ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം. 67 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. ഇന്ത്യ മുന്നോട്ടുവച്ച 374 റൺസ് പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനേ സാധിച്ചുള്ളൂ. 88 പന്തുകളിൽ 2 ബൗണ്ടറിയും 3 സിക്സറും സഹിതം 108 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ദസുൻ ശാനക ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഉമ്രാൻ മാലിക് 3 വിക്കറ്റ് വീഴ്ത്തി. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് […]
Sports
വെയില്‍സിനെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ബെയ്ല്‍ ഫുട്‌ബോള്‍ കരിയറിനോട് വിട പറയുന്നു
വെയില്‍സ് താരം ഗാരത് ബെയ്ല്‍ ഫുട്‌ബോള്‍ കരിയറിനോട് വിട പറഞ്ഞു. 33 വയസ് മാത്രം പ്രായമുള്ള ബെയ്ല്‍ താന്‍ വിരമിക്കുകയാണെന്നും ഇത് താന്‍ വളരെ ചിന്തിച്ചെടുത്ത തീരുമാനം ആണെന്നും പ്രഖ്യാപിക്കുകയായിരുന്നു. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. വിരമിക്കല്‍ അറിയിച്ച കുറിപ്പില്‍ ദേശിയ ടീമില്‍ നിന്നും ക്ലബ്ബ് ഫുട്‌ബോളില്‍ നിന്നും താന്‍ പിന്‍വാങ്ങുന്നതായി താരം എഴുതി. ‘ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന കായിക വിനോദത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അത് എന്റെ ജീവിതത്തില്‍ ഒരിക്കലും […]
റോബർട്ടോ മാർട്ടിനെസ് പോർച്ചുഗലിന്റെ മുഖ്യ പരിശീലകൻ
മുൻ ബെൽജിയം, എവർട്ടൺ മാനേജർ റോബർട്ടോ മാർട്ടിനെസിനെ പോർച്ചുഗലിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. കഴിഞ്ഞ മാസം ലോകകപ്പിൽ മൊറോക്കോയോട് പോർച്ചുഗലിന്റെ ക്വാർട്ടർ ഫൈനൽ തോൽവിക്ക് ശേഷം രാജിവച്ച ഫെർണാണ്ടോ സാന്റോസിന് പകരമാണ് 49 കാരനായ സ്പാനിഷ് താരം. “ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളുള്ള ദേശീയ ടീമുകളിലൊന്നിനെ പ്രതിനിധീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്” മാർട്ടിനെസ് പറഞ്ഞു. ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നിമിഷമാണെന്ന് പോർച്ചുഗൽ ഫുട്ബോൾ പ്രസിഡന്റ് ഫെർണാണ്ടോ ഗോമസ് അഭിപ്രായപ്പെട്ടു. റോബർട്ടോ മാർട്ടിനസ് ബെൽജിയത്തിന്റെ മുൻ പരിശീലകനാണ്. […]
‘ടി20-യിൽ നിന്ന് വിട്ടുനിൽക്കാൻ പദ്ധതിയില്ല, എന്ത് സംഭവിക്കുമെന്ന് നോക്കാം’; രോഹിത് ശർമ്മ
ടി20 ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ഭാവി തുലാസിൽ നിൽക്കുകയാണ്. ഈ ഫോർമാറ്റിൽ തന്റെ ഭാവി എന്തായിരിക്കുമെന്ന് ഇപ്പോൾ രോഹിത് ശർമ്മ തന്നെ പറഞ്ഞിരിക്കുന്നു. ടി20 അന്താരാഷ്ട്ര മത്സരങ്ങൾ ഉപേക്ഷിക്കാൻ പദ്ധതിയില്ലെന്നാണ് താരത്തിൻ്റെ പ്രതികരണം. ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം അറിയിച്ചത്. ഏകദിനത്തിലും ടെസ്റ്റ് മത്സരങ്ങളിലും മാത്രമേ രോഹിത് ടീമിനെ നയിക്കൂ എന്നും ടി20യിൽ ഹാർദിക്കിന് മുഴുവൻ സമയ ക്യാപ്റ്റൻസി നൽകുമെന്നും ഊഹാപോഹമുണ്ട്. ഇതോടൊപ്പം ചില സീനിയർ […]
വനിതാ ഐപിഎൽ ടീമുകൾക്ക് ആദ്യ അഞ്ച് വർഷം വരുമാനത്തിൻ്റെ 80 ശതമാനം
വനിതാ ഐപിഎൽ ടീമുകൾക്ക് ആദ്യ അഞ്ച് വർഷം വരുമാനത്തിൻ്റെ 80 ശതമാനം നൽകുമെന്ന് ബിസിസിഐ. ഫ്രാഞ്ചൈസികൾക്കായി ക്ഷണിച്ച ടെൻഡറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ച് വർഷങ്ങൾക്കു ശേഷം 2028 മുതൽ ഇത് 60 ശതമാനമാക്കി ചുരുക്കും. 2033 മുതൽ 50-50 എന്ന നിലയിലേക്ക് മാറ്റുമെന്നും ബിസിസിഐ അറിയിച്ചു. വനിതാ ഐപിഎലിൽ താരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ജനുവരി 26 ആണ്. താരലേലം ഫെബ്രുവരിയിൽ നടക്കുമെന്നാണ് വിവരം. അഞ്ച് ഫ്രാഞ്ചൈസികളാണ് ആദ്യ വനിതാ ഐപിഎലിൽ ഉണ്ടാവുക. ഇക്കാര്യത്തിൽ […]
മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലത്തെ കുറിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ കേട്ട് കണ്ണ് തള്ളുകയാണ് സോഷ്യൽ മീഡിയ. 17 മുറികളുള്ള ഹോട്ടൽ സ്വീറ്റിലാണ് സൗദിയിലെത്തിയ റൊണാൾഡോ താമസിക്കുന്നത്. ഈ മുറിയുടെ പ്രതിമാസ വാടക 300,000 ഡോളറാണ്. കൃത്യമായി പറഞ്ഞാൽ 2,46,59,700 രൂപ ! സൗദിയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ കിംഗ്ഡം ടവറിലാണ് ഫുട്‌ബോൾ താരത്തിന്റെ താമസം. പങ്കാളി ജോർജിന റോഡ്രീഗസിനും അഞ്ച് മക്കൾക്കുമൊപ്പമാണ് ക്രിസ്റ്റിയാനോ സൗദിയിൽ എത്തിയിരിക്കുന്നത്. ഹോട്ടലിന്റെ 48-ാമതും 50-ാമതും നിലകളിലായാണ് […]
ഋഷബ് പന്തിന്റെ ശസ്ത്രക്രിയ വിജയകരം
അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഋഷബ് പന്തിന്റെ ശസ്ത്രക്രിയ വിജയകരം. വലത് കാൽ മുട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്. നിലവിൽ മൂന്ന് ദിവസത്തെ നിരീക്ഷണത്തിലാണ് ഋഷഭ് പന്ത്. മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് ഋഷഭ് പന്ത് ചികിത്സയിൽ തുടരുന്നത്. ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു. ദേശീയ പാതയിലെ […]
‘ഏഴ് നോ ബോൾ എറിയുകയെന്നാൽ ഒരു ഓവർ അധികമെറിയും പോലെ’; രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ
ശ്രീലങ്കക്കെതിരായ രണ്ടാം ടി-20യിൽ മോശം പ്രകടനം നടത്തിയ പേസർ അർഷ്ദീപ് സിംഗിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. ഏഴ് നോ ബോളുകൾ എറിയുകയെന്നാൽ ഒരു ഓവർ അധികം എറിയുകയാണ്. പരുക്കിൽ നിന്ന് തിരികെവരികയാണെങ്കിൽ ആഭ്യന്തര മത്സരം കളിച്ച് ഫോം വീണ്ടെടുത്തതിനു ശേഷമേ രാജ്യാന്തര മത്സരം കളിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. “ഏഴ് പന്തുകൾ, അത് 21 ഓവറുകളെക്കാൽ കൂടുതൽ എറിയുന്നത് പോലെയാണ്. എല്ലാവരും മോശം പന്തുകൾ എറിയുകയും മോശം ഷോട്ടുകൾ കളിക്കുകയും ചെയ്യും. പരുക്കിൽ […]
ഉയർന്ന വേതനം; നെയ്മറെ വിൽക്കാൻ പിഎസ്ജി തയ്യാറെന്ന് റിപ്പോർട്ട്
ബ്രസീൽ സൂപ്പർ താരം നെയ്മറെ വിൽക്കാൻ പാരീസ് സെന്റ് ജെർമെയ്ൻ തയ്യാറാണെന്ന് റിപ്പോർട്ട്. നെയ്മറുടെ മാര്‍ക്കറ്റ് പ്രൈസ് കുറച്ചാണ് വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ ടീം ആരംഭിച്ചതായി സ്പാനിഷ് മാധ്യമമായ ‘ഫിചാഹിസ്’ റിപ്പോർട്ട് ചെയ്യുന്നു. 2025 വരെ കരാറുണ്ടെങ്കിലും ഉയർന്ന വേതനമാണ് നെയ്മറുടെ വില്‍പ്പനയ്‌ക്ക് പിന്നിലെന്നാണ് ക്ലബ് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണിലും നെയ്മറിനെ വിൽക്കാൻ പിഎസ്ജി തയ്യാറായിരുന്നു. എന്നാൽ 150 മില്യൻ യൂറോ എന്ന ഭീമൻ തുക കാരണം ആരും മുന്നോട്ടുവന്നിരുന്നില്ല. […]
ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസ് നായകനാകുമെന്ന് റിപ്പോർട്ട്
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ ഋഷഭ് പന്തിന് ഐപിഎൽ 2023 സീസൺ നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ലിഗമെന്റിനേറ്റ പരുക്കിൽ നിന്ന് കരകയറാൻ താരത്തിന് 6 മാസമെങ്കിലും ആവശ്യമാണ്. ഈ സാഹചര്യത്തിൽ പന്തിന് പകരം ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസ് നായകനാകുമെന്നാണ് പുതുയ റിപോർട്ടുകൾ. പന്തിന്റെ അഭാവത്തിൽ ഡേവിഡ് വാർണർക്ക് ടീമിന്റെ നേതൃത്വം കൈമാറുന്ന കാര്യം ഡൽഹി ക്യാപിറ്റൽസ് മാനേജ്‌മെന്റ് പരിഗണിക്കുന്നതായി TOI റിപ്പോർട്ടിൽ പറയുന്നു. വിഷയം വാർണറുമായി ഉടൻ ചർച്ച ചെയ്യും. കൂടാതെ പന്തിന് […]












