Football

സൂപ്പർ കപ്പിൽ പ്രതികാരം വീട്ടാം; ബ്ലാസ്റ്റേഴ്സിന് എതിരാളികളായി ബെംഗളൂരു

സൂപ്പർ കപ്പ് മൂന്നാം സീസണിന് കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളായി ഏപ്രിൽ മൂന്നിന് ആരംഭിക്കും. ഐ ലീഗിലെ 10 ടീമുകളും ഐഎസ്എല്ലിലെ 11 ടീമുകളും ഉൾപ്പെടെ 21 ടീമുകളാണ് സൂപ്പർ കപ്പിൽ പങ്കെടുക്കുന്നത്. ടൂർണമെൻ്റിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഒരു ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 16ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടും. (blasters bengaluru super cup) ഏപ്രിൽ 3ന് ഐ ലീഗിലെ 10 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങളോടെയാണ് സൂപ്പർ കപ്പ് ആരംഭിക്കുക. […]

Cricket Sports

ബുംറയുടെ ശസ്ത്രക്രിയ വിജയകരം; 6 മാസത്തിനുള്ളിൽ കളിക്കളത്തിലേക്ക് തിരികെയെത്തിയേക്കും

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ ശസ്ത്രക്രിയ വിജയകരം. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ഓർത്തോപീഡിക് സർജൻ ഡോ. റൊവാൻ ഷോട്ടൻ്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായതായി അധികൃതരെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ക്രൈസ്റ്റ്ചർച്ചിലെ ഫോർടെ ഓർത്തോപീഡിക്സ് ഹോസ്പിറ്റലിലെ ഡോക്ടറാണ് റൊവാൻ ഷോട്ടൻ. 6 മാസത്തിനുള്ളിൽ ബുംറ കളിക്കളത്തിലേക്ക് തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ബുംറ ഏകദിന ലോകകപ്പിൽ കളിച്ചേക്കും. കഴിഞ്ഞ അഞ്ച് മാസമായി കളത്തിനു പുറത്തുള്ള ബുംറ ഐപിഎലിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് […]

Cricket

‘സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ല’; പ്രതികരിച്ച് കെഎൽ രാഹുൽ

സ്ട്രൈക്ക് റേറ്റിൽ കാര്യമില്ലെന്ന് ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റനും ഇന്ത്യൻ താരവുമായ കെഎൽ രാഹുൽ. വിജയലക്ഷ്യം പരിഗണിച്ചാണ് ബാറ്റ് ചെയ്യേണ്ടതെന്ന് വരുന്ന സീസണിലേക്കുള്ള ലക്നൗവിൻ്റെ ജേഴ്സി അവതരണ ചടങ്ങിനിടെ രാഹുൽ പ്രതികരിച്ചു. (rahul talks strike rate) “സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. വിജയലക്ഷ്യം പരിഗണിച്ചാണ് അത്. 140 റൺസ് പിന്തുടരുമ്പോഴും 200 റൺസ് പിന്തുടരുമ്പോഴും ഒരേ സ്ട്രൈക്ക് റേറ്റിൻ്റെ ആവശ്യമില്ല. സാഹചര്യം പരിഗണിച്ചാണ് അത് തീരുമാനിക്കേണ്ടത്.”- കെഎൽ രാഹുൽ പ്രതികരിച്ചു. വരുന്ന സീസണിലേക്കുള്ള […]

Sports

ഇത് പോട്ടറുടെ ചെൽസി; ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ചെൽസി. ഇന്ന് ബൊറൂസിയ ഡോർട്മുണ്ടിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ചെൽസിക്കായി റഹീം സ്റ്റെർലിംഗും കായ്‌ ഹവർട്സും ഗോളുകൾ നേടി. UEFA Champions League: Chelsea beat Dortmund ഗ്രഹാം പോട്ടറുടെ കീഴിൽ ഫോം കണ്ടെത്തുവാൻ കഷ്ടപ്പെടുന്ന ക്ലബിന് ക്വാർട്ടർ ഫൈനലിലേക്കുള്ള മുന്നേറ്റം കൂടുതൽ ആത്മവിശ്വാസം നൽകും. അതും കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങളിലും തുടർച്ചയായി വിജയങ്ങൾ നേടി […]

Sports

‘സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ല’; പ്രതികരിച്ച് കെഎൽ രാഹുൽ

സ്ട്രൈക്ക് റേറ്റിൽ കാര്യമില്ലെന്ന് ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റനും ഇന്ത്യൻ താരവുമായ കെഎൽ രാഹുൽ. വിജയലക്ഷ്യം പരിഗണിച്ചാണ് ബാറ്റ് ചെയ്യേണ്ടതെന്ന് വരുന്ന സീസണിലേക്കുള്ള ലക്നൗവിൻ്റെ ജേഴ്സി അവതരണ ചടങ്ങിനിടെ രാഹുൽ പ്രതികരിച്ചു.“സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. വിജയലക്ഷ്യം പരിഗണിച്ചാണ് അത്. 140 റൺസ് പിന്തുടരുമ്പോഴും 200 റൺസ് പിന്തുടരുമ്പോഴും ഒരേ സ്ട്രൈക്ക് റേറ്റിൻ്റെ ആവശ്യമില്ല. സാഹചര്യം പരിഗണിച്ചാണ് അത് തീരുമാനിക്കേണ്ടത്.”- കെഎൽ രാഹുൽ പ്രതികരിച്ചു. വരുന്ന സീസണിലേക്കുള്ള ജഴ്സി ലക്നൗ സൂപ്പർ ജയൻ്റ്സ് അവതരിപ്പിച്ചിരുന്നു. […]

Sports

ദക്ഷിണാഫ്രിക്കയുടെ പുതിയ ടി-20 ക്യാപ്റ്റനായി എയ്ഡൻ മാർക്രം; ബാവുമ ടീമിൽ നിന്ന് പുറത്ത്

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ടി-20 ക്യപ്റ്റനായി എയ്ഡൻ മാർക്രമിനെ നിയമിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലാണ് മാർക്രം ആദ്യമായി ദേശീയ ടീമിനെ നയിക്കുക. മുൻ ക്യാപ്റ്റൻ ടെംബ ബാവുമയെ ടീമിൽ പരിഗണിച്ചില്ല. മുൻ താരം ജെപി ഡുമിനിയെ ബാറ്റിംഗ് പരിശീലകനായും റോറി ക്ലീൻവെൽറ്റിനെ ബൗളിംഗ് പരിശീലകനായും നിയമിച്ചു. ഈ മാസം 16 മുതലാണ് വെസ്റ്റ് ഇൻഡീസ് പരമ്പര ആരംഭിക്കുക.  പ്രഥമ സൗത്ത് ആഫ്രിക്ക ടി-20 ടൂർണമെൻ്റിൽ മാർക്രം സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെ ചാമ്പ്യന്മാരാക്കിയിരുന്നു. ഇതിനു പിന്നാലെ ഐപിഎലിൽ […]

Sports

ഝൈ റിച്ചാർഡ്സൺ ഐപിഎൽ കളിച്ചേക്കില്ല; മുംബൈക്ക് തിരിച്ചടി

ഐപിലിനൊരുങ്ങുന്ന മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി. പരുക്കേറ്റ ഓസ്ട്രേലിയൻ പേസർ ഝൈ റിച്ചാർഡ്സൺ ഐപിഎലിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ജസ്പ്രീത് ബുംറ പരുക്കേറ്റ് പുറത്തായതിനാൽ റിച്ചാർഡ്സൺ – ആർച്ചർ പേസ് നിരയെ മുംബൈ കളിപ്പിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, റിച്ചാർഡ്സണു പരുക്കേറ്റത് മുംബൈ മാനേജ്മെൻ്റിന് വീണ്ടും തലവേദനയാവും. ജനുവരി ആദ്യ വാരമാണ് റിച്ചാർഡ്സണു പരുക്കേറ്റത്. രണ്ട് മാസം നീണ്ട വിശ്രമത്തിനു ശേഷം കഴിഞ്ഞ ദിവസം പ്രാദേശിക ടീമിനായി കളിക്കാനിറങ്ങിയ റിച്ചാർഡ്സൺ 4 ഓവർ മാത്രം എറിഞ്ഞ് കളം വിട്ടു. പിന്നാലെ […]

Sports

ആർസിബിയ്ക്ക് രക്ഷയില്ല; ഹേലി മാത്യൂസിൻ്റെ ഓൾറൗണ്ട് മികവിൽ മുംബൈക്ക് രണ്ടാം ജയം

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് രണ്ടാം ജയം. ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 9 വിക്കറ്റിനു മറികടന്ന മുംബൈ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത ആർസിബിയെ 155 റൺസിനൊതുക്കിയ മുംബൈ 14.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ബൗളിംഗിലും (3 വിക്കറ്റ്) ബാറ്റിംഗിലും (38 പന്തിൽ 77 നോട്ടൗട്ട്) തിളങ്ങിയ ഹേലി മാത്യൂസ് ആണ് മുംബൈയുടെ വിജയശില്പി. നാതലി ബ്രൻ്റ് (29 പന്തിൽ 55 നോട്ടൗട്ട്), യസ്തിക […]

Cricket

ടാര നോറിസിന് 5 വിക്കറ്റ്; ഡൽഹിക്ക് വമ്പൻ ജയം

വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് ജയത്തുടക്കം. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 60 റൺസിനാണ് ഡൽഹി കീഴടക്കിയത്. ഡൽഹി ക്യാപിറ്റൽസ് മുന്നോട്ടുവച്ച 224 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർസിബിയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസെടുക്കാനേ സാധിച്ചുള്ളൂ . സ്മൃതി മന്ദന (23 പന്തിൽ 35), ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഹെതർ നൈറ്റ് (21 പന്തിൽ 34), എലിസ് പെറി (19 പന്തിൽ 31), മേഗൻ ഷൂട്ട് (19 […]

Cricket

സിസിഎല്ലിൽ കേരള സ്‌ട്രൈക്കേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. സ്വന്തം കാണികൾക്ക് മുന്നിൽ മുംബൈ ഹീറോസിനെതിരെ 7 റൺസിനായിരുന്നു കേരളത്തിന്റെ പരാജയം. 113 റൺസ് പിന്തുടർന്ന കേരളത്തിൻ്റെ പോരാട്ടം 105 ൽ അവസാനിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടോസിന്റെ ഭാഗ്യം ആദ്യം മുംബൈയ്ക്ക് ഒപ്പം നിന്നു. ആദ്യം ബാറ്റു ചെയ്ത മുംബൈ ഹീറോസ് ആദ്യ ഇന്നിംഗ്സിൽ 10 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തു. 18 പന്തില്‍ 41 റണ്‍സ ടെുത്ത സഖിബ് സലീം, […]