വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ ടീമിനെ നയിക്കും. ടി-20 ടീമിൽ അക്സർ പട്ടേലിനെ ഉൾപ്പെടുത്തി. രവീന്ദ്ര ജഡേജയെ ഒഴിവാക്കി. മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം. ( rohit sharma leads ODI ) ഏകദിന ടീം : ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ ( വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, റിഷഭ് പന്ത്, ഡി ഛാഹർ, ഷർദുൽ […]
Sports
സന്തോഷ് ട്രോഫി മാറ്റിവച്ചു
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റ് മാറ്റിവച്ചു. അടുത്ത മാസം 20ന് ആരംഭിക്കാനിരുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളാണ് മാറ്റിവച്ചത്. മഞ്ചേരിയിലാണ് മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ, രാജ്യത്തും സംസ്ഥാനത്തും കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ടൂർണമെൻ്റ് മറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 20 മുതൽ മാർച്ച് ആറു വരെയാണ് സന്തോഷ് ട്രോഫി തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് സാഹചര്യം മൂലം ടൂർണമെൻ്റ് മാറ്റിവെക്കാൻ നിർബന്ധിതരായെന്നും ഫെബ്രുവരി അവസാന വാരം വീണ്ടും ഇതിൽ ചർച്ച നടത്തുമെന്നും അഖിലേന്ത്യാ ഫുട്‌ബോൾ […]
ഈസ്റ്റ് ബംഗാളിനെ മുക്കി ഹൈദരാബാദ്; പോയിന്റ് പട്ടികയിൽ ഒന്നാമത്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഹൈദരാബാദ് എഫ്സി. മടക്കമില്ലാത്ത 4 ഗോളുകൾക്കാണ് ഹൈദരാബാദ് വിജയിച്ചത്. ബാർതലോമ്യു ഓഗ്ബച്ചെ ഹാട്രിക്ക് നേടിയപ്പോൾ അനികേത് ജാദവും ഹൈദരാബാദിനായി ഗോൾ പട്ടികയിൽ ഇടം നേടി. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. 21ആം മിനിട്ടിൽ തന്നെ ഹൈദരാബാദ് മുന്നിലെത്തി. ഓഗ്ബച്ചെയാണ് സ്കോറിംഗ് ആരംഭിച്ചത്, 44ആം മിനിട്ടിൽ ഓഗ്ബച്ചെ രണ്ടാം ഗോൾ നേടി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അനികേത് ജാദവ് കൂടി വല തുളച്ചതോടെ […]
ശീതകാല ഒളിമ്പിക്സ്; അത്‌ലീറ്റിനു കൊവിഡ്
ബീജിംഗ് ശീതകാല ഒളിമ്പിക്സിനെത്തിയ അത്‌ലീറ്റിനു കൊവിഡ്. ഒളിമ്പിക്സിനെത്തിയ അത്‌ലീറ്റുകളിൽ കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ അത്‌ലീറ്റാണ് ഇത്. കഴിഞ്ഞ ദിവസം ബീജിങ് വിമാനത്താവളത്തിൽ വച്ച് നടത്തിയ കൊവിഡ് ടെസ്റ്റിലാണ് ഈ അത്‌ലീറ്റിനു കൊവിഡ് പോസിറ്റീവായത്. ഒരു അത്‌ലീറ്റിനൊപ്പം അത്‌ലീറ്റുകളല്ലാത്ത, ഒളിമ്പിക് സംഘത്തിൽ പെട്ട മറ്റ് മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒളിമ്പിക്സ് ബയോ ബബിളിൽ ഇന്നലെ ആകെ നടത്തിയത് 38,000 കൊവിഡ് ടെസ്റ്റുകളാണ്. ഇവരിൽ രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവായി. അതേസമയം, ചൈനീസ് തലസ്ഥാനമായ ബീജിംഗിലെ താമസക്കാർക്കെല്ലാം കൊവിഡ് […]
പോയ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം; പുരസ്കാരാർഹരായി ഷഹീൻ അഫ്രീദിയും സ്മൃതി മന്ദനയും
പോയ വർഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം പാക് പേസർ ഷഹീൻ ഷാ അഫ്രീദിക്ക്. കഴിഞ്ഞ വർഷം കളിച്ച 36 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 22.20 ശരാശരിയിൽ 78 വിക്കറ്റുകളാണ് യുവതാരം സ്വന്തമാക്കിയത്. ടി-20 ലോകകപ്പിലും ഷഹീൻ തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ഇക്കൊല്ലത്തെ ഐസിസി പുരസ്കാരങ്ങളിൽ പാകിസ്താൻ വ്യക്തമായ മേധാവിത്വമാണ് പുലർത്തുന്നത്. മികച്ച ടി-20, ഏകദിന താരങ്ങൾ യഥാക്രമം മുഹമ്മദ് റിസ്‌വാനും ബാബർ അസമും സ്വന്തമാക്കിയിരുന്നു. (shaheen afridi smriti mandhana) Sizzling […]
സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം പിവി സിന്ധുവിന്
സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം പിവി സിന്ധുവിന്. മറ്റൊരു ഇന്ത്യൻ താരമായ മാൾവിക ബൻസോദിനെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം ചൂടിയത്. 2019 നു ശേഷം സിന്ധു നേടുന്ന ആദ്യ രാജ്യാന്തര കിരീടമാണിത്. 2019ലെ ലോക ബാഡ്മിൻ്റൺ കിരീടമാണ് ഇന്ത്യൻ താരം അവസാന നേടിയത്. 2017ലും സിന്ധു സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം നേടിയിരുന്നു. വെറും രണ്ട് സെറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ അനായാസമാണ് സിന്ധു വിജയിച്ചത്. സ്കോർ 21-13, 21-15. സെമിയിൽ റഷ്യൻ താരം […]
മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി; ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി
ദക്ഷിനാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. 4 റൺസിനാണ് ഇന്ത്യ കീഴടങ്ങിയത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 288 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.2 ഓവറിൽ 283 റൺസിന് ഓൾഔട്ടായി. വിരാട് കോലി 65 റൺസെടുത്ത് ടോപ്പ് സ്കോറർ ആയപ്പോൾ ശിഖർ ധവാനും (61), ദീപക് ചഹാറും (54) ഇന്ത്യക്ക് വേണ്ടി തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡിയും ആൻഡൈൽ ഫെഹ്‌ലുക്ക്‌വായോയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. (south africa won […]
ഒടുവിൽ സുനിൽ ഛേത്രിക്ക് ഗോൾ; ബെംഗളൂരു-ഗോവ മത്സരം സമനിലയിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി- എഫ്സി ഗോവ മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. ഡിലൻ ഫോക്സ് ഗോവക്കായി ഗോൾ നേടിയപ്പോൾ സുനിൽ ഛേത്രിയാണ് ബെംഗളൂരുവിൻ്റെ ഗോൾ സ്കോറർ. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഛേത്രി ഐഎസ്എലിൽ ഗോൾ നേടുന്നത്. 41ആം മിനിട്ടിൽ ഡിലൻ ഫോക്സിലൂടെ എഫ്സി ഗോവയാണ് ആദ്യം ഗോളടിച്ചത്. ജോർജ് ഓർട്ടിസിൻ്റെ ക്രോസിൽ നിന്നായിരുന്നു ഗോൾ. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോവ ഒരു ഗോളിനു മുന്നിലായിരുന്നു. 61ആം മിനിട്ടിൽ […]
ഐപിഎൽ മെഗാലേലം: രജിസ്റ്റർ ചെയ്തത് ശ്രീശാന്ത് ഉൾപ്പെടെ 1214 താരങ്ങൾ
വരുന്ന സീസണു മുന്നോടിയായുള്ള ഐപിഎൽ മെഗാലേലത്തിൽ പേര് രജിസ്റ്റർ ചെയ്തത് ആകെ 1214 താരങ്ങൾ. വാതുവെപ്പ് കേസിലെ വിലക്ക് മാറിയെത്തിയ കേരള താരം എസ് ശ്രീശാന്തും ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രീശാന്ത് കഴിഞ്ഞ തവണയും ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ആരും താരത്തെ ടീമിലെടുത്തില്ല. മിച്ചൽ സ്റ്റാർക്ക്, ബെൻ സ്റ്റോക്സ്, സാം കറൻ, ക്രിസ് ഗെയിൽ, ജോഫ്ര ആർച്ചർ, ക്രിസ് വോക്സ് തുടങ്ങിയ താരങ്ങൾ രെജിസ്റ്റർ ചെയ്തിട്ടില്ല. (ipl mega auction players) ആകെ […]
ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചു. 288 റൺസ് വിജയലക്ഷ്യം പതിനൊന്ന് പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് നേടി. 85 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ ലോകേഷ് രാഹുൽ 55 റൺസെടുത്ത് പുറത്തായിരുന്നു. രാഹുലും ഋഷഭ് പന്തും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ […]












