Cricket

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാവുകയാണ്. റായ്പൂരിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചെന്നൈ റൈനോസും കർണാടക ബുൾഡോസേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. സി ത്രീ കേരള സ്‌ട്രൈക്കേഴ്‌സ് തെലുങ്ക് വാരിയേഴ്‌സ് പോരാട്ടം നാളെയാണ്. കേരള സ്‌ട്രൈക്കേഴ്‌സിന്റെ മത്സരങ്ങൾ ഫ്‌ളവേഴ്‌സ് തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ വിവിധ ഇൻഡസ്ട്രികളിലെ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയാണ് സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിലൂടെ. ചെന്നൈ റൈനോഴ്‌സും കർണാടക ബുൾഡേഴ്‌സും തമ്മിലെ ഉദ്ഘാടന മത്സരത്തോടെ, ഒരിടവേളയ്ക്ക് ശേഷം താര ക്രിക്കറ്റിന് […]

Football Sports

സന്തോഷ് ട്രോഫി: സെമി സാധ്യത സജീവമാക്കി കേരളം; ഒഡിഷയെ വീഴ്ത്തിയത് ഒരു ഗോളിന്

സന്തോഷ് ട്രോഫിയിലെ നിർണായക മത്സരത്തിൽ ഒഡിഷയെ പരാജയപ്പെടുത്തതി കേരളം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. ഇതോടെ കേരളം സെമി ഫൈനൽ സാധ്യത സജീവമാക്കി.16-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ട് പെനാൽറ്റിയിലൂടെയാണ് കേരളത്തിനായി ഗോൾ നേടിയത്. മത്സരം ഇരു ടീമുകൾക്കും നിർണായകമായതിനാൽ ആദ്യ മിനിറ്റുതൊട്ട് കേരളവും ഒഡിഷയും ആക്രമണ ഫുട്‌ബാളാണ് കളിച്ചത്. കേരള ബോക്‌സിനുള്ളില്‍ ആതിഥേയര്‍ വെല്ലുവിളി ഉയർത്തിയാണ് മത്സരിച്ചത്. എന്നാല്‍ നീക്കങ്ങളെല്ലാം കേരളം പ്രതിരോധിച്ചു. രണ്ട് ഗ്രൂപ്പിലെയും ജേതാക്കളും റണ്ണറപ്പുമാണ് സെമി ഫൈനലിലേക്ക് കളിക്കുക. ഞായറാഴ്ച പഞ്ചാബിനെതിരെയുള്ള […]

Cricket Sports

ഒളിക്യാമറ വിവാദം; ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു

ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു. രാജിക്കത്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്വീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയത്. ഇത് വലിയ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് രാജി. കോലി-രോഹിത് ഈഗോ, കോലി-ഗാംഗുലി ഭിന്നത, കോലിയുടെ ക്യാപ്റ്റന്‍സി നഷ്ടമാക്കിയ കാര്യങ്ങള്‍, ഫിറ്റ്നസ് ഇല്ലാത്ത താരങ്ങള്‍ കുത്തിവെപ്പെടുക്കുന്നതും, സഞ്ജുവിൻ്റെ ഭാവി, താരങ്ങളുടെ ഗ്രഹസന്ദർശനം തുടങ്ങി ഇന്ത്യൻ ക്രിക്കറ്റിലെ എണ്ണമറ്റ കാര്യങ്ങളാണ് ചേതന്‍ വെളിപ്പെടുത്തിയത്.

Cricket Sports

ഡൽഹി ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്, സൂര്യകുമാറിന് പകരം ശ്രേയസ് ടീമിൽ

ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഈ മത്സരത്തിൽ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർക്ക് അവസരം ലഭിച്ചു. അതേസമയം ഓസ്‌ട്രേലിയൻ ടീമിൽ ഫാസ്റ്റ് ബൗളർ സ്‌കോട്ട് ബൊലാന്റിന് പകരം മാത്യു കുഹ്‌മാന് അവസരം ലഭിച്ചിട്ടുണ്ട്. മാറ്റ് റെൻഷോയ്ക്ക് പകരം ട്രാവിസ് ഹെഡ് ടീമിൽ തിരിച്ചെത്തി. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് മത്സരം. നാല് മത്സരങ്ങളുള്ള […]

Cricket Sports

‘അനാവശ്യമായി പണം പാഴാക്കുന്നു’; WPL ലേലത്തുക എഫ്ഡി ഇടണമെന്ന് പൂജ വസ്ത്രകറിന്റെ പിതാവ്

മക്കൾ എത്ര വളർന്നാലും മാതാപിതാക്കളെ സംബന്ധിച്ച് അവർ എന്നും കുഞ്ഞുങ്ങളാണ്. മക്കൾ പ്രധാനമന്ത്രിയോ സിനിമാ, കായിക താരമോ ആവട്ടെ മാതാപിതാക്കളുടെ കരുതൽ എന്നും അവർക്കൊപ്പം ഉണ്ടാകും. ജീവിതത്തിൽ ഈ ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന നിരവധി നിമിഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും. മാത്രമല്ല സോഷ്യൽ മീഡിയയിൽ അടക്കം ഇത്തരം വീഡിയോകൾ വൈറലായിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് വനിതാ താരം പൂജ വസ്ത്രകറിൻ്റെ പിതാവ് താരത്തിന് നൽകിയ ഉപദേശമാണ് ഇപ്പോൾ വൈറലാകുന്നത്. ‘പൂജ ധാരാളം പണം പാഴാക്കുന്നു. WPL ൽ നിന്നും ലഭിച്ച മുഴുവൻ […]

Cricket Sports

വനിതാ ടി 20; ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം, തകർത്തടിച്ച് റിച്ചയും ഹർമൻപ്രീതും

വനിതാ ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം. വെസ്റ്റ് ഇൻഡീസിനെ ആറു വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്.119 റൺസ് വിജയലക്ഷ്യം ഇന്ത്യ 11 പന്തുകൾ ബാക്കിനിൽക്കേയാണ് ഇന്ത്യ മറികടന്നത്. സ്‌കോർ: വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ആറിന് 118, ഇന്ത്യ18.1 ഓവറിൽ നാലിന് 119. പുറത്താവാതെ 44 റൺസെടുത്ത റിച്ച ഘോഷാണ് ഇന്ത്യയുടെ വിജയശിൽപ്പി. വിൻഡീസ് ഉയർത്തിയ 119 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. എന്നാൽ ഹർമൻപ്രീത് കൗറും വിക്കറ്റ് […]

Sports

‘സഞ്ജുവിനെ ടീമിൽ എടുത്തില്ലെങ്കിൽ ആരാധകർ ചീത്ത വിളിക്കും’; ചേതൻ ശർമ്മ

‘സീ ന്യൂസ്’ സ്റ്റിംഗ് ഓപ്പറേഷനിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ്മ നടത്തിയത്. വിരാട് കോലി, രോഹിത് ശർമ്മ, സൗരവ് ഗാംഗുലി എന്നിവരുൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റിലെ നിരവധി പ്രമുഖരെ കുറിച്ചും അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തുന്നുണ്ട്. മലയാളി താരം സഞ്ജു സാംസണെ കുറിച്ചും 57-കാരൻ പരാമർശം നടത്തുന്നുണ്ട്. ഇഷാൻ കിഷന്റെയും ശുഭ്മാൻ ഗില്ലിന്റെയും പ്രകടനങ്ങൾ സഞ്ജു സാംസൺ, കെ.എൽ രാഹുൽ, ശിഖർ ധവാൻ എന്നിവരുടെ കരിയറിനെ അപകടത്തിലാക്കിയതായി ബിസിസിഐ ചീഫ് സെലക്ടർ […]

Sports

ഒളിക്യാമറ വിവാദം; ചേതൻ ശർമ പുറത്തേക്കെന്ന് റിപ്പോർട്ടുകൾ

സീ ന്യൂസീൻ്റെ ഒളിക്യാമറയിൽ പെട്ട ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ ചേതൻ ശർമ പുറത്തേക്കെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുലയ്ക്കുന്ന നിരവധി ആരോപണങ്ങളാണ് ചേതൻ ശർമ കഴിഞ്ഞ ദിവസം ഒളിക്യാമറയിൽ കുടുങ്ങി നടത്തിയത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ചേതൻ ശർമയ്ക്കെതിരെ ബിസിസിഐ നടപടിയെടുക്കുമെന്നാണ് റിപ്പോർട്ട്. ജനറൽ സെക്രട്ടറി അമിത് ഷാ തന്നെ വിവാദത്തിൽ ഇടപെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. സീ തന്നെയാണ് ഇതും റിപ്പോർട്ട് ചെയ്തത്.  ടി-20 ലോകകപ്പിൽ ഇന്ത്യ പുറത്തായതിനു പിന്നാലെ ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ […]

Sports

സ്റ്റിംഗ് ഓപ്പറേഷൻ: ചേതൻ വെളിപ്പെടുത്തിയ ഇന്ത്യൻ ക്രിക്കറ്റിന്റെ 6 രഹസ്യങ്ങൾ

സീ ന്യൂസിന്റെ’ സ്റ്റിംഗ് ഓപ്പറേഷനിൽ നിലവിലെ ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ചേതൻ വെളിപ്പെടുത്തിയ ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രധാന 6 രഹസ്യങ്ങൾ നോക്കാം. വിരാട് കോലി സൗരവ് ഗാംഗുലി തർക്കം:മുൻ ക്യാപ്റ്റൻ കോലിയും ബിസിസിഐ മുൻ അധ്യക്ഷൻ സൗരവ് ഗാംഗുലിയും തമ്മിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ശർമ ആരോപിച്ചു. സൗരവ് ഗാംഗുലി കോലിയോട് ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള കാര്യം പുനഃപരിശോധിക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും കോലി […]

Sports

വനിതാ പ്രീമിയർ ലീഗ് മാർച്ച് 4 മുതൽ, ആദ്യ പോര് മുംബൈയും ഗുജറാത്തും തമ്മില്‍

പ്രഥമ വനിതാ പ്രീമിയർ ലീഗിന്റെ താര ലേലം അവസാനിച്ചതിന് പിന്നാലെ മത്സര ക്രമം പുറത്തിറക്കി ബി.സി.സി.ഐ. മാർച്ച് നാലിന് ഗുജറാത്ത് ജയന്റ്സ് vs മുംബൈ ഇന്ത്യൻസ് മത്സരത്തോടെയാണ് ആദ്യ സീസൺ ആരംഭിക്കുന്നത്. മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. WPL 2023 ഫൈനൽ മാർച്ച് 26 ന് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കും. ഉദ്ഘാടന പതിപ്പില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, യുപി വാരിയേഴ്സ് തുടങ്ങി അഞ്ച് ടീമുകളാണ് […]