Sports

ഐഎസ്എൽ : ബെംഗളൂരു എഫ്‌സി ഫൈനലിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളുരു എഫ്സി ഫൈനലിൽ. കർണാടകയിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്സിക്ക് എതിരായ സെമി ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ബംഗളുരുവിന്റെ വിജയം. മുംബൈയുടെ മെഹ്താബ് സിങ്ങിന്റെ ഷോട്ട് ഗോൾകീപ്പർ ഗുർപ്രീത് തട്ടിയകറ്റിയതാണ് ബംഗളുരുവിനെ ഫൈനലിലേക്ക് നയിച്ചത്. സെമി ഫൈനലിന്റെ ആദ്യ പാദ മത്സരം സുനിൽ ചെത്രിയുടെ ഗോളിൽ ബംഗളുരു മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. ഇന്നത്തെ രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോൾ നേടി മുംബൈ സമനില പിടിച്ചതാണ് മത്സരം […]

Sports

ആർസിബിയ്ക്ക് വീണ്ടും തോൽവി; യുപിയുടെ ജയം 10 വിക്കറ്റിന്

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ നാലാം തോൽവി. ഇന്ന് നടന്ന മത്സരത്തിൽ യുപി വാരിയേഴ്സ് ബാംഗ്ലൂരിനെ 10 വിക്കറ്റിനു കീഴടക്കി. ബാംഗ്ലൂർ മുന്നോട്ടുവച്ച 139 റൺസ് വിജയലക്ഷ്യം വെറും 13 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ യുപി മറികടന്നു. അലിസ ഹീലി (96), ദേവിക വൈദ്യ (36) എന്നിവർ പുറത്താവാതെ നിന്നു. താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ യുപിക്കായി എലിസ ഹീലിക്കൊപ്പം ദേവിക വൈദ്യ ആണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഈ തീരുമാനം വിജയിക്കുന്ന […]

Football

ചെൽസിയുടെ മലയാളി മുഖം ഇനി ഇന്ത്യൻ ഫുട്ബോളിലേക്ക്; വിനയ് മേനോൻ എഐഎഫ്എഫ് വിദഗ്ധൻ

അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യയുടെ മുഖമായിരുന്ന വിനയ് മേനോൻ ഇനി ഇന്ത്യൻ ഫുട്ബോളിലേക്ക്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെയും ബെൽജിയം ദേശീയ ഫുട്ബോളിന്റെയും ഭാഗമായി പ്രവർത്തിച്ച മലയാളി വിനയ് മേനോൻ. അന്തരാഷ്ട്ര തലത്തിലെ ഫുട്ബോൾ ലോകത്തേക്ക് ഇന്ത്യയെ ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും ഗവേഷണവുമാണ് വിനയ് മേനോൻ നിർവഹിക്കുക. ഖത്തർ ആതിഥേയത്വം വഹിച്ച 2022 ഫിഫ ലോകകപ്പിൽ പങ്കെടുത്ത ബെൽജിയം ദേശീയ ഫുട്ബോൾ ടീമിന്റെ വെൽനെസ് പരിശീലകനായിരുന്നു. ഒരു യൂറോപ്യൻ ക്ലബ്ബിന്റെയോ ലോകക്കപ്പിൽ മത്സരിക്കുന്ന രാജ്യത്തിന്റെയോ പരിശീലന സ്ഥാനത്ത് എത്തുന്ന […]

Football

സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിന് സമ്മാനം 10000 രൂപ മാത്രം! എന്ന് നന്നാകും ഇന്ത്യൻ ഫുട്ബോൾ?

ഇന്ത്യൻ ഫുട്ബോൾ എന്ന് നന്നാകുമെന്ന് ചോദിക്കുകയാണ് ആരാധകർ. ചാമ്പ്യൻസ് ലീഗും വേൾഡ് കപ്പും യൂറോപ്പിലെ ദേശീയ ലീഗുകളും അരങ്ങുവാഴുന്ന ഇന്ത്യയിൽ എന്ത് കൊണ്ട് ഇന്ത്യൻ ഫുട്ബോളിന് വേണ്ടത്ര വളർച്ച ലഭിക്കുന്നില്ല എന്ന ചോദ്യം കാലങ്ങളായി ഉയർന്നു വന്നതാണ്. അതിന് മറ്റൊരു ഉദാഹരണമാണ് ഈ വർഷത്തെ സന്തോഷ് ട്രോഫി ടൂർണമെന്റ്. ഈ വർഷം കൊട്ടിഘോഷിച്ച് സൗദി അറേബ്യയിൽ നടത്തിയ ടൂർണമെന്റിന് സാക്ഷിയായത് ഒഴിഞ്ഞ ഗാലറികളാണ്. വിദേശത്ത് നടത്തിയ ടൂർണമെന്റിൽ ഏറ്റവും മികച്ച താരമായ റോബിൻ യാദവിന് ലഭിച്ചത് 10000 […]

Football

സൗദി ലീഗിൽ അൽ ഇത്തിഹാദ് – അൽ നാസർ പോരാട്ടം; ജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം

സൗദി പ്രോ ലീഗിൽ ഇന്ന് നിർണായക മത്സരം.സൗദി ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള അൽ നാസർ എഫ്‌സി അൽ ഇത്തിഹാദ് എഫ്‌സിയെ നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നാസർ 19 മത്സരങ്ങളിൽ നിന്ന് 13 വിജയവും 4 സമനിലയും ഒരു തോൽവിയും നേടിയാണ് 46 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തുള്ളത്. അൽ ഇത്തിഹാദ് 19 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം നേടിയെടുക്കാൻ കഴിയും. Al Nasar FC […]

Football

“മെസ്സിയെക്കാൾ ഞങ്ങൾക്ക് നേരിടാൻ ബുദ്ധിമുട്ട് റൊണാൾഡോയെ”: തോമസ് മുള്ളർ

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം അർജന്റീനിയൻ താരം ലയണൽ മെസ്സിക്ക് എതിരെ പ്രസ്താവനയുമായി ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളർ. ഇന്നലെ പാരീസ് സെയിന്റ് ജെർമനെതിരായ മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് താരത്തിന്റെ പരാമർശം. മെസ്സിയെക്കാൾ കളിക്കളത്തിൽ നേരിടാൻ ബുദ്ധിമുട്ടുള്ള താരമാണ് റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന റൊണാൾഡോ എന്നും മെസ്സി എതിർ നിരയിൽ വന്നപ്പോഴെല്ലാം തന്റെ ടീം ജയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. Thomas Muller mocks Lionel Messi ബാഴ്സലോണയിലും പിഎസ്ജിയിലുമായി ബയേൺ മ്യൂണിക്കിനെതിരെ […]

Football

സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിന് സമ്മാനം 10000 രൂപ മാത്രം! എന്ന് നന്നാകും ഇന്ത്യൻ ഫുട്ബോൾ?

ഇന്ത്യൻ ഫുട്ബോൾ എന്ന് നന്നാകുമെന്ന് ചോദിക്കുകയാണ് ആരാധകർ. ചാമ്പ്യൻസ് ലീഗും വേൾഡ് കപ്പും യൂറോപ്പിലെ ദേശീയ ലീഗുകളും അരങ്ങുവാഴുന്ന ഇന്ത്യയിൽ എന്ത് കൊണ്ട് ഇന്ത്യൻ ഫുട്ബോളിന് വേണ്ടത്ര വളർച്ച ലഭിക്കുന്നില്ല എന്ന ചോദ്യം കാലങ്ങളായി ഉയർന്നു വന്നതാണ്. അതിന് മറ്റൊരു ഉദാഹരണമാണ് ഈ വർഷത്തെ സന്തോഷ് ട്രോഫി ടൂർണമെന്റ്. ഈ വർഷം കൊട്ടിഘോഷിച്ച് സൗദി അറേബ്യയിൽ നടത്തിയ ടൂർണമെന്റിന് സാക്ഷിയായത് ഒഴിഞ്ഞ ഗാലറികളാണ്. വിദേശത്ത് നടത്തിയ ടൂർണമെന്റിൽ ഏറ്റവും മികച്ച താരമായ റോബിൻ യാദവിന് ലഭിച്ചത് 10000 […]

Cricket

‘പുറത്തുനിൽക്കുന്നവർക്ക് എന്തും പറയാം, അദ്ദേഹം പറഞ്ഞത് അസംബന്ധമാണ്’; രവി ശാസ്ത്രിക്കെതിരെ രോഹിത് ശർമ

ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രിക്കെതിരെ ക്യാപ്റ്റൻ രോഹിത് ശർമ. മൂന്നാമത്തെ മത്സരത്തിൽ പരാജയപ്പെടാൻ കാരണം ഇന്ത്യയുടെ അമിത ആത്‌മവിശ്വാസമാണെന്ന രവി ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് രോഹിത് രംഗത്തുവന്നത്. ശാസ്ത്രി പറഞ്ഞത് അസംബന്ധമാണെന്നും എല്ലാ മത്സരങ്ങളും വിജയിക്കാനാണ് ശ്രമിക്കുന്നതെന്നും രോഹിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. “രവി ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്ന ആളാണ്. കളിക്കുമ്പോൾ ഞങ്ങളുടെ ചിന്താഗതി എന്താണെന്ന് അദ്ദേഹത്തിനറിയാം. അമിത ആത്‌മവിശ്വാസമല്ല അത്. സത്യത്തിൽ നിങ്ങൾ രണ്ട് കളി വിജയിക്കുമ്പോൾ, നിങ്ങൾ അമിത ആത്‌മവിശ്വാസമാണെന്ന് പുറത്തുനിന്ന് ആളുകൾ പറഞ്ഞാൽ അത് […]

Cricket

അഹ്‌മദാബാദ് ടെസ്റ്റ് ഇന്നുമുതൽ; ജയം മാത്രം ലക്ഷ്യമിട്ട് ഓസീസ്, ഇന്ത്യക്ക് വേണ്ടത് സമനില

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് ഇന്നുമുതൽ. അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 9.30ന് മത്സരം ആരംഭിക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മത്സരം കാണാനെത്തും. പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചെങ്കിൽ മാത്രമേ ഓസീസിന് പരമ്പരയിൽ പരാജയപ്പെടാതിരിക്കാൻ കഴിയൂ. എന്നാൽ, ഇന്ത്യക്ക് സമനില മതി. (ahmedabad test india australia) വാഹനാപകടത്തിൽ പരുക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്തിനു […]

Cricket

പിഎസ്എലിൽ റെക്കോർഡ് ചേസ്; 241 റൺസ് പിന്തുടർന്ന് വിജയിച്ചത് 10 പന്തുകൾ ബാക്കിനിൽക്കെ

പാകിസ്താൻ സൂപ്പർ ലീഗിൽ റെക്കോർഡ് ചേസ്. ബാബർ അസമിൻ്റെ പെഷവാർ സാൽമി മുന്നോട്ടുവച്ച 241 റൺസിൻ്റെ വിജയലക്ഷ്യം 10 പന്തുകൾ ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് മറികടന്നു. പെഷവാർ സാൽമിക്കായി ബാബർ അസമും ക്വെറ്റയ്ക്കായി ജേസ റോയും സെഞ്ചുറികൾ നേടി. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ ചേസാണ് ഇന്നലെ നടന്നത്. (Quetta Gladiators PSL Peshawar) സീസണിലെ കണ്ടുപിടുത്തമായ സൈം അയൂബും ബാബർ അസവും ചേർന്ന് മിന്നും തുടക്കമാണ് […]