അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. ഇന്‍സ്റ്റഗ്രാമില്‍ ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇന്‍ഫന്റീനോയുടെ മറുപടി. ഇന്ത്യന്‍ ഫുട്‌ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നല്‍കി. യുഎസ്-മെക്‌സിക്കോ-കാനഡ ലോകകപ്പില്‍ 16 ടീമുകള്‍ക്ക് കൂടി യോഗ്യത നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫന്റീനോയുടെ പരാമര്‍ശം.ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീനയെ അഭിനന്ദിക്കാനും ഇന്‍ഫാന്‍റിനോ മറന്നില്ല. ലോകകപ്പ് സംഘാടനത്തില്‍ ഖത്തറിനും അദ്ദേഹം നന്ദി പറഞ്ഞു. ‘ചരിത്രത്തിലെ ഏറ്റവും മികച്ച […]
Sports
രോഹിത് ശർമയും നവ്ദീപ് സെയ്‌നിയും രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്ത്
പരുക്കേറ്റ ഇന്ത്യൻ നായകൻ രോഹിത് ശർമയും നവ്ദീപ് സെയ്‌നിയും ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്ത്. രോഹിതിൻ്റെ തള്ളവിരലിനു പരുക്കേറ്റപ്പോൾ സെയ്‌നിയുടെ വയറിനു പേശീവലിവാണ്. ഡിസംബർ 22ന് ആരംഭിക്കുന്ന ടെസ്റ്റിൽ കെഎൽ രാഹുൽ തന്നെ ഇന്ത്യയെ നയിക്കും. ആദ്യ ടെസ്റ്റിൽ ഇന്ത്യ വൻ വിജയം നേടിയിരുന്നു.
‘ആദ്യമെത്തി ഒന്നാമനായി മടങ്ങി’; പുള്ളാവൂർ പുഴയിൽനിന്ന് കട്ടൗട്ടുകൾ നീക്കി
ലോകകപ്പിന്റെ ആരവങ്ങള്‍ കഴിഞ്ഞതോടെ കട്ടൗട്ടുകള്‍ നീക്കി കോഴിക്കോട് പുളളാവൂരിലെ ഫുട്‌ബോള്‍ ആരാധകര്‍. മെസിക്കുപുറമെ ക്രിസ്റ്റ്യാനോയുടെയും കട്ടൗട്ടും നീക്കം ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട പുളളാവൂരിലെ കട്ടൗട്ടുകളാണ് കൊടുവള്ളി നഗരസഭയുടെ നിര്‍ദേശ പ്രകാരം അഴിച്ചുമാറ്റിയത്. പുള്ളാവൂരിൽ ആദ്യം സ്ഥാപിച്ചത് മെസിയുടെ കട്ടൗട്ടാണ്. പിന്നാലെ നെയ്മറിന്റെയും റൊണാൾഡോയുടെയും കട്ടൗട്ടുകൾ ആരാധകർ സ്ഥാപിച്ചു. ഫിഫയുടെ ഔദ്യോഗിക പേജിലടക്കം ഇടംപിടിച്ച മെസിയുടെ കട്ടൗട്ടാണ് അർജന്‍റീന കപ്പടിച്ചതിനു പിന്നാലെ ആദ്യം നീക്കം ചെയ്തത്. ആദ്യമെത്തി ഒന്നാമനായി മടങ്ങി, രാജകീയമായി ഉയർത്തിയ കട്ടൗട്ട് […]
ലോക ചാമ്പ്യന്മാരായിട്ടും അർജന്‍റീനയല്ല മുന്നില്‍; ഫിഫ റാങ്കിങിൽ ‘നമ്പർ 1’ ബ്രസീൽ തന്നെ
ലോകകപ്പിലെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകജേതാക്കളായെങ്കിലും ഫിഫ റാങ്കിങ്ങിൽ ഒന്നാമത് ബ്രസീൽ തന്നെ. ബ്രസീൽ ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് അർജന്റീന. ഒരു സ്ഥാനം കടന്ന് ഫ്രാൻസ് മൂന്നിലേക്ക് മുന്നേറിയപ്പോൾ ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി നാലിലെത്തി. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും നെതർലൻഡ്‌സ് ആറാം സ്ഥാനത്തുമാണ്. റാങ്കിങ്ങിൽ വൻ കുതിപ്പുണ്ടാക്കിയ ടീമുകളിലൊന്ന് ക്രൊയേഷ്യയാണ്. 12-ാം സ്ഥാനത്തുണ്ടായിരുന്ന ലൂക്കാ മോഡ്രിച്ചിന്റെ സംഘം അഞ്ചു സ്ഥാനം മുന്നോട്ട് […]
ഇത് മെസിക്കാലം; ബിബിസിയുടെ 2022ലെ ലോകകായിക താരമായി ലയണല്‍ മെസി
നാടിന് നല്‍കിയ വാക്ക് കാത്ത് 36 വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജന്റീനയ്ക്കായി ലോകകപ്പ് നേടിയെടുത്തപ്പോള്‍ ലോകം മെസിയെ മിശിഹാ എന്ന് വിളിച്ചാണ് വാഴ്ത്തിയത്. അര്‍ജന്റീന ആരാധകര്‍ മാത്രമല്ല ആവേശകരവും വിസ്മയകരവുമായ ഒരു ഫൈനല്‍ സമ്മാനിച്ചതിന് ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരും മെസിയെ വാഴ്ത്തി. വിശ്വവിജയത്തിന് പിന്നാലെ ഇപ്പോള്‍ മെസിയെ തേടി മറ്റൊരു അംഗീകാരവും എത്തിയിരിക്കുകയാണ്. ബിബിസിയുടെ 2022ലെ ലോക കായിക താരമായി തെരഞ്ഞെടുത്തിരിക്കുന്നതും 35 വയസുകാരനായ ലയണല്‍ മെസിയെയാണ്. ലോകകപ്പിലെ ഉള്‍പ്പെടെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് തന്നെയാണ് അംഗീകാരം. കഴിഞ്ഞ 12 മാസത്തിനിടെ […]
വിരമിക്കൽ സൂചനയുമായി കരീം ബെൻസേമ
ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചെന്ന് സൂചന. തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ ബെൻസേമ തന്നെയാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. “ഇന്ന് ഞാനെവിടെ നിൽക്കുന്നോ അതിനായി ഞാൻ കഠിനാധ്വാനം ചെയ്യുകയും തെറ്റുകൾ വരുത്തുകയും ചെയ്തു. ഞാൻ എഴുതിയ നമ്മുടെ കഥ ഇവിടെ അവസാനിക്കുകയാണ്.”- ബെൻസേമ കുറിച്ചു ലോകകപ്പിനു തൊട്ടുമുൻപ് തുടയ്ക്ക് പരുക്കേറ്റ ബെൻസേമ ലോകകപ്പിൽ കളിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം. 35കാരനായ താരം സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ തുടരും. നിലവിലെ ബാലൻ […]
ലോകകിരീടം നേടിയ അർജൻറീനയ്ക്ക് ലഭിക്കുന്നത് 347 കോടി; ഫ്രാൻസിന് 248 കോടി
ഖത്തർ ലോകകപ്പ് ജേതാക്കളായ അർജൻറീനയ്ക്ക് ലഭിക്കുന്നത് വമ്പൻ തുക. 42 മില്യൺ ഡോളറാണ് (347 കോടി രൂപ) അർജന്റീനയ്ക്ക് ലഭിക്കുക. റണ്ണറപ്പായ ഫ്രാൻസിന് 30 മില്യൺ ഡോളർ (248 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യൺ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യൺ ഡോളറും (206 കോടി രൂപ) സമ്മാനത്തുകയുണ്ട്.ഫ്രഞ്ച് സ്‌പോർട്‌സ് ദിനപത്രമായ എൽ എക്വിപ്പാണ് തുക വിവരം റിപ്പോർട്ട് ചെയ്യുന്നത്. ക്വാർട്ടർ ഫൈനലിലെത്തിയ ബ്രസീൽ, നെതർലൻഡ്‌സ്, […]
‘ലയണൽ റോർ’; അർജന്റീനയ്ക്ക് മൂന്നാം ലോകകപ്പ്
വാമോസ് അർജന്റീന..വാമോസ് മെസി..വാമോസ് സ്കലോനി.. ഫുട്ബാൾ ചരിത്രം കണ്ട ഇതിഹാസകാരന്മാരിൽ അഗ്രഗണ്യരിലൊരാളായ മെസി ലോകപോരാട്ട വേദിയിൽ അവസാന മത്സരം കളിച്ചുതീർത്തപ്പോൾ മറഡോണയില്‍ നിര്‍ത്തിയ വിജയ ചരിത്രമാണ് കാലം മിശിഹായുടെ പൂർത്തിയാക്കുന്നത്. ആവേശം നുരഞ്ഞുപൊന്തിയ ഖത്തർ കലാശപ്പോരാട്ടത്തിൽ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മിശിഹാ നിറവേറ്റിയത്. മൂന്നാം ലോക കിരീടമെന്ന ഫ്രഞ്ച് സ്വപ്‌നങ്ങൾക്ക് മീതേ ലുസൈൽ സ്റ്റേഡിയത്തിൽ ഉദിച്ചുയർന്ന് മിശിഹായും മാലാഖയും. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ […]
മെസിക്ക് ഗോൾഡൻ ബോൾ; ഹാട്രിക് മികവിൽ ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്ക്
ഖത്തർ ലോകകപ്പിൽ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് സ്വന്തമാക്കി. അർജന്റീനയെ ഫൈനലിലെത്തിച്ച ഐതിഹാസിക പ്രകടനമാണ് താരത്തിന് ഗോൾഡൻ ബോൾ പുരസ്കാരം നേടിക്കൊടുത്തത്. കലാശപ്പോരിൽ ഫ്രാൻസിനെതിരെ മെസിക്ക് ഇരട്ടഗോളും നേടി. 2014 ലോകകപ്പിലും മെസി ഗോള്‍ഡന്‍ ബോള്‍ നേടിയിരുന്നു. അതേസമയം ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഫ്രാൻസിന്റെ കിലിയൻ എംബപെ സ്വന്തമാക്കി. കലാശപ്പോരാട്ടത്തിനു മുൻപ് മെസ്സിയും എംബപെയും അഞ്ച് ഗോളുകൾ വീതം നേടി ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും, […]
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; രോഹിത് ശര്‍മ കളിക്കും
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ കളിക്കും. തിരിച്ചുവരവ് രോഹിത് ബിസിസിഐയെ അറിയിച്ചു. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിൽ വിരലിന് പരുക്കേറ്റതോടെ മൂന്നാം ഏകദിനവും ആദ്യ ടെസ്റ്റും രോഹിത്തിന് നഷ്ടമാവുകയായിരുന്നു. രോഹിതിന്‍റെ അഭാവത്തിൽ കെ എല്‍ രാഹുലാണ് ആദ്യ ടെസ്റ്റില്‍ ഇപ്പോള്‍ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. 22നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. രോഹിത്ത് തിരിച്ചുവരുമ്പോള്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ സെഞ്ച്വറി നേടിയപ്പോള്‍ മോശം ഫോമിലുള്ള കെ എൽ രാഹുല്‍ വൈസ് ക്യാപ്റ്റനായിനാൽ ഒഴിവാക്കുക എളുപ്പല്ല. ചിറ്റഗോംഗില്‍ […]












