Football Sports

യൂറോപ ലീഗ്; ടോട്ടനത്തിന് സമനില ; ആഴ്സനലിന് മിന്നും ജയം

യൂറോപ ലീഗില്‍ ടോട്ടനം, ലാസ്ക് മത്സരം സമനിലയില്‍. ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. ഗെരത് ബെയില്‍, സണ്‍ ഹ്യൂം മിന്‍, ദെലെ അലി എന്നിവര്‍ ടോട്ടനത്തിനായി വല കുലുക്കി. പീറ്റര്‍ മിഷോരി, ജൊഹാന്നസ് എഗസ്റ്റീന്‍ എന്നിവര്‍ക്ക് പുറമെ എക്സ്ട്രാ ടൈമില്‍ മമൌഡോ കരമോക്കോയുടെ ഗോളും കൂടിയായപ്പോള്‍ അവസാന നിമിഷം ടോട്ടനത്തെ ലാസ്ക് സമനിലയില്‍ തളക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ എസി മിലാൻ – സെല്‍റ്റിക്ക് മത്സരത്തില്‍ എസി മിലാന് ജയം. മിലാൻ നാല് ഗോളുകളും സെല്‍റ്റി […]

Football Sports

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്കെല്ലാം ജയം

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്ക് ജയം. ബാഴ്സയും യുവന്റസും ചെല്‍സിയും ഏകപക്ഷീയമായി എതിര്‍ ടീമുകളെ തകര്‍ത്തപ്പോള്‍ കരുത്തരുടെ മത്സരത്തില്‍ പി.എസ്.ജി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പിച്ചു. ബൊറൂസിയ ഡോർട്ട്മുണ്ടും ലാസിയോയും തമ്മിൽ നടന്ന പോരാട്ടം ​ സമനിലയിൽ കലാശിച്ചു ലീഗിലെ ഒരുവിധം വമ്പന്മാരെല്ലാം ബൂട്ട് കെട്ടിയ മത്സരങ്ങളായിരുന്നു ഇന്ന് നടന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് പി.എസ്.ജി തകർത്തത്. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ നെയ്മറിന്റെ ഇരട്ട​ഗോൾ മികവിലാണ് പി.എസ്.ജിയുടെ ജയം. ബ്രസീലിയന്‍ മിഡ് ഫീല്‍ഡര്‍ ഫ്രെഡ് ചുവപ്പ് […]

Cricket Sports

മുഖം രക്ഷിച്ച് ഇന്ത്യ

ആസ്ത്രേലിയക്കെതിരെ അവസാന പന്ത് വരെ ആവേശമുറ്റി നിന്ന മത്സരത്തിൽ ഇന്ത്യക്ക് 13 റൺസിന്റെ ആശ്വാസ ജയം. ഇതോടെ ഏകദിന പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരത്തിലെ ജയത്തോടെ മുഖം രക്ഷിക്കാനായി ഇന്ത്യക്ക്. ഇന്ത്യ ഉയർത്തിയ 303 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആസ്ത്രേലിയക്ക് 289 റൺസെടുക്കാനെ സാധിച്ചുള്ളു. സ്കോർ: ഇന്ത്യ: 50 ഓവറിൽ 302-5, ആസ്ത്രേലിയ: 49.2 ഓവറിൽ 289-10. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഹാർദിക് പാണ്ഡ്യയുടെ (76 പന്തിൽ 92 റൺസ്) ഉ​ഗ്രൻ ബാറ്റിങ്ങ് […]

Football Sports

ഷാഖ്തറിനോട് വീണ്ടും തോറ്റ് റയൽ; ലുകാകു ഡബിളിൽ ഇന്റർ

യുവേഫ ചാമ്പ്യൻസ് ലീഗിൽ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഷാഖ്തർ ഡൊണസ്‌കിനു മുന്നിൽ രണ്ടാംതവണയും കാലിടറി. ഉക്രെയ്‌നിയൻ ക്ലബ്ബിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് സൈനദിൻ സിദാന്റെ സംഘം തോൽവിയറിഞ്ഞത്. ഇതോടെ ഗ്രൂപ്പ് ബിയിൽ റയൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബൊറുഷ്യ മ്യുഞ്ചൻഗ്ലാദ്ബാക്കിനെ തോൽപ്പിച്ച് ആദ്യജയം സ്വന്തമാക്കിയ ഇന്റർ മിലാൻ നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി. മറ്റൊരു മത്സരത്തിൽ കരുത്തരായ ലിവർപൂൾ അയാക്‌സിനെ തോൽപ്പിച്ചപ്പോൾ അത്‌ലറ്റികോ മാഡ്രിഡ് – ബയേൺ മ്യൂണിക്ക് മത്സരം സമനിലയിൽ പിരിഞ്ഞു. […]

Football Sports

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് തോല്‍വി

ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡൊണസ്കിനോട് 2-0ന് തോൽവി വഴങ്ങി റയല്‍ മാഡ്രിഡ്. ഡെന്‍റിന്‍ഹോയും മാനൊർ സോളമനുമാണ് ഷാക്തറിനായി ഗോളടിച്ചത്. റയലിനോട് ആദ്യ മത്സരത്തിൽ 2-3ന്‍റെ ജയം ഷാക്തർ നേടിയിരുന്നു. മറ്റൊരു മത്സരത്തില്‍ ഇന്‍റര്‍ മിലാൻ ബോറോസിയയെ 3-2ന് തോൽപ്പിച്ചു. ലുക്കാകുവിന്‍റെ ഇരട്ട ഗോളാണ് മിലാനു തുണയായത്. അത്ലറ്റികോ മാഡ്രിഡ് ബയേണ്‍ മ്യൂണിക് മത്സരം സമനിലയിൽ കലാശിച്ചു. നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍ വീതം നേടി. തോമസ് മുള്ളറാണ് ബയേണിന്‍റെ ഗോള്‍ സ്കോറർ. അയാക്സിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ […]

Cricket Sports

പരമ്പര നഷ്ടം; കോഹ്‍ലിക്കെതിരെ ഗംഭീര്‍, ഏറ്റെടുത്ത് ആരാധകര്‍

ഓസ്ട്രേലിയക്കെതിരെ പരമ്പര കൈവിട്ടതോടെ വിരാടിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം. തുടര്‍ച്ചയായ രണ്ടാം ഏകദിനവും തോറ്റതോടെയാണ് ഇന്ത്യക്ക് പരമ്പര നഷ്ടമായത്. സിഡ്നിയില്‍ നടന്ന രണ്ടാം ഏകദിനത്തിലും ഓസീസിന്‍റെ സ്കോര്‍ 370 കടന്നിരുന്നു. ഇതിന് പിന്നാലെയാണ് വിരാടിന്‍റെ ക്യാപ്റ്റന്‍സിക്ക് നേരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നത്. ക്യാപ്റ്റന്‍സിയിലെ പോരായ്മയെചൊല്ലിയുള്ള ആദ്യവെടി പൊട്ടിച്ചത് മുന്‍ ഇന്ത്യന്‍ താരമായ ഗൌതം ഗംഭീര്‍ ആണ്. ക്യാപ്റ്റന്‍സിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല എന്നായിരുന്നു ഗംഭീറിന്‍റെ പ്രതികരണം. മുന്‍നിരയുടെ വിക്കറ്റുകൾ എടുത്താണ് ഒരു കളിയില്‍ മുൻ‌തൂക്കം നേടേണ്ടത്. എന്നാല്‍ […]

Football Sports

വംശീയ പരാമര്‍ശം; കവാനിയെ വിലക്കാന്‍ സാധ്യത

വിജയത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമിലിട്ട പോസ്റ്റില്‍ പുലിവാല് പിടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എഡിസന്‍ കവാനി. കവാനി പോസ്റ്റ് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തെങ്കിലും ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ ഗൌരവത്തോടെയാണ് സംഭവത്തെ കാണുന്നത്. പോസ്റ്റിലെ വംശീയ പരാമര്‍ശത്തിന് മൂന്ന് മത്സരങ്ങളിലെങ്കിലും വിലക്ക് ലഭിക്കുമെന്നാണ് ഫുട്‍ബോള്‍ അസോസിയേഷന്‍ നല്‍കുന്ന സൂചന. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ആരാധകന്‍ അയച്ച പോസ്റ്റിനുള്ള മറുപടിയിലാണ് വിവാദ പരാമര്‍ശമുള്ളത്. “ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു മാറ്റഡോര്‍” എന്ന ആരാധകന്റെ പോസ്റ്റിന് “നന്ദി നെഗ്രിറ്റോ” […]

Football Sports

‘ഈ ഗോള്‍ ദെെവത്തിന്‍റെ കെെകളിലേക്ക്…’

അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീ​ഗോ മറഡോണക്ക് ആദരവർപ്പിച്ച് മെസിയും ബാഴ്സലോണയും. ലാ ലീ​ഗയിൽ ഒസാസുനക്കെതിരായ മത്സരത്തിൽ ​ഗോൾ നേടിയ താരം മറഡോണയുടെ ഓർമ പുതുക്കി ആഹ്ലാദം പങ്കിട്ടത് ആരാധകരിൽ ആവേശമുയർത്തി. മത്സരത്തിന്റെ 73ാം മിനിറ്റില്‍ ബാഴ്സക്കായി മനോഹര ​ഗോൾ നേടിയ ലിയോ ജഴ്സിയൂരി പകരം, 1993ൽ മറഡോണ ധരിച്ച ന്യൂവൽസിന്റെ പത്താം നമ്പർ ജഴ്സിയണിഞ്ഞ് ആദരവർപ്പിക്കുകയായിരുന്നു. ​ഗോൾ നേടിയ ശേഷം മറഡോണ ശെെലിയിൽ ആകാശത്തേക്ക് ഫ്ലയിങ് കിസ് നൽകാനും താരം മറന്നില്ല. അപ്രതീക്ഷിത നീക്കം ആരാധകരിലും ആവേശമുയർത്തി. […]

Cricket Sports

പരമ്പര തോല്‍വി; കങ്കാരുപ്പടയുടെ മുന്നില്‍ മുട്ടുമടക്കി ടീം ഇന്ത്യ

ആസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി ടീം ഇന്ത്യ. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര അനായാസം ഓസീസ് കൈപ്പിടിയിലൊതുക്കി. 390 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ 50 ഓവറില്‍ 338 റണ്‍സിന് ഒമ്പത് എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. വിരാട് കോഹ്‍ലി(89), കെ.എല്‍ രാഹുല്‍(76) എന്നിവര്‍ അര്‍ദ്ദ സെഞ്ച്വറി നേടി. മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും അത് മികച്ചതാക്കും മുമ്പേ ഇരുവരും പവലിയണിലേക്ക് മടങ്ങി. പിന്നീട് കോഹ്‍ലിയുടെയും ശ്രേയസ് അയ്യരുടെയും ചെറുത്തുനില്‍പ്പായിരുന്നു. അവിടെയാണ് […]

Cricket Sports

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; പോയിന്‍റ് രീതി മാറ്റിയതോടെ ഇന്ത്യ രണ്ടാമത്, അതൃപ്തി പ്രകടിപ്പിച്ച് വിരാ‍ട് കോഹ്‍ലി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പുതിയ പോയിന്‍റ് രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഏറ്റവും കൂടുല്‍ പോയിന്‍റുമായി ഇന്ത്യ ആയിരുന്നു ചാമ്പ്യന്‍ഷിപ്പില്‍ മുന്നില്‍. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് പോയിന്‍റ് കണക്കാക്കുന്നതില്‍ ഐ.സി.സി പെട്ടെന്ന് മാറ്റം കൊണ്ടുവരികയായിരുന്നു. ഇതോടെ ആസ്ട്രേലിയക്ക് പിന്നിലായി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി രംഗത്ത് വന്നത്. മുൻപ് നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ടീമുകൾക്ക് ലഭിച്ച മൊത്തം പോയിന്‍റിന്‍റെ ശതമാനം […]