വനിതാ ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓൾറൗണ്ടർ ശിഖ പാണ്ഡെ ടീമിലേക്ക് തിരികെയെത്തി. അടുത്ത വർഷം ഫെബ്രുവരി 10 മുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽ വച്ചാണ് ടി-20 ലോകകപ്പ് നടക്കുക. നിലവിലെ റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. ടി-20 ലോകകപ്പിനുള്ള ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. 2021 ഒക്ടോബറിൽ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലാണ് ശിഖ പാണ്ഡെ അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ തുടരെ ഗംഭീര […]
Sports
ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് ഋഷഭ് പന്തിനെ ഒഴിവാക്കിയത് കാൽമുട്ടിനു പരുക്കേറ്റതിനാലെന്ന് സൂചന
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഒഴിവാക്കിയത് താരത്തിൻ്റെ കാൽമുട്ടിനു പരുക്കേറ്റതിനാലെന്ന് സൂചന. പന്തിനോട് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് വരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 15 ദിവസമെങ്കിലും അക്കാദമിയിൽ ചെലവഴിച്ച് പരുക്കിൽ നിന്ന് മുക്തി നേടണമെന്നും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2023 ജനുവരി 3ന് താരം അക്കാദമിയിലെത്തും. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ താരം ടീമിൽ തിരികെയെത്തുമെന്നാണ് വിവരം. ഇന്ത്യക്കെതിരായ ഏകദിന ടി-20 പരമ്പരയ്ക്കുള്ള ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നു. ദാസുൻ ഷാനകയാണ് രണ്ട് ടീമിനെയും നയിക്കുക. ഏകദിനത്തിൽ […]
അര്‍ജന്റീനയില്‍ മെസ്സിയുടെ ടാറ്റൂ കുത്താന്‍ ആരാധകരുടെ വന്‍തിരക്ക്
ലോകകപ്പ് ഫുട്ബോള്‍ വിജയത്തിനു പിന്നാലെ അര്‍ജന്റീനയില്‍ ലയണല്‍ മെസ്സിയുടെ ടാറ്റൂ കുത്താന്‍ ആരാധകരുടെ വന്‍തിരക്കെന്ന് റിപ്പോർട്ട്. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ടാറ്റൂ ഷോപ്പുകള്‍ക്ക് മുന്നിലാണ് മെസിയുടെ ടാറ്റുവിനായുള്ള നീണ്ട ക്യൂ. അടുത്ത രണ്ടാഴ്ചത്തേക്ക് വരെയുള്ള ബുക്കിങ് ഫുൾ ആയെന്നാണ് ഷോപ്പുടമകള്‍ പറയുന്നത്. ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത് മെസ്സി കപ്പില്‍ മുത്തമിടുന്നതാണ് ചിത്രമാണ്. കപ്പിന്റെ ചിത്രവും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മുഖവും പച്ച കുത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. കഴിഞ്ഞ ദിവസം ടീമംഗങ്ങളായ എമിലിയാനോ മാര്‍ട്ടിനെസും എയ്ഞ്ചല്‍ ഡി […]
ലയണൽ മെസിയുടെ ഖത്തറിലെ മുറി ഇനി മ്യൂസിയം
ലയണൽ മെസി ലോകകപ്പ് വേളയിൽ താമസിച്ച മുറി മ്യൂസിയമായി പ്രഖ്യാപിച്ച് ഖത്തർ യൂണിവേഴ്സിറ്റി. ലോകകപ്പ് ഫുട്ബാൾ സമയത്ത് ലയണൽ മെസിയും സംഘവും താമസവും പരിശീലനവുമായി കഴിഞ്ഞ ഖത്തർ യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിൽ മെസി താമസിച്ച മുറിയാണ് മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്. നവംബർ മൂന്നാം വാരം ഖത്തറിലെത്തിയത് മുതൽ ലോകകപ്പ് ജേതാക്കളായി ഡിസംബർ 19ന് രാവിലെ നാട്ടിലേക്ക് മടങ്ങുന്നത് വരെ 29 ദിവസവും അർജൻറീന ടീമിന്‍റെ താമസം ഖത്തർ യൂണിവേഴ്സിറ്റിയിലായിരുന്നു. ടീമിന് വീടുപോലെ അന്തരീക്ഷം ഒരുക്കുന്നതിനായി മിനി അർജൻറീനയെ […]
സഞ്ജു സാംസൺ ടീമിൽ; ശ്രീലങ്കക്കെതിരായ ട്വന്‍റി20, ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ട്വന്റി-20 ടീമിൽ ഇടം പിടിച്ചു. ഏകദിന ടീമിനെ രോഹിത് ശർമയും ട്വന്‍റി20 ടീമിനെ ഹാർദിക് പാണ്ഡ്യയും നയിക്കും. ട്വന്‍റി20 ടീം: ഹാർദിക് പാണ്ഡ്യ (നായകൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ. […]
ജലജ് സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ 149ൽ ഒതുങ്ങി ഛത്തീസ്ഗഡ്
രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ ഛത്തീസ്ഗഡിനെ എറിഞ്ഞിട്ട് കേരളം. മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഛത്തീസ്ഗഡിനെ 149 റൺസിന് കേരളം കെട്ടുകെട്ടിച്ചു. ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ഭാട്ടിയ (40) ആണ് ഛത്തീസ്ഗഡിൻ്റെ ടോപ്പ് സ്കോറർ. മായങ്ക് യാദവ് (29) പുറത്താവാതെ നിന്നു. കേരളത്തിനായി ഓൾറൗണ്ടർ ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ സച്ചിൻ ബേബിയും വൈശാഖ് ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടക്കം മുതൽ തന്നെ നിശ്ചിതമായ ഇടവേളകളിൽ ഛത്തീസ്ഗഡിന് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരിക്കുന്നു. 7 വിക്കറ്റ് […]
ISL 2022-23 | ഒഡീഷയെ വീഴ്ത്തി; വിജയക്കുതിപ്പിൽ ബ്ലാസ്റ്റേഴ്സ്
കരുത്തരായ ഒഡീഷ എഫ്സിയെ ഒരു ഗോളിന് വീഴ്ത്തി ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് സമ്മാനം. 86-ാം മിനിറ്റില്‍ സന്ദീപ് സിങ് തൊടുത്തെ ഹെഡറിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ഇതോടെ 11 കളിയില്‍ 22 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഏഴാംജയമാണ്.ക്രിസ്മസ് രാവിനുശേഷം പന്ത് തട്ടാനെത്തിയ കേരള ബ്ലാസ്റ്റേഴ്സ് അവസാന കളിയില്‍നിന്ന് ഒരു മാറ്റം വരുത്തി. പ്രതിരോധത്തില്‍ നിഷുകുമാറിന് പകരം ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്റോ തിരിച്ചെത്തി. സന്ദീപ് സിങ്, റുയ്വാ ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച് എന്നിവര്‍ തുടര്‍ന്നു. ജീക്സണ്‍ […]
ആദ്യ പാദ തോൽവിക്ക് പകരം വീട്ടണം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്കെതിരെ
ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിക്കെതിരെ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. ആദ്യ പാദത്തിൽ ഒഡീഷയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റ ബ്ലാസ്റ്റേഴ്സ് ആ തോൽവിക്ക് പകരം വീട്ടാനായാണ് ഇന്ന് ഇറങ്ങുക. ഈ മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്സ് ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. തുടരെ 6 മത്സരങ്ങൾ വിജയിച്ച് ക്ലബ് റെക്കോർഡ് സ്ഥാപിച്ച ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് പരാജയപ്പെട്ടിരുന്നു. പോയിൻ്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സും ഒഡീഷയും യഥാക്രമം പോയിൻ്റ് പട്ടികയിൽ […]
ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് സിദാനെ പരിഗണിക്കുന്നു എന്ന് റിപ്പോർട്ട്
ബ്രസീൽ പുരുഷ ഫുട്ബോൾ ടീം പരിശീലകനായി ഫ്രാൻസിൻ്റെ മുൻ താരവും റയൽ മാഡ്രിഡിൻ്റെ മുൻ പരിശീലകനുമായ സിനദിൻ സിദാനെ പരിഗണിക്കുന്നു എന്ന് റിപ്പോർട്ട്. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പുറത്തായതിനു പിന്നാലെ മുൻ പരിശീലകൻ ടിറ്റെ രാജിവച്ചിരുന്നു. ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിൽ സൂപ്പർ പരിശീലകനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മൗറീഷ്യോ പോച്ചെറ്റിനോ, തോമസ് ടുച്ചൽ, റാഫേൽ ബെനിറ്റസ് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖർ. കാർലോ ആഞ്ചലോട്ടിയെയും ബ്രസീൽ പരിഗണിക്കുന്നുണ്ടെങ്കിലും റയൽ മാഡ്രിഡ് വിടില്ലെന്ന് ആഞ്ചലോട്ടി അറിയിച്ചിരുന്നു എന്നാണ് സൂചന. […]
സ്റ്റോക്സിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യതയുണ്ട്; അത് ധോണി തീരുമാനിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ
ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ ടീം ക്യാപ്റ്റനാക്കണോ എന്നത് ധോണി തീരുമാനിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ. തങ്ങൾക്ക് ഒരു ഓൾറൗണ്ടറെ ആവശ്യമായിരുന്നു എന്നും സ്റ്റോക്സിനെ ലഭിച്ചതിൽ ധോണി സന്തോഷവാനാണെന്നും അദ്ദേഹം പ്രതികരിച്ചു. ഐപിഎൽ മിനി ലേലത്തിൽ 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് ബെൻ സ്റ്റോക്സിനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ലേലത്തുക ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മിനി ലേലത്തിൽ കറനെ 18.50 […]












