Sports

ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു; പ്രധാന ടീമിൽ മലയാളികൾ ഇല്ല

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. 23 പേർ അടങ്ങുന്ന പ്രധാന ടീമിനെയും 11 പേർ അടങ്ങുന്ന ഒരു റിസർവ് നിരയെയുമാണ് പ്രഖ്യാപിച്ചത്. ടീമിലെ അഞ്ച് പേർ പുതുമുഖങ്ങളാണ്. പ്രധാന ടീമിൽ മലയാളികൾ ആരും തന്നെയില്ല. റിസർവ് നിരയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരം സഹൽ അബ്ദുൽ സമദ് ഇടം നേടിയിട്ടുണ്ട്. നാളെ കൊൽക്കത്തയിൽ പരിശീലന ക്യാമ്പ് ആരംഭിക്കും. ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ […]

Sports

മനുഷ്യനോ യന്ത്രമോ; ഹാലൻഡ് മികവിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

എത്തിഹാദ് സ്റ്റേഡിയത്തിൽ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ആർബി ലെയ്‌പ്‌സിഗിനെതിരെ പെപ് ഗാർഡിയോള എന്ന തന്ത്രജ്ഞൻ നിരത്തിയത് പത്ത് മനുഷ്യരുടെ ഒപ്പം ഒരു യന്ത്രമനുഷ്യനെ. സ്വിച്ച് പോലും ആവശ്യമില്ല, കളിക്കളത്തിലേക്ക് ഇറക്കി വിട്ടാൽ മാത്രം മതി. പ്രീമിയർ ലീഗോ ചാമ്പ്യൻസ് ലീഗോ, ഏതും ആയിക്കോട്ടെ കളിക്കളത്തിൽ നിന്നും തിരിച്ച കയറുക ഒരു പിടി ഗോളുകളുമായി. ഇന്ന് അവന്റെ ഇരയായത് ജർമൻ ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമുകളിൽ മൂന്നാം സ്ഥത്തുള്ള ആർബി ലെയ്‌പ്‌സിഗ്. ഒന്നും […]

Cricket Sports

തോൽവി അറിയാതെ മുംബൈ; തുടരെ അഞ്ചാം മത്സരത്തിലും വിജയം

വനിതാ പ്രീമിയർ ലീഗിൽ തോൽവി അറിയാതെ മുംബൈ ഇന്ത്യൻസ്. തുടർച്ചയായ അഞ്ചാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് വിജയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സിനെ 55 റൺസിനാണ് മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഇന്ത്യൻസ് മുന്നോട്ടുവച്ച 163 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ജയൻ്റ്സിന് 9 വിക്കറ്റ് നഷ്ടപ്പെടുത്തി 107 റൺസെടുക്കാനേ സാധിച്ചുള്ളൂ. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ജയത്തോടെ മുംബൈ പ്ലേ ഓഫ് യോഗ്യത നേടുകയും ചെയ്തു. ടൂർണമെൻ്റിലെ റൺ വേട്ടക്കാരിൽ […]

Sports

ലോകകപ്പിൽ ഇനി 48 രാജ്യങ്ങൾ, 12 ഗ്രൂപ്പുകൾ; മാറ്റങ്ങൾ അംഗീകരിച്ച് ഫിഫ

ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇനി മുതൽ 48 രാജ്യങ്ങൾ മാറ്റുരയ്ക്കും. 2026ൽ നോർത്ത് അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് മുതലാണ് ഈ മാറ്റങ്ങൾ. നാല് രാജ്യങ്ങൾ വീതമുള്ള 12 ഗ്രൂപ്പുകളായി തരംതിരിച്ചായിരിക്കും ഇനി മത്സരങ്ങൾ. ലോകകപ്പിന്റെ പുതിയ ഫോർമാറ്റ് ഫിഫ അംഗീകരിച്ചതായി ഇന്ന് അറിയിച്ചു.  പുതിയ ഫോർമാറ്റ് പ്രകാരം ഫിഫ ലോകകപ്പിൽ 104 മത്സരങ്ങൾ ഉണ്ടായിരിക്കും. അതായത്, കഴിഞ്ഞ വർഷം നടന്ന ഖത്തർ ലോകകപ്പിലെ മത്സരങ്ങളുടെ എണ്ണത്തിൽ നിന്ന് 64 മത്സരം അധികമാണ് അടുത്ത ടൂർണമെന്റ് മുതൽ. […]

Sports

മൊഹമ്മദ് സലയുടെ വീട്ടിൽ മോഷണം

ഈജിപ്തിൻ്റെ ലിവർപൂൾ താരം മൊഹമ്മദ് സലയുടെ വീട്ടിൽ മോഷണം. കെയ്റോയിലെ ആഡംബര വസതിയിൽ കഴിഞ്ഞ ആഴ്ച അവസാനമാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് കാര്യമായൊന്നും മോഷ്ടിക്കാൻ മോഷ്ടാക്കൾക്ക് സാധിച്ചില്ല. കേബിൾ ടിവി റിസീവർ മാത്രമാണ് മോഷ്ടിക്കപ്പെട്ടത്. ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ളവ കടത്താൻ ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെട്ടെന്ന് പൊലീസ് പറയുന്നു. വീട്ടിലെ ഒരു ജനൽ തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽ പെട്ട ബന്ധുവാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Sports

കമ്മിൻസ് കളിക്കില്ല; ഇന്ത്യക്കെതിരായ ഏകദിന ടീമിനെ സ്‌മിത്ത് തന്നെ നയിക്കും

ഇന്ത്യക്കെതിരായ ഏകദിന ടീമിനെ സ്റ്റീവ് സ്‌മിത്ത് നയിക്കും. അമ്മ മരിച്ചതിനെ തുടർന്ന് സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഏകദിന പരമ്പരയിലുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് സ്‌മിത്ത് പരിമിത ഓവർ പരമ്പരയിലും ടീമിനെ നയിക്കുക. അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ സ്‌മിത്താണ് ഓസീസിനെ നയിച്ചത്. സ്‌മിത്തിനു കീഴിൽ ആദ്യ മത്സരം വിജയിച്ച ഓസ്ട്രേലിയ രണ്ടാം മത്സരത്തിൽ സമനില പിടിച്ചു.  അമ്മയ്ക്ക് അസുഖം മൂർച്ഛിച്ചതിനാൽ കമ്മിൻസ് രണ്ടാം ടെസ്റ്റിനു ശേഷം ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് അമ്മ മരിച്ചു. ഇതോടെ അവസാന രണ്ട് […]

Cricket Sports

അഹമ്മദാബാദിൽ സമനില; ഇന്ത്യയും ഓസ്‌ട്രേലിയയും കൈ കൊടുത്ത് പിരിഞ്ഞു

ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്റ്റ് സമനിലയില്‍. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ അവസാന ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരിക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. മര്‍നസ് ലബുഷെയ്ന്‍ (63), സ്റ്റീവന്‍ സ്മിത്ത് (10) എന്നിവര്‍ പുറത്താവാതെ നിന്നു. ട്രാവിസ് ഹെഡ് (90), മാത്യു കുനെമന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 480നെതിരെ ഇന്ത്യ 571ന് പുറത്താവുകയായിരുന്നു. വിരാട് കോലി (186), […]

Sports

എടികെ മോഹൻ ബഗാൻ ഫൈനലിൽ; ഷൂട്ട്ഔട്ടിൽ ഹൈദരാബാദ് എഫ്‌സി പുറത്ത്

2022-23 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി എടികെ മോഹൻ ബഗാൻ. നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്‌സിയെ സ്വന്തം തട്ടകത്തിൽ തകർത്താണ് കൊൽക്കത്തൻ ക്ലബ്ബിന്റെ മുന്നേറ്റം. രണ്ടാമത്തെ സെമി ഫൈനലിലും വിജയികളെ തെരഞ്ഞെടുത്തത് പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ. ഇന്നലെ നടന്ന ആദ്യ സെമി ഫൈനലിൽ ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റിക്ക് എതിരെ ബംഗളുരു എഫ്‌സി വിജയിച്ചതും പെനാൽറ്റിയിലൂടെയായിരുന്നു. സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ ഇരു […]

Cricket

ക്രൈസ്റ്റ്ചർച്ചിൽ നാടകാന്ത്യം; അവസാന പന്തിൽ കിവീസിനു ജയം; ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക്

ന്യൂസീലൻഡും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ആവേശകരമായ അന്ത്യം. അവസാന പന്ത് വരെ നീണ്ട ത്രില്ലിങ്ങ് പോരിൽ 2 വിക്കറ്റിനാണ് ന്യൂസീലൻഡ് ശ്രീലങ്കയെ വീഴ്ത്തിയത്. 285 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് 8 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തിൽ വിജയിച്ചു. കെയിൻ വില്ല്യംസൺ (121 നോട്ടൗട്ട്) ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഡാരിൽ മിച്ചലും 81 തിളങ്ങി. ശ്രീലങ്കയ്ക്കായി അഷിത ഫെർണാണ്ടോ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ 285 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് സാവധാനത്തിലാണ് […]

Cricket

അയ്യറിൻ്റെ പരുക്ക് സഞ്ജുവിനെ തുണച്ചേക്കും; ഹൂഡയ്ക്കും സാധ്യത

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ശ്രേയാസ് അയ്യർ പുറത്തായെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനം പുറം വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രേയാസ് ആദ്യ ഇന്നിംഗ്സിൽ കളിച്ചില്ല. ഇതേ തുടർന്നാണ് ശ്രേയാസ് ഏകദിന ടീമിൽ നിന്ന് പുറത്തായേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത്. ശ്രേയാസ് പുറത്താവുമെങ്കിൽ പകരമാര് എന്നതാണ് നിലവിൽ സമൂഹമാധ്യമങ്ങളിലെ ചോദ്യം. സഞ്ജു സാംസൺ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, രജത് പാടിദാർ തുടങ്ങിയവരാണ് ശ്രേയാസിനു പകരം ടീമിലിടം നേടാൻ സാധ്യതയുള്ള താരങ്ങൾ. […]