യൂറോകപ്പിൽ ജർമ്മനിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ. ജർമ്മനിയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത രണ്ട് ഗോളിന്. റഹീം സ്റ്റെർലിങ്ങും, ഹാരി കെയ്‌നുമാണ് ഇംഗ്ലണ്ടിനായി സ്‌കോർ ചെയ്തത് . 55 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഒരു പ്രധാന ടൂർണ്ണമെന്റിന്റെ നൗക്കൗട്ടിൽ ജർമ്മനിയെ തോൽപ്പിക്കുന്നത്.
Sports
ഷൂട്ടൗട്ടില്‍ ഫ്രാന്‍സ് പുറത്ത്
യൂറോകപ്പില്‍ നിന്ന് ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് പുറത്തായി. ഷൂട്ടൗട്ടില്‍ തോറ്റത് സ്വറ്റ്‌സര്‍ലന്‍ഡിനോടാണ്. അഞ്ചിന് എതിരെ നാല് ഗോളുകള്‍ക്കാണ് തോറ്റത്. ഫ്രാന്‍സ് സൂപ്പര്‍ താരം എംബാപെയാണ് പെനാല്‍റ്റി കിക്ക് പാഴാക്കിയത്. ഹാരിസ് സെഫറോവിച്ചിലൂടെ ഗോള്‍ നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ മൂന്ന് ഗോള്‍ നേടി ഫ്രാന്‍സ് വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ അവസാന സെക്കന്റുകളില്‍ സമനില പിടിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും കളിയെ നയിച്ചു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമും മൂന്ന് ഗോള്‍ വീതം നേടി. ഫ്രാന്‍സിനെ അട്ടിമറിച്ച […]
ടി-20 ലോകകപ്പ് യുഎഇയിൽ; ഔദ്യോഗിക സ്ഥിരീകരണമായി
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി. രാജ്യത്തെ കൊവിഡ് ബാധ പരിഗണിച്ചാണ് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്. വിവരം ബിസിസിഐ സ്ഥിരീകരിച്ചു. ഒക്ടോബറിലും നവംബറിലുമായാണു ലോകകപ്പ് നടക്കുക. ഉയരുന്ന കൊവിഡ് ബാധയ്ക്കിടയിലും ഇന്ത്യയിൽ ലോകകപ്പ് നടത്തുന്നതിനെ എതിർത്ത് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പ് വേദി മാറ്റിയതായി ബിസിസിഐ പ്രഖ്യാപിച്ചത്. യുഎഇയിലേക്ക് ഐപിഎൽ മാറ്റുകയാണെന്നും ഇക്കാര്യം ഐസിസിയെ അറിയിച്ചുവെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ആദ്യ റൗണ്ട് മത്സരങ്ങൾ ഒമാനിൽ നടത്തുന്നതിൽ ബിസിസിഐക്ക് […]
അമ്പെയ്ത്ത് ലോകകപ്പ്: ദീപിക കുമാരിക്ക് ട്രിപ്പിൾ; ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു
അമ്പെയ്ത്ത് ലോകകപ്പിൽ ദീപിക കുമാരിക്ക് ട്രിപ്പിൾ. വനിതാ സിംഗിൾ, വനിതാ ടീം, മിക്സ്ഡ് ടീം എന്നീ മത്സരങ്ങളിലാണ് 27കാരിയായ താരം സ്വർണമെഡൽ നേടിയത്. ഇതോടെ താരം ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ഒന്നാം റാങ്കിലെത്തിയ വിവരം രാജ്യാന്തര അമ്പെയ്ത്ത് ഫെഡറേഷൻ തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടത്. വനിതാ ഇൻഡിവിജ്വലിൽ റഷ്യയുടെ 17ആം നമ്പർ താരം എലേന ഒസിപോവയെ 6-0 എന്ന സ്കോറിനു തോല്പിച്ച ദീപിക ഇതിലൂടെ നാലാം ഇൻഡിവിജ്വൽ ലോകകപ്പ് സ്വർണമെഡലാണ് നേടിയത്. വനിതാ ടീമിൽ അങ്കിത […]
യൂറോ കപ്പ്: ഓറഞ്ച് പടയ്ക്ക് ഞെട്ടൽ; പോർച്ചുഗലിനും മടങ്ങാം
യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ നെതർലൻഡിനും പോർച്ചുഗലിനും പരാജയം. നെതർലൻഡിനെ ചെക്ക് റിപ്പബ്ലിക്ക് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയപ്പോൾ ബെൽജിയം പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി. ജയത്തോടെ ഇരു ടീമുകളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം പകുതിയിൽ പ്രതിരോധ താരം ഡി ലിറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതാണ് നെതർലൻഡിൻ്റെ വിധിയെഴുതിയത്. തുടക്കം മുതൽ തന്നെ ഉയരക്കൂടുതൽ കൊണ്ട് നെതർലൻഡ് മുന്നേറ്റങ്ങളെ സമർത്ഥമായി തടഞ്ഞുനിർത്തിയ ചെക്ക് എതിരാളികൾ 10 പേരായി ചുരുങ്ങിയതിൻ്റെ ആനുകൂല്യം മുതലെടുത്ത് ആക്രമണങ്ങൾ മെനയുകയായിരുന്നു. […]
കോപ്പ അമേരിക്ക: ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ
കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനു സമനില. ഇക്വഡോർ ആണ് നിലവിലെ ചാമ്പ്യന്മാരെ സമനിലയിൽ തളച്ചത്, ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. കഴിഞ്ഞ മത്സരങ്ങളിലൊക്കെ ബ്രസീലിൻ്റെ വിജയശില്പി ആയിരുന്ന നെയ്മർ ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നില്ല. എഡർ മിലിറ്റോ ബ്രസീലിനായി സ്കോർ ചെയ്തപ്പോൾ ഏഞ്ചൽ മെന ആണ് ഇക്വഡോറിൻ്റെ ഗോൾ സ്കോറർ. നെയ്മർ, തിയാഗോ സിൽവ, ഫ്രെഡ് തുടങ്ങിയ പ്രമുഖരില്ലാതെ ഇറങ്ങിയ ബ്രസീൽ തന്നെയാണ് ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ തുറന്നെടുത്തത്. നിരന്തരാക്രമണങ്ങൾക്കൊടുവിൽ ബ്രസീൽ […]
കോപ്പ അമേരിക്ക: ചിലിയെ തകര്‍ത്ത് പരാഗ്വെ ക്വാർട്ടറിൽ
കോപ്പ അമേരിക്കയിൽ ചിലിയെ തകര്‍ത്ത് പരാഗ്വെ ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പരാഗ്വയുടെ ജയം. ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരായി ചിലിയും ക്വാർട്ടറിലെത്തി. പരാഗ്വയെ തകർത്ത് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറാം എന്ന് കണക്കൂട്ടിയ ചിലിക്ക് തുടക്കം മുതൽ തിരിച്ചടികളായിരുന്നു. അക്രമിച്ച് കളിക്കാനിറങ്ങിയവർക്ക് പരാഗ്വയെ പ്രതിരോധിക്കേണ്ട പണി കൂടി എടുക്കേണ്ടി വന്നു. മുപ്പത്തിമൂന്നാം മിനിട്ടിൽ കോർണറിൽ തല വെച്ച് ബ്രയാൻ സാമുഡി ചിലിയെ ഞെട്ടിച്ചു. നാൽപ്പത്തിയൊന്നാം മിനിട്ടിൽ പരാഗ്വ വീണ്ടും മുന്നിലെത്തുമെന്ന് തോന്നിച്ചെങ്കിലും ഗോൺസാലെസിന്റെ ഹെഡർ ഗോളിലേക്കെത്തിയില്ല. […]
യൂറോ കപ്പ്: പ്രീ ക്വാർട്ടർ ലൈനപ്പായി
യൂറോ കപ്പിലെ പ്രീ ക്വാർട്ടർ ലൈനപ്പായി. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ വെയിൽസും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഡെന്മാർക്കും തമ്മിലാണ് ആദ്യ പ്രീ ക്വാർട്ടർ മത്സരം. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 നാണ് മത്സരം. ഗ്രൂപ്പ് എയിൽ ആധികാരികമായി മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാമതെത്തിയ ഇറ്റലി രണ്ടാം മത്സരത്തിൽ ഇറങ്ങും. ഞായറാഴ്ച പുലർച്ചെ 12.30നു നടക്കുന്ന മത്സരത്തിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രിയയാണ് ഇറ്റലിയുടെ എതിരാളികൾ. ഞായറാഴ്ച രാത്രി 9.30ന് ഗ്രൂപ്പ് സിയിലെ […]
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: മഴ മാറി മാനം തെളിഞ്ഞു; ആദ്യ ലോക കിരീടത്തിൽ മുത്തമിട്ട് ന്യൂസീലൻഡ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രഥമ കിരീടം ന്യൂസീലൻഡിന്. പൂർണമായും മഴ മാറിനിന്ന റിസർവ് ദിനത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 139 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ, 7.1 ഓവറുകൾ ബാക്കിനിർത്തി കിവീസ് മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ടെയ്‌ലറും വില്ല്യംസണും ചേർന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസൺ 52 റൺസെടുത്തപ്പോൾ ടെയ്‌ലർ 47 റൺസ് നേടി. ഇന്ത്യക്കായി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസീലൻഡിൻ്റെ ആദ്യ ഐസിസി ലോക കിരീടമാണ് ഇത്. അനായാസമായിരുന്നു ന്യൂസീലൻഡിൻ്റെ കിരീടധാരണം. […]
യൂറോ കപ്പ്: ഗോൾ മഴയുമായി സ്പെയിൻ; ജയത്തോടെ പ്രീക്വാർട്ടറിൽ
യൂറോ കപ്പിൽ സ്പെയിന് കൂറ്റൻ ജയം. ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിൽ സ്ലൊവാക്യയെ മടക്കമില്ലാത്ത 5 ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് സ്പെയിൻ്റെ ജയം. മറ്റൊരു മത്സരത്തിൽ പോളണ്ടിനെ സ്വീഡൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയതോടെ സ്പെയിൻ ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 7 പോയിൻ്റുള്ള സ്വീഡൻ ആണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. സ്പെയിന് അഞ്ച് പോയിൻ്റുണ്ട്. ഇടതടവില്ലാത്ത ആക്രമണങ്ങളെ തുടർന്ന് 12ആം മിനിട്ടിൽ തന്നെ സ്പെയിന് ഗോളടിക്കാനുള്ള സുവർണാവസരം ലഭിച്ചു. എന്നാൽ ലഭിച്ച പെനാൽറ്റി ഗോൾ ആക്കി […]












