രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം നടത്തുന്ന മുംബൈ ബാറ്റർ സർഫറാസ് ഖാനെ ദേശീയ ടീമിൽ പരിഗണിക്കാത്തതിനെതിരെ മുൻ താരം സുനിൽ ഗവാസ്കർ. മാച്ച് ഫിറ്റല്ലെന്ന കാരണം നിരത്തിയാണ് സെലക്ടർമാർ സർഫറാസിനെ പരിഗണിക്കാത്തത് എന്നാണ് വിവരം. ഇതിനെതിരെയാണ് ഗവാസ്കർ ആഞ്ഞടിച്ചത്. മെലിഞ്ഞ ആൾക്കാരെയാണ് വേണ്ടതെങ്കിൽ ഫാഷൻ ഷോയിൽ പോയി ടീം തെരഞ്ഞെടുക്കൂ എന്ന് ഗവാസ്കർ പറഞ്ഞു. ഒരാൾ അൺഫിറ്റ് ആണെങ്കിൽ അയാൾ സെഞ്ചുറി നേടില്ല. അതുകൊണ്ട് തന്നെ ക്രിക്കറ്റിൽ ഫിറ്റ്നസ് വളരെ പ്രധാനമാണ്. സെഞ്ചുറി നേടിയതിനു ശേഷവും ഫീൽഡ് […]
Sports
വനിതാ ഐപിഎൽ; പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി
വനിതാ ഐപിഎലിനുള്ള പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി. ഇതിൽ ഒരു താരം അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നാവണം. പുരുഷ ഐപിഎലിൽ നാല് വിദേശതാരങ്ങൾക്കേ ഫൈനൽ ഇലവനിൽ കളിക്കാൻ അനുവാദമുള്ളൂ. ആദ്യ വർഷം 12 കോടി രൂപയാണ് സാലറി ക്യാപ്പ്. വരുന്ന ഓരോ വർഷവും ഇത് ഒന്നരക്കോടി രൂപ വീതം വർധിക്കും. 2027ൽ സാലറി ക്യാപ്പ് 18 കോടിയാവും. അഞ്ച് വർഷത്തെ സൈക്കിളിൽ ആദ്യ മൂന്ന് വർഷം അഞ്ച് ടീമുകളും അടുത്ത രണ്ട് വർഷം ആറ് […]
റിയാദിൽ ഗോൾമഴ, റിയാദ് സീസൺ ടീമിനെതിരെ പിഎസ്ജിക്ക് വിജയം
റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം ആവേശത്താൽ അലയടിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ നേർക്കുനേർ അണിനിരന്ന പോരാട്ടത്തിൽ വിജയം ഫ്രഞ്ച് ക്ലബ് പിഎസ്ജിയോടൊപ്പം. റിയാദ് സീസൺ ടീമിന് വേണ്ടി പോർച്ചുഗൽ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ ഇറങ്ങിയപ്പോൾ പിഎസ്ജിക്ക് വേണ്ടി അർജന്റീനയുടെ മിശിഹാ മെസ്സിയും ബൂട്ട്കെട്ടി. ഒൻപത് ഗോളുകൾ പിറന്ന മത്സരം കാണികൾക്ക് ഒരുക്കിയത് വിരുന്ന്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തുടങ്ങിയ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത് ലയണൽ ആന്ദ്രെസ് മെസ്സി. ഇടതു വിങ്ങിൽ നിന്ന് നെയ്മർ […]
രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ 73 പ്രതിരോധിച്ച് വിദർഭ; റെക്കോർഡ്
രഞ്ജി ട്രോഫിയിൽ പുതിയ റെക്കോർഡുമായി വിദർഭ. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിൽ 73 റൺസ് പ്രതിരോധിച്ച് വിജയിച്ചതോടെയാണ് വിദർഭ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 54 റൺസിന് ഗുജറാത്തിനെ ഓളൗട്ടാക്കിയ വിദർഭ 18 റൺസിന് വിജയിച്ചു. രഞ്ജി ചരിത്രത്തിൽ തന്നെ പ്രതിരോധിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ സ്കോർ ആണിത്. ബീഹാറിൻ്റെ റെക്കോർഡാണ് വിദർഭ തകർത്തത്. 1948/49 സീസണിൽ ഡൽഹിക്കെതിരെ 78 റൺസ് പ്രതിരോധിച്ചാണ് ബീഹാർ റെക്കോർഡിട്ടത്. ഡൽഹിയെ അന്ന് 48 റൺസിന് ബീഹാർ ഓളൗട്ടാക്കിയിരുന്നു. വിദർഭയ്ക്കായി സ്പിന്നർ ആദിത്യ […]
വിറപ്പിച്ച് കീഴടങ്ങി ന്യൂസീലന്‍ഡ്; ഇന്ത്യയ്ക്ക് വിജയത്തുടക്കം
ന്യൂസീലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 12 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 350 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയിട്ടും 78 പന്തില്‍ 140 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്‌വെല്ലിന്‍റെ മുന്നില്‍ അവസാന നിമിഷം വരെ വിറച്ച ഇന്ത്യ നാല് പന്ത് ബാക്കിനില്‍ക്കേ 12 റണ്‍സിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇന്ത്യയെ അവസാന നിമിഷം മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റില്‍ നിന്ന് റണ്ണൊഴുകിയ മത്സരത്തില്‍ ന്യൂസിലന്‍ഡ് ആദ്യം തന്നെ തോല്‍വിയുറപ്പിച്ചതുപോലെയാണ് ഇന്നിങ്സ് ആരംഭിച്ചത്. […]
അണ്ടർ 19 വനിതാ ലോകകപ്പ്: ഇന്ത്യ സൂപ്പർ സിക്‌സിൽ, സ്‌കോട്ട്‌ലൻഡിനെ 85 റൺസിന് തോൽപ്പിച്ചു
ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തകർപ്പൻ ജയം. സ്കോട്ട്‌ലൻഡിനെ 85 റൺസിന് പരാജയപ്പെടുത്തി. 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ടിഷ് ടീം 13.1 ഓവറിൽ 66 റൺസിന് എല്ലാവരും പുറത്തായി. ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തിയ ഇന്ത്യ സൂപ്പർ സിക്സിൽ പ്രവേശിച്ചു. ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ സ്റ്റാർ ഓപ്പണറും ക്യാപ്റ്റനുമായ ഷഫാലി വർമ്മയെ (1) നഷ്ടമായി. 51 പന്തിൽ 57 റൺസെടുത്ത ഗോംഗഡി തൃഷയുടെ ഇന്നിംഗ്‌സും 10 പന്തിൽ പുറത്താകാതെ […]
രഞ്ജി ട്രോഫി: 300 കടന്ന് കേരളം; കർണാടകയ്ക്കെതിരെ 342ന് ഓൾഔട്ട്
രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ കർണാടകയ്ക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ. അദ്യ ഇന്നിംഗ്സിൽ കേരളം 342 റൺസിന് ഓൾ ഔട്ടായി. സച്ചിൻ ബേബി (141) കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ജലജ് സക്സേന (57), വത്സൽ ഗോവിന്ദ് (46) എന്നിവരും തിളങ്ങി. കർണാടകയ്ക്കായി കൗശിക് വി 6 വിക്കറ്റ് വീഴ്ത്തി. പൊന്നം രാഹുൽ (0), രോഹൻ പ്രേം (0), രോഹൻ എസ് കുന്നുമ്മൽ (5) എന്നിവർ വേഗം മടങ്ങിയപ്പോൾ കേരളത്തിന് 6 റൺസ് നേടുന്നതിനിടെ മൂന്ന് […]
സമ്മർദമില്ലെങ്കിലേ കോലി കളിക്കൂ എന്ന് പാക് മാധ്യമപ്രവർത്തകൻ; വായടപ്പിക്കുന്ന മറുപടിയുമായി പാക് ബാറ്റർ
വിരാട് കോലി സമ്മർദമില്ലെങ്കിലേ കളിക്കൂ എന്ന് ആരോപിച്ച പാക് മാധ്യമപ്രവർത്തകന് വായടപ്പിക്കുന്ന മറുപടിയുമായി പാക് ബാറ്റർ. പാകിസ്താൻ മാധ്യമപ്രവർത്തകനായ ഫരീദ് ഖാൻ്റെ ട്വീറ്റിനാണ് പാകിസ്താൻ ക്രിക്കറ്റ് താരം സൊഹൈബ് മഖ്സൂദ് മറുപടി നൽകിയത്. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിൽ കോലി സെഞ്ചുറി നേടിയതിനു പിന്നാലെയായിരുന്നു സംഭവം. ‘സമ്മർദ്ദമില്ലാതിരിക്കുമ്പോഴും പരമ്പര നേടിക്കഴിഞ്ഞാലും ബാറ്റിംഗിന് അനുകൂല സാഹചര്യങ്ങളിലുമാണ് കോലി നന്നായി കളിക്കുക. ഇത്തരം സാഹചര്യങ്ങളിൽ കളിച്ച് ഫോമും ആത്‌മവിശ്വാസവും വീണ്ടെടുക്കുന്നതിൽ തെറ്റില്ല. ഓസ്ട്രേലിയ ഇന്ത്യയിലെത്തുമ്പോൾ അദ്ദേഹം നന്നായി കളിക്കുക എന്നതാണ് ഇന്ത്യയുടെ […]
‘കോലിക്ക് ഞങ്ങൾ കാര്യങ്ങൾ എളുപ്പമാക്കില്ല’; തടഞ്ഞുനിർത്താൻ ശ്രമിക്കുമെന്ന് ടോം ലാതം
വിരാട് കോലിയെ തടഞ്ഞുനിർത്താൻ തങ്ങൾ ശ്രമിക്കുമെന്ന് ന്യൂസീലൻഡിൻ്റെ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ടോം ലാതം. കോലി അതിഗംഭീര ഫോമിലാണെന്നും അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമാക്കില്ല എന്നും ലാതം പറഞ്ഞു. ട്രെൻ്റ് ബോൾട്ട്, ടിം സൗത്തി, കെയിൻ വില്ല്യംസൺ എന്നിവർ ഇല്ലാത്തത് വലിയ തിരിച്ചടിയാണെന്നും ലാതം കൂട്ടിച്ചേർത്തു. നാളെ മുതലാണ് ന്യൂസീലൻഡും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുക. “അതിഗംഭീര ക്രിക്കറ്റാണ് കോലി കുറച്ചായി കളിക്കുന്നത്. അദ്ദേഹം വളരെ നന്നായി കളിക്കുന്നു. ഈ താരങ്ങളെപ്പറ്റിയൊക്കെ ഞങ്ങൾ പഠിച്ചിട്ടുണ്ട്. ഇവർക്കെതിരെ ഏറ്റവും […]
അണ്ടർ 19 വനിതാ ലോകകപ്പ്; യുഎഇക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യും
അണ്ടർ 19 വനിതാ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ യുഎഇക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ യുഎഇ ക്യാപ്റ്റൻ തീർത്ഥ സതീഷ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഗ്രൂപ്പിൽ ഇന്ത്യ ഒന്നാമതും യുഎഇ രണ്ടാമതുമാണ്. രണ്ട് ടീമുകൾക്കും ഓരോ ജയം സഹിതം 2 പോയിൻ്റ് വീതമുണ്ട്. ഇന്ത്യ ആദ്യ കളിയിൽ ദക്ഷിണാഫ്രിക്കയെയും യുഎഇ സ്കോട്ട്ലൻഡിനെയും കീഴടക്കുകയായിരുന്നു. സോനം യാദവിനു പകരം ടൈറ്റസ് സിദ്ധു ഇന്ത്യൻ ടീമിൽ ഇടം നേടി. ടീമുകൾ UAE: Theertha Satish, Lavanya Keny, Samaira Dharnidharka, […]











