രണ്ട് പുതിയ ടീമുകൾ കൂടി എത്തുന്നതോടെ അടുത്ത ഐപിഎൽ സീസണിൽ ഉണ്ടാവുക 10 ടീമുകളാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ടൂർണമെൻ്റ് ഫോർമാറ്റിലടക്കം വലിയ മാറ്റങ്ങൾ വരുമെന്നാണ് സൂചന. 2011ൽ പരീക്ഷിച്ച ഗ്രൂപ്പ് ഫോർമാറ്റിലാവും ഇത്തവണ മത്സരങ്ങൾ. ഇതോടൊപ്പം മറ്റ് ചില മാറ്റങ്ങൾ കൂടി ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ റൗണ്ട് റോബിൽ ഫോർമാറ്റിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. കളിക്കുന്ന 8 ടീമുകളും രണ്ട് തവണ പരസ്പരം ഏറ്റുമുട്ടുകയും തുടർന്ന് പോയിൻ്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ലേ […]
Sports
ടോക്കിയോ ഒളിമ്പിക്സ് ; ഉദ്ഘാടന ചടങ്ങിൽ ഇന്ത്യന്‍ പതാക വഹിക്കുക മേരികോമും മന്‍പ്രീത് സിംഗും
ടോക്കിയോ ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ബോക്സിംഗ് താരം മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗും ഇന്ത്യന്‍ പതാക വഹിക്കും. സമാപന ചടങ്ങില്‍ ഗുസ്തി താരം ബജ്റംഗ് പൂനിയ ആകും ഇന്ത്യന്‍ പതാക വഹിക്കുകയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കായികതാരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഒഫീഷ്യല്‍സും അടക്കം 201 പേരടങ്ങുന്ന ഇന്ത്യന്‍ സംഘമായിരിക്കും ടോക്കിയോ ഒളിമ്പിക്സിനായി പോവുക. ഇതില്‍ 126 കായിക താരങ്ങളും 75 പേര്‍ സപ്പോര്‍ട്ട് സ്റ്റാഫ് അടക്കമുള്ള ഒഫീഷ്യല്‍സുമായിരിക്കും […]
കോപ്പ അമേരിക്ക: പെറുവിന്റെ വെല്ലുവിളി മറികടന്ന് ബ്രസീൽ; മറക്കാനയിൽ ഫൈനൽ ടിക്കറ്റുറപ്പിച്ചു
കോപ്പ അമേരിക്ക ആദ്യ സെമിഫൈനലിൽ ബ്രസീലിന് ജയം. പെറുവിനെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിൻ്റെ വിജയം. ഇതോടെ നിലവിലെ ചാമ്പ്യന്മാർ ഫൈനൽ ടിക്കറ്റുറപ്പിച്ചു. 35ആം മിനിട്ടിൽ ലൂകാസ് പക്വേറ്റയാണ് വിജയഗോൾ നേടിയത്. നാളെ പുലർച്ചെ നടക്കുന്ന അർജൻ്റീന-കൊളംബിയ മത്സരവിജയികളെ ബ്രസീൽ ഫൈനലിൽ നേരിടും. ബ്രസീലിൻ്റെ തുടരൻ ആക്രമണങ്ങളോടെയാണ് കളി ആരംഭിച്ചത്. നിർഭാഗ്യവും ക്രോസ് ബാറിനു കീഴിൽ പെറു ഗോളി പെഡ്രോ ഗല്ലീസിൻ്റെ അസാമാന്യ പ്രകടനവും കൂടിച്ചേർന്നപ്പോൾ ബ്രസീലിന് കാര്യങ്ങൾ കടുപ്പമായി. 8ആം മിനിട്ടിൽ ലഭിച്ച […]
വിംബിൾഡൺ ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി റോജർ ഫെഡറർ
വിംബിൾഡൺ ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഇതിഹാസ ടെന്നിസ് താരം റോജർ ഫെഡറർ. 39 വയസ്സും 11 മാസവും പ്രായമായ ഫെഡറർ ഇറ്റാലിയൻ താരവും 23 സീഡും ആയ ലോറൻസോ സൊനെഗോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഈ നേട്ടത്തിലെത്തിയത്. സ്കോർ 7-5, 6-4, 6-2. ഓപ്പൺ യുഗത്തിൽ വിംബിൾഡൺ അവസാന എട്ടിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായ ഫെഡറർ 1977 നു ശേഷം ഗ്രാൻഡ് സ്ലാം ക്വാർട്ടറിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം […]
ഓസ്ട്രേലിയൻ പ്രതിരോധ താരത്തെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്സ്
വരുന്ന സീസണു മുന്നോടിയായി വിദേശ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഏറ്റവും ഒടുവിലായി ഓസ്ട്രേലിയൻ സെൻ്റർ ബാക്ക് ഡിലൻ മക്ഗോവനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ഐഎസ്എൽ അപ്ഡേറ്റുകൾ പിന്തുടരുന്ന മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം അറിയിച്ചത്. വിദേശ താരങ്ങളിൽ ഒരാൾ എഎഫ്സി അംഗരാജ്യത്തുനിന്നുള്ള ആളാവണം എന്നത് ഐഎസ്എലിൻ്റെ നിയമമാണ്. അതുകൊണ്ട് തന്നെ ടീമുകളിൽ പലരും ഓസീസ് താരങ്ങളെയാണ് നോട്ടമിടുന്നത്. അതിനാൽ, ഓസീസ് താരം മക്ഗോവൻ ക്ലബിലെത്തുമെന്നാണ് സൂചന. 29കാരനായ താരം നിലവിൽ എ ലീഗ് […]
കൊവിഡ് കേസുകൾ 10 ശതമാനം വർദ്ധിച്ചു; യൂറോ കപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
യൂറോ കപ്പിൽ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരെ സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് സംഘടന പറഞ്ഞു. യൂറോപില്‍ കൊവിഡ് വ്യാപനം ഉയരുന്നത് ചൂണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ എത്തിയ നിരവധി പേര്‍ കൊവിഡ് ബാധിതരായതായി ലോകാരോഗ്യ സംഘടന കണ്ടെത്തി. നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് തരംഗമുണ്ടാവും. കഴിഞ്ഞ ആഴ്ചയില്‍ കേസുകളില്‍ 10 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. കോപ്പന്‍ഹേഗനില്‍ കളി കണ്ട് […]
മരിയോ മൻസൂകിച്ച് എടികെയിലേക്ക്?
ക്രൊയേഷ്യയുടെ വെറ്ററൻ ഫോർവേഡ് മരിയോ മൻസൂകിച്ചിനായി എടികെ മോഹൻബഗാൻ വലവിരിക്കുന്നു എന്ന് റിപ്പോർട്ട്. 35കാരനായ താരം നിലവിൽ എസി മിലാൻ്റെ താരമാണ്. എന്നാൽ, എസി മിലാനിലെ മൻസൂകിച്ചിൻ്റെ കരാർ ഉടൻ അവസാനിക്കുമെന്നും താരം ഫ്രീ ഏജൻ്റാകും എന്നുമാണ് വിവരം. താരത്തിൻ്റെ കരാർ അവസാനിച്ചെന്നും സൂചനയുണ്ട്. ഇത് മുതലെടുത്ത് താരത്തെ ടീമിലെത്തിക്കാൻ എടികെ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രൊയേഷ്യൻ മാധ്യമമായ എച്ച്ആർടിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിനോടകം തന്നെ താരത്തിന് എടികെയിൽ നിന്ന് ഓഫർ വന്നു എന്നും […]
മാറ്റങ്ങളുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയോടെ രണ്ടാം എഡിഷൻ ആരംഭിക്കും
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷൻ ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയോടെ ആരംഭിക്കും. ഓഗസ്റ്റ് 4നാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും. പോയിൻ്റ് വിതരണത്തിൽ മാറ്റങ്ങളുമാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ രണ്ടാം എഡിഷൻ നടക്കുക. ഇത്തവണ ഓരോ ടെസ്റ്റിനും 12 പോയിൻ്റ് വീതം ലഭിക്കും. നേരത്തെ ഒരു പരമ്പരയ്ക്ക് 120 പോയിൻ്റാണ് ഉണ്ടായിരുന്നത്. ഇത്തവണ അതിനു പകരമാണ് പുതിയ രീതി. ജയിച്ചാൽ 12 പോയിൻ്റ് ലഭിക്കുമെങ്കിൽ സമനിലയ്ക്ക് ലഭിക്കുക 4 പോയിൻ്റ് വീതവും […]
ബാഴ്സലോണയിൽ മെസിയുടെ കരാർ അവസാനിച്ചു; ഇപ്പോൾ ഫ്രീ ഏജന്റ്
സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിൽ സൂപ്പർ താരം ലയണൽ മെസിയുടെ കരാർ അവസാനിച്ചു. ജൂൺ 30നാണ് താരത്തിൻ്റെ കരാർ അവസാനിച്ചത്. ഇതോടെ മെസി ഫ്രീ ഏജൻ്റായി. താരവുമായി പുതിയ കരാർ ഒപ്പിടാൻ ക്ലബ് ശ്രമം നടത്തുകയാണ്. വരും ദിവസങ്ങളിൽ തന്നെ മെസി ബാഴ്സലോണയുമായി കരാർ നീട്ടുമെന്നാണ് സൂചന. മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് ജൂൺ ആദ്യം പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. താരം ക്ലബുമായി രണ്ട് വർഷത്തെ കരാറി കൂടി ഒപ്പുവച്ചു എന്നായിരുന്നു റിപ്പോർട്ട്. 2023 വരെയാണ് […]
ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ഏകദിന പരമ്പര; ഇന്ന് രണ്ടാം മത്സരം
ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ഏകദിന പരമ്പരയിൽ ഇന്ന് രണ്ടാം മത്സരം. ഡേനൈറ്റ് മത്സരമാണ് ഇന്ന് നടക്കുക. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ടോൺടണിലെ കൂപ്പർ അസോസിയേറ്റ്സ് കൗണ്ടി ഗ്രൗണ്ടിലാണ് മത്സരം. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ട ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമാണ്. ഈ കളി കൂടി പരാജയപ്പെട്ടാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മെല്ലെപ്പോക്ക് വലിയ ചർച്ച ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് വെറും 201 റൺസ് മാത്രം സ്കോർ ചെയ്ത ഇന്ത്യ ഇന്ന് […]












