ഓരോ കളിയവസാനിക്കുമ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുക ഗോൾ കണക്കുകളും നീക്കങ്ങളുമായിരിക്കും. എന്നാൽ മഷേ കളത്തിലുണ്ടെങ്കിൽ ടാക്ലിങ്ങുകളുടെ സുന്ദര നിമിഷങ്ങൾ കൂടി അവിടെ ബാക്കിയാകുന്നു ഫുട്ബോൾ മൈതാനങ്ങളിൽ ചാവേറുകളെ പോലെ ചിലരുണ്ട്, ചത്താലും വിടില്ലെന്ന് പറഞ്ഞ് എതിരാളികളെ തടഞ്ഞ് നിർത്തുന്നവർ. ആ ശ്രേണിയിലാണ് മഷറാനോയുടെ സ്ഥാനം. അനേകായിരം അർജന്‍റീനന്‍ ആരാധകരുടെ വീരപുരുഷനായിരുന്നു അയാൾ. ലോക കായിക പ്രേമികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ അനേകം നിമിഷങ്ങള്‍ നല്‍കി മഷറാനോ മൈതാനം വിടുകയാണ്. ഓരോ കളിയവസാനിക്കുമ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുക ഗോൾ കണക്കുകളും നീക്കങ്ങളുമായിരിക്കും. എന്നാൽ മഷേ […]
Sports
ഫോർമുല വൺ; ലൂയിസ് ഹാമിൽട്ടണ് ഏഴാമത് ലോകകിരീടം
മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടണ് ഏഴാമത് ഫോർമുല വൺ ലോകകിരീടം. തുർക്കിയിൽ നടന്ന ഗ്രാൻഡ് പ്രീ ചാമ്പ്യൻഷിപ്പിലെ വിജയത്തോടെയാണ് ഹാമിൽട്ടൺ ഏഴാം തവണ ലോക കിരീടത്തിൽ മുത്തമിട്ടത്. സീസണിൽ മൂന്ന് ഗ്രാൻപ്രികൾ ശേഷിക്കേയാണ് ഹാമിൽട്ടണിന്റെ കിരീടവിജയം. വിജയത്തോടെ ഫെരാരിയുടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പമെത്തതാൻ ഹാമിൽട്ടണായി. ഏറ്റവും കൂടുതൽ വിജയങ്ങൾ (94), പോൾ പൊസിഷനുകൾ (97), ഏറ്റവും കൂടുതൽ പോഡിയം ഫിനിഷുകൾ (163) തുടങ്ങി നിരവധി റെക്കോഡുകളാണ് ഹാമിൽട്ടന്റെ പേരിലുള്ളത്. കഴിഞ്ഞ പോർചുഗീസ് ഗ്രാൻപ്രീയിലാണ് ഷൂമാക്കറുടെ പേരിലുണ്ടായിരുന്ന […]
ട്വന്റി 20യെ എന്തുകൊണ്ട് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിക്കൂടാ..? രാഹുൽ ദ്രാവിഡ്
ക്രിക്കറ്റിന്റെ കുഞ്ഞൻ പതിപ്പായ ട്വന്റി 20യെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തണമെന്ന നിർദേശവുമായി രാഹുൽ ദ്രാവിഡ്. ട്വന്റി 20 ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയാൽ അത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു. നിലവിൽ 75 രാജ്യങ്ങളിൽ കൂടുതൽ ടി20 ക്രിക്കറ്റ് സജീവമാണെന്നും ഒരുപാടു രാജ്യങ്ങളിൽ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റുകൾ നടക്കുന്നുണ്ടെന്നും ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ കൂടിയായ രാഹുൽ ദ്രാവിഡ് ചൂണ്ടിക്കാട്ടി. തീർച്ചയായും ഞാൻ ടി20 ക്രിക്കറ്റിന്റെ വളർച്ചയോടൊപ്പമാണ്, അതിനെ ഫലപ്രദമായി […]
ഐ.പി.എല്‍ ടീമുകള്‍ വര്‍ധിപ്പിക്കണം, കഴിവുള്ള പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണം; ദ്രാവിഡ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് വാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. ഐ.പി.എല്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും, പ്രതിഭാധനരായ ഒരുപാട് യുവാക്കള്‍ അവസരം കാത്ത് പുറത്തുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഒമ്പത് ടീമുകളുണ്ടാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. “കഴിവിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഐപിഎല്ലിൽ ഒരു വിപുലീകരണത്തിന് സമയമായതായി എനിക്ക് തോന്നുന്നു. നിലവിൽ അവസരം ലഭിക്കാത്ത ധാരാളം കഴിവുള്ള താരങ്ങളുണ്ട്. ടീമുകളുടെ എണ്ണം കൂട്ടിയാൽ അത്തരം […]
ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി; പോർച്ചുഗലിനും ഇറ്റലിക്കും തകർപ്പന്‍ ജയം
അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലാന്‍റിനോടാണ് ഫ്രാന്‍സ് തോറ്റത്. മറ്റു മത്സരങ്ങളില്‍ ഇറ്റലി എസ്റ്റോണിയയെയും പോര്‍ച്ചുഗല്‍ അന്‍റോറയെയും തോല്‍പിച്ചു. മാര്‍ക്കസ് ഫോര്‍സും ഒനി വലക്കരിയും ഫിന്‍ലാന്‍റിനായി ഗോള്‍വല ചലിപ്പിച്ചപ്പോളാണ് ഫ്രാന്‍സിന് ഒരു അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നത്. ഫ്രാന്‍സ് തോല്‍വി നേരിട്ടപ്പോള്‍ സ്പെയിന്‍ നെതര്‍ലെന്‍റ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സ്പെയിനും ഫ്രാന്‍സും ശരാശരിയില്‍ താഴെയുള്ള പ്രകടനം കാഴ്ചവെച്ചപ്പോള്‍ മറുഭാഗത്ത് മറ്റ് സൂപ്പര്‍ […]
ഈ മുംബൈയെ തോല്‍പിക്കാനാര്‍ക്കാവും?
ഐ.സി.സി ടി20 കിരീടം നേടാനും മുംബൈ ഇന്ത്യന്‍സിനാവുമെന്ന് അഭിപ്രായപ്പെട്ടത് മുന്‍ ഇംഗ്ലണ്ട് താരം മൈക്കില്‍ വോണ്‍. ലോകത്തിലെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസി ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമെയുള്ളൂവെന്നും അത് മുംബൈ ഇന്ത്യന്‍സാണെന്നും അഭിപ്രായപ്പെട്ടത് ആ ടീമിലെ തന്നെ വെസ്റ്റ്ഇന്‍ഡീസ് താരം കീരണ്‍ പൊള്ളാര്‍ഡ് (ലോകത്തെ ഏതാണ്ടെല്ലാം ടി20 ടീമുകളില്‍ കളിച്ചിട്ടുണ്ട് പൊള്ളാര്‍ഡ് ) പ്രതാപ കാലത്തെ വെസ്റ്റ്ഇന്‍ഡീസിനെയും ആസ്‌ട്രേലിയയേയും ഈ ടീം ഓര്‍മിപ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ടവരും ഏറെ. ചുമ്മാ പറഞ്ഞതല്ല ഇതൊന്നും. ടീം എന്ന നിലയില്‍ […]
‘കണക്കിന്’ കൊണ്ടും കൊടുത്തും ഐ.പി.എല്‍ 2020…
മാറി മറിഞ്ഞ ലീഡ് നില. ഒരു ടീമിനല്ലാതെ മറ്റെല്ലാ ടീമുകള്‍ക്കും പ്ലേ ഓഫ് ഉറപ്പിക്കാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്ന ടൂര്‍ണമെന്‍റ്. ഒടുവില്‍ അഞ്ചാം കിരീടവുമായി മുംബൈ ഇന്ത്യന്‍സ് വീണ്ടും ഐ.പി.എല്‍ ചാമ്പ്യന്മാരായി. കണക്കാണല്ലോ എല്ലാം. ഈ കണക്കുകളാണ് ഒരേ സമയം നായകന്മാരെയും പ്രതി നായകന്മാരെയും സൃഷ്ടിക്കുന്നത്. അത്തരം നായക പ്രതിനായക സങ്കല്‍പ്പ സൃഷ്ടികള്‍ ഇത്തവണത്തെ കണക്കുകളിലും ഐ.പി.എല്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ഇതേ കണക്കുകള്‍ തന്നെയാണ് 2020 ഐ.പി.എല്ലിനെ ഒരു ഫാന്‍റസി ലീഗെന്നോണം ത്രില്ലിങ് ആക്കിയതും. നമുക്ക് […]
ദില്‍സെ മുംബൈ; അഞ്ചാം തവണയും ചാമ്പ്യന്മാരായി മുംബൈ ഇന്ത്യന്‍സ്
ഐ.പി.എല്ലില്‍ തങ്ങള്‍ മാത്രമെന്ന് പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ഐ.പി.എല്ലില്‍ അഞ്ചാം തവണയും കിരീടം മുംബൈക്ക് തന്നെ. ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബെെ തറപറ്റിച്ചത്. 157 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് അനായാസം ജയിക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കന്നികിരീടമെന്ന ഡല്‍ഹിയുടെ സ്വപ്നങ്ങളാണ് പൊലിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടക്കത്തിലെ തകര്‍ച്ചയില്‍ […]
ഐ.പി.എല്‍; കലാശപ്പോരില്‍ കന്നിക്കീരിടം തേടി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും
ഐ.പി.എല്ലിന്‍റെ പതിമൂന്നാം പതിപ്പിന് ഇന്ന് തിരശീല വിഴും. കലാശപ്പോരാട്ടത്തില്‍ ഡൽഹി ക്യാപിറ്റല്‍സും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. ദുബെെയില്‍ ഇന്ത്യന്‍ സമയം 7:30 മത്സരം ആരംഭിക്കും. അഞ്ചാം കീരിടം തേടി മുംബൈയും കന്നി കീരിടം സ്വപ്നം കണ്ട് ഡൽഹി കാപിറ്റല്‍സും കളത്തിലിറങ്ങുമ്പോള്‍ മത്സരം തീപ്പാറും എന്ന് സംശയമില്ല. കണക്കിലും കരുത്തിലും മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഒരുപടി മുന്‍പില്‍. ഈ സീസണില്‍ കളിച്ച 15 മത്സരങ്ങളില്‍ പത്തിലും ജയിച്ച് രാജകീയമായാണ് മുംബൈ ഫെനലില്‍ പ്രവേശിച്ചത്. ആദ്യ […]
ഓസ്‌ട്രേലിയൻ പര്യടനം; സഞ്ജു ഇന്ത്യൻ ഏകദിന ടീമിൽ
ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന ടീമിലും ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. നേരത്തെ ടി20യിൽ വിക്കറ്റ് കീപ്പർ ആയാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നത്. ആദ്യം പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് വലിയ മാറ്റങ്ങളാണ് നിലവിൽ വരുത്തിയിരിക്കുന്നത്. പരിക്കിന്റെ പേരിൽ ടീമിൽ ഉൾപ്പെടുത്താതിരുന്ന രോഹിത് ശർമയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിതിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ഒഴിവാക്കിയിട്ടുണ്ട് . അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം […]












