ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് 145 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 231 റൺസിന് ബംഗ്ലാദേശ് ഓൾഔട്ടായി. 73 റൺസ് നേടിയ ലിറ്റൺ ദാസാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. സാകിർ ഹസൻ (51), നൂറുൽ ഹസൻ (31), ടാക്സിൻ അഹ്‌മദ് (31 നോട്ടൗട്ട്) എന്നിവരും ബംഗ്ലാ സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. ഇന്ത്യക്കായി അക്സർ പട്ടേൽ 3 വിക്കറ്റ് വീഴ്ത്തി. 87 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശിന് നസ്‌മുൽ ഹുസൈൻ […]
Sports
അബ്ദുൽ ബാസിത്തും കെഎം ആസിഫും രാജസ്ഥാനിൽ; രോഹൻ കുന്നുമ്മലിന് ഇടമില്ല
വിഷ്ണു വിനോദിനു പിന്നാലെ രണ്ട് കേരള താരങ്ങൾക്ക് കൂടി ഐപിഎൽ കരാർ. ഓൾറൗണ്ടർ അബ്ദുൽ ബാസിത്തും പേസർ കെഎം ആസിഫും അടിസ്ഥാനവിലയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തി. കെഎം ആസിഫിന് 30 ലക്ഷം രൂപയും അബ്ദുൽ ബാസിത്തിന് 20 ലക്ഷം രൂപയുമായിരുന്നു അടിസ്ഥാന വില. വിഷ്ണു വിനോദിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസാണ് സ്വന്തമാക്കിയത്. അതേസമയം, ആഭ്യന്തര മത്സരങ്ങളിൽ തകർപ്പൻ ഫോമിലായിരുന്ന ഓപ്പണർ രോഹൻ കുന്നുമ്മലിനെ ഒരു ടീമും സ്വന്തമാക്കിയില്ല. രോഹനൊപ്പം വിക്കറ്റ് കീപ്പർ മുഹമ്മദ് […]
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില സ്വന്തമാക്കി സാം കറൻ; തൊട്ടുപിന്നാലെ കാമറൂൺ ഗ്രീനും ബെൻ സ്റ്റോക്സും
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ലേലത്തുക സ്വന്തമാക്കി ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മിനി ലേലത്തിൽ കറനെ 18.50 കോടി രൂപ മുടക്കി കിംഗ്സ് ഇലവൻ പഞ്ചാബാണ് ടീമിലെത്തിച്ചത്. 2 കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തിനായി മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ടീമുകളും ആവേശത്തോടെ ലേലം വിളിച്ചു. എന്നാൽ, റെക്കോർഡ് തുകയ്ക്ക് പഞ്ചാബ് കറനെ സ്വന്തമാക്കുകയായിരുന്നു. ഓസീസ് ഓൾറൗണ്ടർ […]
കറൻസിയിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്തണം; നിർദേശവുമായി അർജന്റീന സെൻട്രൽ ബാങ്ക്
ലോകകപ്പ് വിജയത്തിന് പിന്നാലെ ആയിരം പെസോ കറൻസിയിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്താൻ അർജന്റീന സെൻട്രൽ ബാങ്കിന്റെ നിർദേശം. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പത്രമായ എൽ ഫിനാൻസിയറോയാണ് വിവരം പുറത്തുവിട്ടത്. ഇന്ത്യൻ എക്സ്പ്രസ്സ്, ദി ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നു. മെസിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ലോകകപ്പ് ഫൈനലിന് മുമ്പ് തന്നെ അധികാരികൾ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അർജന്റീനിയൻ സെൻട്രൽ ബാങ്കിലെ അംഗങ്ങൾ ഇക്കാര്യം ‘തമാശയായി’ നിർദേശിച്ചതാണെന്നും […]
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നാസറിലേക്ക്?; ജനുവരിയില്‍ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയുടെ അല്‍ നാസര്‍ ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് തന്നെയെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍സ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി 1ഓടെ താരം കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. 2025 ജൂണ്‍ വരെ ക്രിസ്റ്റിയാനോ ക്ലബില്‍ തുടരും. യൂറോപ്യന്‍ ക്ലബുകളുടെ ഓഫറല്ലെങ്കില്‍ അല്‍ നാസറിനെ തന്നെ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ക്ലബ് നല്‍കിയിരിക്കുന്നത്. ഖത്തറില്‍ ഫിഫ ലോകകപ്പ് […]
ipl auction 2023 | ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ
2023 സീസണിലേക്കുള്ള ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ നടക്കും. ആദ്യമായാണ് താരലേലത്തിന് കേരളം വേദിയാകുന്നത്. ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കാണ് ലേലം ആരംഭിക്കുന്നത്. ഡൽഹി, മുംബൈ, ബെംഗളുരൂ, ഹൈദരബാദ്, തുർക്കിയിലെ ഇസ്താംബുൾ തുടങ്ങിയ നഗരങ്ങളെ പിന്തള്ളിയാണ് കൊച്ചി ഐപിഎൽ താരലേലത്തിന് വേദിയാകുന്നത്. കഴിഞ്ഞ സീസണ് മുന്നോടിയായി മെഗാ താരലേലം നടന്നിരുന്നു. അതുകൊണ്ട് ഒരു ദിവസം മാത്രം നീളുന്ന മിനി താരലേലമാണ് ഇക്കുറി കൊച്ചിയിൽ നടക്കുക. ലേല പട്ടികയിൽ 405 താരങ്ങളുണ്ട്. ഇതിൽ 273 […]
സന്തോഷ് ട്രോഫിക്കുള്ള കേരള ടീം പ്രഖ്യാപിച്ചു; ടീമിൽ 16 പുതുമുഖങ്ങൾ
76ആമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങൾ ഉൾക്കൊള്ളുന്ന 22 അംഗ ടീമിനെ മിഥുൻ വി നയിക്കും. കേരള ടീമിലെ ഗോൾ കീപ്പറാണ് മിഥുൻ. പി ബി രമേശ് ആണ് പരിശീലകൻ. നിലവിലെ ചാമ്പ്യന്മാരായ കേരളം കിരീടം നിലനിർത്താനാണ് ഇറങ്ങുക. ഡൽഹി, കോഴിക്കോട്, ഭുവനേശ്വർ എന്നീ വേദികളിലായാണ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ആറ് ഗ്രൂപ്പുകളിൽ മിസോറാം, രാജസ്ഥാൻ, ബിഹാർ, ആന്ധ്രാ പ്രദേശ്, ജമ്മു കശ്‌മീർ എന്നിവർക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് കേരളം. ഗ്രൂപ്പ് ഘട്ട […]
‘മാറക്കാനയിലേക്ക് മെസിയെ സ്വാഗതം ചെയ്ത് ബ്രസീൽ’; കാൽപാടുകൾ ഹാൾ ഓഫ് ഫെയിമിൽ കൊത്തിവയ്ക്കും
അർജന്റൈൻ നായകൻ ലയണൽ മെസിയെ ആദരിക്കാനൊരുങ്ങി ബ്രസീൽ. ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിലേക്ക് മെസിയെ ക്ഷണിച്ച് സംസ്ഥാനത്തിന്റെ സ്‌പോർട്‌സ് സൂപ്രണ്ട്. മെസിയുടെ കാൽപ്പാടുകൾ ഹാൾ ഓഫ് ഫെയിമിൽ കൊത്തിവെയ്ക്കാൻ വേണ്ടിയാണിത്. മാറക്കാനയുടെ നടത്തിപ്പ് ചുമതലയുള്ള റിയോ ഡി ജനീറോ സംസ്ഥാനത്തിന്റെ സ്‌പോർട്‌സ് സൂപ്രണ്ട് അഡ്രിയാനോ സാന്റോസ് ആണ് ലിയോയെ ഔദ്യോഗികമായി ക്ഷണിച്ചത്. ‘വർഷങ്ങളായി ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ മികവ് പുലർത്തിക്കൊണ്ടിരിക്കുകയാണ് മെസി. കളിക്കളത്തിലും പുറത്തും മെസി തന്റെ പ്രാധാന്യം തെളിയിച്ചുകഴിഞ്ഞു. മെസിയെ ആദരിക്കാൻ മാറക്കാനയും അതിയായി […]
ബംഗ്ലാദേശ് – ഇന്ത്യ രണ്ടാം ടെസ്റ്റ് ഇന്ന്
ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ഇന്ന്. ധാക്കയിലെ ഷേർ എ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ കളി മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ ഈ മത്സരം കൂടി വിജയിച്ച് പരമ്പര സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശം ഉറപ്പിക്കാനാവും ശ്രമിക്കുക. പേസ് ബൗളിംഗിനു പിന്തുണയുള്ള പിച്ചാണ് ധാക്കയിലേത്. അതുകൊണ്ട് തന്നെ മൂന്ന് സ്പിന്നർമാരുമായി ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ ഒരു അധിക പേസറെ പരിഗണിച്ചേക്കും. അങ്ങനെയെങ്കിൽ അശ്വിൻ […]
ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ
വരുന്ന ഐപിഎൽ സീസണിലേക്കുള്ള ലേലം നാളെ കൊച്ചിയിൽ നടക്കും. മിനി ലേലമാവും കൊച്ചിയിൽ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും. പഞ്ചാബ് കിംഗ്സിനാണ് നിലവിൽ ഏറ്റവും കൂടുതൽ തുക ബാക്കിയുള്ളത്. 3.45 കോടി രൂപ. ചെന്നൈ സൂപ്പർ കിംഗ്സ് (2.95 കോടി രൂപ), റോയൽ ചലഞ്ചേഴ്സ് […]











