ടോക്യോ ഒളിമ്പിക്‌സിൽ (Tokyo Olympics) ആദ്യ ജയം ജപ്പാന് (japan won). സോഫ്റ്റ് ബോളിൽ ഒസ്‌ട്രേലിയയെ 8-1 ന് തോൽപ്പിച്ചുകൊണ്ടാണ് ജപ്പാൻ ആദ്യ വിജയം സ്വന്തമാക്കിയത്. ജപ്പാന്റെ യൂനോ യുകീകോ ആയിരുന്നു വിന്നിംഗ് പിച്ചർ. നൈറ്റോ മിനോരി, ഫുജിറ്റാ യമാറ്റോ എന്നിവരും ജപ്പാന്റെ വിജയത്തിന് കാരണമായി. ജൂലെ 23 മുതൽ ഓഗസ്റ്റ് എട്ടു വരെ ടോക്കിയോയിലാണ് ഒളിമ്പിക്‌സ്. കഴിഞ്ഞ വർഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊവിഡ് മഹാമാരിയെത്തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്. കായികതാരങ്ങളും സപ്പോർട്ട് സ്റ്റാഫും ഒഫീഷ്യൽസും […]
Sports
അവിഷ്ക ഫെർണാണ്ടോയ്ക്ക് ഫിഫ്റ്റി; ശ്രീലങ്ക ഭേദപ്പെട്ട നിലയിൽ
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ശ്രീലങ്ക ഭേദപ്പെട്ട നിലയിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 28 ഓവർ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എന്ന നിലയിലാണ്. ശ്രീലങ്കയ്ക്ക് വേണ്ടി അവിഷ്ക ഫെർണാണ്ടോ 50 റൺസ് നേടി പുറത്തായി. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹാൽ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ 25 ആം ഓവറിലെ അവസാന പന്തിൽ ഫെർണാണ്ടോയെ ഭുവനേശ്വർ കുമാർ പുറത്താക്കി. മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് രണ്ടാം ഏകദിനത്തിൽ ലഭിച്ചത്. ഫെർണാണ്ടോയും മിനോദ് ഭാനുകയും ചേർന്ന് ആദ്യ […]
മൂന്ന് രാജ്യങ്ങൾക്കു കൂടി ഐസിസി അംഗത്വം
മൂന്ന് രാജ്യങ്ങൾക്ക് കൂടി അസോസിയേറ്റ് അംഗത്വം നൽകി ഐസിസി. സ്വിറ്റ്സർലൻഡ്, മംഗോളിയ, തജികിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ 78ആമത് വാർഷിക ജനറൽ യോഗം പുതുതായി അംഗത്വം നൽകിയത്. ഇതോടെ ഐസിസി അംഗീകാരമുള്ള ക്രിക്കറ്റ് രാജ്യങ്ങൾ 106 ആയി. മംഗോളിയയും തജികിസ്ഥാനും ഏഷ്യയിൽ നിന്നുള്ള യഥാക്രമം 22, 23 അംഗരാജ്യങ്ങളാണ്. യൂറോപ്പിൽ നിന്നുള്ള 35ആം അംഗമാണ് സ്വിറ്റ്സർലൻഡ്. 106 രാജ്യങ്ങളിൽ 96 രാജ്യങ്ങളും അസോസിയേറ്റ് അംഗങ്ങളാണ്. 10 രാജ്യങ്ങൾ മാത്രമാണ് സ്ഥിരാംഗങ്ങൾ. 2007 മുതൽ മംഗോളിയൻ […]
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം; ലങ്കയുടെ പരാജയം 7 വിക്കറ്റിന്
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക് ജയം. 7 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ലങ്ക ഉയർത്തിയ 263 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ ഇന്ത്യ മറികടന്നു. പൃഥ്വി ഷായും ഇഷാന്‍ കിഷനും നല്‍കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റൻ ശിഖർ ധവാനും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. പൃഥ്വി ഷാ 24 പന്തിൽ 43 റൺസും ഇഷാന്‍ കിഷന്‍ തന്റെ അരങ്ങേറ്റ മത്സരത്തിൽ അര്‍ദ്ധ ശതകവും ( 42 പന്തിൽ […]
പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്ര കേരള ബ്ലാസ്‌റ്റേഴ്‌സില്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) വരാനിരിക്കുന്ന സീസണിനായി പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്രയെ ടീമിലെത്തിച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. രണ്ടുവര്‍ഷ കരാറില്‍ 2023 വരെ താരം ക്ലബ്ബില്‍ തുടരും. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം, 2006 മുതല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തുണ്ട്. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലായിരുന്നു യൂത്ത് കരിയര്‍ തുടക്കം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിവിധ തലങ്ങളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഐഎസ്എലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച (102) നാലാമത്തെ താരവുമാണ്. […]
ഇറ്റാലിയൻ ലീഗിൽ പച്ച നിറമുള്ള ജഴ്സി നിരോധിച്ചു
ഇറ്റാലിയൻ ഫുട്ബോൾ ലീഗ് ആയ സീരി എയിൽ പച്ച നിറമുള്ള ജഴ്സി നിരോധിച്ചു. 2022-23 സീസൺ മുതലാണ് നിരോധനം നടപ്പിൽ വരിക. പിച്ചിൻ്റെ നിറം പച്ച ആയതിനാൽ അതേ നിറത്തിലുള്ള ജഴ്സി, മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുമ്പോൾ കാഴ്ചക്ക് പ്രശ്നമുണ്ടാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ തീരുമാനം. പച്ച പ്രധാന നിറമായി വരുന്ന ജഴ്സികൾക്കാണ് നിരോധനം. ഔട്ട്ഫീൽഡിൽ ഇറങ്ങുന്ന താരങ്ങളിൽ മാത്രമേ ഈ നിയമം ബാധകമാവൂ.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസ് വിടുന്നു? റിപ്പോര്‍ട്ടുകള്‍ തള്ളി ക്ലബ്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്ന് ക്ലബ് ഡയറക്ടർ പവൽ നെദ്വേഡ്. റൊണാള്‍ഡോ ഈ മാസം അവസാനം തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ക്രിസ്റ്റ്യാനോ അവധി ആഘോഷിക്കുകയാണ്. ക്ലബ് വിടുന്നതായി യാതൊരു സൂചനയും നല്‍കിയിട്ടില്ല. ഞങ്ങള്‍ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്. ഷെഡ്യൂള്‍ അനുസരിച്ച് ജൂലൈ 25ന് അദ്ദേഹം ടീമിനൊപ്പം ചേരും’ – നെദ്വേഡ് പറഞ്ഞു.. കഴിഞ്ഞ സീസണില്‍ 29 ഗോളുകള്‍ നേടിയ റോണോ ഇറ്റാലിയന്‍ സീരി എയില്‍ ടോപ് സ്കോറര്‍ ആയിരുന്നു. അടുത്ത […]
ഒളിമ്പിക്സ് വില്ലേജ് തുറന്നു
ടോക്യോ ഒളിമ്പിക്സ് വില്ലേജ് തുറന്നു. ഒളിമ്പിക്സിൽ പങ്കെടുത്താനെത്തുന്ന അത്‌ലീറ്റുകളിൽ പലരും ഒളിമ്പിക്സ് വില്ലേജിലാണ് താമസിക്കുക. കൊവിഡ് കാലത്ത് സുരക്ഷിതമായി മത്സരങ്ങൾ നടത്താൻ വേണ്ട മുൻകരുതലുകളൊക്കെ കൈക്കൊണ്ടിട്ടുണ്ടെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മറ്റി പ്രസിഡൻ്റ് തോമസ് ബാക് പറഞ്ഞു. ടോക്യോ നഗരത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ഒളിംപിക് സംഘാടക സമിതി തീരുമാനിച്ചിരുന്നു. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ടോക്കിയോ നഗരത്തിൽ ജൂലെ 12 മുതൽ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജൂലെ […]
കൂറ്റന്‍ സ്കോര്‍ നേടിയിട്ടും രക്ഷയില്ല, പാക്കിസ്ഥാനെ മൂന്നാം ഏകദിനത്തിലും തോൽപ്പിച്ച് ഇംഗ്ലണ്ട്
പാക്കിസ്ഥാനെ മൂന്നാം ഏകദിനത്തിലും തോൽപ്പിച്ച് ഇംഗ്ലണ്ട്. ബാബര്‍ അസമിന്റെ മികച്ച ഇന്നിംഗ്സും പാക്കിസ്ഥാന് തുണയായില്ല. ബാബര്‍ അസമിന്റെ 158 റണ്‍സിന്റെയും മുഹമ്മദ് റിസ്വാന്‍(74), ഇമാം ഉള്‍ ഹക്ക്(56) എന്നിവരുടെയും ബലത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സ് നേടിയ പാക്കിസ്ഥാന്റെ സ്കോറിനെ 48 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഇംഗ്ലണ്ട്. ജയത്തോടെ പരമ്പര വൈറ്റ് വാഷ് ചെയ്താണ് ഇംഗ്ലണ്ടിന്റെ രണ്ടാം നിര പാക്കിസ്ഥാനെ നാണംകെടുത്തിയത്. ജെയിംസ് വിന്‍സ്, ലൂയിസ് ഗ്രിഗറി എന്നിവരുടെ ഇന്നിംഗ്സിന് തുണയായി ഫിലിപ്പ് […]
യൂറോ ജേതാക്കളും കോപ്പ ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്നു; ‘മറഡോണ സൂപ്പർ കപ്പ്’ ലോകകപ്പിനു മുൻപെന്ന് റിപ്പോർട്ട്
യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയും തമ്മിൽ ഏറ്റുമുട്ടുന്നു എന്ന് റിപ്പോർട്ട്. 2022ൽ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിനു മുൻപ് ‘മറഡോണ സൂപ്പർ കപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരം നടത്തിയേക്കും. ആശയം സൗത്ത് അമേരിക്ക ഫുട്ബോൾ ബോഡിയായ കോണ്മെബോൾ യൂറോപ്യൻ ഫുട്ബോൾ ബോഡിയായ യുവേഫയ്ക്ക് മുന്നിൽ വെച്ചിട്ടുണ്ട്. യുവേഫയും ഈ ആശയത്തോട് അനുകൂല നിലപാട് സ്വീകരിച്ചാൽ ഇറ്റലിയും അർജൻ്റീനയും തമ്മിൽ അടുത്ത വർഷം ഏറ്റുമുട്ടും. മുൻപ് ഇരു കോൺഫെഡറേഷൻസ് ടൂർണമെന്റിലേയും ജേതാക്കൾ ഫിഫ […]












