Cricket Sports

വീണ്ടും ധോണിയുടെ സ്റ്റമ്പിങ്; തിരിഞ്ഞ് പോലും നോക്കാതെ ഗില്‍, നിരാശയില്‍ ഷാറൂഖ്

ഐ.പി.എല്ലിലും അതിവേഗ സ്റ്റമ്പിങുമായി ബാറ്റ്‌സ്മാന്മാരുടെ ഉറക്കം കെടുത്തുകയാണ് മഹേന്ദ്ര സിങ് ധോണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലാണ് ധോണിയുടെ നീക്കത്തില്‍ പുറത്തായത്. പന്തെറിഞ്ഞത് ഇംറാന്‍ താഹിറും. താഹിറിന്റെ മികച്ചൊരു പന്ത് മനസ്സിലാക്കാതെ കളിക്കാന്‍ ശ്രമിച്ച ഗില്ലിന് പിഴക്കുകയായിരുന്നു. വിക്കറ്റിന് പിന്നില്‍ ധോണിയായതോടെ തിരിഞ്ഞുപോലും നോക്കാതെ മടങ്ങുകയെ ഗില്ലിന് നിവൃത്തിയുണ്ടായിരുന്നുള്ളൂ. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ അഞ്ചാം വിക്കറ്റായിരുന്നു അത്. സ്റ്റേഡിയത്തില്‍ നിരാശനായി ഇരിക്കുന്ന കൊല്‍ക്കത്ത ടീം ഉടമ ഷാറൂഖിനെയും കാണാമായിരുന്നു. ഇംറാന്‍ താഹിര്‍ രണ്ട് […]

Cricket Sports

ലോകകപ്പ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും

2019 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഏപ്രില്‍ 15ന് ബി.സി.സി.ഐ സെലക്ഷ‍ന്‍ കമ്മിറ്റി മുംബൈയില്‍ പ്രഖ്യാപിക്കും. ലോകകപ്പ് പോലുള്ള വലിയൊരു ടൂര്‍ണമെന്‍റിന് മുന്നോടിയായി താരങ്ങള്‍ക്ക് മാനസികമായി തയ്യാറെടുക്കുന്നതിനായാണ് എട്ട് ദിവസം മുമ്പേയുള്ള ഈ പ്രഖ്യാപനം. അതേ ദിവസം മുംബൈയില്‍ വച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ മത്സരമുള്ളതിനാല്‍ ക്യാപ്റ്റന്‍ കോഹ്‍ലിയും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. വ്യക്തമായ ലക്ഷ്യത്തോടെ ശരിയായ ടീമിനെ തെരെഞ്ഞെടുത്താല്‍ മികച്ച ഫലം കണ്ടെത്താനാവുമെന്നും എല്ലാ തരത്തിലും ശക്തമായ ഒരു ടീമിനെ മാത്രമേ ഇത്തവണയും […]

Cricket Sports

റസല്‍ തന്നെ താരം; ബംഗളുരുവിന് വീണ്ടും തോല്‍വി

ആന്ദ്രേ റസൽ ഒരിക്കൽ കൂടി ക്രീസില്‍ വെടിക്കെട്ട് തീർത്തപ്പോൾ, ബംഗളുരുവിനെതിരെ കൊൽക്കത്ത നെെറ്റ്റെെഡേഴ്സിന് 5 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ്, ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ (49 പന്തിൽ നിന്നും 84) കരുത്തിൽ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റിന് 205 റൺസെടുത്തപ്പോൾ, 5 പന്തുകള്‍ ബാക്കിയിരിക്കെ നെെറ്റ്റെെഡേഴ്സ് ലക്ഷ്യം കാണുകയായിരുന്നു. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊൽക്കത്തക്കായി ക്രിസ് ലിൻ 43 റൺസെടുത്തു. സുനിൽ നരെയ്ൻ പത്ത് റൺസെടുത്ത് പുറത്തായി. തുടർന്ന് റോബിൻ […]

Football

സൂപ്പര്‍കപ്പില്‍ ബംഗളൂരു എഫ്.സി പുറത്ത്

സൂപ്പര്‍ കപ്പില്‍ ഐ.എസ്.എല്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്.സി പുറത്ത്. ബംഗളൂരുവിനെ തകര്‍ത്ത് ചെന്നൈ സിറ്റി സെമിയില്‍ കടന്നു. ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിനായിരുന്നു ഐ ലീഗ് ചാമ്പ്യന്‍മാരുടെ വിജയം. ഐ.എസ്.എല്‍ ചാമ്പ്യന്‍മാര്‍, സൂപ്പര്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. വിജയകഥകള്‍ പറഞ്ഞെത്തിയ ബംഗളൂരു പാതിവഴിയില്‍ വീണു. നെസ്റ്ററിലൂടെ ആദ്യം മുന്നിലെത്തി ചെന്നൈ. ഗോള്‍ മടക്കാനുള്ള അവസരം പെനാല്‍റ്റിയുടെ രൂപത്തില്‍ ലഭിച്ചപ്പോള്‍ സുനില്‍ ഛേത്രിക്ക് പിഴച്ചു. പിന്നാലെ പെഡ്രോ മാന്‍സി ചെന്നൈയുടെ ലീഡ് രണ്ടാക്കി. 65ാം മിനിറ്റില്‍ […]

Cricket Sports

ഐപിഎല്ലില്‍ ഇന്നത്തെ പോരാട്ടം ഈ ടീമുകള്‍ തമ്മില്‍

ന്യൂ ഡല്‍ഹി : ഐപിഎല്ലില്‍ ഇന്നത്തെ പോരാട്ടം ഡല്‍ഹി ക്യാപിറ്റല്‍സും,സണ്‍റൈസേഴ്ഗ് ഹൈദരാബാദും തമ്മില്‍. ഡല്‍ഹിയിലെ ഫിറോസ് ഷാ സ്റ്റേഡിയത്തില്‍ നടക്കുന്ന 16ആം മത്സരത്തിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുക.

Cricket Sports

എങ്ങനെ വിശേഷിപ്പിക്കണം പൊള്ളാര്‍ഡിന്റെ ഈ ക്യാച്ചിനെ…

ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ മത്സരത്തില്‍ ശ്രദ്ധേയമായി മുംബൈ ഇന്ത്യന്‍സ് താരം കീരണ്‍ പൊള്ളാര്‍ഡിന്റെ തകര്‍പ്പന്‍ ക്യാച്ച്. ചെന്നൈയുടെ സുരേഷ് റെയ്‌നയാണ് പൊള്ളാര്‍ഡിന്റെ മിന്നല്‍ ക്യാച്ചില്‍ പുറത്തായത്. ആസ്‌ട്രേലിയയുടെ ബെഹ്രണ്ടോഫായിരുന്നു ബൗളര്‍. ബെഹ്‌റോണ്ടഫിന്റെ അപകടമല്ലാത്തൊരു പന്തിനെ റെയ്‌ന സ്വീപര്‍ കവറിന് മുകളിലൂടെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ചതായിരുന്നു. പക്ഷേ ബൗണ്ടറി ലൈനിനരികില്‍ പൊള്ളാര്‍ഡ് നില്‍പ്പുണ്ടായിരുന്നു. തന്റെ തലക്ക് മുകളിലൂടെ പോയ പന്ത് പൊള്ളാര്‍ഡ് ഒറ്റക്കൈ കൊണ്ട് ചാടിപ്പിടിക്കുകയായിരുന്നു. ഒരു വേള റെയ്‌ന പോലും ആ ക്യാച്ചില്‍ അമ്പരന്നു.

Cricket Sports

നാലോ അഞ്ചോ; തന്റെ വിക്കറ്റ് സാം കരണിന് തന്നെ ഓര്‍മ്മയില്ല

ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായ പ്രകടനമാണ് ഇംഗ്ലണ്ട് താരം സാം കരണില്‍ നിന്നുണ്ടായത്. ഈ വര്‍ഷത്തെ ആദ്യ ഐ.പി.എല്‍ ഹാട്രിക്കിനുടമയായ കരണ്‍ നാല് വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. വാലറ്റക്കാരെ മടക്കിയാണ് കരണ്‍ തന്റെ ഹാട്രിക്ക് സ്വന്തമാക്കിയത്. ബാറ്റിങിലും താരം മികവ് കാട്ടി. എന്നാല്‍ തന്റെ ഹാട്രിക്കിനെക്കുറിച്ചൊന്നും സാം കരണിന് ഓര്‍മയില്ലെന്ന് തോന്നുന്നു. മത്സരശേഷം സഹതാരം മന്ദീപ് സിങുമായുള്ള ഇന്റര്‍വ്യൂവിനിടെയായിരുന്നു സംഭവം. നിങ്ങള്‍ നാലോ അല്ലെങ്കില്‍ അഞ്ച് വിക്കറ്റുകളാണോ എടുത്തത് […]

Cricket Sports

നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍: ഗൗതം ഗംഭീര്‍

ഐ.പി.എല്ലിൽ തകർപ്പൻ സെഞ്ച്വറി നേടിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു വി സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജുവാണെന്ന് ഗംഭീര്‍ വ്യക്തമാക്കുന്നു. ലോകകപ്പില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ട താരമാണ് സഞ്ജുവെന്നും ഗംഭീര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗംഭീർ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ബി.സി.സി.ഐ, ഐപിഎൽ, രാജസ്ഥാൻ റോയൽസ് എന്നിവരെ ടാഗ് ചെയ്തായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെ; […]

Cricket Sports

ഐ.പി.എല്‍: ബംഗളൂരുവിന് രണ്ടാം തോല്‍വി

ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വീണ്ടും തോല്‍വി. മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തി. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 70 റണ്‍സുമായി എ ബി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നെങ്കിലും ടീമിന്റെ ജയം ഉറപ്പിക്കാനായില്ല. നായകന്‍ വിരാട് കോഹ്‍ലി 46 റണ്‍സെടുത്തു. മുംബൈക്കായി 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് […]

Cricket Sports

തോറ്റ ആസ്‌ട്രേലിയ ഇപ്പോ ജയിച്ചുകൊണ്ടേയിരിക്കുന്നു; പാകിസ്താനെയും വീഴ്ത്തി, അപാര ഫോമില്‍ ഫിഞ്ച്

തോറ്റമ്പിയിരുന്ന ആസ്‌ട്രേലിയ ഇപ്പോള്‍ വിജയപാതയിലാണ്. ഇന്ത്യക്കെതിരായ ടി20-ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ അടുത്ത പരമ്പരക്കിറങ്ങിയ ആസ്‌ട്രേലിയക്ക് പിഴച്ചില്ല. പാകിസ്താനെതിരെ യു.എ.ഇയില്‍ നടക്കുന്ന പരമ്പരയും ആസ്‌ട്രേലിയ സ്വന്തമാക്കി(3-0). അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മൂന്നും ജയിച്ചാണ് കംഗാരുപ്പടയുടെ നേട്ടം. ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ആസ്‌ട്രേലിയ പിന്നീടുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയിരുന്നത്. ഇതോടെ തുടര്‍ച്ചയായ ആറ് മത്സരങ്ങളാണ് ആസ്‌ട്രേലിയ ജയിക്കുന്നത്. പാകിസ്താനെതിരായ മൂന്നാം ഏകദിനം 80 റണ്‍സിനാണ് ആസ്‌ട്രേലിയ സ്വന്തമാക്കിയത്. […]