മെസിയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശ്രമത്തിന് നിര്‍ണായക മാറ്റം സംഭവിച്ചിരിക്കുന്നു. സിറ്റി അവരുടെ തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞു എന്നാണ് സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസിയുടെ ബാഴ്സലോണയുമായുള്ള കരാര്‍ അടുത്ത വര്‍ഷം ജൂണില്‍ അവസാനിക്കാന്‍ നില്‍ക്കെയാണ് മെസിക്ക് പിന്നാലെ സിറ്റി ഉണ്ടാവില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ട്രാന്‍സ്ഫര്‍ സീസണില്‍ സിറ്റി മെസിക്ക് പിന്നാലെ തന്നെ ഉണ്ടായിരുന്നു. ‘മാഞ്ചസ്റ്റര്‍ സിറ്റി മെസിക്കായുള്ള വാതിലടച്ചു, ഇനി ഓഫറുകള്‍ ഉണ്ടാവില്ല’ സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. മെസിയില്‍ നിന്നുള്ള പിന്മാറ്റത്തിന് പ്രധാനമായും […]
Sports
രാജ്യാന്തര ക്രിക്കറ്റിൽ എന്റെ ദിനങ്ങൾ എണ്ണപ്പെട്ടു; ഇനി ‘നല്ല കുട്ടി’യാകും: ഡേവിഡ് വാർണർ
കളിക്കളത്തിലെ ആക്രമണോത്സുക സ്വഭാവത്തിന് കുറവു വരുത്തുമെന്ന് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. രാജ്യാന്തര ക്രിക്കറ്റിൽ തനിക്ക് ഇനി ഒരുപാട് കാലം ബാക്കിയില്ലെന്നും അതുകൊണ്ട് തന്നെ കളിയിൽ മാത്രം ശ്രദ്ധിക്കാനാണ് ശ്രമമെന്നും വാർണർ പറഞ്ഞു. തന്നെ സ്ലെഡ്ജ് ചെയ്താലും തിരികെ സ്ലെഡ്ജ് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. സ്ലെഡ്ജിംഗ് നടത്തുമ്പോൾ ഒരു ടീമിനെ മുഴുവൻ ബാധിക്കും. താരങ്ങൾക്ക് ഏകാഗ്രത നഷ്ടമാവും. അതുകൊണ്ട് കളിയിൽ ശ്രദ്ധിക്കാനാണ് ശ്രമം എന്നും വാർണർ കൂട്ടിച്ചേർത്തു. ഇന്ത്യക്കെതിരായ ടി-20, ഏകദിന, […]
പേരും ചിത്രവും സമ്മതമില്ലാതെ ഉപയോഗിച്ചു; ഇഎ സ്‌പോര്‍ട്‌സിനെതിരെ ഇബ്രാഹിമോവിച്
ഇഎ സ്‌പോര്‍ട്‌സിനെതിരെ എസി മിലാന്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്. തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചതിനെതിരെയാണ് താരം ട്വിറ്ററില്‍ പ്രതികരിച്ചത്. പുതിയ ഫിഫാ 21 വിഡിയോ ഗെയിമില്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇഎ സ്‌പോര്‍ട്‌സ് തന്റെ ചിത്രവും പേരും ഉപയോഗിച്ചതാണ് താരത്തെ ചൊടുപ്പിച്ചത്. ‘ എന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിന് ഫിഫാ ഇഎ സ്‌പോര്‍ട്ടിന് ആരാണ് അനുമതി നല്‍കിയത്?ഫിഫ്‌പ്രോയില്‍ അംഗമാകുന്നതിനെക്കുറിച്ച് എനിക്കറിയില്ല, എന്നെ ഉപയോഗിച്ച് പണം സമ്പാദിക്കാന്‍ ഞാന്‍ ഒരിക്കലും ഫിഫയെയോ ഫിഫ്‌പ്രോയെയോ അനുവദിച്ചിട്ടില്ല ‘ ഇബ്ര […]
ഐപിഎൽ: ഈ സീസണിൽ ബിസിസിഐ നേടിയത് 4000 കോടി രൂപ
ഐപിഎൽ 13ആം സീസണിൽ ബിസിസിഐയുടെ വരുമാനം 4000 കോടി രൂപ. ടിവി വ്യൂവർഷിപ്പ് വരുമാനം ഒഴിവാക്കിയുള്ള കണക്കാണിത്. ബിസിസിഐ ട്രഷറർ അരുൺ ധമാൽ ആണ് കണക്ക് പുറത്തുവിട്ടത്. ഇത്തവണ ടിവി കാഴ്ചക്കാരുടെ എണ്ണത്തിൽ 25 ശതമാനം വർധനയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. “ഈ കൊവിഡ് കാലത്ത് ഞങ്ങൾ 4000 കോടി രൂപ നേടി. ടിവി കാഴ്ചക്കാരുടെ എണ്ണത്തിൽ ഇത്തവണ 25 ശതമാനത്തോളം വർധന ഉണ്ടായി. എക്കാലത്തെയും മികച്ച ഓപ്പണിംഗ് ഗെയിം ടിവി വ്യൂവർഷിപ്പ് ലഭിച്ചു. ഞങ്ങളെ സംശയിച്ചവർ […]
ബംഗളൂരുവിനെ സമനിലയിൽ തളച്ച് ഗോവ
കരുത്തരുടെ ഐ.എസ്.എൽ പോരാട്ടം സമനിലയിൽ. ആതിഥേയരായ എഫ്.സി ഗോവയും ബംഗളൂരു എഫ്.സിയും രണ്ട് ഗോളുകളിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ട് ഗോളിന് പിറകിലായ ഗോവ സമനില പിടിച്ച് കളി രക്ഷിച്ചെടുക്കുകയായിരുന്നു. 66ാം മിനിട്ടു വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ഗോവ ഇഗോർ അംഗുലോയുടെ ഇരട്ട ഗോളിൽ സമനില പിടിച്ചെടുക്കുകയായിരുന്നു. 27ാം മിനിട്ടിൽ ഹെഡ്ഡറിലൂടെ ക്ലെയ്റ്റൺ സിൽവയാണ് ബംഗളൂരുവിനെ മുന്നിലെത്തിച്ചത്. ഹർമൻജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയർ ചെയ്യുന്നതിൽ ഗോവ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവ […]
ഐ.എസ്.എൽ: കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റു തുടങ്ങി
മഡ്ഗാവ്: ഐ.എസ്.എൽ 2020-21 സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി. എ.ടി.കെ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയെ തോൽപ്പിച്ചത്. 67-ാം മിനുട്ടിൽ റോയ് കൃഷ്ണയിലൂടെയാണ് കന്നിയങ്കത്തിൽ ബഗാൻ ലക്ഷ്യം കണ്ടത്. ആദ്യപകുതിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സിന് രണ്ടാം പകുതിയിലെ പ്രതിരോധപ്പിഴവാണ് വിനയായത്. 67-ാം മിനുട്ടിൽ പന്ത് ക്ലിയർ ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സെർജിയോ സിഡൊഞ്ചയും വിസന്റെ ഗോമസും തമ്മിലുണ്ടായ ആശയക്കുഴപ്പത്തിൽ പന്ത് കാൽക്കലാക്കിയ റോയ് കൃഷ്ണ കൃത്യതയോടെ ഫിനിഷ് ചെയ്യുകയായിരുന്നു. മലയാളി […]
ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരം കേരളാ ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മില്‍
ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ്- എടികെ മോഹൻ ബഗാനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഗോവയിൽ മാത്രമാണ് ഇത്തവണ ഐ.എസ്.എല്‍ നടക്കുന്നത്. ആളൊഴിഞ്ഞ ഗ്യാലറികളെ സാക്ഷിയാക്കി പന്ത് ചലിച്ച് തുടങ്ങുന്നു, ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം അധ്യായം. നിലവിലെ ചാമ്പ്യന്മാരായ എടികെയും കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സും. ആദ്യ മത്സരം തന്നെ ആവേശത്തിരയേറുമെന്ന് ഉറപ്പ്. കെട്ടിലും മട്ടിലും ഏറെ മാറ്റങ്ങളുമായി കളത്തിലിറങ്ങുമ്പോള്‍ മഞ്ഞപ്പടയ്ക്ക് പ്രതീക്ഷകളേറെയാണ്. പുതിയ […]
ചരിത്രത്തിലാദ്യമായി കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ്
ചരിത്രത്തിലാദ്യമായി കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തി ഐസിസി. വനിതാ ടി-20 ക്രിക്കറ്റ് ടൂർണമെൻ്റാണ് കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. 2022ൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി വനിതകൾ കളത്തിലിറങ്ങും. ഇംഗ്ലണ്ടിൽ വെച്ചാണ് ഗെയിംസ് നടക്കുന്നത്. ആതിഥേയർ എന്ന നിലയിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇതിനോടകം ടൂർണമെന്റിൽ യോഗ്യത നേടിക്കഴിഞ്ഞു. ആകെ എട്ടു ടീമുകളാണ് ടൂർണമെൻ്റിൽ ഉണ്ടാവുക. 2021 ഏപ്രിലിൽ ഐസിസി പുറത്തിറക്കുന്ന വനിതാ ടി-20 റാങ്ക് ലിസ്റ്റ് […]
അന്ന് പൂജാര ഇല്ലായിരുന്നെങ്കിലോ…
കുട്ടി ക്രിക്കറ്റിന്റെ ആരവവും ആവേശവും കഴിഞ്ഞു. ഒരിക്കല്‍ കൂടി ഇന്ത്യയിതാ ആസ്‌ട്രേലിയന്‍ മണ്ണില്‍ എത്തിയിരിക്കുന്നു. ഏകദേശം രണ്ട് മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന പരമ്പരക്ക് ഈ മാസം 27ന് സിഡ്‌നിയില്‍ ആരംഭിക്കുന്ന ഏകദിനത്തോടെയാണ് തുടക്കമാവുക. മൂന്ന് ഏകദിനങ്ങളും രണ്ട് ടി20യും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഇതില്‍ നാല് ടെസ്റ്റുകളാണ് മുഖ്യ ആകര്‍ഷണം. 2018-19ല്‍ ഇന്ത്യ ചരിത്രം എഴുതിയാണ് ആസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയത്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കെ കിട്ടാക്കനിയായിരുന്ന ഒരു ടെസ്റ്റ് പരമ്പര വിജയവുമായിട്ടായിരുന്നു ഇന്ത്യ അന്ന് […]
അടുത്ത വർഷം ടീം ഇന്ത്യ കളിച്ച് കുഴയും; എല്ലാ മാസവും മത്സരങ്ങൾ: 2021ലേക്കുള്ള ഷെഡ്യൂൾ പുറത്ത്
2021ലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഷെഡ്യൂൾ പുറത്ത്. ഇടവേളകളില്ലാത്ത ക്രിക്കറ്റ് മത്സരങ്ങളാണ് അടുത്ത വർഷം ഇന്ത്യയെ കാത്തിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ മാസങ്ങൾ നീണ്ട ഇടവേള ഉണ്ടായതു കൊണ്ട് തന്നെ അതിൽ നിന്നുണ്ടായ സാമ്പത്തിക നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരക്രമം തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ബിസിസിഐ ഔദ്യോഗികമായി ഷെഡ്യൂൾ പുറത്തുവിട്ടിട്ടില്ല. അടുത്ത വർഷം ഇന്ത്യ 14 ടെസ്റ്റുകളും 16 ഏകദിനങ്ങളും 23 ടി-20കളും കളിക്കുമെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ, ഐപിഎലും ഏഷ്യാ കപ്പും ടി-20 ലോകകപ്പും ഉണ്ട്. ജനുവരി […]












