ശ്രീലങ്കയ്‌ക്കെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ മികച്ച സ്‌കോറിലേക്ക്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 44 ഓവര്‍ പിന്നിടുമ്പോൾ പൂര്‍ത്തകരിച്ചപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്‌ടത്തില്‍ 313 റണ്‍സ് നേടിയിട്ടുണ്ട്. പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തില്‍ നിന്ന് തന്റെ 46-ാം […]
Sports
300ന് മുകളിൽ റൺസിന് ഒരു ടീ ഏകദിനത്തിൽ വിജയിക്കുന്നത് ചരിത്രത്തിൽ ആദ്യം; ശ്രീലങ്കയെ 317 റണ്‍സിന് തകർത്ത് ഇന്ത്യ
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ഐതിഹാസികം വിജയം. ഇതോടെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തുവിട്ടത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയമാണ് ലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം 22-ാം ഓവറില്‍ 73 റൺസിന് അവസാനിക്കുകയായിരുന്നു. ഏകദിനത്തിൽ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമെന്ന […]
ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം; ആവേശത്തിൽ കാര്യവട്ടം, ടീമുകള്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങും
ഇന്ത്യ- ശ്രീലങ്ക ടീമുകള്‍ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാലുവര ശ്രീലങ്കന്‍ ടീമും അഞ്ച് മണിമുതല്‍ എട്ടുവരെ ഇന്ത്യയും പരിശീലനം നടത്തും.ട്വന്റി- ട്വന്റിക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയതിന്റെആത്മവിശ്വാസത്തിലാണ് രോഹിതിന്റെ സംഘം. നാണക്കേട് ഒഴിവാക്കാന്‍ ആശ്വാസ ജയമാണ് ശ്രീലങ്കയുടെ ലക്ഷ്യം. കാര്യവട്ടത്ത് ഇത് രണ്ടാം തവണയാണ് ഏകദിന മത്സരം എത്തുന്നത്. ആദ്യം നടന്ന ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെ ഇന്ത്യ അനായാസം തോല്‍പ്പിച്ചിരുന്നു. പരമാവധി ടിക്കറ്റുകള്‍ ഇന്ന് കൊണ്ടു വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് കേരള […]
‘സഞ്ജുവിന്റെ അഭാവത്തിലും മിന്നും ജയവുമായി കേരളം’; സര്‍വീസസിനെ തോൽപ്പിച്ചത് 204 റണ്‍സിന്
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സർവീസസിനെതിരെ കേരളത്തിന് 204 റൺസ് വിജയം. ജലജ് സക്‌സേന എട്ട് വിക്കറ്റ് വീഴ്‌ത്തി. രണ്ട് ഇന്നിംഗ്‌സിലുമായി സക്സേന 11 വിക്കറ്റ് നേടി. അവസാന ദിനത്തിൽ ജയിക്കാന്‍ വേണ്ടിയിരുന്ന 321 റണ്‍സിലേക്ക് ബാറ്റിംഗ് പുനരാരംഭിച്ച സര്‍വീസസ് 136 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോര്‍ കേരളം- 327, 242/7 ഡിക്ലയര്‍. സര്‍വീസസ്- 229, 136. ശ്രീലങ്കൻ ടി 20 യിൽ പരുക്കേറ്റ സഞ്ജുവിന്റെ അഭാവത്തിലും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വിജയിക്കാൻ സാധിച്ചത് ഏറെ പ്രശംസനീയമാണ്. […]
‘ലങ്കൻ ഏകദിന പരമ്പര ഇന്ത്യക്ക്’; അവസാന ഏകദിനം ഞായറാഴ്ച കാര്യവട്ടത്ത്
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദനത്തിൽ ഇന്ത്യയ്ക്ക് ജയം. നാല് വിക്കറ്റിന് ജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 39.4 ഓവറില്‍ 215ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം സ്വന്തമാക്കി. 64 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ലഭിച്ചത്ത് മോശം തുടക്കമാണ്. 16 ഓവറുകള്‍ പിന്നിടുമ്പോള്‍ നാലിന് 89 എന്ന നിലയിയിൽ കൂപ്പുകുത്തിയ […]
അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഓസ്‌ട്രേലിയ പിന്മാറി
സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും മേലുള്ള താലിബാൻ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്മാറി. ഐസിസി സൂപ്പർ ലീഗിന്റെ ഭാഗമായി മാർച്ച് അവസാനത്തോടെ യുണൈറ്റഡ് അറബ് എമിറേറ്റിൽ നടത്താനിരുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിന്നുമാണ് പിന്മാറിയത്. ഇതോടെ ഐസിസി ഏകദിന സൂപ്പർ ലീഗ് പോയിന്റുകൾ അഫ്ഗാന് ലഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ക്രിക്കറ്റ് ഗവേണിംഗ് ബോഡി ഇക്കാര്യം അറിയിച്ചത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ നിഷേധിക്കുന്ന താലിബാൻ്റെ നടപടിയിൽ പ്രതിഷേധിച്ചാണ് തീരുമാനം. രാജ്യത്തെ […]
ബ്രസീലിയൻ ഡിഫൻഡർ ജോവോ മിറാൻഡ വിരമിക്കൽ പ്രഖ്യാപിച്ചു
മുൻ ബ്രസീൽ പ്രതിരോധ താരം ജോവോ മിറാൻഡ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് 38 കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. വിട പറയാനുള്ള നിമിഷം വന്നിരിക്കുന്നു, ഫുട്ബോലിൻ്റെ ആരാധകനായി തുടരുമെന്നും മിറാൻഡ പറഞ്ഞു. 2009 മുതൽ 2019 വരെ 58 തവണ ബ്രസീൽ ജേഴ്‌സിയിൽ അദ്ദേഹം കളത്തിലിറങ്ങി. ബ്രസീലിയൻ പ്രതിരോധത്തിലെ വൻ മതിലായിരുന്നു മിറാൻഡ. 2018 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് തോറ്റ് ബ്രസീൽ പുറത്താകുന്നത് വരെയുള്ള അഞ്ച് മത്സരങ്ങളിലും അദ്ദേഹം കളിച്ചു. 2019ൽ […]
പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന്
ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന മത്സരം ഇന്ന്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഉച്ചയ്ക്ക് 1.30 നാണ് മത്സരം. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കില്ല. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ 67 റൺസിന് വിജയിച്ചിരുന്നു. ജയം അനിവാര്യമായ ശ്രീലങ്കയ്‌ക്ക് ഇന്ന് ജീവന്മരണപ്പോരാട്ടമാണ്. ആദ്യ മത്സരത്തിൽ തിളങ്ങിയില്ലെങ്കിലും ഏകദിന മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ശ്രേയസ് അയ്യർ ടീമിൽ തുടരും. ഇഷാൻ കിഷൻ കളിക്കാത്തതിനാൽ കെ.എൽ രാഹുൽ അഞ്ചാം സ്ഥാനത്ത് ഇറങ്ങും. ടി20യിൽ ഉജ്ജ്വല ബാറ്റിംഗ് പുറത്തെടുത്ത സൂര്യകുമാർ […]
4 സ്പിന്നർമാർ, ഒരാൾ പുതുമുഖം; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. നാല് സ്പിന്നർമാരടക്കം കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് ഓസ്ട്രേലിയ ഇന്ത്യയിലെത്തുക. 18 അംഗ ടീമിൽ ഓഫ് സ്പിന്നർ ടോഡ് മർഫി പുതുമുഖമാണ്. സ്പിന്നർമാർക്ക് മേൽക്കൈയുള്ള ഇന്ത്യൻ പിച്ചുകളിൽ അതിനനുസരിച്ച് ടീമിനെ അണിനിരത്തുകയാണ് ഓസീസിൻ്റെ ലക്ഷ്യം. അടുത്ത മാസം 9 നാണ് ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുക. 4 മത്സരങ്ങൾ പരമ്പരയിലുണ്ട്. ആദ്യ മത്സരത്തിൽ പരുക്കേറ്റ മിച്ചൽ സ്റ്റാർക്ക് കളിച്ചേക്കില്ല. പരുക്കിൽ നിന്ന് മുക്തനാവുന്ന ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ആദ്യ […]
രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ; റെക്കോർഡ് പട്ടികയിൽ പൃഥ്വി ഷാ
രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിൽ മുംബൈ താരം പൃഥ്വി ഷായും. എലീ ഗ്രൂപ്പ് ബിയിൽ അസമിനെതിരെ 379 റൺസ് നേടി പുറത്തായ പൃഥ്വി ഷാ ഈ പട്ടികയിൽ രണ്ടാമതെത്തി. താരം റിയാൻ പരഗിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 1948-49 സീസണിൽ മഹാരാഷ്ട്രക്കായി കത്തിയവാറിനെതിരെ ഭാനുസാഹെബ് ബാബാസഹേബ് നിംബൽകർ നേടിയ 443 നോട്ടൗട്ട് ആണ് പട്ടികയിൽ ഒന്നാമത്. 383 പന്തുകളിൽ നിന്നാണ് ഷാ 379 റൺസ് നേടിയത്. ആകെ 49 ബൗണ്ടറികളും […]












