Cricket Sports

പ്രതിഷേധം ക്രീസിൽ: ഇന്ത്യ – ആസ്ത്രേലിയ മത്സരത്തിനിടെ നാടകീയ രം​ഗങ്ങൾ

ഇന്ത്യ – ആസ്ത്രേലിയ ഏകദിന മത്സരത്തിനിടെ ​ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി പ്രതിഷേധം. പരമ്പരയിലെ ആദ്യ മത്സരം പുരോ​ഗമിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥരെ മറികടന്ന് രണ്ട് യുവാക്കൾ പ്ലക്കാർഡുമായി ഫീൽഡിലിറങ്ങിയത്. അദാനി ​ഗ്രൂപ്പിന്റെ ആസ്ത്രേലിയയിലുള്ള കൽക്കരി പദ്ധതിക്കെതിരായ പ്രതിഷേധമായിരുന്നു ക്രിക്കറ്റ് ​ഗ്രൗണ്ടിലേക്കും നീങ്ങിയത്. അസ്ത്രേലിയക്കെതിരെ ഇന്ത്യയുടെ ആറാം ഓവർ എറിയാനായി നവ്‍ദീപ് സെെനി തയ്യാറെടുക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. ‘നോ വൺ ബില്യൺ ഡോളർ അദാനി ലോൺ’ എന്ന പ്ലക്കാർഡുമായാണ് പ്രതിഷേധക്കാർ ഗ്രൗണ്ടിലിറങ്ങിയത്. ആസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനി തുടങ്ങാന്‍ അദാനിക്ക് എസ്.ബി.ഐ 5,000 […]

Cricket Sports

മുന്‍നിര തകര്‍ന്നു; ആദ്യ ഏകദിനത്തില്‍ ഓസീസിനെതിരെ ഇന്ത്യക്ക് തോല്‍വി

ആസ്ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് റണ്‍സ് തോല്‍വി. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ നിറം മങ്ങിയതോടെയാണ് ടീം തോല്‍വി ഏറ്റുവാങ്ങിയത്. 375 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 66 റണ്‍സിനാണ് പരാജയപ്പെട്ടത്. ആഡം സാംപയും ഹേസല്‍വുഡും ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയതോടെ നിശ്ചിത 50 ഓവറില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 308/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാനും ആറാമനായി ഇറങ്ങിയ ഹാര്‍ദ്ദിക പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ തിളങ്ങിയത്. ഇന്നിങ്സിന്‍റെ തുടക്കത്തില്‍ മായാങ്ക് അഗര്‍വാളും(22) ശിഖര്‍ […]

Cricket Sports

കരുത്ത് കാട്ടി സ്മിത്തും ഫിഞ്ചും; ആസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍

ആസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വന്‍ വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ആസ്ട്രേലിയ 374 റണ്‍സെടുത്തു. നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും സെഞ്ച്വറികളുടെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ കെട്ടിപ്പടുത്ത ഓസീസ് ആക്രമണോത്സുക ക്രിക്കറ്റാണ് ഇന്ത്യക്കെതിരെ കാഴ്ചവെച്ചത്. സ്മിത്ത് 105 റണ്‍സും ഫിഞ്ച് 114 റണ്‍സുമെടുത്തു. 66 പന്തുകളില്‍ നിന്നായിരുന്നു സ്മിത്ത് 105 റണ്‍സ് നേടിയത്. ഓപ്പണര്‍മാരായ നായകന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെയാണ് ഓസീസ് മികച്ച […]

Football Sports

സമനില ചോദിച്ചുവാങ്ങി ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് തോറ്റ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഇന്നത്തെ സമനില. അഞ്ചാം മിനുറ്റില്‍ സെര്‍ജിയോ സിഡോഞ്ജെയാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയത്. പിന്നീട് ആദ്യ പകുതിയിലെ എക്സ്ട്രാ ടൈമില്‍ പെനാല്‍റ്റിയിലൂടെ ഗ്യാരി ഹൂപ്പറും ബ്ലാസ്റ്റേഴ്സിനായി വല കുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ അപ്പിയാ നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ നേടിയെങ്കിലും ബ്ലാസ്റ്റേഴ്സ് ജയത്തിനരികെ […]

Football Sports

ആരായിരുന്നു മറഡോണ? ഈ വാക്കുകള്‍ പറയും…

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളായ ഡീഗോ മറഡോണ വിട വാങ്ങിയിരിക്കുന്നു. അറുപതാം വയസില്‍ ഇഹലോകവാസം വെടിയുന്ന ഇതിഹാസം കളിക്കളത്തിന് മാത്രമല്ല, വിവാദങ്ങള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. വാക്കുകളില്‍ ഒതുക്കാന്‍ സാധിക്കാത്ത ആ അസാമാന്യ പ്രതിഭയെ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം. അതുപോലെത്തന്നെ, മറ്റു താരങ്ങളുടെ വാക്കുകളിലൂടെയും. ഡീഗോ മറഡോണ ആരായിരുന്നുവെന്ന് ഈ വാക്കുകള്‍ പറയും. പരിശോധിക്കാം, മറഡോണ തന്നെക്കുറിച്ച് പറഞ്ഞതു മറ്റുള്ളവര്‍ മറഡോണയെക്കുറിച്ച് പറഞ്ഞതുമായ പ്രധാനപ്പെട്ട ഉദ്ധരണികള്‍. മറഡോണ തന്നെക്കുറിച്ച് പറഞ്ഞത് 1. ”പന്ത് കാണുന്നത്, അതിന് […]

Football Sports

ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു; കെ.സി.എയുടെ പ്രസിഡന്‍റ്സ് ട്രോഫി ടി20യില്‍ ജഴ്‌സിയണിയും

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. കെ.സി.എ സംഘടിപ്പിക്കുന്ന പ്രസിഡന്‍റ്സ് ട്രോഫി ടി20യിലൂടെയാണ് ശ്രീശാന്ത് തിരികെ വരുന്നത്. ആലപ്പുഴയില്‍ അടുത്ത മാസം 17 മുതലാണ് മത്സരം നടക്കുന്നത്. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ഏഴ് വര്‍ഷത്തെ വിലക്ക് സെപ്റ്റംബര്‍ 13ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീശാന്തിനെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ കെ.സി.എ ആരംഭിക്കുകയും ചെയ്തു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഔദ്യോഗിക മത്സരത്തില്‍ പന്തെറിയാന്‍ ശ്രീശാന്തിന് […]

Football Sports

ഏറ്റവും ദുഖഭരിതമായ ദിനമെന്ന് മെസി; മരണമില്ലാത്ത പ്രതിഭക്ക് വിടയെന്ന് റൊണാൾഡോ

മറഡോണയുടെ വിയോഗത്തിൽ ഹൃദയം തകർന്ന് കായിക ലോകം. ലോകമെങ്ങുമുള്ള കായിക താരങ്ങളും ക്ലബുകളും മറഡോണക്ക് ആദരാഞ്ജലികളർപ്പിച്ചു. ഡീഗോ മറഡോണയുടെ മരണത്തിൽ വൈകാരിക കുറിപ്പുമായി ബ്രസീൽ ഫുട്​ബോൾ ഇതിഹാസം പെലെ. ഒരു ദിവസം നമുക്ക്​ ആകാശത്ത്​ ഒരുമിച്ച്​ കളിക്കാമെന്ന്​ പെലെ കുറിച്ചു- “ദുഖകരമായ വാര്‍ത്ത. മഹാനായ സുഹൃത്തിനെയാണ് നഷ്ടമായത്. ലോകത്തിന് ഇതിഹാസത്തെയും. ഇനി ഒരുനാള്‍ നമ്മള്‍ ആകാശത്ത് പന്ത് തട്ടും”- പെലെ പറഞ്ഞു. മറഡോണയുടെ സ്നേഹ വാൽസല്യങ്ങളും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയ ലയണല്‍ മെസ്സി ഇൻസ്റ്റഗ്രാമിൽ എഴുതിയതിങ്ങനെ- ഏറ്റവും […]

Football Sports

ഒരുദിവസം നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടും; പെലെ

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ബ്രീസില്‍ ഫുട്‌ബോള്‍ താരം പെലെ. എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പെലെ കുറിച്ചു. ‘എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ. ഒരുദിവസം, നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ പെലെ വ്യക്തമാക്കുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ ഇതിഹാസങ്ങളാണ് മറഡോണയും പെലെയും. അടുത്തിടെ […]

Football Sports

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം. അർജന്‍റീനയിൽ നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. വിഷാദ രോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ […]

Football Sports

മെസിയില്ലാതെ മിന്നി ബാഴ്‌സ, യുവന്റസിന് രക്ഷകനായി റൊണാള്‍ഡോ

ലയണൽ മെസിയില്ലാതെ യുവേഫ ചാമ്പ്യൻസ് ലീഗിനിറങ്ങിയ ബാഴ്‌സലോണക്ക് എവേ മത്സരത്തിൽ മിന്നും ജയം. രണ്ടു ഗോളും ഒരു അസിസ്റ്റുമായി മാർട്ടിൻ ബ്രാത്ത് വെയ്റ്റ് മിന്നിയപ്പോൾ ഉക്രെയ്ൻ ക്ലബ്ബ് ഡെയ്‌നാമോ കീവിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്‌സ തകർത്തത്. മറ്റു മത്സരങ്ങളിൽ യുവന്റസ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, പി.എസ്.ജി, ബൊറുഷ്യ ഡോട്മുണ്ട് തുടങ്ങിയ പ്രമുഖരും ജയം കണ്ടു. ലയണൽ മെസി, ഫ്രെങ്കി ഡിയോങ് എന്നിവർ വിശ്രമം അനുവദിച്ച ബാഴ്‌സ യുവതാരങ്ങൾക്ക് അവസരം നൽകിയപ്പോൾ ആദ്യപകുതിയിൽ ഗോൾ പിറന്നില്ലെങ്കിലും […]