ചാമ്പ്യൻസ് ലീഗ് നോക്കോട്ട് ഘട്ടത്തിൽ ഇന്ന് നടന്ന ആദ്യ പാദ മത്സരത്തിൽ ജർമൻ ക്ലബ് ലെപ്‌സിഗിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. ജർമനിയിലെ റെഡ് ബുൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം മത്സരത്തിൽ പോർച്ചുഗൽ ക്ലബ് എഫ്‌സി പോർട്ടോയെ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലൻ കീഴടക്കി. ഇന്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റൊമേലു ലുക്കാക്കുവാണ് വിജയ ഗോൾ നേടിയത്. ഇരു മത്സരങ്ങളുടെയും രണ്ടാം പാദം മാർച്ച് 15ന് […]
Sports
ആദ്യ 14 മിനിട്ടിൽ ലിവർപൂൾ; പിന്നീടങ്ങോട്ട് റയൽ: 7 ഗോൾ ത്രില്ലറിൽ സ്പാനിഷ് വമ്പന്മാർക്ക് ജയം
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ ലിവർപൂളിനെ തകർത്ത് റയൽ മാഡ്രിഡ്. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് റയലിൻ്റെ വിജയം. വിനീഷ്യസ് ജൂനിയറും കരീം ബെൻസേമയും ഇരട്ട ഗോളുകൾ നേടിയപ്പോൾ എഡർ മിലിറ്റാവോ ആണ് റയലിൻ്റെ അഞ്ചാം ഗോൾ നേടിയത്. ഡാർവിൻ ന്യൂനസ്, മുഹമ്മദ് സല എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ കണ്ടെത്തിയത്. 2-0 എന്ന നിലയിൽ പിന്നിൽ നിന്നതിനു ശേഷമാണ് റയൽ ജയം പിടിച്ചെടുത്തത്. സ്വന്തം തട്ടകമായ ആൻഫീൽഡിൽ കളി തുടങ്ങി നാലാം മിനിട്ടിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. സമയുടെ […]
‘ബുംറ ഐപിഎൽ കളിച്ചില്ലെങ്കിൽ ലോകം അവസാനിക്കില്ല’; മുൻ-ഇന്ത്യൻ ബാറ്റർ
ഇന്ത്യയുടെ സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ പരുക്കിനെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിനൊപ്പം ടി20 ലോകകപ്പിലും താരം കളിച്ചിരുന്നില്ല. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏക ടി20 മത്സരം കളിച്ചെങ്കിലും അയോഗ്യനായി കാണപ്പെട്ട താരം ഈ വർഷം ആദ്യം മുതൽ പരുക്ക് മൂലം ടീമിൽ ഇടം നേടിയിട്ടില്ല. അതേസമയം വരാനിരിക്കുന്ന ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ബുംറ കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ പ്രതികരണവുമായി മുൻ ഓപ്പണർ ആകാശ് ചോപ്ര രംഗത്തുവന്നു. ഐപിഎല്ലിൽ […]
ഗ്രൗണ്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ഗ്ലെൻ മാക്‌സ്‌വെല്ലിന് വീണ്ടും പരുക്ക്
ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായുള്ള തിരിച്ചുവരവ് മത്സരത്തിനിടെ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് വീണ്ടും പരുക്ക്. ഓസ്‌ട്രേലിയയുടെ ആഭ്യന്തര ടൂർണമെന്റിൽ വിക്ടോറിയക്കായി കളിക്കുന്നതിനിടെയാണ് മാക്‌സ്‌വെല്ലിന് പരുക്കേറ്റത്. കൈത്തണ്ടക്ക് പരുക്കേറ്റ താരം ഗ്രൗണ്ടിൽ നിന്നും മടങ്ങി. സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് മാക്‌സ്‌വെല്ലിന് പരുക്കേറ്റത്. വിക്ടോറിയയുടെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചെങ്കിലും മാക്‌സ്‌വെൽ ഇതുവരെ ബാറ്റിങ്ങിനായി ഇറങ്ങിയിട്ടില്ല. പരിശോധനയിൽ ഒടിവില്ലെന്ന് കണ്ടെത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ക്രിക്കറ്റ് വിക്ടോറിയ വക്താവ് അറിയിച്ചു. ഒരിടവേള കഴിഞ്ഞ് ഗ്രൗണ്ടിൽ […]
ജമീസണു പരുക്ക്; ഐപിഎലിൽ കളിച്ചേക്കില്ല
ന്യൂസീലൻഡ് പേസർ കെയിൽ ജമീസണു പരുക്ക്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ് സ്വന്തമാക്കിയ താരം നിലവിൽ പരുക്കേറ്റ് വിശ്രമത്തിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ കളിക്കളത്തിലേക്ക് മടങ്ങിയെത്താനായിരുന്നു ജമീസണിൻ്റെ ശ്രമം. എന്നാൽ, താരത്തെ വീണ്ടും ടീമിൽ നിന്ന് ഒഴിവാക്കി. പിന്നാലെ ജമീസൺ ശസ്ത്രക്രിയക്ക് വിധേയനായി എന്ന് ന്യൂസീലൻഡ് അറിയിക്കുകയും ചെയ്തു. ജമീസൺ മാസങ്ങളോളം പുറത്തിരിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ താരത്തിന് ഐപിഎൽ നഷ്ടമാവും. മാർച്ച് 31നാണ് ഐപിഎൽ ആരംഭിക്കുന്നത്. ഐപിഎല്‍ 2023-ന്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ […]
ടെസ്റ്റിൽ ഏറ്റവുമധികം ജയങ്ങൾ ഓസ്ട്രേലിയക്കെതിരെ; ചരിത്രം കുറിച്ച് ഇന്ത്യ
ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റ് വിജയിച്ചതോടെ ടെസ്റ്റിൽ തങ്ങൾ ഏറ്റവുമധികം തവണ ഓസ്ട്രേലിയക്കെതിരെ വിജയിച്ച ടീമായി ഇന്ത്യ മാറി. ഡൽഹി ടെസ്റ്റ് ജയത്തോടെ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങൾ 32 ആയി. പരമ്പര ആരംഭിക്കുമ്പോൾ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 30 വിജയങ്ങളാണ് ഉണ്ടായിരുന്നത്. 31 വിജയങ്ങളിൽ ഇന്ത്യയുടെ എതിരാളികളായിരുന്ന ഇംഗ്ലണ്ടായിരുന്നു ഒന്നാമത്. ഇതാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ തിരുത്തിയത്. ഇന്ത്യ ഏറ്റവുമധികം ടെസ്റ്റ് വിജയം നേടിയ ടീമുകളിൽ മൂന്നാമത് മൂന്ന് ടീമുകളുണ്ട്. ശ്രീലങ്ക, വെസ്റ്റ് […]
കുടുംബാംഗത്തിന് അസുഖം; പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങി
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങി. കുടുംബാംഗത്തിന് അസുഖം ബാധിച്ചതിനെ തുടർന്നാണ് താരം മടങ്ങിയത്. എന്നാൽ, മാർച്ച് ഒന്നിന് ഇൻഡോറിൽ വച്ച് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുൻപ് താരം തിരികെയെത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും വിജയിച്ച ഇന്ത്യ ബോർഡർ – ഗവാസ്കർ ട്രോഫി നിലനിർത്തിയിരുന്നു. രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാല് ടെസ്റ്റുകളുടെ […]
ഇഞ്ചുറി ടൈമില്‍ മെസിയുടെ ഫ്രീകിക്ക് ഗോള്‍; പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഫ്രീകിക്ക് ഗോളില്‍ പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെയാണ് മെസിയുടെ ഗോള്‍ പിഎസ്ജിക്ക് വിജയം നേടിക്കൊടുത്തത്. ലില്ലയ്‌യെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. കൈലിയന്‍ എംബാപ്പെ 87ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളും നേടി പിഎസ്ജിക്ക് വിജയം നല്‍കി. കണങ്കാലിന് പരുക്കേറ്റ് നെയ്മര്‍ പുറത്തുപോയത് പിഎസ്ജിക്ക് തിരിച്ചടിയായി. എന്നാല്‍ മത്സരത്തിന്റെ പതിനൊന്നാം മിനിറ്റില്‍ എംബാപ്പെയിലൂടെ പിഎസ്ജി ലീഡെടുക്കുകയായിരുന്നു. കിലിയന്‍ എംബാപ്പെ പിഎസ്ജിക്കായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ […]
തുർക്കി ഭൂകമ്പം: മുൻ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ച നിലയിൽ
തുർക്കി ഭൂകമ്പത്തെ തുടർന്ന് ദിവസങ്ങളോളം കാണാതായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് മുൻ ഫോർവേഡ് താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തി. 12 ദിവസത്തെ തെരച്ചിലിന് ഒടുവിൽ അറ്റ്സുവിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു. “ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെടുത്തതായി എല്ലാവരെയും അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു”- അദ്ദേഹത്തിന്റെ ഏജന്റ് നാനാ […]
ഐപിഎല്‍ 2023 മാര്‍ച്ച് 31 മുതല്‍; ആദ്യ മത്സരം ഗുജറാത്തും ചെന്നൈയും തമ്മില്‍
ഐപിഎല്‍ 2023-ന്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. മാർച്ച് 31-നാണ് സീസണിലെ ആദ്യ മത്സരം. രണ്ടാം ദിവസം പഞ്ചാബ് കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ലക്‌നൗ സൂപ്പർ ജയന്റ്‌സ് ഡൽഹി ക്യാപിറ്റൽസിനെയും നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. 2022ൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ കിരീടം നേടിയത്. 2023ൽ 12 വേദികളിലായി ഐപിഎൽ മത്സരങ്ങൾ നടക്കും, പത്ത് ഹോം […]












