കെഎൽ രാഹുലിന്റെ വിവാഹം ഈ മാസം അവസാനത്തോടെ നടക്കുമെന്ന് റിപ്പോർട്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയാണ് വധു. ജനുവരി 20ന് ശേഷമുള്ള തിയതിയിലാകും വിവാഹം. സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലാകും വിവാഹ ചടങ്ങുകൾ നടക്കുക. സ്വകാര്യ ചടങ്ങിൽ രാഹുലിന്റേയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. പിന്നാലെ ക്രിക്കറ്റ്, സിനമാ ലോകത്തുള്ളവർക്കായി ഗംഭീര സൽകാര വിരുന്നും ഒരുക്കും.ആതിയയും രാഹുലും വിവാഹശേഷം താമസിക്കുക റൺബീർ-ആലിയ ദമ്പതികളുടെ ബാന്ദ്രയിലുള്ള വീടിന് സമീപമുള്ള വീട്ടിലായിരിക്കും. നേരത്തെ […]
Sports
സന്തോഷ് ട്രോഫി; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു, ജയം തുടർന്ന് കേരളം
സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ ജയം തുടർന്ന് കേരളം. നാലാം മത്സരത്തിലും മിന്നും ജയം. ഇന്നത്തെ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജമ്മുകശ്മീരിനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെയാണ് കേരളം ജയം ഉറപ്പിച്ചത്. ഈ വിജയത്തോടെ കേരളം ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്. ഇന്ന് ആദ്യ പകുതിയിൽ കേരളത്തിന് ഗോളൊന്നും നേടാൻ ആയിരുന്നില്ല. രണ്ടാം പകുതിയിലാണ് ഗോൾ വല കുലുക്കിയത്. കേരളത്തിന് വേണ്ടി വിഗ്നേഷ്, റിസുവാൻ അലി, നിജോ ഗിൽബേർട്ട് എന്നിവരാണ് ഗോൾ നേടിയത്. നാലു […]
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് തോൽവി; അവസാന മത്സരം ശനിയാഴ്ച
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 16 റൺസിന്റെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, ഇന്ത്യയുടെ മറുപടി എഴ് വിക്കറ്റ് നഷ്ടത്തിൽ 190ൽ അവസാനിച്ചു. പൂനെയിൽ നടന്ന മത്സരത്തിൽ അക്സർ പട്ടേലും, സൂര്യകുമാർ യാദവും അതിവേഗ അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞെങ്കിലും ഇന്ത്യയെ വിജയിപ്പിക്കാനായില്ല. ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ലങ്കയും വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയിലായി […]
ടി20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും; പരുക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ആദ്യമത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിന് പരുക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല. സഞ്ജുവിന് പകരം വിദര്‍ഭ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. ബിസിസിഐയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.സഞ്ജുവിന് പകരം ഋതുരാജ് ഗെയ്ക്‌വാദോ രാഹുല്‍ ത്രിപാഠിയോ ടീമിലെത്താനാണ് സാധ്യത. ”സഞ്ജുവിന്റെ ഇടത് കാല്‍മുട്ടിനാണ് പരുക്കേറ്റത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. കൂടുതല്‍ പരിശോധനകള്‍ക്കായി ബിസിസിഐ മെഡിക്കല്‍ ടീം മുംബൈയില്‍ അദ്ദേഹത്തോടൊപ്പമുണ്ട്.” ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. […]
കുടുംബത്തോടൊപ്പം സൗദിയിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വൻ സ്വീകരണം; കാണാനെത്തിയത് കാൽ ലക്ഷത്തോളം ഫുട്ബോൾ പ്രേമികൾ
സൗദിയിലെത്തിയ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണം. സൗദിയിലെ അൽ നസ്ർ ക്ലബുമായി കരാറിലേർപ്പെട്ടതിന് ശേഷം കുടുംബത്തോടൊപ്പം റിയാദിലെത്തിയ റൊണാൾഡോയ്ക്ക് മർസൂൽ പാർക്കിൽ ഒരുക്കിയ വൻ സ്വീകരണ പരിപാടിയിലേക്ക് കാൽ ലക്ഷത്തോളം ഫുട്ബോൾ പ്രേമികളാണ് ഒഴുകിയെത്തിയത്. റിയാദിലെ മർസൂൽ പാർക്കിലേക്ക് ഒഴുകിയെത്തിയ കാൽ ലക്ഷത്തോളം വരുന്ന ഫുടബോൾ ആരാധകരുടെ ആർപ്പുവിളികളുടെ അകമ്പടിയോടെയാണ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്തേക്ക് എത്തിയത്. അപ്പോഴും ആരാധകർ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു ഹലാ റൊണാൾഡോ. സൗദിയിലെ അൽ നസ്ർ […]
മെസിയും സൗദിയിലേക്ക്? അൽ ഹിലാലിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണല്‍ മെസിയും സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്. സൗദി ക്ലബായ അല്‍ ഹിലാല്‍ മെസിയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. റൊണാൾഡോയെ സ്വന്തമാക്കിയ അൽ നാസർ എഫ്സിയുടെ ബദ്ധവൈരികളാണ് അൽ ഹിലാൽ എഫ്സി. ഇറ്റാലിയൻ പത്രമായ “കാൽസിയോ മെർകാറ്റോ” ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് ക്ലബ് മെസിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മെസിയുമായി അല്‍ ഹിലാല്‍ കരാര്‍ സംബന്ധിച്ച ധാരണയില്‍ എത്തിയതായാണ് ഇറ്റാലിയന്‍ മാധ്യമം […]
സുന്ദരം, മനോഹരം ബ്ലാസ്റ്റേഴ്സ്; ഇന്നലെ കൊച്ചിയിൽ പിറന്നത് ഐഎസ്എലിലെ ഏറ്റവും മികച്ച ടീം ഗോളുകളിലൊന്ന്
TwitterWhatsAppMore കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഡ്രീം റൺ തുടരുകയാണ്. ഇന്നലെ കൊച്ചിയിൽ ജംഷഡ്പൂർ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്നപ്പോൾ പരാജയമറിയാതെ 8 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയത്. ആറാമത്തെ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ സമനില ഒഴിച്ചാൽ ബാക്കിയെല്ലാ മത്സരങ്ങളിലും വിജയം. പോയിൻ്റ് പട്ടികയിൽ മൂന്നാമത്. (kerala blasters goal jamshedpur) സീസൺ തുടക്കത്തിൽ തുടരെ മൂന്ന് കളി പരാജയപ്പെട്ടതിനു ശേഷമാണ് ഇവാൻ വുകുമാനോവിച് തൻ്റെ മാന്ത്രികവടി വീശിത്തുടങ്ങിയത്. എതിരാളികളെ പഠിച്ച് അദ്ദേഹം ടീമൊരുക്കി. വമ്പൻ പേരുകാർക്കപ്പുറം കളത്തിലെ […]
ഐഎസ്എല്ലിൽ ആധിപത്യം തുടർന്ന് ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെ വീഴ്ത്തി തുടർച്ചയായ എട്ടാം ജയം
ഐഎസ്എല്ലിൽ തോൽവിയറിയാതെ തുടർച്ചയായ എട്ടാം ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജംഷഡ്പൂരിനെ പരാജയപ്പെടുത്തി. കേരളത്തിനായി അപ്പോസ്തോലോസ് ജിയാനോ, ഡിമിട്രിയോസ് ഡയമാന്റിക്കോസ്, അഡ്രിയാൻ ലൂണ എന്നിവർ വലകുലുക്കി. ജംഷഡ്പൂരിനായി നൈജീരിയൻ താരം ദാനിയൽ ചീമ ഗോൾ മടക്കി. സ്വന്തം തട്ടകത്തിൽ പോരിനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് തുടക്കത്തിലെ ലീഡ് നേടാൻ കഴിഞ്ഞു. നിരന്തരമായ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്കാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ 9 ആം മിനിട്ടിൽ അപ്പോസ്‌റ്റോലോസ് ജിയാനോവിലൂടെ കേരളം മുന്നിൽ. […]
ഇന്ത്യക്ക് വിജയത്തുടക്കം; ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി
പുതുവർഷത്തിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആവേശകരമായ ആദ്യ ടി20 യിൽ ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് ലങ്കയെ എറിഞ്ഞിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ടീം ഇന്ത്യ 1-0ന് മുന്നിലെത്തി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ആവേശകരമായ വിജയമാണ് ഇന്ത്യൻ ടീം നേടിയത്. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയുടെ തുടക്കം വളരെ മോശമായിരുന്നു. അവസാന […]
ന്യൂകാസിൽ ടോപ്പ് ഫോറിൽ ഫിനിഷ് ചെയ്താൽ ക്രിസ്റ്റ്യാനോ വായ്പയിലെത്തും; കരാർ വിശദാംശങ്ങൾ പുറത്ത്
TwitterWhatsAppMore പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി കരാറൊപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. കരാറിൽ വളരെ പ്രത്യേകതയുള്ള ഒരു ധാരണ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുത്ത പണക്കാരായ ന്യൂകാസിൽ യുണൈറ്റഡ് ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ സീസൺ അവസാനിപ്പിച്ചാൽ ക്ലബിൽ വായ്പാടിസ്ഥാനത്തിൽ കളിക്കാൻ അനുവദിക്കണമെന്നതാണ് ധാരണ. സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ആണ് ന്യൂകാസിലിൻ്റെ ഉടമകൾ. പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനത്തെത്തുന്ന ടീമിന് വരുന്ന സീസണിൽ ചാമ്പ്യൻസ് ലീഗിൽ […]












