ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 11 ഓവറിൽ 90/ 0 റൺസ് എന്ന നിലയിലാണ്. ഇതിനകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇന്ന് ജയിച്ചാൽ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തും. നിലവിൽ ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ്. ന്യൂസിലൻഡ് ആശ്വാസജയമാണ് ലക്ഷ്യമിടുന്നത്. ന്യൂസിലൻഡ് നിരയിൽ ഹെന്റി ഷിപ്‌ലിക്ക് പകരം ജേക്കബ് ഡഫി ടീമിലെത്തി. […]
Sports
2022ലെ ഐസിസി ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ബാബർ അസം നായകൻ, 2 ഇന്ത്യൻ താരങ്ങളും ടീമിൽ
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഏകദിന ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പാക്ക് താരം ബാബർ അസമിനെയാണ് ക്യാപ്റ്റനായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം രണ്ട് ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ ഈ ടീമിൽ ഇടം ലഭിച്ചിട്ടുള്ളൂ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും സ്റ്റാർ ബാറ്റർ വിരാട് കോലിക്കും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ശ്രേയസ് അയ്യരും മുഹമ്മദ് സിറാജുമാണ് ഈ വർഷത്തെ പുരുഷ ഏകദിന ടീമിൽ ഇടം നേടിയ രണ്ട് ഇന്ത്യൻ താരങ്ങൾ. ഓസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് […]
‘റാങ്കിങ്ങിൽ ഒന്നാമതെത്താൻ ഇന്ത്യ’; ന്യൂസിലൻഡിനെതിരായ അവസാന ഏകദിനം ഇന്ന്
ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിനം ഇന്ന്. ഇതിനകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ, ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താമെന്ന് ഐ എസി സി അറിയിച്ചു. നിലവിൽ ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ്. നിലവിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്ത്യയും 113 റേറ്റിംഗ് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് ഒന്നാമതെത്താം. ഈ ടൂർണമെന്റ് ആരംഭിക്കും മുമ്പ് 115 റേറ്റിംഗ് പോയിന്റുമായി ന്യൂസിലൻഡ് […]
ഉമ്രാൻ മാലിക് ഹാരിസ് റൗഫിനോളം മിടുക്കനല്ലെന്ന് പാകിസ്താൻ്റെ മുൻ താരം
ഇന്ത്യൻ പേസർ ഉമ്രാൻ മാലിക് പാകിസ്താൻ പേസർ പാക് പേസർ ഹാരിസ് റൗഫിനോളം മിടുക്കനല്ലെന്ന് പാകിസ്താൻ്റെ മുൻ താരം ആക്വിബ് ജാവേദ്. റൗഫിനോളം ഫിറ്റ്നസോ മിടുക്കോ ഉമ്രാന് ഇല്ല. ഏകദിനത്തിലെ ആദ്യ സ്പെല്ലും അവസാന സ്പെല്ലും പരിഗണിക്കുമ്പോൾ ഉമ്രാൻ്റെ വേഗത ഗണ്യമായി കുറയാറുണ്ടെന്നും ആക്വിബ് ജാവേദ് പറഞ്ഞു. “ഹാരിസ് റൗഫിനോളം ഫിറ്റ്നസോ മിടുക്കോ ഉമ്രാന് ഇല്ല. ഏകദിനം പരിഗണിക്കുമ്പോൾ ആദ്യ സ്പെല്ലിൽ ഉമ്രാൻ മാലിക്ക് 150 കിലോമീറ്റർ എറിയും. ഏഴാമത്തെയോ എട്ടാമത്തെയോ ഓവറുകൾ എറിയുമ്പോൾ 138 കിലോമീറ്ററായി […]
ഇന്ത്യയ്ക്കെതിരായ കനത്ത പരാജയം; ഐസിസി റാങ്കിങ്ങിൽ ആദ്യ സ്ഥാനം നഷ്ടപ്പെട്ട് ന്യൂസീലൻഡ്
ഇന്ത്യക്കെതിരായ ഏകദിന പരമ്പര അടിയറ വച്ച ന്യൂസീലൻഡിന് ഐസിസി റാങ്കിങ്ങിൽ ആദ്യ സ്ഥാനം നഷ്ടപ്പെട്ടു. രണ്ടാം മത്സരത്തിലേറ്റ കനത്ത പരാജയമാണ് ന്യൂസീലൻഡിന് തിരിച്ചടിയായത്. രണ്ടാം മത്സരത്തിനു മുൻപ് 115 റേറ്റിംഗുമായി ന്യൂസീലൻഡാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. മത്സരത്തിനു ശേഷം ന്യൂസീലൻഡ് 113 പോയിൻ്റുമായി രണ്ടാം സ്ഥാനത്തേക്കിറങ്ങി. നിലവിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള ടീമുകൾക്കും 113 പോയിൻ്റാണ് ഉള്ളത്. ആദ്യ സ്ഥാനത്ത് ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ് ഉള്ളത്. രണ്ടാം ഏകദിനത്തിനു മുൻപ് 112 റേറ്റിംഗുമായി ഇന്ത്യ നാലാമതായിരുന്നു. രണ്ടാം […]
ഹോക്കി ലോകകപ്പ്; ന്യൂസീലൻഡിനോട് തോറ്റ് ഇന്ത്യ പുറത്ത്
ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. ഇന്ന് നടന്ന ക്രോസോവർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ പരാജയം. നിശ്ചിത സമയത്ത് 3-3 എന്ന സ്കോറിന് സമനില പാലിച്ച മത്സരത്തിൻ്റെ ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിന് ഇന്ത്യ മുട്ടുമടക്കുകയായിരുന്നു. രണ്ട് ഗോളിന് മുന്നിൽ നിന്നതിനു ശേഷമാണ് ഇന്ത്യ വീണത്. ക്വാർട്ടറിൽ ന്യൂസീലൻഡ് ബെൽജിയത്തെ നേരിടും. 17ആം മിനിട്ടിൽ ലളിത് കുമാറിലൂടെ ഇന്ത്യയാണ് ലീഡെടുത്തത്. 24ആം മിനിട്ടിൽ പെനാൽറ്റി കോർണറിൽ നിന്ന് സുഖ്ജീത് സിംഗ് ഇന്ത്യയുടെ ലീഡുയർത്തി. […]
പരാജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്; ഗോവയോട് വീണത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്
ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടർച്ചയായ രണ്ടാംതോൽവി. എഫ്‌സി ഗോവയോട് 3‐1നാണ് തോറ്റത്. ദിമിത്രിയോസ് ഡയമന്റാകോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടിയത്. ഗോവയ്‌ക്കായി ഇകെർ ഗുറോക്‌ടെക്‌സെന, നോഹ വെയ്‌ൽ സദൂയ്, റിഡീം തലങ് എന്നിവർ ലക്ഷ്യം കണ്ടു. 14 കളിയിൽ 25 പോയിന്റുമായി മൂന്നാംസ്ഥാനത്ത് തുടരുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. കളിയുടെ അവസാന ഘട്ടത്തിൽ തകർപ്പൻ കളി പുറത്തെടുത്തെങ്കിലും ഗോവയുടെ പ്രതിരോധം ബ്ലാസ്‌റ്റേഴ്‌സിനെ തടയുകയായിരുന്നു. (blasters lost goa isl) മുംബൈ സിറ്റിക്കെതിരെ കളിച്ച ടീമിൽ കോച്ച് ഇവാൻ വുകോമനോവിച്ച് മാറ്റങ്ങൾ […]
ലൈംഗികാതിക്രമ കേസ്; ഡാനി ആൽവ്‌സ് കസ്റ്റഡിയിൽ
ബ്രസീൽ പ്രതിരോധ താരം ഡാനി ആൽവസിനെ സ്പാനിഷ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കഴിഞ്ഞ മാസം ബാഴ്‌സലോണയിലെ ഒരു നിശാക്ലബിൽ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. താരത്തിനെതിരെ സ്പാനിഷ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആൽവസ് അനുചിതമായി സ്പർശിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീ ജനുവരി 2 ന് കറ്റാലൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഡിസംബർ 30-31 തീയതികളിൽ ബാഴ്‌സലോണയിലെ പ്രശസ്തമായ നിശാക്ലബ്ബിൽ വച്ചാണ് ലൈംഗികാതിക്രമം നടന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 39 കാരനായ ആൽവ്സ് […]
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കർമാർ ‘Bored Ape Yacht Club'(വിരസമായ കുരങ്ങന്മാരുടെ യാച്ച് ക്ലബ്) എന്ന് പുനർനാമകരണം ചെയ്യുകയും നോൺ-ഫംഗബിൾ ടോക്കണുമായി (NFT) ബന്ധപ്പെട്ട ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. പുലർച്ചെ 4 മണിയോടെയാണ് ആർസിബിയുടെ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിന്റെ നിയന്ത്രണം വീണ്ടെടുക്കാനും അനാവശ്യ ഉള്ളടക്കം നീക്കം ചെയ്യാനും ആർസിബിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ട്വിറ്റർ നിർദ്ദേശിച്ച സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടും അക്കൗണ്ട് […]
ഇന്ത്യ ന്യൂസിലാന്റ് രണ്ടാം ഏകദിനം ഇന്ന്; ചരിത്രം കുറിക്കാൻ ടീം ഇന്ത്യ
ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് റായ്പൂരിൽ. മൂന്ന് ഏകദിനങ്ങൾ അടങ്ങുന്ന പരമ്പരയിലെ രണ്ടാമത്തെ മത്സരവും വിജയിച്ച് പരമ്പര ജയം ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ജയത്തോടെ ഇന്ത്യയ്‌ക്കൊപ്പം പിടിക്കാനാണ് കീവിസ് ശ്രമം. അതേസമയം ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ 3 ബാറ്റ്സ്മാൻമാർ ഒരേ ടീമിൽ കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനം വിജയിച്ച ടീം ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. റായ്പൂരിലെ ഷഹീദ് വീർ നരണയ് സിംഗ് […]












