Football Sports

യൂറോ കപ്പ്: മരണ ഗ്രൂപ്പിൽ ഇന്ന് പോർച്ചുഗലിനും ജർമ്മനിക്കും നിർണായകം

യൂറോ കപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ പോർച്ചുഗലും ഫ്രാൻസും തമ്മിലും ജർമനിയും ഹംഗറിയും തമ്മിലും ഏറ്റുമുട്ടും. അടുത്ത റൗണ്ടിലെത്താൻ പോർച്ചുഗലിന് ജയം അനിവാര്യമാണ്. ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചതിനാൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഉള്ള ജർമ്മനി, പോർച്ചുഗൽ എന്നീ ടീമുകൾ തമ്മിലാണ് പോരാട്ടം. ഹംഗറിയെ നേരിടുന്ന ജർമ്മനിക്ക് ജയസാധ്യത ഉള്ളതിനാൽ കരുത്തരായ ഫ്രാൻസിനെതിരെ പോർച്ചുഗൽ വിയർപ്പൊഴുക്കേണ്ടി വരും. പോർച്ചുഗലിനെ രണ്ടിനെതിരെ 4 ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ജർമ്മനി അവസാന ഗ്രൂപ്പ് മത്സരത്തിനെത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ […]

Cricket India Sports

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: കോലിയെയും പൂജാരയെയും വീഴ്ത്തി ജമീസൺ; ന്യൂസീലൻഡ് പിടിമുറുക്കുന്നു

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡ് പിടിമുറുക്കുന്നു. റിസർവ് ദിനമായ ഇന്ന് 2 വിക്കറ്റ് നഷ്ടത്തിൽ 64 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വളരെ വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യൻ നിരയിലെ ഏറ്റവും വിശ്വസനീയരായ കോലി, പൂജാര എന്നിവരെ പുറത്താക്കിയ ജമീസൺ ആണ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയെ ഞെട്ടിച്ചത്. ആദ്യ ഇന്നിംഗ്സിൽ താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. അഞ്ചാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ശുഭ്മൻ ഗില്ലിനെ (8) വേഗത്തിൽ നഷ്ടമായെങ്കിലും പിടിച്ചുനിന്ന […]

Football Sports

കോപ്പ അമേരിക്ക: ഒരു ഗോളിൽ കടിച്ചുതൂങ്ങി അർജന്റീന

കോപ്പ അമേരിക്കയിൽ അർജൻ്റീനയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും പരാഗ്വെയെ കീഴടക്കിയത്. കളിയിൽ മികച്ചുനിന്നത് പരാഗ്വെ ആണെങ്കിലും തുടക്കത്തിൽ നേടിയ ഒരു ഗോൾ ലീഡ് സംരക്ഷിച്ച് അർജൻ്റീന ജയം ഉറപ്പിക്കുകയായിരുന്നു. 10ആം മിനിട്ടിൽ പപ്പു ഗോമസ് ആണ് അർജൻ്റീനക്കായി സ്കോർ ഷീറ്റിൽ ഇടം നേടിയത്. ഈ ജയത്തോടെ അർജൻ്റീന പരാജയം അറിയാത്ത 16 മത്സരങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് ചില മാറ്റവുമായാണ് അർജൻ്റീന ഇന്ന് […]

Cricket India Sports

ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടെസ്റ്റ്; റെഡ് ബോൾ ക്രിക്കറ്റിന്റെ ആവേശങ്ങളെല്ലാം നിറഞ്ഞ ഒരു മത്സരം

2014നു ശേഷം ഇന്ത്യ കളിച്ച ആദ്യ ടെസ്റ്റ് മത്സരമാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ സമാപിച്ചത്. മത്സരം സമനില ആയിരുന്നു. പക്ഷേ, വെറും സമനില എന്നതിനപ്പുറം ഒരു ടെസ്റ്റ് മാച്ചിൻ്റെ എല്ലാവിധ ആവേശവും നിറഞ്ഞ മത്സരമായിരുന്നു കഴിഞ്ഞത്. തോൽവി ഉറപ്പിച്ച ഇടത്തുനിന്ന് ഇന്ത്യൻ വനിതകൾ നടത്തിയ ചെറുത്തുനിൽപ്പാണ് ടെസ്റ്റ് മത്സരത്തിൻ്റെ സൗന്ദര്യം. വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുന്ന രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും. ആഷസ് മത്സരങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഒരു ടീമും ഇടക്കിടെ വൈറ്റ് […]

Cricket India Sports

ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ

ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്നലെ നടന്ന അപക്സ് യോഗത്തിലാണ് ബിസിസിഐയുടെ തീരുമാനം. ജപ്പാൻ ആണ് ഇത്തവണ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്. ജൂലൈ 23നാണ് കായിക മാമാങ്കം ആരംഭിക്കുക. അതേസമയം, ഒളിമ്പിക്സിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഏർപ്പെടുത്തിയിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങൾ ആണ്. ഇന്ത്യ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പ് ഒന്നിലെ മറ്റ് അഞ്ച് രാജ്യങ്ങൾക്കും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചില രാജ്യങ്ങൾക്ക് മാത്രമായി മാത്രമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ […]

Football Sports

വെറും അരമണിക്കൂർ; കൊക്കകോളയുടെ 29000 കോടി ഒഴുകിപ്പോയതിങ്ങനെ!

രണ്ട് കോളക്കുപ്പികൾ ഒന്ന് നീക്കിയതേയുള്ളൂ, അതുവഴി കൊക്കകോള എന്ന ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് കഴിഞ്ഞ ദിവസം ക്രിസ്റ്റിയാനോ റൊണാൾഡോ ഒഴുക്കിക്കളഞ്ഞത് നാനൂറ് കോടി യുഎസ് ഡോളര്‍, ഏകദേശം 29000 കോടി ഇന്ത്യൻ രൂപ. കളത്തിൽ മാത്രമല്ല, കളത്തിന് പുറത്തും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പവർ എന്താണ് എന്ന് തെളിഞ്ഞ ദിനമാണ് കടന്നു പോയത്. യൂറോ കപ്പിന്റെ ആരവങ്ങൾ ആകാശത്തോളം ഉയരത്തിൽ നിൽക്കുന്ന വേളയിലാണ് ക്രിസ്റ്റ്യാനോയും കോളയും വാർത്തയിൽ നിറഞ്ഞത്. ഒരുപക്ഷേ, ആദ്യ കളിയിൽ പോർച്ചുഗീസ് […]

Football Sports

റൊണാള്‍ഡോ മറികടന്നത് ഒരു കൂട്ടം റെക്കോർഡുകൾ

യൂറോ 2020ലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഹംഗറിക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ യൂറോ കപ്പിലെ എക്കാലത്തെയും ഗോൾ വേട്ടക്കാരില്‍ ഒന്നാമതായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്കൊപ്പം മറ്റ് ചില റെക്കോർഡുകളും മത്സരത്തിൽ റൊണാള്‍ഡോ സ്വന്തമാക്കി‌. അഞ്ചു യൂറോ കപ്പിൽ കളിക്കുന്ന ആദ്യ താരം (2004ൽ പോർച്ചുഗൽ ആതിഥേയത്വം വഹിച്ച യൂറോ കപ്പ് മുതൽ പിന്നീട് നടന്ന എല്ലാ യൂറോ ചാമ്പ്യൻഷിപ്പുകളിലും കളിച്ചാണ് റോണോ ഈ റെക്കോർഡിലെത്തിയത്), അഞ്ചു യൂറോ കപ്പിൽ ഗോളടിക്കുന്ന ആദ്യ താരം, യൂറോ […]

Cricket Sports

2020-21 ബോർഡർ-ഗവാസ്‌ക്കർ ട്രോഫി ഐസിസിയുടെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പര

പരിക്കുകൾ കൊണ്ടും മുൻനിര താരങ്ങളുടെ അഭാവം കൊണ്ടും ഗതികെട്ടുപോയൊരു ഇന്ത്യൻ സംഘം യുവനിരയുടെ കരുത്തിൽ ഓസീസ് മണ്ണിൽ ചരിത്ര വിജയം നേടിയത് ഏതാനും മാസങ്ങൾക്കുമുൻപാണ്. ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ് തുടങ്ങിയ യുവതാരങ്ങളുടെ അസാമാന്യമായ പോരാട്ട മികവ് കണ്ട പരമ്പര ഇപ്പോൾ ഐസിസിയുടെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2020-21 ബോർഡർ-ഗവാസ്‌ക്കർ ട്രോഫിയാണ് ഐസിസിയുടെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആരാധകർക്കിടയിൽ വോട്ടെടുപ്പ് നടത്തിയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ […]

Football Sports

മെസിക്ക് മുകളില്‍ ഛേത്രി; ഗോളടിയില്‍ ലോകത്ത് പത്താം സ്ഥാനത്ത്

ബംഗ്ലാദേശിന് എതിരെ നേടിയ ഇരട്ട ഗോളുകളോടെ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിലെ ഗോളടിയില്‍ ആദ്യ പത്തില്‍ എത്തി. കളി ആരംഭിക്കുമ്ബോള്‍ സാക്ഷാല്‍ ലയണല്‍ മെസിക്ക് ഒപ്പം 72 ഗോളുകളുമായി പതിനൊന്നാം സ്ഥാനത്തായിരുന്നു ഛേത്രി. പക്ഷെ ഇന്നത്തെ ഗോളോടെ മെസിയെ മറികടന്ന് 74 ഗോളുകളില്‍ ഛേത്രി എത്തി. യു എ ഇ താരം അലി മബ്കൂതിന്റെ 73 ഗോളുകള്‍ എന്ന റെക്കോര്‍ഡും മറികടന്ന് ഛേത്രി 10ആം സ്ഥാനത്ത് എത്തി. ഇനി മൂന്ന് ഗോളുകള്‍ കൂടെ നേടിയാല്‍ ഛേത്രിക്ക് ബ്രസീല്‍ ഇതിഹാസം […]

Cricket Sports

ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് നേടിക്കൊടുത്തിട്ടും അവസരമില്ല

അണ്ടർ 19 ടീമിലെ മികച്ച പ്രകടനം കൊണ്ടുമാത്രം സീനിയർ ടീമിലേക്കുള്ള വാതില്‍ തുറക്കില്ലെന്നതിന് ഇന്ത്യൻ ക്രിക്കറ്റിൽ നിരവധി ഉദാഹരണങ്ങളുണ്ട്. പ്രതിഭയ്ക്കപ്പുറം പലഘടകങ്ങളും അതിനു പിിന്നിലുണ്ട്. ഗുജറാത്തില്‍നിന്നുള്ള 28കാരന്‍ സ്മിത് പട്ടേൽ അതിന്റെ ഏറ്റവും പുതിയ തെളിവാണ്. സ്മിത് പട്ടേൽ എന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ അത്ര പെട്ടെന്നൊന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല. 2012ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യൻ വിജയമുറപ്പിച്ച ഇന്നിങ്‌സ് കാഴ്ചവച്ച താരമാണ് പട്ടേൽ. നായകൻ ഉൻമുക്ത് ചന്ദുമായി ചേർന്ന് അഞ്ചാം […]