Football

മികച്ച ആരാധകർ അർജന്റീനയുടേത്; ഫിഫ പുരസ്‌കാര തിളക്കത്തിൽ അർജന്റീന; നേടിയത് നാല് അവാർഡുകൾ

ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണൽ മെസി. മെസി മാത്രമല്ല, അർജന്റീനയുടേത് മാത്രമായി 4 അവാർഡുകളാണ് ലഭിച്ചത്. ഫിഫയുടെ മികച്ച ഫുട്‍ബോളർ- ലിയോ മെസി, മികച്ച ഫിഫ ഗോൾകീപ്പർ- എമിലിയാനോ മാർട്ടിനെസ്, മികച്ച ഫിഫ പുരുഷ കോച്ച് – ലിയോണൽ സ്കലോനി, മികച്ച ഫിഫ ഫാൻ അവാർഡ്- അർജന്റീനിയൻ. തുടങ്ങി നാല് അവാർഡുകളാണ് അർജന്റീന സ്വന്തമാക്കിയത്.(fifa awards 2023 team agentina bags 4 awards) വേദിയിൽ […]

Cricket

ഡബ്ല്യുപിഎൽ; ജഴ്സി അവതരിപ്പിച്ച് ഗുജറാത്ത് ജയൻ്റ്സ്

വരുന്ന സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് വനിതാ പ്രീമിയർ ലീഗ് ടീം ഗുജറാത്ത് ജയൻ്റ്സ്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഫ്രാഞ്ചൈസി ജഴ്സി പങ്കുവച്ചു. അദാനി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ടീമിൻ്റെ ജഴ്സിയുടെ നിറം കാവിയാണ്. ഓസ്ട്രേലിയയുടെ സൂപ്പർ സ്റ്റാർ ഓൾറൗണ്ടർ ആഷ് ഗാർഡ്നർ നയിക്കുന്ന ടീം കരുത്തരാണ്. (wpl gujarat giants jersey) മാർച്ച് നാലിനാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കുക. പല ടീമുകളും ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് ഫൈനലിനു ശേഷം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ താരങ്ങൾ […]

Cricket

ഇറാനി കപ്പ്; റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ സർഫറാസിനും സക്സേനയ്ക്കും ഇടമില്ല

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിൽ കർണാടകയെ സെമിഫൈനലിൽ വരെ എത്തിച്ച മായങ്ക് അഗർവാൾ രെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോർട്ട്. പരുക്കേറ്റ മുംബൈ താരം സർഫറാസ് ഖാനും കഴിഞ്ഞ രഞ്ജി സീസണിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും ടീമിൽ ഇടം നേടിയില്ല. (irani cup rest india) കഴിഞ്ഞ രഞ്ജി ട്രോഫിയിൽ അസാമാന്യ പ്രകടനം നടത്തിയ രണ്ട് താരമാണ് ജലജ് സക്സേന. കഴിഞ്ഞ ഏതാനും സീസണുകളിലായി തകർപ്പൻ ഫോമിൽ […]

Cricket

മിന്നു മണി ക്യാമ്പിലെത്തി; വിഡിയോ പങ്കുവച്ച് ഡൽഹി ക്യാപിറ്റൽസ്

മലയാളി താരം മിന്നു മണി വിമൻസ് പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാമ്പിലെത്തി. താരം വീട്ടിൽ നിന്ന് പുറപ്പെടുന്നതിൻ്റെയും ക്യാമ്പിലെത്തുന്നതിൻ്റെയും ദൃശ്യങ്ങൾ ഡൽഹി ക്യാപിറ്റൽസിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പങ്കുവച്ചു. പ്രീമിയർ ലീഗ് ലേലത്തിൽ 10 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 30 ലക്ഷം രൂപയ്ക്കാണ് ഡൽഹി ടീമിലെത്തിച്ചത്. വിമൻസ് പ്രീമിയർ ലീഗിൽ ടീമിലിടം നേടിയ ഒരേയൊരു മലയാളിയാണ് മിന്നു മണി. (minnu mani delhi capitals) വയനാട് എടപ്പാടി സ്വദേശിയാണ് മിന്നു മണി. സമീപപ്രദേശങ്ങളിൽ […]

Cricket

ബുംറ ഐപിഎലിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകിയേക്കുമെന്ന് റിപ്പോർട്ട്. താരം ഐപിഎലിലൂടെ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതിനു സാധ്യതയില്ലെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎലിലും ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ബുംറ തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎൽ മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിലുമാണ് നടക്കുക. (bumrah injry ipl wtc) അതേസമയം, ഓസ്ട്രേലിയക്കെതിരായ ബോർഡർ […]

Cricket Sports

‘കെ.എൽ രാഹുലിനെ വെറുതെവിടൂ, ആരും ക്രിക്കറ്റില്‍ പണ്ഡിറ്റുമാരല്ല’; പിന്തുണച്ച് ഗൗതം ഗംഭീർ

മോശം ഫോമിനെ തുടർന്ന് അതിരൂക്ഷ വിമർശനം നേരിടുന്ന ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലിനെ പിന്തുണച്ച് മുൻ താരം ഗൗതം ഗംഭീർ. എല്ലാ കളിക്കാരും അവരവരുടെ കരിയറിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കെ.എല്‍ രാഹുലിനെ വിമര്‍ശിക്കുന്നത് അന്യായമാണെന്നും ഒറ്റപ്പെടുത്തരുതെന്നും ഗംഭീര്‍ പ്രതികരിച്ചു. ‘രാഹുലിനെ വിമർശിക്കുന്ന ആളുകൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് എത്ര ബുദ്ധിമുട്ടാണെന്ന് അറിയില്ല. ഒരു കളിക്കാരൻ നന്നായി കളിക്കുമ്പോഴുള്ളതിനേക്കാൾ കൂടുതൽ പിന്തുണ ഫോമിൽ അല്ലാത്തപ്പോൾ കൊടുക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. തുടക്കം മുതൽ അവസാനം വരെ റൺസ് നേടിയ […]

Football Sports

വനിതാ ടി-20 ലോകകപ്പ്: സെമി ഫൈനലിൽ ഇന്ത്യ പുറത്ത്

ദക്ഷിണാഫ്രിക ആതിഥേയത്വം വഹിക്കുന്ന വനിതാ ടി-20 ലോകകപ്പിൽ ഫൈനൽ കാണാതെ ഇന്ത്യൻ വനിതാ നിര പുറത്ത്. ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയുടെ വിജയം അഞ്ച് റണ്ണുകൾക്ക്. ആദ്യ നാല് ഓവറുകളിൽ തകർന്നടിഞ്ഞ ഇന്ത്യയെ കരകയറ്റിയത്‌ ഹർമൻപ്രീത് കൗറും ജെമീമ റോഡ്രിഗസും ചേർന്നാണ്. രണ്ടാമത്തെ ഓവറിൽ മേഗൻ ഷൗട്ടിന്റെ പന്തിൽ ലെഗ് ബൈലൂടെ ഷെഫാലി വർമ (9) പുറത്തായി. തൊട്ടടുത്ത ഓവറിൽ ഗാർഡൻറുടെ പന്തിൽ സ്‌മൃതി മന്ദനയെയും (2) കാത്തിരുന്നത് മറ്റൊരു ലെഗ് ബൈ ചതിക്കുഴി ആയിരുന്നു. നാലാം ഓവറിൽ ഡാർസി […]

Football Sports

സ്വന്തം തട്ടകത്തിൽ ബാഴ്സയെ വീഴ്ത്തി; യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ പ്രീക്വാർട്ടറിൽ

യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിൽ. റൗണ്ട് ഓഫ് 32ൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയെ വീഴ്ത്തിയാണ് ടെൻ ഹാഗും സംഘവും അവസാന 16ലേക്ക് ടിക്കറ്റെടുത്ത്. ഇന്നലെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ ബാഴ്സയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന യുണൈറ്റഡ് ഇരുപാദങ്ങളിലുമായി 4-3 എന്ന സ്കോറിനു വിജയിക്കുകയായിരുന്നു. ഫ്രെഡ്, ആൻ്റണി എന്നിവർ യുണൈറ്റഡിനായും റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സക്കായും സ്കോർ ഷീറ്റിൽ ഇടം നേടി. ബാഴ്സലോണയുടെ തട്ടകമായ ന്യൂകാമ്പിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും രണ്ട് […]

Sports

ഞാൻ ആയിരിക്കരുത് അളവുകോൽ; പെൺകുട്ടികൾ തന്നെക്കാൾ ഉയരത്തിൽ എത്തട്ടെ: സാനിയ

ഞാൻ ആയിരിക്കരുത് അളവുകോൽ എന്നും പെൺകുട്ടികൾ തന്നെക്കാൾ ഉയരത്തിൽ എത്തട്ടെ എന്നാശംസിച്ച് സാനിയാ മിര്‍സ. ഇനി വരുന്ന തലമുറയിൽ കുട്ടികൾക്ക് തന്നെക്കാള്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിയണം. എന്തെങ്കിലും നേടണമെങ്കിൽ അഞ്ചോ ആറോ വയസ്സില്‍തന്നെ അത്തരം ആഗ്രഹങ്ങൾക്കായി പ്രവർത്തിക്കണം. പ്രൊഫഷണല്‍ കരിയറില്‍നിന്ന് വിരമിച്ചശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ സൂപ്പര്‍സ്റ്റാ സാനിയ മിർസ. പക്ഷേ, ലോക ടെന്നീസിന്റെ ഉയരങ്ങളിൽ ഒരു ഇന്ത്യന്‍ വനിതാതാരം സമീപഭാവിയിൽ എത്താനുള്ള സാധ്യതയില്ലെന്ന് സാനിയ വ്യക്തമാക്കി. ഭാവിയുള്ള കുട്ടിയെന്ന് നമുക്ക് തോന്നുന്നൊരാള്‍ പിന്നീട് വിദ്യാഭ്യാസവും ടെന്നീസും […]

Football Sports

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോട്ടിങ് ഡയറക്ടറായി കരോളിസ് സ്കിൻകിസ് തുടരും; 2028 വരെ കരാർ നീട്ടി

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സ്പോട്ടിങ് ഡയറക്ടറായി കരോളിസ് സ്കിൻകിസ് തുടരും. അഞ്ച് വർഷത്തേക്കാണ് കരോളിസുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് നീട്ടിയിരിക്കുന്നത്. 2028 വരെ ക്ലബ്ബിന്റെ കായിക കാര്യങ്ങളുടെ ചുക്കാൻ പിടിക്കുക കരോളിസായിരിക്കും. 2020ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തന്ത്രപ്രധാനമായ പുഃനസംഘടനയുടെ ഭാഗമായാണ് സ്പോട്ടിങ് ഡയറക്ടറായി കരോളിസ് ക്ലബ്ബിനൊപ്പം ചേരുന്നത്. അന്ന് മുതൽ ക്ലബ്ബിന്റെ കായിക പ്രവർത്തനങ്ങളുടെ വളർച്ചയിലും വിജയത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു വരുന്നു. കരോളിസ് ചുമതലയേറ്റെടുത്തതിന് ശേഷം ക്ലബ് ഐഎസ്എൽ ചരിത്രത്തിൽ […]