Cricket Sports

പാര്‍ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. പതിനേഴാം വയസില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ 2002ലാണ് പാര്‍ഥിവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ജൊഹന്നസ് ബര്‍ഗിലാണ് അദ്ദേഹം അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്. ടെസ്റ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന നേട്ടവുമോടെയാണ് പാർഥിവ് 2002ല്‍ അരങ്ങേറ്റം കുറിച്ചത്. […]

Football Sports

മത്സരത്തിനിടെ വംശീയാധിക്ഷേപം; പ്രതിഷേധത്തെത്തുടര്‍ന്ന് പി.എസ്.ജി – ബസക്സ‍ഹിർ മത്സരം മാറ്റിവെച്ചു

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി – ഇസ്താംബൂൾ ബസക്സ‍ഹിർ മത്സരത്തിനിടെ വംശീയാധിക്ഷേപം. ഇരുടീമുകളുടേയും താരങ്ങൾ പ്രതിഷേധിച്ച് ഗ്രൌണ്ടില്‍ നിന്നും ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് മത്സരം മാറ്റിവെച്ചു. കളി തുടങ്ങി പതിനാലാം മിനിറ്റിലായിരുന്നു സംഭവം. ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ച് പിയറെ വെബോവിനെതിരെയായിരുന്നു നാലാം മാച്ച് ഒഫീഷ്യല്‍ സെബാസ്റ്റ്യന്‍ കോള്‍ടെസ്ക്യു വംശീയ അധിക്ഷേപം നടത്തിയെന്ന് ആരോപണമുയര്‍ന്നത്. മത്സരത്തിലെ നാലാം മാച്ച് ഒഫീഷ്യൽ ഇസ്താംബൂൾ ബസക്സഹീർ സഹപരിശീലകനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ടീമിന് പിന്തുണ പ്രഖ്യാപിച്ച് പിഎസ്ജി താരങ്ങളും കളംവിട്ടതോടെ മത്സരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാത്രി […]

Football Sports

ന്യൂക്യാമ്പില്‍ ‘യുവന്‍റസിന്‍റെ പ്രതികാരം’; ബാഴ്സയെ പിന്‍തള്ളി പട്ടികയില്‍ ഒന്നാമത്

ചാമ്പ്യന്‍സ് ലീഗിൽ ബാഴ്സിലോണക്കെതിരെ തകർപ്പൻ ജയവുമായി യുവന്റസ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റസിന്റെ ജയം. ജയത്തോടെ ഗ്രൂപ്പിൽ ബാഴ്സയെ മറികടന്ന് യുവന്റസ് ഒന്നാം സ്ഥാനത്തെത്തി. കളിയുടെ തുടക്കം മുതല്‍ തന്നെ കൃത്യമായ ആധിപത്യം പുലര്‍ത്താന്‍ യുവന്‍റസിനായിരുന്നു. തുടക്കത്തില്‍ തന്നെ ഹൈ പ്രസിങ്ങും അഗ്രസീവ് അറ്റാക്കിങ്ങും കൊണ്ട് ഇറ്റാലിയന്‍ ക്ലബ് കളം നിറഞ്ഞിരുന്നു. അപ്പോഴാണ് പതിനഞ്ചാം മിനുറ്റില്‍ പെനാല്‍റ്റി ലഭിക്കുന്നത്. ആദ്യ ഗോള്‍ റൊണാള്‍ഡോയുടെ വക. ഒട്ടും വൈകിയില്ല, ഇരുപതാം മിനുറ്റില്‍ […]

Cricket Sports

അവസാന മത്സരം ഓസീസിന്; ടി20 പരമ്പര നേടി ഇന്ത്യ

മൂന്നാം ടി20യില്‍ ആസ്ട്രേലിയക്ക് ജയം. പരമ്പര തൂത്തുവാരാനുള്ള ഇന്ത്യന്‍ മോഹത്തിന് മങ്ങലേല്‍പ്പിച്ചാണ് മൂന്നാം മത്സരം ആസ്ട്രേലിയ വിജയിച്ചത്. 187 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നായകന്‍ വിരാട് കോഹ്‍ലിയുടെ(85) ഒറ്റയാള്‍ പോരാട്ടത്തിനായിരുന്നു സിഡ്നി സാക്ഷ്യം വഹിച്ചത്. പക്ഷെ, അത് ഫലം കണ്ടില്ല. കൃത്യമായ ഇടവേളകളില്‍ ഓസീസ് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഓവറില്‍ തന്നെ കെ.എല്‍ രാഹുല്‍ പുറത്തായി. പിന്നീട് കോഹ്‍ലിയുടെയും ധവാന്‍റെയും രക്ഷാപ്രവര്‍ത്തനം. ധവാന്‍ […]

Football Sports Uncategorized

തോറ്റ് തോറ്റ് ആഴ്സനല്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നോര്‍ത്ത് ലണ്ടന്‍ ഡര്‍ബിയില്‍ ടോട്ടനത്തിന് ജയം. ആഴ്‍സനലിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനം പരാജയപ്പെടുത്തിയത്. 13ാം മിനിറ്റില്‍ സണ്‍ ഹ്യും മിന്നും ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ഹാരികെയിനുമാണ് ഗോള്‍ നേടിയത്. 70 ശതമാനം പന്ത് കൈയ്യില്‍ വെച്ചിട്ടും ഹോസെ മൌറീഞ്ഞോ ഒരുക്കിയ പ്രതിരോധ ഭിത്തി തകര്‍ക്കാന്‍ ആഴ്‍സനലിന് കഴിഞ്ഞില്ല. പ്രീമിയര്‍ ലീഗിലെ ആഴ്‍സലിന്റെ ഏറ്റവും മോശം തുടക്കമാണ്. കഴിഞ്ഞ ഏഴ് മത്സരങ്ങളിലെ ആഴ്സനലിന്റെ അഞ്ചാം തോല്‍വിയാണിത്. 10 ഗോളുകള്‍ മാത്രമാണ് ഈ സീസണില്‍ ആഴ്‍സനലിന് […]

India Sports

‘വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒരു വൃക്കയൂള്ളു, ഒരുപാട് പരിമിതികളുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി’;അഞ്ജു ബോബി ജോര്‍ജ്

ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ് മലയാളിയായ അഞ്ജു ബോബി ജോര്‍ജ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലടക്കം ഇന്ത്യക്കായി മെഡല്‍ നേടിയ അഞ്ജു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ജനിക്കുമ്പോൾ തന്നെ തനിക്ക് ഒരു വൃക്കയേ ഉണ്ടായിരുന്നുള്ളൂവെന്ന് അഞ്ജു ട്വിറ്റ് ചെയ്തു. ”വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ അടക്കം അലര്‍ജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി” -അഞ്ജു ട്വിറ്ററിൽ കുറിച്ചു. ഒരു വൃക്ക മാത്രമാണ് തനിക്കുള്ളതെന്ന് സ്കാനിങിലൂടെയാണ് […]

Football Sports

ചെന്നെെയെ വീഴ്ത്തി ബംഗളൂരു

ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്സിക്കെതിരെ ബംഗളൂരു എഫ്സിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരുവിന്‍റെ ജയം. 56 ആം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ചെന്നെെക്കെതിരായ ഗോള്‍ നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി ബംഗളൂരു മൂന്നാം സ്ഥാനത്തെത്തി. പകരക്കാരനായി ഇറങ്ങിയ എഡ‍്‍വിൻ വാൻസ്പോളിന്റെ ടാക്കിളിങ്ങിൽ ബം​ഗളൂരുവിന്റെ ബ്രസീലിയന്‍ താരം ക്ലീറ്റോൻ സിൽവ ബോക്സിനകത്ത് അടിതെറ്റിയപ്പോൾ ലഭിച്ച പെനാൽറ്റി ​ഗോളാക്കി മാറ്റുകയായിരുന്നു ഛേത്രി. ഒരു ജയവും സമനിലയും ആക്കൌണ്ടിലുള്ള ചെന്നെെയുടെ സീസണിലെ ആദ്യ തോല്‍വിയായിരുന്നു […]

Cricket Sports

ഇല്ലായ്മകളുടെ ഇന്നലകളെ യോര്‍ക്കറില്‍ വീഴ്ത്തിയ ഇടങ്കയ്യന്‍

അവന്‍ പന്തെറിഞ്ഞു, മിന്നും വേഗത്തില്‍….! ഇല്ലായ്മയുടെ ഇന്നലെകളെ മനോഹരമായ യോര്‍ക്കറുകള്‍ കൊണ്ട് പകരംവീട്ടി. ‌ഒടുവില്‍ ഓസ്ട്രേലിയയുടെ വേഗപ്പിച്ചില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ പതിനൊന്നാമത്തെ ഇടങ്കയ്യന്‍ പേസറായി അവന്‍ പന്തെറിഞ്ഞു. തമിഴ്നാട്ടിലെ സേലത്തിനടുത്ത ചിന്നപംപാട്ടിയെന്ന കൊച്ചു ഗ്രാമം. അവിടെ സാരി നിര്‍മാണ കമ്പനിയിലെ ദിവസവേതനക്കാരനായിരുന്ന അച്ഛന്‍റെയും റോഡരികില്‍ പലഹാരങ്ങള്‍ വില്‍ക്കുന്ന അമ്മയുടെയും മകനാ‍യി 1991 മെയ് 27ന് തങ്കരസു നടരാജന്‍ ജനിച്ചു. ഗവണ്‍മെന്‍റ് സ്കൂളില്‍ പഠിപ്പിക്കാന്‍ പെന്‍സിലും നോട്ടുപുസ്തകങ്ങളും വാങ്ങിത്തരാന്‍ പോലും കഴിവില്ലാതിരുന്ന വീട്ടില്‍ കുട്ടിക്കാലം ചിലവിട്ടു. 20 […]

Cricket Sports

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്‍റെ മുഖം തന്നെ മാറുന്നു; ഇങ്ങനെ..

വലിയ മാറ്റത്തിനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്‍റെ മുഖം തന്നെ മാറുന്ന മാറ്റത്തിനാണ് ബോര്‍ഡ് ആലോചിക്കുന്നത്. 2022-23 സീസണില്‍ കൂടുതല്‍ കറുത്ത കളിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പുതിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമില്‍ ഏഴ് കറുത്ത കളിക്കാരെ ഉള്‍പ്പെടുത്തണം എന്നതാണ് തീരുമാനം. ആദ്യ ഇലവനില്‍ കേവലം നാല് വെളുത്ത കളിക്കാരെ മാത്രമേ ഇറക്കാന്‍ സാധിക്കൂ. ഈ തീരുമാനം കറുത്ത കളിക്കാരുടെ ആവശ്യം കൂട്ടുമെന്നാണ് കരുതുന്നത്. കറുത്ത ദക്ഷിണാഫ്രിക്കന്‍ […]

Cricket Sports

വേരറുത്ത് നടരാജന്‍; ആദ്യ ടി20യില്‍ ഇന്ത്യക്ക് 11 റണ്‍സ് വിജയം

ഓസീസിനെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ടോസ് നേടി ആദ്യം ബൌളിങ് തെരഞ്ഞെടുത്ത ഓസീസിനെതിരെ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 161 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിനിറങ്ങിയ ഓസീസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കംഗാരുപ്പടക്ക് മല്‍സരത്തില്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കാനായില്ല. ഫിഞ്ചും ഷോര്‍ട്ടും ചേര്‍ന്ന് നേടിയ ആദ്യ വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പിന്‍റെ ആനുകൂല്യം തുടരാന്‍ പിന്നീടുവന്നവര്‍ക്ക് സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തിയ ചാഹലും നടരാജനുമാണ് കളി […]