ഖത്തറിൽ ട്രോഫി നേടിയതിന് ശേഷം ആദ്യമായി അർജന്റീന നാട്ടിൽ കളിക്കുന്നത് കാണാൻ ടിക്കറ്റിനായി ഓൺലൈൻ രജിസ്റ്റർ ചെയ്തത് ഒരു മില്യണിൽ അധികം ആളുകൾ. വെറും രണ്ടര മണിക്കൂറിനുള്ളിൽ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റ് പോയിയാതായി അർജന്റീനിയൻ മാധ്യമം ഫോക്സ് സ്പോർട്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 24 ന് പനാമക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റിനാണ് വെബ്‌സൈറ്റിൽ 1.3 മില്യൺ ആളുകൾ രജിസ്റ്റർ ചെയ്തത്. ബ്യൂണസ് അയേഴ്‌സിലെ എൽ മോണ്യുമെന്റൽ സ്‌റ്റേഡിയത്തിലാണ് അർജന്റീനയും പനാമയും തമ്മിലുള്ള […]
Sports
രാഹുൽ, ജഡേജ കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റ് വിജയം
തോൽവിയിലേക്ക് വീഴുമെന്ന് തോന്നിയിടത്ത് നിന്ന് രാഹുൽ – ജഡേജ കൂട്ടുകെട്ടിന്റെ അവസരോചിതമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ 5 വിക്കറ്റ് വിജയം പിടിച്ചെടുത്ത് ടീം ഇന്ത്യ. ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ടോസ് ലഭിച്ചിട്ടും ബൗൾ ചെയ്യാനായിരുന്നു രോഹിതിന്റെ അഭാവത്തിൽ ക്യാപ്റ്റൻ സ്ഥാനത്തെത്തിയ ഹർദിക്കിന്റെ തീരുമാനം. തുടക്കത്തിൽ ഇന്ത്യയ്ക്ക് മുകളിൽ ആധിപത്യം സ്ഥാപിക്കുന്നതിൽ വിജയിച്ച ഓസ്ട്രേലിയയെ പിന്നീട് കണിശമായ ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ച് കെട്ടി. 35.4 ഓവറിൽ 188 റൺസിന് ഓസ്ട്രേലിയ പുറത്തായി. ഓസ്ട്രേലിയൻ നിരയിൽ […]
ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പെയിനിൻ്റെ ടീമായ ടാസ്‌മാനിയയും ക്വീൻസ്‌ലാൻഡും തമ്മിൽ നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തോടെ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും അദ്ദേഹം വിരമിച്ചു.38 വയസുകാരനായ താരം 2009ലാണ് ഓസീസിനായി അരങ്ങേറുന്നത്. 2018ൽ അന്നത്തെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്‌മിത്തിനെയും വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണറെയും പന്ത് ചുരണ്ടലിനു വിലക്കിയതോടെയാണ് പെയിൻ ദേശീയ ടീം ക്യാപ്റ്റനാവുന്നത്. 23 ടെസ്റ്റിലും അഞ്ച് ഏകദിനങ്ങളിലും പെയിൻ ഓസ്ട്രേലിയൻ ടീമിനെ നയിച്ചു. […]
6 ടീമുകളിൽ നാലും സ്വന്തമാക്കി; അമേരിക്കൻ ടി-20 ലീഗിലും ഐപിഎൽ ആധിപത്യം
അമേരിക്കൻ ടി-20 ലീഗിലും ഐപിഎൽ ആധിപത്യം. അമേരിക്കയിൽ ഉടൻ ആരംഭിക്കാനിരിക്കുന്ന മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിലെ 6 ടീമുകളിൽ നാലും ഐപിഎൽ ടീമുകളാണ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ഫ്രാഞ്ചൈസികൾ മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ടീമുകൾ സ്വന്തമാക്കി. ക്രിക്ക് ഇൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ന്യൂയോർക്ക് ആണ് മേജർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയുടെ ആസ്ഥാനം. ചെന്നൈ സൂപ്പർ കിംഗ്സ് ടെക്സസും […]
ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം ഇന്ന്. ബോർഡർ – ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ആത്‌മവിശ്വാസത്തിലാണ്. രോഹിത് ശർമയുടെ അഭാവത്തിൽ ഇന്നത്തെ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 1.30ന് മത്സരം ആരംഭിക്കും. രോഹിതിൻ്റെ അഭാവത്തിൽ ശുഭ്മൻ ഗില്ലും ഇഷാൻ കിഷനും ചേർന്നാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായതിനാൽ സൂര്യകുമാർ യാദവ് നാലാം നമ്പറിലും കെഎൽ രാഹുൽ അഞ്ചാം നമ്പറിലും കളിക്കും. […]
പുതിയ ജേഴ്സി അവതരിപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്
വരുന്ന ഐപിഎൽ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ജഴ്സി സ്പോൺസർമാരെ ഇതുവരെ തീരുമാനം ആകാത്തതിനാൽ സ്പോൺസർമാർ ഇല്ലാതെയാണ് ജഴ്സി അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം 31ന് ഐപിഎൽ ആരംഭിക്കും. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമാണ് സൺറൈസേഴ്സ് ക്യാപ്റ്റൻ. വരുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ നയിക്കും. ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ഇത്തരത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് തന്നെ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം […]
പ്രായം വെറും സംഖ്യ; 41-ാം വയസ്സിലും സ്ളാട്ടൻ ഇബ്രഹിമോവിച്ച് സ്വീഡൻ ദേശീയ ടീമിലേക്ക്
പ്രായം വെറും സംഖ്യ മാത്രമെന്ന് വീണ്ടും തെളിയിച്ച് സ്വീഡിഷ് ഫുട്ബോളർ സ്ളാട്ടൻ ഇബ്രഹിമോവിച്ച്. 41-ാം വയസ്സിൽ സ്വീഡൻ ദേശീയ ടീമിന്റെ വാതിൽ വീണ്ടും തുറന്നിരിക്കുകയാണ് ഈ എസി മിലൻ താരം. ബെൽജിയത്തിനും അസർബൈജാനും എതിരെ സ്വീഡന്റെ 2024 യൂറോ കപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ടീമിലേക്കാണ് സ്ളാട്ടനെ തെരഞ്ഞെടുത്തത്. എന്നാൽ, പരുക്കിന്റെ പിടിയിലായിരുന്ന താരം ഈ സീസണിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് ക്ലബ്ബിനായി കളിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം മെയ്യിൽ കാൽമുട്ടിന് നടത്തിയ ശാസ്ത്രക്രിയ താരത്തിന്റെ ഫുട്ബോൾ സീസണിന് തിരിച്ചടി […]
ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റൻ ഡേവിഡ് വാർണർ തന്നെ; അക്സർ പട്ടേൽ വൈസ് ക്യാപ്റ്റൻ
വരുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ നയിക്കും. ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ഇത്തരത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് തന്നെ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഈ മാസം 31 മുതലാണ് ഐപിഎൽ ആരംഭിക്കുക. അതേസമയം, ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് കെയിൻ വില്ല്യംസൺ അടക്കം നാല് ന്യൂസീലൻഡ് താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. വിവിധ ഐപിഎൽ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്കാണ് ന്യൂസീലൻഡ് […]
ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് നോട്ടീസ്; മത്സരത്തെ അപമാനിച്ചുവെന്ന് എഐഎഫ്എഫ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023 സീസണിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ് നൽകിയതായി റിപ്പോർട്ടുകൾ. പരിശീലകൻ മത്സരത്തെ അപകീർത്തിപ്പെടുത്തി എന്നതാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കണ്ടെത്തിയത്. തുടർന്നാണ് വാക്കൗട്ട് ചെയ്തതിന് പരിശീലകന് നോട്ടീസ് പുറപ്പെടുവിച്ചത്. എഐഎഫ്എഫിന്റെ 2021 ലെ ഡിസ്‌സിപ്ലിനറി കോഡിലെ സെക്ഷൻ രണ്ട് പ്രകാരമുള്ള നടപടികളാണ് ഇവാനെതിരെ ചുമത്തിയിരിക്കുന്നത്. അച്ചടക്കം സംബന്ധിച്ച നിയമങ്ങളിൽ മത്സരത്തെ അപകീർത്തിപ്പെടുത്തുക എന്ന സെക്ഷനിലെ എല്ലാ ഉപവകുപ്പുകളും […]
ഒടുവിൽ ആർസിബിയ്ക്ക് ജയം; യുപിയെ തോല്പിച്ചത് അഞ്ച് വിക്കറ്റിന്
അഞ്ച് മത്സരങ്ങൾക്കു ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ ജയം. ഇന്ന് നടന്ന മത്സരത്തിൽ യുപി വാരിയേഴ്സിനെ അഞ്ച് വിക്കറ്റിനാണ് ആർസിബി കീഴടക്കിയത്. യുപി വാരിയേഴ്സിനെ 19.3 ഓവറിൽ 135 റൺസിനൊതുക്കിയ ബാംഗ്ലൂർ രണ്ട് ഓവർ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ചു. അൺകാപ്പ്ഡ് ഇന്ത്യൻ താരം കനിക അഹുജയുടെ (46) മിന്നും പ്രകടനമാണ് ആർസിബിയെ തുണച്ചത്. കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനം കഴുകിക്കളഞ്ഞാണ് ബാംഗ്ലൂർ ബൗളർമാർ പന്തെറിഞ്ഞത്. ടൂർണമെൻ്റിൽ ആദ്യമായി ബൗളിംഗ് ഇന്നിംഗ്സ് ഓപ്പൺ ചെയ്ത […]












