വെംബ്ലി സ്‌റ്റേഡിയത്തിൽ എക്‌സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട യൂറോ കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി നാലു പതിറ്റാണ്ടിനുശേഷം അസൂറിപ്പട വീണ്ടും കിരീടത്തിൽ മുത്തമിട്ടു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നായിരുന്നു ഇറ്റാലിയൻ ജയം. ഇംഗ്ലീഷ് താരങ്ങളായ ജേഡൻ സാഞ്ചോയുടെയും സാക്കയുടെയും ഷോട്ടുകൾ തടുത്തിട്ട് ഗോൾകീപ്പർ ഡോണറുമ്മയാണ് ഇറ്റലിയുടെ വിജയനായകനായത്. ഇറ്റലിയുടെ ബെലോട്ടിയുടെയും ജോർജീന്യോയുടെയും കിക്ക് തടുത്തിട്ട ഗോൾകീപ്പർ ജോർദൻ പിക്ക്‌ഫോർഡിനും ഇംഗ്ലീഷ്പടയെ രക്ഷിക്കാനായില്ല. ഇംഗ്ലണ്ടിന്റെ റാഷ്‌ഫോർഡ് എടുത്ത കിക്ക് പാഴായത് നിർണായകമായി. രണ്ടാം മിനിറ്റിൽ ലുക് ഷാ നേടിയ […]
Sports
ടോക്യോ ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് പുറപ്പെടും
ജപ്പാനിലെ ടോക്യോ വേദിയാവുന്ന ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് പുറപ്പെടും. ടോക്യോയിൽ എത്തിയാൽ മൂന്ന് ദിവസം ടീമംഗങ്ങള്‍ ക്വാറന്‍റീനിൽ കഴിയണം. ഈസമയം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമായി ഇടപഴുകാൻ പാടില്ല. മത്സരം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഗെയിംസ് വില്ലേജിൽ നിന്ന് പുറത്തുപോകണമെന്ന നിബന്ധന മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ഈ നിബന്ധന കാരണം താരങ്ങളുടെ പരിശീലനം മുടങ്ങുമെന്നും ഇളവ് വേണമെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒളിംപിക് സംഘാടക സമിതി അംഗീകരിച്ചിട്ടില്ല. ടോക്യോ […]
ടോക്കിയോ ഒളിംപിക്‌സ്: ഇന്ത്യന്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തി പ്രധാനമന്ത്രി, 13ന് അത്‌ലറ്റുകളുമായി സംസാരിക്കും
ടോക്കിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങളുടെ യാത്രയും വാക്‌സിനേഷനും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി. ടോക്കിയോ ഒളിംപിക്സിൽ മത്സരിക്കുന്ന അത്‌ലറ്റുകളുമായി ജൂണ്‍ 13ന് വൈകിട്ട് അഞ്ച് മണിക്ക് ഓണ്‍ലൈന്‍ വഴി കൂടിക്കാഴ്‌ച നടത്തുമെന്നുംപ്രധാനമന്ത്രി അറിയിച്ചു. ജപ്പാനിലെ ടോക്കിയോ വേദിയാവുന്ന ഒളിംപിക്‌സിൽ പങ്കെടുക്കാനായി 120ഓളം ഇന്ത്യന്‍ താരങ്ങളാണ് ഇതിനകം യോഗ്യത നേടിയത്. ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്‌സിലേക്ക് ഈ മാസം 17 നാണ് ഇന്ത്യയുടെ ആദ്യ സംഘം പുറപ്പെടുന്നത്. ടോക്കിയോയിൽ എത്തിയാൽ […]
കോപ്പ അമേരിക്ക ഫൈനല്‍; കാണികളെ പ്രവേശിപ്പിക്കില്ല
കോപ്പ അമേരിക്ക ഫൈനലിന് കാണികളെ പ്രവേശിപ്പിക്കില്ല. പത്ത് ശതമാനം കാണികളെ അനുവദിക്കണമെന്ന സംഘാടകരുടെ നിര്‍ദേശം ബ്രസീല്‍ സര്‍ക്കാര്‍ തളളി. ഫൈനലിന് മുന്‍പുളള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. അര്‍ജന്റീന-ബ്രസീല്‍ ഫൈനല്‍ മത്സരം കാണാന്‍ 10 ശതമാനം കാണികളെ അനുവദിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ തളളിയത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ചരിത്രഫൈനല്‍ നേരില്‍കാണാമെന്നുളള ആരാധകരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. അര്‍ജന്റീന നിരയില്‍ പരുക്കിന്റെ പിടിയിലുളള ക്രിസ്റ്റ്യന്‍ റൊമേറോ ഫൈനല്‍ കളിക്കാന്‍ സാധ്യതയില്ല. ക്വാര്‍ട്ടറിലും, സെമിയിലും മികച്ച പ്രകടനം […]
റാമോസ് പി.എസ്.ജിക്കായി പന്തുതട്ടും; രണ്ടുവര്‍ഷത്തെ കരാർ ഒപ്പിട്ടു
റയല്‍ മഡ്രിഡ് മുൻ പ്രതിരോധ താരം സെര്‍ജിയോ റാമോസ് ഇനി പി.എസ്.ജിക്കായി പന്തുതട്ടും. രണ്ടു വര്‍ഷത്തെ കരാറാണ് റാമോസും പി.എസ്.ജിയും തമ്മില്‍ ഒപ്പുവെച്ചത്. റാമോസ് പി.എസ്.ജിയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശരിവെച്ച് ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മഹത്തായ ക്ലബിനൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്നും പി.എസ്.ജി ഉയര്‍ന്ന തലത്തില്‍ സ്വയം തെളിയിച്ച ക്ലബാണെന്നും റാമോസ് പ്രതികരിച്ചു. ഈ യുഗത്തിലെ ഏറ്റവും മികച്ച താരത്തെ സ്വാഗതം ചെയ്യുന്നുവെന്നും എക്കാലത്തേയും മികച്ച പ്രതിരോധ ഭടന്‍മാരില്‍ ഒരാളാണ് റാമോസെന്നും പി.എസ്.ജി ചെയര്‍മാര്‍ നാസര്‍ അല്‍ ഖിലാഫി […]
കൊവിഡ് വ്യാപനം: ഒളിമ്പിക്സിൽ കാണികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയേക്കും
ജപ്പാനിൽ പ്രതിദിന കൊവിഡ് രോഗികൾ വര്‍ദ്ധിക്കുകയാണ്. ഒളിമ്പിക്സ് മത്സരങ്ങള്‍ നടക്കുന്ന ജൂലൈ മാസത്തില്‍ ഇത് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്. എന്നാൽ മത്സരങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം. കാണികളെ പൂര്‍ണമായി ഒഴിവാക്കി ഒളിമ്പിക്സ് മത്സരങ്ങൾ നടത്താനാണ് ആലോചന. നിലവിലുള്ള തീരുമാനം അനുസരിച്ച് വിദേശ കായിക പ്രേമികളെ പൂര്‍ണമായി ഒഴിവാക്കി മത്സരം നടത്താനാണ് കമ്മിറ്റിയുടെ തീരുമാനം. പരമാവധി 10,000 കാണികള്‍ക്കു മാത്രമേ ഒരു സമയം സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശനം അനുവദിക്കുകയുള്ളു. അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മിറ്റി പ്രസിഡന്റ് […]
വെംബ്ലിയില്‍ സിംഹഗര്‍ജനം; ഫൈനല്‍ ഉറപ്പിച്ച് ഇംഗ്ലണ്ട്
യൂറോ കപ്പ് ഫൈനലിലേക്ക് ഇംഗ്ലണ്ട്. ആതിഥേയര്‍ സെമി ഫൈനലില്‍ ഡെന്‍മാര്‍ക്കിനെ തകര്‍ത്തത് എക്‌സ്ട്രാ ടൈമിലാണ്. 2-1 ആണ് സ്‌കോര്‍. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് ഇറ്റലിയെ ഏറ്റുമുട്ടും. ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ നേടിയത്. ആദ്യമായാണ് യൂറോകപ്പ് ഫൈനലിലേക്ക് ഇംഗ്ലണ്ട് എത്തുന്നത്. 55 വര്‍ഷത്തിന് ശേഷമാണ് മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് ടീം പ്രവേശിക്കുന്നത്. 120 മിനുട്ട് നടന്ന കളിയില്‍ പൊരുതിയാണ് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചത്. 104ാം മിനുറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍. മിക്കേല്‍ ഡംസ്ഗാര്‍ഡാണ് ഡെന്‍മാര്‍ക്കിനായി […]
ഇന്ത്യൻ ടീം മാനേജ്മെന്റും സെലക്ടർമാരും തമ്മില്‍ തര്‍ക്കം; ഇംഗ്ളണ്ട് പര്യടനം പ്രതിസന്ധിയില്‍
പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പകരക്കാരനെ ചൊല്ലി ഇന്ത്യന്‍ ടീം മാനേജ്മെന്റും സെലക്ടര്‍മാരും തമ്മില്‍ തര്‍ക്കത്തിലെന്ന് റിപ്പോര്‍ട്ട്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് പുതിയൊരു ഓപ്പണറെ നല്‍കണമെന്ന് കഴിഞ്ഞ ദിവസം ടീം മാനേജര്‍ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മായങ്ക് അഗര്‍വാളും രോഹിത് ശര്‍മ്മയും മാത്രമാണ് ഇന്ത്യയുടെ ഓപ്പണര്‍മാരെന്നും അതിനാല്‍ പ്രിത്വി ഷായെയോ ദേവ്ദത്ത് പടിക്കലിനെയോ ഇംഗ്ളണ്ട് പര്യടനത്തിന് വിട്ടുനല്‍കണമെന്നാണ് ടീം മാനേജ്മെന്റിന്റെ ആവശ്യം. മാനേജ്മെന്റിന്റെ ഈ ആവശ്യത്തോട് സെലക്‌ട്ര്‍മാര്‍ക്ക് അനുകൂല നിലപാടല്ല ഉള്ളത്. ശ്രീലങ്കന്‍ […]
കൊളംബിയയെ പരാജയപ്പെടുത്തി അർജന്റീന; സ്വപ്ന ഫൈനലിൽ അർജന്റീന-ബ്രസീൽ പോരാട്ടം
കൊളംബിയയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ. ഉദ്വേഗം നിറഞ്ഞ സെമി ഫൈനൽ പോരാട്ടത്തിൽ ഗോൾ കീപ്പറുടെ മികവിലാണ് അർജന്റീനയുടെ വിജയം. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുൾ തടഞ്ഞ അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ആണ് കളിയിലെ താരം. ഇതോടെ കോപ്പ അമേരിക്കയുടെ ലോകം ഉറ്റുനോക്കുന്ന സ്വപ്ന ഫൈനലിൽ അർജന്റീന ബ്രസീലുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാവിലെ 5.30 നാണ് ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനൽ.
യൂറോ കപ്പ്; ഇന്ന് ആദ്യ സെമി; ഇറ്റലിയും സ്പെയിനും മുഖാമുഖം
യൂറോ കപ്പ് സെമിഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇറ്റലി സ്പെയിനെ നേരിടും. വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം. 32 മത്സരങ്ങളായി തോൽവി അറിയാതെ കുതിയ്ക്കുന്ന ഇറ്റലി തന്നെയാണ് കരുത്തരെങ്കിലും ലൂയിസ് എൻറിക്കെ എന്ന മികച്ച ടാക്ടീഷ്യൻ പരിശീലിപ്പിക്കുന്ന സ്പെയിനെ തള്ളിക്കളയാനാവില്ല. ലോക ഒന്നാം നമ്പർ താരം ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് റോബർട്ടോ മാൻസീനിയുടെ സ്വപ്ന സംഘം സെമി ഉറപ്പിച്ചത്. 2018 ലോകകപ്പ് യോഗ്യത നേടാനാവാതെ നിന്ന ഇറ്റലി […]











