ഖത്തർ ലോകകപ്പിലെ ഫൈനലിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഇഷ്ടതാരങ്ങളുടെ ജേഴ്‌സി കിട്ടാനില്ല. അർജന്റീനയുടെ സൂപ്പർ താരം മെസിയുടെ ജേഴ്‌സിക്കാണ് ആവശ്യക്കാർ കൂടുതൽ. എംബാപെയുടെയും ഗ്രീസ്മാന്റെയും ജേഴ്‌സികൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. ലോകം രണ്ട് കാരായി തിരിഞ്ഞ് രണ്ട് സംഘങ്ങൾക്കായി ആർപ്പുവിളിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്നാൽ ഇഷ്ട ടീമുകളെ പിന്തുണയ്ക്കാൻ ആരാധകർക്ക് പ്രിയ താരങ്ങളുടെ ജേഴ്‌സി എങ്ങും കിട്ടാനില്ല. സൂപ്പർ താരം മെസിയുടെ ജേഴ്‌സിക്കാണ് ഡിമാൻഡ് കൂടുതൽ. പത്താം നമ്പർ ജേഴ്‌സിക്ക് ഖത്തറിൽ മാത്രമല്ല ലോകത്ത് […]
Sports
സഞ്ജുവിന്‍റെ ഡിക്ലറേഷൻ ഇടപെടൽ; ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് നാടകീയ ജയം
രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് നാടകീയ ജയം. സമനിലയാവുമെന്ന് കരുതിയ മത്സരം കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ ഡിക്ലറേഷന്‍ തീരുമാനമാണ് വിജയത്തിലേക്ക് നയിച്ചത് ജാര്‍ഖണ്ഡിനെതിരെ 85 റണ്‍സിന്‍റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ജാര്‍ഖണ്ഡിനെതിരെ 323 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവച്ച കേരളം ജാര്‍ഖണ്ഡിനെ 237 റണ്‍സിന് പുറത്താക്കിയാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. സ്കോര്‍ കേരളം 475, 187-7, ജാര്‍ഖണ്ഡ് 340, 237. 323 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ജാര്‍ഖഖണ്ഡ് കൃത്യമായ ഇടവേളകളില്‍ […]
‘മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം’; ക്രൊയേഷ്യ- മൊറോക്കോ പോരാട്ടം ഇന്ന്
ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടം ഇന്ന് നടക്കും. ക്രൊയേഷ്യയും- മൊറോക്കോയും തമ്മിലാണ് മത്സരം. രാത്രി 8.30ന് ഖലിഫ ഇന്‍റര്‍നാഷ്ണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അവസാന മത്സരത്തിൽ ജയം മാത്രമാണ് ഇരു ടീമിന്‍റെയും ലക്ഷ്യം. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോൾ മൊറോക്കോയും ക്രൊയേഷ്യയും തുല്യശക്തികളാണ്. ടൂർണമെന്റിൽ ഒരു തോൽവി മാത്രം. ഇരുവരും ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. രണ്ട് ടീം കരുത്ത് തെളിയിച്ചവരാണ്. അവസാന മത്സരവും വിജയിച്ച് മടങ്ങുകയാകും രണ്ട് ടീമിന്റെയും ലക്ഷ്യം. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോഴും […]
‘വളരെ നന്ദി, കേരളം’; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍രോട് നന്ദി പറഞ്ഞ് നെയ്‌മര്‍
കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പര്‍ താരം നെയ്‌മർ. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ നെയ്‌മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അതേസമയം ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്‌മറുടെ കരിയര്‍ […]
‘എല്ലാ ടിക്കറ്റിനും 250 രൂപ’; ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്
ആരാധകർക്കുള്ള ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ക്രസ്മസ് പിറ്റേന്ന് കൊച്ചിയിലെ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിലാണ് വമ്പൻ പ്രഖ്യാപനം ക്ലബ് അധികൃതർ നടത്തിയിരിക്കുന്നത്. ഒഡിഷ എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തിന് എല്ലാ സ്റ്റാന്‍ഡുകള്‍ക്കും 250 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്. ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിത കാല ഓഫര്‍ പ്രഖ്യാപിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രത്യേക ടിക്കറ്റ് നിരക്കിളവ് അടുത്ത ഹോം മത്സരത്തിന് മാത്രമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് അറിയിപ്പ് […]
25 വർഷം മുമ്പ് ചെയ്ത തെറ്റിന് ദ്രാവിഡിനോട് മാപ്പ് പറഞ്ഞ് അലൻ ഡൊണാൾഡ്
ഒരുകാലത്ത് ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായിരുന്നു ദക്ഷിണാഫ്രിക്കയുടെ അലൻ ഡൊണാൾഡ് എന്ന ഫാസ്റ്റ് ബൗളർ. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അദ്ദേഹത്തിൻ്റെ വേഗത, രണ്ടാമതായി എതിരാളികളെ ഭയപ്പെടുത്തുന്ന നോട്ടവും ഇടയ്ക്കിടെയുള്ള വായ്മൊഴികളും. ഒരിക്കൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിനോട് അദ്ദേഹം മോശമായി പെരുമാറിയിരുന്നു. 25 വർഷത്തിന് ശേഷം ദ്രാവിഡിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ക്ഷമാപണം നടത്തിയിരിക്കുകയാണ് നിലവിലെ ബംഗ്ലാദേശിന്റെ ബൗളിംഗ് കോച്ചായ ഡൊണാൾഡ്. ഇരുവരും ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി […]
മൂന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി, ഓസീസ് ജയം 21 റൺസിന്
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം വനിതാ ടി20യിൽ ഇന്ത്യക്ക് തോൽവി. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ 21 റൺസിനായിരുന്നു പരാജയം. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 2-1ന് മുന്നിലെത്തി. ഓസ്‌ട്രേലിയയുടെ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ വനിതകൾക്ക് മികച്ച തുടക്കമായിരുന്നില്ല. മൂന്നാം ഓവറിൽ 10 പന്തിൽ ഒരു റൺ നേടിയ ശേഷം സ്മൃതി മന്ദാന പുറത്തായി. മന്ദാനയ്ക്ക് പിന്നാലെ അഞ്ചാം […]
‘ഫ്രഞ്ച് പടയോട്ടം തുടരുന്നു’….ലോകകപ്പ് ഫൈനലിൽ ‘മെസിപ്പടയെ’ നേരിടും
ഖത്തർ ലോകകപ്പിലെ സെമിഫൈനലിൽ മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. ആദ്യ പകുതിയിലെ ആധിപത്യം രണ്ടാം പകുതിയിലും ഫ്രഞ്ച് പടയുടെ ആധിപത്യപായിരുന്നു കണ്ടത്. ആദ്യ പകുതിയിലെ അഞ്ചാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് ഗോൾ നേടിയപ്പോൾ. രണ്ടാം പകുതിയിലെ 79 ആം മിനിറ്റിൽ റാൻടൽ കോളോ മുവാനി രണ്ടാം ഗോൾ നേടി മൊറോക്കൻ വല കുലുക്കി. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഫ്രാൻസ് അർജന്റീനയെ നേരിടും. മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ശനിയാഴ്ച്ചയാണ്. […]
ഖത്തറിലേത് തന്റെ അവസാന ലോകകപ്പ്; പ്രഖ്യാപിച്ച് മെസ്സി
ഖത്തറിലേത് തന്റെ അവസാന ലോകകപ്പെന്ന് മെസ്സി. ‘അടുത്ത ലോകകപ്പിന് നാല് വർഷം കൂടിയുണ്ട്. അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ട്’- മെസി പറഞ്ഞു. ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടത് തിരിച്ചടിയായി. പക്ഷെ എത്രത്തോളം കരുത്തരാണ് അർജന്റീനയെന്ന് തെളിയിച്ചെന്ന് ലയണൽ മെസി പറഞ്ഞു. അർജന്റീനിയൻ വാർത്ത ഏജൻസിയായ ഡയറോ ഡിപ്പോർട്ടിവോയോടായിരുന്നു മെസിയുടെ പ്രതികരണം. ഇന്നലെ ഫുട്‌ബോൾ മാന്ത്രികൻ ലയണൽ മെസ്സി ഒരിക്കൽ കൂടി അർജന്റീനയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചു. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ […]
അർജന്റീനയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോററായി മെസ്സി
ഫിഫ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോററായി ലയണൽ മെസ്സി. ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടത്തിൻ്റെ ആദ്യ പകുതിയിൽ ഗോൾ നേടിയാണ് മെസ്സി തന്റെ പേര് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയത്. ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് ജൂലിയൻ അൽവാരസിനെ ബോക്‌സിൽ വീഴ്ത്തിയതിന് 34-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസ്സി ഗോളാക്കിയിരുന്നു. ദേശീയ ടീമിനായി 25 മത്സരങ്ങളിൽ നിന്ന് 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം […]











