ഈ വർഷത്തെ പ്രീമിയർ ലീഗ് പീരങ്കിപ്പടയുടെ ഷെൽഫിലേക്ക് കൊണ്ടുപോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആഴ്സണലിന്റെ യുവരക്തങ്ങൾ. ഇന്ന് എവെർട്ടനെതിരെയായ മത്സരത്തിൽ ആഴ്സണലിന്റെ വിജയം എതിരില്ലാത്ത നാല് ഗോളുകൾക്ക്. ഇരട്ട ഗോളുകളുമായി ബ്രസീലിയൻ യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലി തിളങ്ങിയ മത്സരത്തിൽ ഇംഗ്ലീഷ് യുവതാരം ബുക്കയോ സാക്ക, നോർവീജിയൻ യുവതാരവും ക്യാപ്റ്റനുമായ മാർട്ടിൻ ഒഡേഗാർഡ് എന്നിവർ ഓരോ ഗോളും നേടി സ്കോർഷീറ്റിൽ തങ്ങളുടെ പേരെഴുതി ചേർത്തു. രണ്ടാമത്തെ മത്സരത്തിൽ വോൾവ്‌സിനെതിരെ ലിവർപൂളിന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്. ഹോളണ്ട് പ്രതിരോധ താരം വാൻ […]
Sports
ഡബ്ല്യുപിഎൽ: റാണി ലക്ഷ്‌മി ബായ്ക്ക് ആദരം; ജഴ്സി അവതരിപ്പിച്ച് യുപി വാരിയേഴ്സ്
വനിതാ പ്രീമിയർ ലീഗ് പ്രഥമ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് യുപി വാരിയേഴ്സ്. ഝാൻസിയിലെ റാണിയായിരുന്ന റാണി ലക്ഷ്‌മി ബായ്ക്ക് ആദരവർപ്പിച്ചുള്ള ജഴ്സിയാണ് യുപി വാരിയേഴ്സ് അവതരിപ്പിച്ചത്. പർപ്പിളും മഞ്ഞയും നിറത്തിലുള്ള ജഴ്സിയുടെ മുൻവശത്ത് ലക്ഷ്‌മി ബായുടെ ഒരു ഗ്രാഫിക് വർക്കുണ്ട്. 9wpl up warriorz jersey) അതേസമയം, മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗർ നയിക്കും. ലേലത്തിൽ 1.8 കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയ ഹർമൻ തന്നെയാവും ക്യാപ്റ്റനെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. […]
ഗർണാചോ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ക്വാർട്ടറിൽ; ടോട്ടൻഹാം പുറത്ത്
അർജന്റീന യുവതാരം അലജാൻഡ്രോ ഗർണാചോയുടെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് എഫ്എ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. ഫുട്ബോളിലെ അടുത്ത ഗോൾഡൻ ബോയ് ആയി കണക്കാക്കപ്പെടുന്ന ഗർണാചോ ഈ സീസണിൽ സീനിയർ ടീമിനായി നേടുന്ന നാലാമത്തെ ഗോളാണിത്. രണ്ട് സീസണുകൾക്ക് മുൻപ് അത്ലറ്റികോ മാഡ്രിഡിൽ നിന്നാണ് ഗർണാചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. Manchester United to FA Cup Quarter മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ തോൽപ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിനായ് അലജാൻഡ്രോ ഗർണാചോ, ഫ്രെഡ് […]
ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇൻഡോറിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് തകർച്ച. ആദ്യ ദിനം ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ 84 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ പതറുകയാണ് ടീം. ആദ്യ സെഷനിൽ ഓസ്ട്രേലിയൻ സ്പിന്നർമാർ കത്തിക്കയറുകയായിരുന്നു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രോഹിതിന്റെ പ്രതീക്ഷകളാകെ തെറ്റിക്കുന്ന പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്പിന്നർമാർ പുറത്തെടുത്തത്. 45 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ(12), ശുഭ്മാൻ ഗിൽ(21), […]
മാത്യു കുഹ്നെമാന് അഞ്ചു വിക്കറ്റ്, ഇന്ത്യ 109 റണ്‍സിന് പുറത്ത്; ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 109 റൺസിന് പുറത്ത്. ആദ്യ സെഷനിൽ ഓസ്ട്രേലിയൻ സ്പിന്നർമാർ കത്തിക്കയറുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാത്യു കുഹ്നെമാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. അതേസമയം മറുപടി ബാറ്റിങ്ങിൽ 7 ഓവർ പിന്നിടുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലാണ്. ഇൻഡോറിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രോഹിതിന്റെ പ്രതീക്ഷകളാകെ തെറ്റിക്കുന്ന […]
സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി സൗദി അറേബ്യ
സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി സൗദി അറേബ്യ. തലസ്ഥാന നഗരമായ റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബുധനാഴ്ച മത്സരങ്ങൾക്ക് വിസിൽ മുഴങ്ങും. വിദേശ രാജ്യത്ത് നടക്കുന്ന ആദ്യത്തെ സന്തോഷ് ട്രോഫി മത്സരത്തിന് സാക്ഷികളാകാനും ചരിത്രത്തിെൻറ ഭാഗമാകാനും കഴിയുന്നതിലുള്ള സന്തോഷത്തിലാണ് സൗദി അറേബ്യ എന്ന രാജ്യവും ഇവിടുത്തെ ഇന്ത്യൻ ഫുട്ബാൾ പ്രേമികളും. സെമിയിൽ ഇടം നേടിയ പഞ്ചാബ്, സർവിസസ്, കര്‍ണാടക, മേഘാലയ ടീമുകൾ റിയാദിലെത്തി. ആദ്യ സെമി ഫൈനൽ മത്സരം ബുധനാഴ്ച […]
അവസാന ടെസ്റ്റിൽ ഗ്രീൻ പിച്ച് പരീക്ഷിച്ചേക്കുമെന്ന് രോഹിത് ശർമ
ഓസ്ട്രേലിയക്കെതിരായ അവസാന മത്സരത്തിൽ ഗ്രീൻ പിച്ച് പരീക്ഷിച്ചേക്കുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള തയ്യാറെടുപ്പായി ഗ്രീൻ വിക്കറ്റ് പരീക്ഷിക്കുമെന്നാണ് രോഹിത് അറിയിച്ചത്. ഇന്ത്യ ഫൈനൽ പ്രവേശനം നേടുകയാണെങ്കിൽ ഓസ്ട്രേലിയയാവും എതിരാളികൾ. ലണ്ടനിലെ ഓവലിലാണ് മത്സരം. ബോർഡർ – ഗവാസ്കർ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 2-0നു മുന്നിലാണ്. (rohit sharma test pitch) “ഇംഗ്ലണ്ടിൽ ഓസ്ട്രേലിയയെ നേരിടുകയെന്നാൽ വളരെ ബുദ്ധിമുട്ടാവും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള തയ്യാറെടുപ്പായി അഹ്‌മദാബാദിനെ പരീക്ഷിക്കാനിടയുണ്ട്. ഞങ്ങൾ ഇതിനകം […]
ക്രിസ്റ്റ്യാനോയ്ക്കൊപ്പമുള്ള അശ്ലീല വിഡിയോ കയ്യിലുണ്ട്; മെസി മറ്റൊരാൾക്കൊപ്പം ഡേറ്റിനു പോയിട്ടുണ്ട്: വെളിപ്പെടുത്തലുമായി മോഡൽ
പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല വിഡിയോ തൻ്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലുമായി ചിലിയൻ മോഡൽ. ഡാനിയേല ഷാവേസ് എന്ന മോഡലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അർജൻ്റൈൻ താരം ലയണൽ മെസി മറ്റൊരാൾക്കൊപ്പം ഡേറ്റിനു പോയതായി തനിക്കറിയാമെന്നും ഇവർ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. (cristiano sex video daniella) ട്വിറ്റർ ഹാൻഡിലിൽ പല ട്വീറ്റുകളിലൂടെയാണ് ഇവരുടെ വെളിപ്പെടുത്തൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ് ചെയ്ത് കുറിച്ചിരിക്കുന്ന ട്വീറ്റിൽ ക്രിസ്റ്റ്യാനോയെക്കരുതി താൻ ആ വിഡിയോ പുറത്തുവിടില്ലെന്ന് ഇവർ പറയുന്നു. തങ്ങൾ […]
ഇന്ത്യൻ ക്രിക്കറ്റ് താരം ഷർദുൽ ഠാക്കുർ വിവാഹിതനായി
ഇന്ത്യൻ ക്രിക്കറ്റ് താരം ഷർദുൽ ഠാക്കുർ വിവാഹിതനായി. കാമുകി മിഥാലി പരുൾകറിനെയാണ് താരം വിവാഹം കഴിച്ചത്. പരമ്പരാഗത മറാഠി രീതിയിലായിരുന്നു വിവാഹം. ( Shardul Thakur Mittali Parulkar got married ) ഫെബ്രുവരി 26നാണ് ഷർദുൾ ഠാക്കുർ വിവാഹിതനായതെങ്കിലും ഇപ്പോഴാണ് ചിത്രങ്ങളെല്ലാം പുറത്ത് വരുന്നത്. ബെയ്ജ് നിറത്തിലുള്ള ഷെർവാണിയണിഞ്ഞാണ് ഷർദുൾ ഠാക്കുർ വിവാഹിത്തിനെത്തിയത്. വധു മിഥാലി ചുവന്ന ലഹംഗയാണ് അണിഞ്ഞിരുന്നത്. ഡോളി ജെ ആണ് ഇരുവരുടേയും വിവാഹവസ്ത്രം ഡിസൈൻ ചെയ്തത്. കുന്ദൻ ശൈലിയിലുള്ള മാലകളും നെക്ക്‌ലേസുമാണ് […]
ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളർ 2022; മികച്ച വനിതാ താരം അലക്സിയ പുട്ടെല്ലസ്
കഴിഞ്ഞ വർഷത്തെ ദ ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡ്‌സ് 2022 ലെ ജേതാക്കളെ പ്രഖ്യാപിച്ചു. മികച്ച വനിതാ താരത്തിനുള്ള അവാർഡ് അലക്സിയ പുട്ടെല്ലസ് നേടി. ഫിഫയുടെ തുടർച്ചയായ രണ്ടാമത്തെ മികച്ച അവാർഡാണിത്. വനിതകളിൽ ആഴ്‌സനലിന്റെയും ഇംഗ്ലണ്ടിന്റെയും മുന്നേറ്റ നിരക്കാരി ബെത്ത് മീഡ്, അമേരിക്കയുടെ അലക്‌സ് മോർഗൻ, സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും മിഡ്ഫീൽഡർ അലക്‌സിയ പുട്ടെല്ലസ് എന്നിവരാണ് അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നത്.(Lionel Messi and Alexia Putellas win 2022 FIFA Best player awards) ദ ബെസ്റ്റ് […]












