Football

ആൻഫീൽഡിൽ ലിവർപൂളിന്റെ താണ്ഡവം, നാണം കെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്(7-0)

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചിരവൈരികളുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവർപൂളിന് വമ്പൻ ജയം. ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ മറുപടിയില്ലാത്ത 7 ഗോളുകൾക്കാണ് ചെമ്പട വിജയിച്ചത്. കോഡി ഗാക്‌പോ, ഡാർവിൻ ന്യൂനസ്, മുഹമ്മദ് സലാ എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ റോബർട്ടോ ഫിർമീന്യോയാണ് ശേഷിക്കുന്ന‌ ഗോൾ നേടിയത്. 1931 ൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനോട് 7-0ന് തോറ്റതിന് ശേഷം ക്ലബ്ബിന്റെ ഏറ്റവും ദയനീയമായ പരാജയമാണിത്. ആൻഫീൽഡിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന തുടക്കമാണ് കാണാൻ കഴിഞ്ഞത്. മത്സരം ആദ്യ പകുതിക്ക് പിരിയാൻ […]

Football

കേരള ബ്ലാസ്‌റ്റേഴ്‌സ് വിലക്ക് നേരിടുമോ? ; തെളിവനുസരിച്ചാകും നടപടിയെന്ന് ഫുട്ബോൾ ഫെഡറേഷൻ

മത്സരം പൂർത്തിയാകുന്നതിന് മുമ്പ് ഒരു ടീം ഗ്രൗണ്ട് വിടുന്നത് ഇന്ത്യൻ സൂപ്പർലീഗ് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ എക്സ്ട്രാ ടൈമിലെ ഫ്രീ കിക്ക് ഗോളിനെച്ചൊല്ലി തർക്കിച്ച് ബ്ലാസ്റ്റേഴ്സ് തിരിച്ചുകയറിയത് ഇന്ത്യൻ ഫുട്ബോളിൽ വലിയ പ്രത്യാഘാതമാകും സൃഷ്ടിക്കുക. (Kerala blasters isl play off controversial sunil chhetri freekick) ബ്ലാസ്റ്റേഴ്സിനെതിരേ ഫുട്ബോൾ ചട്ടപ്രകാരം കനത്ത നടപടി സ്വീകരിച്ചേക്കാം, എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്താണ് തെറ്റെങ്കിൽ ഒരു സീസൺ വിലക്ക് വന്നേക്കാം. അല്ലെങ്കിൽ കനത്ത […]

Cricket

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; പുതിയ മത്സരഘടന വെല്ലുവിളി; മികവുറ്റ ടീം ആയതിനാൽ നാളെ വിജയ പ്രതീക്ഷയുണ്ടെന്ന് കുഞ്ചാക്കോ ബോബൻ

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ C3 കേരള സ്‌ട്രൈക്കേഴ്‌സ് നാളെ മുംബൈ ഹീറോസിനെ നേരിടും. വിജയ പ്രതീക്ഷയോടെയാണ് മലയാളി താരങ്ങൾ കളത്തിലിറങ്ങുന്നത്. നാളെ വൈകിട്ട് 7 മണിക്ക് കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം ഫ്‌ളവേഴ്‌സിൽ തത്സമയം കാണാം.(CCL 2023 kunchackoboban about C3 kerala strikers) ഹോം ഗ്രൗണ്ടിലൂടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ചുവടുറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. നാളെ നടക്കുന്ന മത്സരം നിർണായകമാണ്. അതുകൊണ്ടുതന്നെ കഠിന പരിശീലനത്തിലാണ് കുഞ്ചാക്കോബോബൻ നേതൃത്വം നൽകുന്ന C3 […]

Football

റിയാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനലിലേക്ക് സൗജന്യ പ്രവേശനം

റിയാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ കാണാൻ ഫുട്‌ബോൾ പ്രേമികൾക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യുമെന്ന് സംഘാടകർ. കിംഗ് ഫഹദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നാളെ ഇന്ത്യൻ രാത്രി 9 മണിക്കാണ് മത്സരം. (സൗദി സമയം 6.30). Free entry to Santosh Trophy final കർണാടകയും മേഘാലയയുമാണ് ഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നത്. നാളെ വൈകീട്ട് 6 മണിക്ക് (സൗദി സമയം 3.30ന്) ലൂസേഴ്‌സ് ഫൈനലും രാത്രി 9 മണിക്ക് (സൗദി സമയം 6.30ന്) ഫൈനൽ മത്സരവും നടക്കും. […]

Football

ആശാന് പിന്തുണ നൽകി; മഞ്ഞപ്പടയെ അൺഫോളോ ചെയ്ത് ഇന്ത്യൻ സൂപ്പർ ലീഗ് ഇൻസ്റ്റാഗ്രാം; ഇവാന്റെ തീരുമാനം ശരിയോ തെറ്റോ?

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ഇന്ത്യൻ സൂപ്പർ ലീഗ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായ നോക്ക്ഔട്ട് മത്സരം വിവാദ ഗോളിന്റെ പേരിൽ കേരളം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമാനോവിച്ച് ബഹിഷ്ക്കരിച്ചതിനെ പിന്തുണച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടായ്മ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടതിന് ശേഷമാണ് ലീഗിന്റെ നീക്കം. കേരളം മുഴുവനായും ഇവാന്റെ കൂടെയുണ്ടാകും എന്നതാണ് മഞ്ഞപ്പടയുടെ ഇൻസ്റ്റാഗ്രാമിലെ പോസ്റ്റ്. തുടർന്ന് മഞ്ഞപ്പടയും ഇന്ത്യൻ സൂപ്പർ ലീഗ് പേജ് അൺ ഫോളോ ചെയ്തു. നാളെ […]

Cricket

ഇൻഡോർ പിച്ച് വിവാദങ്ങളിൽ മൗനം വെടിഞ്ഞ് രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ദയനീയമായ തോൽവിക്ക് പിന്നാലെ, ഇൻഡോർ പിച്ച് വിവാദങ്ങളിൽ മൗനം വെടിഞ്ഞ് ക്യാപ്റ്റൻ രോഹിത് ശർമ്മ. സ്പിൻ പിച്ചിൽ കളിക്കാനുള്ള തീരുമാനം ടീം കൂട്ടായി കൈക്കൊണ്ടതാണ്. ഇന്ത്യൻ താരങ്ങൾക്കും ഇത് വെല്ലുവിളിയാകുമെന് അറിയാമായിരുന്നു. പിച്ച് എങ്ങനെയോ ആവട്ടെ നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികൾ ഗ്രൗണ്ടിൽ നടപ്പാക്കുകയാണ് വേണ്ടതെന്നും രോഹിത് ശർമ്മ പ്രതികരിച്ചു. ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ രണ്ടും മൂന്നും ദിവസത്തിൽ അവസാനിക്കുന്നതിനെക്കുറിച്ച് വിമർശനം ഉയരുന്നതിനിടെ വിഷയത്തിലും രോഹിത് ശർമ പ്രതികരിച്ചു. […]

Cricket

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടി ഓസ്‌ട്രേലിയ; മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ തോൽപ്പിച്ചു

സ്വയം കുഴിച്ച കുഴിയിൽ വീണ് ടീം ഇന്ത്യ. മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ആധികാരിക ജയം. 76 റൺസ് പിന്തുടർന്ന ഓസീസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇൻഡോറിലെ മികച്ച വിജയത്തോടെ ഈ വർഷം ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓസ്‌ട്രേലിയ യോഗ്യത നേടി. അതേസമയം തോറ്റെങ്കിലും 4 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യൻ ടീം 2-1ന് മുന്നിലാണ്. 76 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ മറികടന്ന് മൂന്നാം ടെസ്റ്റിന്റെ മൂന്നാം […]

Football

സ്പാനിഷ് കപ്പിൽ എൽ ക്ലാസിക്കോ പോരാട്ടം; പരുക്കിന്റെ പിടിയിൽ ബാഴ്സ

ലോക ഫുട്ബോളിലെ എക്കാലത്തെയും ക്ലാസിക് പോരാട്ടമായ എൽ ക്ലാസിക്കോക്ക് ഇന്ന് രാത്രി അരങ്ങൊരുങ്ങും. സ്പാനിഷ് കപ്പ് ടൂർണമെന്റായ കോപ്പ ഡെൽ റേ സെമി ഫൈനലിലാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ക്ക് റയൽ മാഡ്രിഡിന്റെ ഹോം മൈതാനമായ സാന്റിയാഗോ ബെർണാബ്യുവിലാണ് ആദ്യ പാദ മത്സരം. അത്ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് സ്പാനിഷ് കപ്പിന്റെ സെമിയിൽ എത്തുന്നത്. റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയാണ് ബാഴ്സയുടെ മുന്നേറ്റം. El Clasico in Copa Del […]

Football

ഹീറോ സൂപ്പർ കപ്പ് കേരളത്തിൽ; മത്സരങ്ങൾ കൊച്ചിയിലും കോഴിക്കോടും മഞ്ചേരിയിലും

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഹീറോ സൂപ്പർ കപ്പ് ഇന്ത്യൻ ഫുട്ബോളിലേക്ക് തിരികെ വരുന്നു. കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിലെ മത്സരങ്ങൾ കൊച്ചിയിലും കോഴിക്കോടും മഞ്ചേരിയിലുമായാണ് നടക്കുക. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം, കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവയാണ് മത്സരങ്ങൾക്ക് വേദിയാകും എന്ന് ദി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 8 മുതൽ 25 വരെയാണ് ടൂർണമെന്റ് അരങ്ങേറുക. ഏപ്രിൽ 3 മുതൽ യോഗ്യത മത്സരങ്ങൾ ആരംഭിക്കും. Kerala to […]

Football

ലോകകപ്പ് നേട്ടം, അര്‍ജന്റൈന്‍ ടീമംഗങ്ങള്‍ക്ക് മെസിയുടെ സമ്മാനം; 35 ഗോള്‍ഡന്‍ ഐഫോണുകള്‍!

ലോകകപ്പ് നേട്ടത്തിന് പിന്നാലെ അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങി ക്യാപ്റ്റൻ ലയണൽ മെസി. ഇതിനായി സ്വര്‍ണത്തില്‍ പൊതിഞ്ഞ 35 ഐഫോണുകള്‍ മെസി വാങ്ങിയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.ഇവ ശനിയാഴ്ച പാരിസില്‍ മെസിയുടെ താമസ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.(lionel messi orders 35 gold iphones for argentina team) 24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) ആണ് വില. ഓരോ കളിക്കാരന്റെയും […]