കുന്നില്ലെന്ന് പറയുന്ന മോഡ്രിച്ച് വിരമിക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് പിന്നീട് പറയാമെന്നും ഇപ്പോള്‍ താന്‍ ഇന്നത്തെ കളിയിലും ക്രൊയേഷ്യയിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ലൂക്ക മോഡ്ര്വിച്ച് പറഞ്ഞു.  ‘അര്‍ജന്റീന വലിയ ടീമാണ്. മെസി വലിയ താരവും. അദ്ദേഹത്തെ തടയുക എന്നത് വളരെ പ്രയാസമാണ്. ഒരു കളിക്കാരനെതിരെ മാത്രം കളിക്കാനല്ല […]

Sports

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ നാളെ; അർജന്റീനയോ ക്രൊയേഷ്യയോ?

ഖത്തർ ലോകകപ്പിൽ സെമിഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കമാകും. ആദ്യസെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി 12.30 നാണ് മത്സരം. ലോകഫുട്ബോളിന്റെ നെറുകയിലേക്കുള്ള യാത്രയ്ക്കെത്തിയത് 32 ടീമുകളാണ്. ഖത്തറിന്റെ മണ്ണിൽ 28 ടീമുകൾക്ക് കാലിടറി. ബാക്കിയായത് 4 പേർ. അവർക്ക് സ്വപ്നത്തിലേക്ക് ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങളുടെ ദൂരം. തന്ത്രങ്ങളുടെ ആവനാഴിയിലെ അവസാന മിനുക്കു പണിയും തീർത്ത് ആദ്യ രണ്ട് ടീമുകൾ നാളെയിറങ്ങും. അർജന്റീനയ്ക്ക് എതിരാളികൾ ക്രൊയേഷ്യയാണ്. 36 വർഷത്തെ കാത്തിരിപ്പാണ് അർജന്റീനയുടേത്. ലോകകിരീടം മെസിയിലൂടെ […]

Sports

‘എന്നെ സംബന്ധിച്ച് താങ്കളാണ് ലോകത്തെ ഏറ്റവും മികച്ച താരം’; ക്രിസ്റ്റ്യാനോയ്ക്ക് പിന്തുണയുമായി വിരാട് കോലി

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. തന്നെ സംബന്ധിച്ച് ക്രിസ്റ്റ്യാനോ ആണ് ഏറ്റവും മികച്ച താരം എന്ന് കോലി പറഞ്ഞു. ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്കെതിരെ പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായതിനു പിന്നാലെയാണ് കോലി താരത്തെ പിന്തുണച്ച് രംഗത്തുവന്നത്.  ‘ഫുട്ബോളിനും ലോകമെമ്പാടുമുള്ള ആരാധകർക്കും താങ്കൾ നൽകിയതിനെ തിരികെയെടുക്കാൻ ഒരു ട്രോഫിക്കും കഴിയില്ല. ഞാനടക്കം ലോകമെങ്ങുമുള്ള ഒരുപാട് ആളുകളിൽ താങ്കൾ ഉണ്ടാക്കിയ സ്വാധീനം ഒരു നേട്ടത്തിനും വിശദീകരിക്കാനാവില്ല. അത് ദൈവത്തിൽ […]

Sports

വനിതാ ഐപിഎലിൻ്റെ കർട്ടൻ റെയ്സർ; ഇന്ത്യ – ഓസ്ട്രേലിയ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത് 45,000ലധികം കാണികൾ

ഇന്നലെ നടന്ന ഇന്ത്യ – ഓസ്ട്രേലിയ വനിതാ ടി-20 മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത് 45,000ലധികം കാണികൾ. പരമ്പരയിലെ രണ്ടാം മത്സരമായ ഇന്നലെ സ്റ്റേഡിയത്തിലെ സീറ്റുകളെല്ലാം നിറഞ്ഞു. ടിക്കറ്റ് തീർന്നു എന്ന ബോർഡ് പുറത്ത് സ്ഥാപിക്കേണ്ടിയും വന്നു. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നെങ്കിലും ഒരു വനിതാ ടി-20 മത്സരം കാണാൻ ഇത്രയധികം ആളുകളെത്തിയെന്നത് ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത കാര്യമാണ്. വനിതാ ഐപിഎലിൻ്റെ അവസാന വട്ട ഒരുക്കങ്ങൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം വനിതാ ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ടെൻഡറുകൾ ബിസിസിഐ […]

Cricket

ടെസ്റ്റ് പരമ്പരയിൽ രാഹുൽ തന്നെ നായകൻ; 12 വർഷങ്ങൾക്കു ശേഷം ജയ്ദേവ് ഉനദ്കട്ട് ടീമിൽ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ കെഎൽ രാഹുൽ നയിക്കും. നായകൻ രോഹിത് ശർമ പരുക്കേറ്റ് പുറത്തായതോടെയാണ് രാഹുലിന് നറുക്കുവീണത്. ചേതേശ്വർ പൂജാരയാണ് വൈസ് ക്യാപ്റ്റൻ. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ് പുറത്തായ രോഹിതിനു പകരം ഓപ്പണർ അഭിമന്യു ഈശ്വരൻ ടീമിലെത്തി. 12 വർഷങ്ങൾക്കു ശേഷം പേസർ ജയദേവ് ഉനദ്കട്ട് ടീമിൽ തിരികെയെത്തി. പരുക്കേറ്റ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരം നവദീപ് സെയ്‌നി, സൗരഭ് കുമാർ എന്നിവരും ടീമിൽ ഇടം നേടി. കഴിഞ്ഞ ഏതാനും […]

Sports

ജയിക്കാനുറച്ച് പോർച്ചുഗൽ, അട്ടിമറി സൗന്ദര്യവുമായി മൊറോക്കോ; ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ

ലോകകപ്പിൽ ക്വാർട്ടറിൽ ഇന്ന് പോർച്ചുഗൽ മൊറോക്കോയെ നേരിടും. രാത്രി 8.30ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം.മറ്റൊരു മത്സരത്തിൽ ഫ്രാൻസ് ഇംഗ്ലണ്ടിനെ നേരിടും. രാത്രി 12.30ന് അൽബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. സെമി ഫൈനൽ ലക്ഷ്യം വച്ച് ഇരു മത്സരങ്ങളും തീ പാറുമെന്ന് ഉറപ്പ്. ആദ്യ ഇലവനിൽ റൊണാൾഡോ ഉണ്ടാകുമോ എന്ന കൗതുകം പോർച്ചുഗൽ ആരാധകർക്കുണ്ട്. അവസാന എട്ടിൽ സാൻ‍റോസിൻറെ തന്ത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. റൊണാൾഡോയ്ക്ക് പകരമെത്തിയ റാമോസ് ഫോമിലായത് സാന്റോസിനും പോർച്ചുഗലിനും ആത്മവിശ്വാസം നൽകുന്നു. ബ്രൂണോ ഫെർണാണ്ടസും ബെർണാഡോ […]

Sports

ഡബിൾ സെഞ്ച്വറിയുമായി ‘ഇഷാൻ കിഷൻ’, സെഞ്ച്വറിയുമായി ‘കോലി’; ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

ബംഗ്ലാദേശിനെതിരായ പരമ്പര നഷ്ടമായെങ്കിലും മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ഇഷാൻ കിഷന്റെയും വിരാട് കോലിയുടെയും മിന്നും ഫോമിൽ ഇന്ത്യ 39 ഓവറിൽ 330/3 എന്ന നിലയിലാണ്.131 പന്തിൽ നിന്നും 210 റൺസ് നേടിയ ഇഷാൻ കിഷൻ പുറത്തതായി. വിരാട് കോലി പുറത്തകാതെ 85 പന്തിൽ 103 റൺസുമായി ക്രീസിലുണ്ട്. ഇഷാൻ, ശ്രെയസ്, ശിഖർ ധവാൻ എന്നിവരാണ് പുറത്തായത്. ബംഗ്ലാദേശിന് വേണ്ടി ടസ്കിൻ അഹമ്മദ്, മെഹ്ദി ഹസ്സൻ, ഇബാത്ത്‌ ഹുസൈൻ എന്നിവർ മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്നാം […]

Sports

കാനറികളുടെ ചിറകരിഞ്ഞ് ക്രോയെഷ്യ; ഷൂട്ടൗട്ടി ബ്രസീൽ പുറത്ത്

ഫിഫ ലോകകപ്പിൽ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് ക്രോയെഷ്യ സെമിയിൽ. ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ (4-2) ബ്രസീലിനെ വീഴ്‌ത്തിയത്. നിശ്ചിത സമയം ഗോൾരഹിതമായും അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയും ചെയ്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ക്രൊയേഷ്യയുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് സേമിയാണിത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും […]

Sports

അര്‍ജന്റീനയില്ലാതെ എന്ത് സെമി? നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മെസിപ്പട

അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന കളിയില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍. ആരാധകര്‍ക്ക് ബ്രസീല്‍- അര്‍ജന്റീന സ്വപ്ന ഫൈനല്‍ കാണാനായില്ലെങ്കിലും ബ്രസീലിന് പിഴച്ച പെനാലിറ്റിയില്‍ അര്‍ജന്റീന വിജയം നേടിയെടുത്ത് സെമിയിലേക്ക് നടന്നടുക്കുകയായിരുന്നു. എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ രണ്ട് കിക്കുകളും തടുക്കുകയായിരുന്നു. അതാണ് കളിയില്‍ അതി നിര്‍ണായകമായത്. ഇഞ്ച്വറി ടൈമില്‍ രണ്ടാം ഗോള്‍ നേടി നെതര്‍ലന്‍ഡ്‌സ് സമനില പിടിച്ചതിനെത്തുടര്‍ന്ന് നല്‍കിയ എക്‌സ്ട്രാ ടൈമില്‍ രണ്ട് ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് […]